അറുകൊലകൾക്ക് അറുതിയില്ലേ?
text_fieldsഎത്രയേറെ സമാധാന പുനഃസ്ഥാപന സർവകക്ഷിയോഗങ്ങൾ നടന്നാലും കക്ഷികൾ തമ്മിൽ ‘വെടിനിർത്തൽ’ കരാറുകൾ ഒപ്പിട്ടാലും കോടതികൾ നിരവധിതവണ വിലക്കിയാലും നേതാക്കൾ ഉറപ്പുകൾക്കുമേൽ ഉറപ്പുകൾ നൽകിയാലും പ്രതിഷേധ ഹർത്താലുകൾ ആവർത്തിച്ച ാവർത്തിച്ച് നിത്യസംഭവമായി മാറിയാലും പ്രബുദ്ധകേരളം അറുകൊല രാഷ്ട്രീയത്തിൽനിന്ന് ഒരിക്കലും മുക്തമാവാൻ പോകുന്നില്ലെന്നാ ണോ നാം വിശ്വസിക്കേണ്ടത്? ഞായറാഴ്ച രാത്രി കാസർ കോട് പെരിയയിൽ കോൺഗ്രസുകാരായ രണ്ടു യുവാക്കൾ -കൃപേഷും ശരത്ലാലും -മൃഗീയമായി കൊലചെയ്യപ്പെട്ട സംഭവം അറിയാനിടവരുന്ന ഏതു കേരളീയനും സ്വയം ചോദിച്ചുപോകുന്ന ചോദ്യമാണിത്. ടി.പി. ചന്ദ്രശേഖരനെ അമ്പത്തൊന്ന് വെട്ടുകൾ വെട്ടി പൈശാചികമായി വധിച്ച അതി ക്രൂരകൃത്യത്തിനെതിരെ സംസ്ഥാനവ്യാപകമായ പ്രതിഷേധങ്ങളും അപലപനങ്ങളും ഉയർന്നു. മാത്രമല്ല, പൊലീസ് കേസിൽ പ ിടിക്കപ്പെട്ടവരെല്ലാം കേരളത്തിലെ ഏറ്റവും വലിയ ഇടതുപക്ഷപാർട്ടിയുടെ സജീവപ്രവർത്തകരോ പ്രാദേശിക നേതാക്കളോ ആണെന്ന വസ്തുതയും ആ പാർട്ടിയെ പ്രതിരോധത്തിലാക്കിയതിനെ തുടർന്ന് സി.പി.എം ഒരിക്കലും കൊലപാതക രാഷ്ട്രീയത്തിൽ ഇടപെടുകയോ അതിനെ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന ഉറപ്പ് ഉത്തരവാദപ്പെട്ടവർ നൽകിയിരുന്നതാണ്. പക്ഷേ, ആ ഉറപ്പുകളെല്ലാം കുറുപ്പിെൻറ ഉറപ്പുകളായിമാറാൻ അധിക സമയം വേണ്ടിവന്നില്ല. മുസ്ലിംലീഗുകാരനായ അരിയിൽ ഷുക്കൂറും കോൺഗ്രസ് പ്രവർത്തകനായ ശുഹൈബും കൊലക്കത്തിക്കിരയായി.
ഷുക്കൂർ വധത്തിലെ പ്രതിപ്പട്ടികയിൽ ഏറ്റവുമൊടുവിൽ സി.ബി.െഎ -സി.പി. എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെയും ടി.വി. രാജേഷ് എം.എൽ.എയെയും ചേർത്തിരിക്കുകയാണ്. അതു ബി.ജെ.പിയും കോൺഗ്രസും ചേർന്ന് നടത്തിയ രാഷ്ട്രീയ ഒാപറേഷെൻറ ഫലമാണെന്ന് സി.പി.എം കുറ്റപ്പെടുത്തുന്നുവെങ്കിലും ഇത്തരം വിശദീകരണങ്ങൾ ജനങ്ങൾ മുഖവിലയ്ക്കെടുക്കാത്ത സാഹചര്യം പാർട്ടി സൃഷ്ടിച്ചുവെച്ചിട്ടുണ്ടെന്ന യാഥാർഥ്യം സമ്മതിക്കുന്നതാണ് ശരി. ഇപ്പോൾ നടന്ന കാസർകോെട്ട ഇരട്ടക്കൊലയിലും സി.പി.എമ്മിന് പങ്കുണ്ടെന്നാണ് പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇൻക്വസ്റ്റിൽ പറയുംപ്രകാരം കൊല അതിക്രൂരമായിട്ടാണ് നടത്തിയിരിക്കുന്നത്. നേരത്തേയുണ്ടായ കോൺഗ്രസ്-സി.പി. എം സംഘർഷത്തിെൻറ പരിണതിയാണ് പുതിയ മൃഗീയ ഹത്യ എന്ന് റിപ്പോർട്ട് ചെയ്യപ്പെടുേമ്പാഴും അത് ആസൂത്രിതമാണെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം തീരെ കഴമ്പില്ലാത്തതാണെന്ന് വാദിക്കാനാവില്ല. സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെയാണ് അത് നടന്നതെന്ന കോൺഗ്രസ് മുതിർന്ന ദേശീയ നേതാവ് എ.കെ. ആൻറണിയുടെ ആരോപണം സി.പി.എം നേതൃത്വത്തിെൻറ വസ്തുനിഷ്ഠമായ മറുപടി ആവശ്യപ്പെടുന്നതാണ്. എന്നാൽ, സംഭവം അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് സമ്മതിച്ചുകൊണ്ട് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയിൽ ക്ഷമാപണ ധ്വനിയാണ് നിഴലിക്കുന്നത്. കൊലപാതകം നടത്തിയവർ പാർട്ടിയിൽ ഉള്ളവരാണെങ്കിൽ അച്ചടക്ക നടപടിയുണ്ടാവുമെന്നും അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ഉറപ്പു നൽകുന്നു. എന്തെല്ലാം പ്രകോപനങ്ങൾ ഉണ്ടായാലും അക്രമങ്ങളും കൊലപാതങ്ങളും പാടില്ല; സി.പി.എം പ്രവർത്തകർ ഒരു അക്രമവും നടത്താൻ പാടില്ല എന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി പരസ്യമായി ആഹ്വാനം ചെയ്തതാണെന്നും കോടിയേരി ഒാർമിപ്പിച്ചിട്ടുണ്ട്.
നിശ്ചയമായും രാഷ്ട്രീയ കൊലപാതകങ്ങൾ സി.പി.എമ്മിെൻറ മാത്രം െറേക്കാഡല്ല. ആർ.എസ്.എസ്-ബി.ജെ.പി സംഘങ്ങൾ നിരവധി അറുകൊലകൾ നടത്തിയിട്ടുണ്ട്. യു.ഡി.എഫ് ഘടകപാർട്ടികളും തെളിവെള്ളത്തിൽ മുങ്ങാൻ അർഹരല്ല. എങ്കിലും സംസ്ഥാനം പലതവണ ഭരിച്ച, ഇപ്പോഴും ഭരിക്കുന്ന, നിയമവാഴ്ച സുഗമമായി നടത്താൻ ചുമതലപ്പെട്ട ഒരു മുന്നണിയിലെ ഏറ്റവും പ്രമുഖ പാർട്ടിയെന്ന നിലയിൽ സി.പി.എമ്മിെൻറ ഉത്തരവാദിത്തം സർവോപരി വലുതാണ്. സെക്രട്ടറി കോടിയേരി ഉറപ്പിച്ചു പറഞ്ഞതാണ് പാർട്ടിയുടെ അചഞ്ചല നയമെങ്കിൽ അത് അണികളുടെ പെരുമാറ്റത്തിലൂടെയാണ് പ്രകടമാവേണ്ടത്. നിർഭാഗ്യവശാൽ ബലപ്രയോഗത്തെ പാടെ നിരാകരിക്കുന്ന പ്രസ്ഥാനമായി സി.പി.എമ്മിനെ കാണാൻ ജനങ്ങളെ അനുവദിക്കാത്തതാണ് പ്രവർത്തകരുടെ പ്രദർശനം. ഏതെങ്കിലും പ്രവർത്തകർ പ്രകോപിതരായി പെെട്ടന്ന് പ്രതികരിച്ചതാണ് ഗതകാല കൊലപാതകങ്ങളെന്ന് വാദിക്കാൻ നേതൃത്വത്തിന് സാധ്യമല്ല. മാത്രമല്ല, ക്രൂരമായ കൊലപാതക കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകരെ സാധ്യമായ വിധത്തിലെല്ലാം രക്ഷപ്പെടുത്താനും അഥവാ ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയാൽപോലും അവരെ വിടുവിക്കാൻ സർവവിധ തന്ത്രങ്ങളും പയറ്റാനും നേതൃത്വം ഉദ്യുക്തമാവുന്നതാണ് കഴിഞ്ഞകാല അനുഭവം. താനെന്ത് അത്യാചാരത്തിലേർപ്പെട്ടാലും പാർട്ടി കൂടെയുണ്ടെന്ന വിശ്വാസം പ്രവർത്തകർക്കുണ്ടെങ്കിൽ അവരൊരിക്കലും നേർവഴിയെ വരാൻ സാധ്യതയില്ലെന്ന് വ്യക്തം. അതിനാൽ, മറ്റു പാർട്ടികൾക്കുകൂടി മാതൃകയാവുന്നവിധം കൊലപാതകം പോലുള്ള മഹാപാതകങ്ങളിൽനിന്ന് നിർബന്ധമായും പിന്മാറുന്ന മനുഷ്യോചിതമായ സംസ്കാരം സി.പി.എം പാർട്ടിയിൽ വളർത്തിയെടുക്കേണ്ടത് അവരുടെ തന്നെ ജനസമ്മതിക്കും സ്വീകാര്യതക്കും അനുപേക്ഷമാണ്. വിശിഷ്യ, നിലനിൽപുപോലും ചോദ്യചിഹ്നമാവുന്ന ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളാസകലം വെറുക്കുന്ന ചെയ്തികൾ പ്രയോഗതലത്തിൽ തള്ളിപ്പറയേണ്ട സാഹചര്യമാണ് സി.പി.എം നേരിടുന്നത്. അതേസമയം, കാസർകോെട്ട കൊലക്കുറ്റവാളികളെ പഴുതടച്ച അന്വേഷണത്തിലൂടെ നീതിപീഠത്തിെൻറ മുന്നിൽ ഹാജരാക്കുന്നതിൽ സർക്കാറിന് സംഭവിക്കാവുന്ന വീഴ്ച ശക്തമായി ചോദ്യംചെയ്യപ്പെടുമെന്ന ബോധം ഭരിക്കുന്നവർക്കുണ്ടാവുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.