കശ്മീരിെൻറ കണ്ണീർ
text_fieldsപഴുതടച്ച സുരക്ഷാ സന്നാഹങ്ങളെക്കുറിച്ച സർക്കാറിെൻറ നെടുങ്കൻ അവകാശവാദങ്ങളെ അപ്പടി പരിഹാസ്യമാക്കിക്കൊണ്ട് ജമ്മു^കശ്മീരിൽ അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ നിർവിഘ്നം തുടരുകതന്നെയാണ്. നാലോ അഞ്ചോ പേരടങ്ങുന്ന ജയ്ശെ മുഹമ്മദ് ഭീകരസംഘം സുൻജ്വാൻ സൈനിക ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികരും ഒരു സൈനികെൻറ പിതാവും കൊല്ലപ്പെട്ട സംഭവമാണ് ഏറ്റവും ഒടുവിലേത്തത്. നമ്മുടെ സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിൽ മൂന്നു ഭീകരർ വധിക്കപ്പെട്ടുവെങ്കിലും ഒരാൾ രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽനിന്ന് ധാരാളം ആയുധങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ടത്രെ. തൊട്ടടുത്ത ദിവസംതന്നെ ശ്രീനഗറിലെ സി.ആർ.പി.എഫ് കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ ഒരു കോൺസ്റ്റബിൾ വധിക്കപ്പെട്ടു. ഇൗ ആക്രമണങ്ങൾക്ക് പാകിസ്താൻ മതിയായ വിലകൊടുക്കേണ്ടിവരുമെന്ന പ്രതിരോധ മന്ത്രി നിർമല സീതാരാമെൻറ താക്കീതിനോടൊപ്പം തന്നെ ഇന്ത്യയുടെ മിന്നലാക്രമണത്തിനെതിരെ പാകിസ്താൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. സംഭവത്തിൽ അേന്വഷണം പോലും നടത്താതെ ഇന്ത്യൻ അധികൃതർ നിരുത്തരവാദ പ്രസ്താവനകൾ നടത്തുകയാണെന്നാണ് പാക് അധികൃതർ കുറ്റപ്പെടുത്തുന്നത്. നിയന്ത്രണരേഖ കടന്നുള്ള ആക്രമണങ്ങളിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കണമെന്നാണ് പാകിസ്താെൻറ ആവശ്യം. കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുപിടിക്കാനാണത്രെ ഇന്ത്യ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നത്. ഇന്നേവരെ നടന്ന ആയിരക്കണക്കിൽ ഭീകരാക്രമണങ്ങളിൽ ഒന്നിെൻറപോലും ഉത്തരവാദിത്തം പാകിസ്താൻ ഏറ്റെടുത്തിട്ടില്ലെന്നിരിക്കെ പുതിയ പ്രസ്താവനയിലും അത്ഭുതകരമായി ഒന്നുമില്ല. എന്നാൽ, 2016ലെ ഉറിയിലെ ഭീകരാക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടതിെൻറ തിരിച്ചടിയായി ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണം പാകിസ്താെൻറ ഭാഗത്ത് വരുത്തിവെച്ച കനത്ത നാശനഷ്ടങ്ങളാണ് ഇപ്പോഴത്തെ മുന്നറിയിപ്പിന് പ്രകോപനമെന്ന് വ്യക്തം.
മിന്നലാക്രമണവും തിരിച്ചടിയും എത്ര കനത്തതായിരുന്നാലും പാകിസ്താനെ പാഠം പഠിപ്പിക്കാൻ പര്യാപ്തമല്ലെന്നാണ് ജമ്മു^കശ്മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്നതിൽനിന്ന് വ്യക്തമാവുന്നത്. 2017ൽമാത്രം 200 ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ജയ്ശെ മുഹമ്മദോ ലശ്കറെ ത്വയ്യിബയോ ഹിസ്ബുൽ മുജാഹിദീനോ ഏത് തീവ്രവാദ ഗ്രൂപ്പുകളായാലും അവയുടെ ആസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നത് പാകിസ്താനിലാണെന്ന് പുതുതായി തെളിയിക്കേണ്ടതായിട്ടില്ല. അതിക്രൂരവും അപലപനീയവുമായ മുംബൈ സ്ഫോടന പരമ്പരയുെട ആസൂത്രകൻ ഹാഫിസ് മുഹമ്മദ് സഇൗദാണെന്ന് ഇന്ത്യ നിരന്തരം ആവർത്തിച്ച് ചൂണ്ടിക്കാട്ടിയപ്പോഴും അത് നിഷേധിക്കുകയോ അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുകയോ ചെയ്തുവന്ന പാകിസ്താൻ കഴിഞ്ഞ ദിവസം അയാളെ ഭീകരനായി പ്രഖ്യാപിക്കാൻ നിർബന്ധിതനായതോടെ ആ രാജ്യത്തിെൻറ നിഷേധങ്ങൾക്ക് ഒരു വിലയുമില്ലെന്ന് ലോകത്തിന് ബോധ്യമായിരിക്കണം. പക്ഷേ, നമ്മെ സംബന്ധിച്ചിടത്തോളം അതി ഗുരുതരമായ പ്രശ്നം അത്യുത്തര സംസ്ഥാനമായ ജമ്മു^കശ്മീരിലെ തീർത്തും അശാന്തമായ ജനജീവിതമാണ്. ‘ജമ്മു^കശ്മീർ ജനത യാതന അനുഭവിക്കുകയാണ്. യുദ്ധമല്ല, ചർച്ചയാണ് നടേക്കണ്ടത്’ എന്ന് ബി.ജെ.പി^പി.ഡി.പി കൂട്ടുകക്ഷി സർക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പറയേണ്ടിവന്നതിെൻറ ഗൗരവം കേന്ദ്രസർക്കാർ ഉൾക്കൊള്ളുകതന്നെ വേണം. ‘ഇത് പറയുേമ്പാൾ ചാനലുകളെല്ലാം ദേശീയ വിരുദ്ധയായി തന്നെ മുദ്രകുത്തിയാലും ചേതമില്ല, രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെങ്കിൽ പാകിസ്താനുമായി സംഭാഷണം നടക്കണം’ എന്നാണ് അവർ ഉറപ്പിച്ച് പറഞ്ഞിരിക്കുന്നത്.
കേവലം ക്രമസമാധാനപ്രശ്നമായും പ്രതിരോധ കാര്യമായും ജമ്മു^കശ്മീരിലെ ആശങ്കജനകമായ സ്ഥിതിവിശേഷത്തെ കാണാതെ കശ്മീരികൾക്ക് സ്വതന്ത്രമായി നടക്കാനും സ്വസ്ഥമായി അന്തിയുറങ്ങാനും സാധ്യമാവുന്ന, പതിറ്റാണ്ടുകൾ നീണ്ട ചോരക്കളിക്ക് അന്ത്യംകാണാൻ വഴിതെളിയിക്കുന്ന ഉഭയകക്ഷി ചർച്ചകൾ ഇന്ത്യക്കും പാകിസ്താനുമിടയിൽ നടക്കണമെന്ന് മഹ്ബൂബ മുഫ്തി പറയുേമ്പാൾ അതെളുപ്പമല്ലെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ യുദ്ധം പ്രശ്നത്തിന് ഒരുവിധത്തിലും പരിഹാരമല്ലെന്നും സമാധാനപരമായ സംഭാഷണങ്ങളും സംവാദങ്ങളും മാത്രമേ ശാന്തിയിലേക്ക് നയിക്കൂ എന്നും കേന്ദ്രസർക്കാർ തിരിച്ചറിയേണ്ടിയിരിക്കുന്നു. രാജ്യത്തിെൻറ പ്രതിരോധ ബജറ്റ് മൂന്നുലക്ഷം േകാടിയിലെത്തിയിട്ടുണ്ടെന്നത് ശരി. പാകിസ്താനേക്കാൾ പതിന്മടങ്ങ് സൈനികബലം നമുക്കുണ്ടെന്നതും വാസ്തവമാവാം. പക്ഷേ, രണ്ട് ആണവായുധ ശക്തികൾ തമ്മിലെ ഏറ്റുമുട്ടൽ എങ്ങനെ കലാശിക്കുമെന്നത് തീർത്തും പ്രവചനാതീതമായിരിക്കെ ബലപ്രയോഗത്തിെൻറയും യുദ്ധത്തിെൻറയും ഭാഷമാത്രം സംസാരിക്കുന്ന തീവ്രവലതുപക്ഷത്തിന് യാഥാർഥ്യബോധമുണ്ടാേയ തീരു. അനങ്ങിയാലും മിണ്ടിയാലും പാകിസ്താനിേലക്ക് പൊയ്ക്കൊള്ളാൻ തീട്ടൂരമിറക്കുന്നവരാണ് മോദി സർക്കാറിെൻറ നിർണായക നയങ്ങൾ തീരുമാനിക്കുന്നതെങ്കിൽ കശ്മീർ ജനതയുടെ മനസ്സ് ഇന്ത്യയോടൊപ്പമായിരിക്കുമെന്ന് ഒരുകാലത്തും വ്യാമോഹിക്കേണ്ടതില്ല. കലുഷവും അസ്വസ്ഥവുമായ കശ്മീർ മനസ്സാണ് മറ്റെന്തിനേക്കാളും തീവ്രവാദികൾക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതെന്നും മറന്നിട്ടു കാര്യമില്ല. കശ്മീരിലേതടക്കമുള്ള ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ സമാവകാശങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന വിശാലമായ മതനിരപേക്ഷ ജനാധിപത്യം നിലനിർത്താൻ സന്നദ്ധമാവുന്നതോടൊപ്പം അയൽരാജ്യങ്ങളുമായുള്ള സമാധാനപരമായ സഹവർത്തിത്വം എന്ന മൗലിക നിലപാട് അവലംബിക്കാനും കേന്ദ്ര സർക്കാറിനും ആ സർക്കാറിനെ നിയന്ത്രിക്കുന്നവർക്കും സാധ്യമായാൽ മാത്രമേ കശ്മീരിെൻറ കണ്ണീർ തോരാൻ പോവുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.