Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമാന്യമായ പെരുമാറ്റം...

മാന്യമായ പെരുമാറ്റം നാം മറക്കുന്നു

text_fields
bookmark_border
മാന്യമായ പെരുമാറ്റം നാം മറക്കുന്നു
cancel


തമിഴ്​നാട്​ ഗവർണർ ബൻവാരിലാൽ പുരോഹിതിൽനിന്ന്​ ഒരു മാധ്യമ ലേഖികക്കുനേരെ ഉണ്ടായ മാന്യമല്ലാത്ത പെരുമാറ്റം ചില ശീലങ്ങളുടെയും സമീപനങ്ങളുടെയും സൂചനകൂടിയാണ്​. മധുര കാമരാജ്​ സർവകലാശാലയോട്​ അഫിലിയേറ്റ്​ ചെയ്​ത ഒരു കോളജിലെ പ്രഫസറായ നിർമലാദേവി, സർവകലാശാല അധികൃതർക്കു വഴങ്ങിക്കൊടുക്കാൻ വിദ്യാർഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണം വലിയ േകാലാഹലം സൃഷ്​ ടിച്ചിരിക്കുന്നു. വിവാദത്തിൽ ബൻവാരിലാലി​​െൻറ പേരും പറഞ്ഞു​കേട്ടു. ആരോപണത്തിനു മറുപടി പറയാൻ അദ്ദേഹം രാജ്​ഭവനിൽ വാർത്തസമ്മേളനം വിളിച്ചു. വാർത്തസമ്മേളനം തീരാനിരിക്കെ ആരോപണവുമായി ബന്ധപ്പെട്ട ഒരു ചോദ്യമുന്നയിച്ച ‘ദ വീക്​’ വാരികയിലെ ലക്ഷ്​മി സുബ്രഹ്​മണ്യന്​ മറുപടി നൽകുകയല്ല ഗവർണർ ചെയ്​തത്- അദ്ദേഹം ലേഖികയുടെ കവിളിൽ തട്ടി കടന്നുപോകുകയായിരുന്നു. ഇൗ പെരുമാറ്റത്തിൽ രോഷവും പ്രതിഷേധവുമറിയിച്ച്​ ലേഖിക സമൂഹമാധ്യമങ്ങളിൽ പോസ്​റ്റിട്ടു; ചെ​െന്നെ പ്രസ്​ക്ലബ്​ മാധ്യമസമൂഹത്തി​​െൻറ പ്രതിഷേധം ഗവർണറെ കത്തുവഴി അറിയിച്ചു. ഇതിനുള്ള മറുപടിയിൽ ബൻവാരിലാൽ പുരോഹിത്​ ത​​െൻറ പെരുമാറ്റത്തിൽ ​​േഖദം പ്രകടിപ്പിച്ചു. ഒപ്പം, താൻ ലേഖികയെ അവരുടെ നല്ല ചോദ്യത്തിന്​ അനുമോദിച്ചതാണെന്നും അവർ തനിക്ക്​ കൊച്ചുമകളെപ്പോലെയാണെന്നും കൂടി വിശദീകരിച്ചു. ഇൗ വിശദീകരണത്തിലുമുണ്ട്​, താൻപോരിമയും ആധിപത്യ മനോഭാവവും വെച്ചുപുലർത്തുന്നവരുടെ സമീപനത്തി​​െൻറ സൂചന. വാർത്തസമ്മേളനം വിളിച്ചയാൾ ‘നല്ല ചോദ്യം’ കേട്ടാൽ മറുപടി പറയുകയാണ്​ ചെയ്യേണ്ടത്​- മുഖത്തു തട്ടി കടന്നുപോവുകയല്ല. ഗവർണറുടെ പെരുമാറ്റം അദ്ദേഹം വഹിക്കുന്ന സ്​ഥാന​​ത്തെയും ചെറുതാക്കുന്നതായിപ്പോയി. സംഭവത്തിൽ താൻ തിരിച്ചറിയേണ്ട കാര്യങ്ങൾ അദ്ദേഹം ഇപ്പോഴും തിരിച്ചറിഞ്ഞോ എന്ന്​ സംശയമാണ്​. 

വാർത്തസമ്മേളനം വിളിക്കാൻ ഗവർണറെ പ്രേരിപ്പിച്ച വിവാദത്തിലും അ​േദ്ദഹത്തി​​െൻറ സമീപനം അന്യൂനമല്ല. ​ഉദ്യോഗസ്​ഥർക്കു വഴങ്ങിക്കൊടുക്കാൻ ​െപൺകുട്ടികളെ നിർബന്ധിച്ചെന്ന കേസ്​ സി.ബി.സി.​െഎ.ഡിയുടെ അന്വേഷണത്തിന്​ സംസ്​ഥാന സർക്കാർ വിട്ടിരിക്കുകയാണ്​. അതേസമയം, സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയെ ഗവർണർ പിരിച്ചുവിടുകയാണ്​ ചെയ്​തത്​. പകരം സ്വന്തം നിലക്ക്​ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്​തു. ഏറെ സംശയമുയർത്തുന്ന സാഹചര്യം നിലനിൽക്കെ വാർത്തസമ്മേളനത്തിൽ മറുപടി പറയാതെ ഒഴിഞ്ഞുമാറുക കൂടിയാണ്​ അദ്ദേഹം ചെയ്​തത്​. കവിളത്തു തട്ടിയ സംഭവം ഇൗ ഒഴിഞ്ഞുമാറൽ മറച്ചുവെക്കാൻ ഉപകരിച്ചിട്ടുമുണ്ടാകാം. അതുമായി ബന്ധപ്പെട്ട വിവാദവും ഗവർണറുടെ ക്ഷമാപണവുമെല്ലാം, പൊതുശ്രദ്ധ മുഖ്യവിവാദത്തിൽനിന്ന്​ മാറ്റാൻ നിമിത്തമായിട്ടുണ്ട്​. ജനാധിപത്യത്തിലെ മർമപ്രധാനമായ സംവിധാനമെന്ന നിലക്ക്​ മാധ്യമങ്ങൾക്കു നൽ​േകണ്ട അംഗീകാരവും ഗൗരവവും ഭരണഘടനാ സ്​ഥാനങ്ങളിലുള്ളവർക്കുപോലും അന്യമാണെന്നുകൂടി മനസ്സിലാക്കേണ്ടിവരുന്നു. മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപോലെ ഗവർണർ സാമാന്യമായ പെരുമാറ്റമര്യാദ മറക്കുക മാത്രമല്ല ജാമ്യമില്ലാകുറ്റം കൂടിയാണ്​ ചെയ്​തത്​. മാതൃകയാവേണ്ടവരുടെ സ്​ഥിതിയാണിത്​. തുല്യരായ മനുഷ്യർക്കിടയിൽ എന്നുമുണ്ടായി​രിക്കേണ്ട പരസ്​പര ബഹുമാനത്തി​​െൻറ മാതൃകകളായിരുന്നു ഒരുകാലത്ത്​ ഭരണഘടനാ സ്​ഥാനങ്ങളിലിരിക്കുന്നവർ. എന്നാൽ, അടുത്തകാലത്തായി ഉന്നത നേതാക്കൾപോലും മാന്യതവിട്ടുള്ള വാക്കുകളും ചെയ്​തികളും പുറത്തെടുക്കുന്നതാണ്​ നാം കാണുന്നത്​.

ഗവർണർ മാധ്യമപ്രവർത്തകയോടു മാപ്പു ചോദിച്ചതിനു പി​ന്നാലെ തമിഴ്​നാട്ടിലെ മുതിർന്ന ബി.ജെ.പി നേതാവ്​ ​േ​ശഖർ വനിതാ ജേണലിസ്​റ്റുകളെ അവഹേളിക്കുന്ന തരത്തിൽ പ്രതികരിച്ചതും ഒറ്റപ്പെട്ട സംഭവമല്ല. തെറിപ്രയോഗങ്ങൾ സാധാരണ സംവാദങ്ങളുടെ അവശ്യ ഭാഗമാക്കുകയാണ്​ ഇത്തരമാളുകൾ. മാധ്യമപ്രവർത്തകരിൽ കള്ളനാണയങ്ങളുണ്ടാകാം. അത്​ പക്ഷേ, യഥാർഥ മാധ്യമ പ്രവർത്തനത്തെ നിന്ദിക്കുന്നതിന്​ ന്യായമല്ല. അധികാരവുമായി ബന്ധപ്പെട്ടവർ പലതരത്തിൽ മാധ്യമങ്ങളെ ഉപദ്രവിക്കുന്നുണ്ട്​. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇൗ പ്രവണത വർധിച്ചി​േട്ടയുള്ളൂ. വനിതാ ജേണലിസ്​റ്റുകൾക്ക്​ അപമാനവും അവഗണനയും കൂടുതൽ അനുഭവിക്കേണ്ടിവരുന്നുണ്ട്​്. ഇൗ സാഹചര്യത്തിൽ ലക്ഷ്​മി സുബ്രഹ്​മണ്യ​​െൻറ ഉചിത പ്രതികരണവും ​പ്രതിഷേധവും ആദരമർഹിക്കുന്നു. ഗവർണറോടായാലും നേരു പറയാനും സ്വന്തം അഭിമാനം ഉയർത്തിപ്പിടിക്കാനും കഴിഞ്ഞത്​ ചെറിയ കാര്യമല്ല. അതുമുഖേന അവർ മാധ്യമ പ്രവർത്തകരുടെ^ വിശേഷിച്ച്​ അവരിലെ വനിതകളുടെ ^ അന്തസ്സ്​ ഉയർത്തിപ്പിടിച്ചിരിക്കുന്നു. മാധ്യമപ്രവർത്തകർക്ക്​ സുരക്ഷയും മാന്യമായ പ്രവർത്തന സാഹചര്യങ്ങളും ലഭ്യമാകേണ്ടതുണ്ട്​. തമിഴ്​നാട്​ ഗവർണർ തെറ്റ്​ മനസ്സിലാക്കിയിരിക്കാം. എന്നാൽ, അദ്ദേഹത്തി​​െൻറ ചെയ്​തിയെ ന്യായീകരിച്ചും ജേണലിസ്​റ്റിനെ കുറ്റപ്പെടുത്തിയും പിന്നെയു​ം കു​െറയാളുകൾ രംഗത്തുവന്നു എന്നത്​, നമ്മുടെ പൊതുസംവാദങ്ങളിലെ സംസ്കാരമില്ലായ്​മയുടെ നിദർശനമാണ്​. വെറുമൊരു കവിൾസ്​പർശമല്ല, മൗലികമായ ദൂഷ്യമാണത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialmalayalam newsWomen JournalistTamilndu governerMisbehave
News Summary - Tamilnadu governer misbehave towards journalist-Kerala news
Next Story