'വിശുദ്ധ യുദ്ധ'ത്തിെൻറ ബാക്കിപത്രം
text_fields2001 സെപ്റ്റംബർ 11 ചൊവ്വ. 21ാം നൂറ്റാണ്ടിെൻറ സർവ ചലനങ്ങളെയും കീഴ്മേൽ മറിച്ച്, പുതുശതകത്തിെൻറ ഗതിവേഗത്തിന് ചോരയുടെ ഗന്ധം പകർന്ന ദിനമാണത്. ആ ദിനത്തിന് മുമ്പ്-ശേഷം എന്നിങ്ങനെ ചരിത്രത്തെ വേർതിരിക്കാൻ കഴിയുംവിധം അതിർനിർണായകമായൊരു ദശാസന്ധിതന്നെയായിരുന്നു സെപ്റ്റംബർ 11 എന്നതിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല. അമേരിക്കയുടെ സൈനിക ആസ്ഥാനമായ പെൻറഗണും സാമ്പത്തിക സിരാകേന്ദ്രമായ വേൾഡ് ട്രേഡ് സെൻററും ഭീകരാക്രമണത്തിനിരയായത് അന്നേദിവസമായിരുന്നു. അമേരിക്കൻ മേധാശക്തിയെ നേരിട്ട്വെല്ലുവിളിച്ച് ഒരു കൂട്ടം ഭീകരർ നടത്തിയ പ്രസ്തുത ആക്രമണത്തിൽ മൂവായിരത്തോളം പേർ മരണപ്പെട്ടുവെന്നാണ് കണക്ക്. രണ്ടാം ലോകയുദ്ധ കാലത്തെ പേൾ ഹാർബറിനെ ഒാർമിപ്പിക്കുന്ന സംഹാരശേഷിയോടെയാണ് അന്ന് ലോകത്തെ ഏറ്റവും വലിയ സൈനികശക്തി കുടഞ്ഞെറിയപ്പെട്ടത്. ലോകത്തെതന്നെ ഞെട്ടിച്ച ഇൗ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 20 വർഷം പിന്നിടുേമ്പാൾ, ആ ദിനത്തിെൻറ ബാക്കിപത്രമെന്തെന്ന് അന്വേഷിക്കുന്നത് പ്രസക്തമാകും.
തീർച്ചയായും, ആ ഭീകരാക്രമണത്തിന് ഒരു നീതീകരണവുമില്ല. ഏതൊരു അധിനിവേശത്തെയും സായുധാക്രമണത്തെയും ജനാധിപത്യ സമൂഹത്തിന് ആശങ്കയോടെ മാത്രമേ കാണാനാവൂ. എന്നാൽ, ഹിംസാത്മകവും വംശീയവുമായ പുതിയൊരു 'ലോകക്രമ'ത്തിന് കോപ്പുകൂട്ടാൻ കാത്തുനിൽക്കുകയായിരുന്ന ഭരണകൂടങ്ങൾ ഇൗ സംഭവത്തെ ഒരു 'സുവർണാവസരമാ'യെടുക്കുകയായിരുന്നു. അക്കൂട്ടത്തിൽ യുദ്ധംകൊണ്ടു മാത്രം കഴിഞ്ഞുകൂടിയിരുന്ന യുദ്ധപ്രഭുക്കളുണ്ടായിരുന്നു; അഞ്ചാം വ്യവസായ വിപ്ലവത്തിന് കോപ്പുകൂട്ടിക്കൊണ്ടിരുന്ന കോർപറേറ്റ് ഭീമന്മാരുണ്ടായിരുന്നു; കാലങ്ങളായി ഫലസ്തീനിൽ അധിനിവേശത്തിെൻറയും വിദ്വേഷത്തിെൻറയും വിഷവിത്തുകൾ പാകിക്കൊണ്ടിരുന്ന സയണസ്റ്റുകളുണ്ടായിരുന്നു; ഇസ്ലാമിനും മുസ്ലിംകൾക്കുംനേരെ മുൻവിധികളോടെ തോക്കുചൂണ്ടിയിരുന്ന തീവ്രവലതുപക്ഷക്കാരും ഫാഷിസ്റ്റുകളുമുണ്ടായിരുന്നു. അമേരിക്കൻ ഭരണകൂടത്തിനു കീഴിൽ രൂപപ്പെട്ട ഇൗ വിശാലസഖ്യം സെപ്റ്റംബർ 11നെ പുതിയൊരായുധമായി പ്രഖ്യാപിച്ചതോടെയാണ് ഭീകരാക്രമണം സങ്കീർണമായൊരു സമസ്യയായി പരിണമിച്ചത്. 'ഭീകരതക്കെതിരായ യുദ്ധം' എന്ന പേരിൽ പുതിയ അധിനിവേശങ്ങൾക്കും വംശീയാക്രമണങ്ങൾക്കും തുടക്കമാകുന്നത് അവിടം മുതലാണ്. അതിനാൽ, 'സെപ്റ്റംബർ 11' കേവലമൊരു സംഭവത്തിെൻറ പേരോ ഒാർമയോ അല്ല; മറിച്ച്, വ്യവസ്ഥാപിതമായ ഭരണകൂട ഭീകരതയെയും അധിനിവേശത്തെയും 'ഇസ്ലാം ഭീതി'യെയുെമല്ലാം ഉൾചേർത്ത് വിശേഷിപ്പിക്കേണ്ട സവിശേഷ പദം തന്നെയാണത്.
വേൾഡ് ട്രേഡ് സെൻറർ- പെൻറഗൺ ആക്രമണത്തിനുശേഷം, 'ഭീകരതക്കെതിരായ യുദ്ധ'ത്തിന് യു.എസ് കോൺഗ്രസിെൻറ അനുമതി വാങ്ങിയശേഷം പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷിെൻറ പ്രഖ്യാപനം ഇങ്ങനെയായിരുന്നു: ''ഭീകരത വിരുദ്ധ യുദ്ധം ആരംഭിക്കുന്നത് അൽ ഖാഇദക്കെതിരാണെങ്കിലും അത് അവിടം അവസാനിക്കില്ല; ലോകത്തെ സർവ തീവ്രവാദി ഗ്രൂപ്പുകളെയും കണ്ടെത്തി ഇല്ലായ്മ ചെയ്യുംവരെയും ഇത് തുടരും''. അഫ്ഗാൻ അധിനിവേശത്തിെൻറ പ്രഖ്യാപനംകൂടിയായിരുന്നു അത്; അതിനുശേഷം ഇറാഖിലും കടന്നു കയറി. ഇന്നിപ്പോൾ 85 രാജ്യങ്ങളിലെങ്കിലും അമേരിക്കയുടെ നേരിേട്ടാ പരോക്ഷമായോ ഉള്ള ഇടപെടലുകളിലൂടെ 'ഭീകരതാ വിരുദ്ധ വിശുദ്ധ യുദ്ധം' നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ആഗോള ഭീകരതക്കെതിരെ കുരിശു യുദ്ധത്തിനു ഇറങ്ങിപ്പുറപ്പെട്ട അമേരിക്ക സ്വയം തന്നെയൊരു ഭീകര സംവിധാനമായി ലോകത്തിന് ഇൗ ഇടപെടലുകളിലൂടെ അനുഭവപ്പെടുകയാണിപ്പോൾ.
അഫ്ഗാനിസ്താനിലെ കാര്യംതന്നെ നോക്കു. അധിനിവേശത്തിനിടെ താലിബാൻ ഭരണകൂടത്തെ അട്ടിമറിച്ച് അവിടെ കർസായിയുടെ നേതൃത്വത്തിലെ പാവ സർക്കാറിനെ സ്ഥാപിക്കുകയായിരുന്നുവല്ലൊ സഖ്യശക്തികൾ. രണ്ട് പതിറ്റാണ്ടിനുശേഷം, രാജ്യത്ത് സമാധാനത്തിെൻറ പാത കണ്ടെത്താനാകാതെ സർവനാശം വിതച്ച് സാമ്രാജ്യത്വം പിൻവാങ്ങിയത് അതേ താലിബാനുമായി കരാറിലേർപ്പെട്ട് ഭരണം കൈമാറിയാണ്. ഇൗ വിചിത്രമായ ഇടപെടൽതന്നെയാണ് മറ്റെല്ലാ അധിനിവേശ ഭൂമിയിലും കണ്ടത്. എട്ട് ലക്ഷം കോടി േഡാളറും ഒമ്പത് ലക്ഷം ജീവനും ബലി നൽകി സഖ്യശക്തികൾ ലോകത്തിനു സമ്മാനിച്ച 'വിശുദ്ധ യുദ്ധ'ത്തിെൻറ ശേഷിപ്പുകൾ ഇതൊക്കെയാണ്.
ദേശീയവാദം, വംശീയത, വർഗീയത തുടങ്ങിയ അധമ സമീപനങ്ങളുടെ വക്താക്കളും ഇൗ 'വിശുദ്ധ യുദ്ധ'ത്തെ മുതലെടുക്കുമെന്ന് തുടക്കത്തിലേ പ്രവചിക്കപ്പെട്ടതാണ്. ഇന്നിപ്പോൾ അത് ലോകത്തിെൻറ അനുഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ സകല മുൻവിധികൾക്കും പക്ഷപാതിത്തങ്ങൾക്കും 'സെപ്റ്റംബർ 11'നെ അവർ ന്യായമായെടുത്തു. ഇസ്ലാമിക ഭീകരവാദം, നല്ല മുസ്ലിം-ചീത്ത മുസ്ലിം, ഇസ്ലാം ഭീതി, ജിഹാദി ഭരണകൂടം തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളുമെല്ലാം പ്രചുരപ്രചാരം നേടിയത് എന്നു മുതലാണെന്ന് സുവ്യക്തമാണല്ലൊ. അതിനെയെല്ലാം, ഭരണകൂട ഭീകരതയുടെ ന്യായവാദങ്ങളായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. അതിെൻറ പുറത്ത് എത്രയോ നിയമങ്ങൾ പാർലമെൻറുകളിൽ ചുെട്ടടുക്കപ്പെട്ടു. യു.എ.പി.എ മുതൽ പൗരത്വ നിയമം വരെയുള്ള പാർലമെൻററി നടപടികൾമാത്രം മതിയാകും ഇന്ത്യൻ സാഹചര്യത്തിൽ ഇതിനെ വിശദീകരിക്കാൻ. യൂറോപ്പിലും സമാനമായ പ്രതിഭാസം ദൃശ്യമായി.
നവനാസികൾ എന്നുവിശേഷിപ്പിക്കാവുന്ന തീവ്രവലതുപക്ഷത്തിെൻറ അധീശത്വം ഇന്നവിടെ പ്രകടമാണ്. ഇൗ സംഘങ്ങൾ അവിടെ നടത്തിക്കൊണ്ടിരിക്കുന്ന കുടിയേറ്റ വിരുദ്ധ വംശീയ പ്രചാരണങ്ങൾ െഎക്യയൂറോപ് എന്ന ആശയത്തിെൻറ അടിത്തറതന്നെ ഇളക്കിക്കളഞ്ഞു. ആ അർഥത്തിൽ ബ്രെക്സിറ്റ് അടക്കമുള്ള സമീപകാല സംഭവങ്ങളെക്കൂടി 'സെപ്റ്റംബർ 11'നോട് ചേർത്തുവായിക്കാവുന്നതാണ്. ട്രംപ് ഭരണകൂടം വിവിധ മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശന വിലക്കേർപ്പെടുത്തിയതും ഇതേ 'വിശുദ്ധ യുദ്ധ'ത്തിെൻറ അനുരണനങ്ങളിലൊന്നാണ്. ചുരുക്കത്തിൽ ആഗോള ഭീകരതാ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിൽ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടു; വംശീയതയിൽ അധിഷ്ഠിതമായ ലോകക്രമം പടുത്തുയർത്താനും അതുവഴി മുസ്ലിംകളെ ആഗോളതലത്തിൽതന്നെ അപരവത്കരിക്കാനും മാത്രമേ ഇൗ നടപടികളത്രയും ഉപകരിച്ചുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.