കോവിഡ് കാലത്തെഴുതാം, മനുഷ്യപ്പറ്റിെൻറ കഥകൾ
text_fieldsചില കാഴ്ചകൾ ഏതു കൊടുംദുരന്തത്തിലും ഹൃദയത്തിൽ ആനന്ദത്തേന്മഴ വർഷിക്കും. അത്തരമൊ രു കാഴ്ചയാണ് കോവിഡ്കാലത്തെ അതിജീവിക്കാൻ സഹായങ്ങളുടെ പ്രവാഹവുമായി രംഗത്തുവന്നി രിക്കുന്ന നന്മമനുഷ്യരുടെ ചിത്രങ്ങൾ. സ്വന്തം ജീവിതത്തെ വിസ്മരിച്ച് സ്തുത്യർഹമായ പ് രവർത്തനം നിർവഹിക്കുന്ന ആരോഗ്യ പ്രവർത്തകരെ പ്രകീർത്തിക്കാൻ വാക്കുകൾ മതിയാവില് ല. തീർച്ചയായും എല്ലാവരും അത് തിരിച്ചറിയുകയും അവർക്ക് ഹൃദയം നിറഞ്ഞ സല്യൂട്ട് അർപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ, സഹജസ്നേഹത്തിെൻറ കാരുണ്യക്കടൽ അവിടംകൊണ്ട് അവസാനിപ്പിക്കാൻ സന്നദ്ധരെല്ലന്ന് നന്മമനുഷ്യർ ലോകത്തിെൻറ എല്ലായിടത്തും പ്രകടിപ്പിക്കുകയാണ്. ലോക പ്രസിദ്ധ സിനിമതാരങ്ങളും കായികപ്രതിഭകളും സന്നദ്ധസംഘടനകളും മാത്രമല്ല, ചെറു ഗ്രാമങ്ങളിലെ കൂട്ടായ്മകൾവരെ സഹജീവി സ്നേഹത്തിെൻറ മഹനീയ മാതൃകകളുമായി രംഗത്തുവരുകയാണ്. ആരോഗ്യമേഖലകളിലെ ചികിത്സക്കും ഗവേഷണത്തിനുമാണ് പലരും സംഭാവനകൾ അർപ്പിക്കുന്നതെങ്കിൽ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരെ സഹായിക്കാനാണ് മറ്റു ചിലർ രംഗത്തിറങ്ങിയിരിക്കുന്നത്. കോവിഡ് കശക്കിയ ലോകത്തെ രക്ഷിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾകൊണ്ട് മാത്രം മതിയാകുകയില്ലെന്നു തിരിച്ചറിയുകയാണ് ലോകം.
പ്രവചന കുലപതികളും ആസൂത്രണ വിദഗ്ധരും കോവിഡ് ആഘാതപഠനങ്ങൾ ദിനംപ്രതി തിരുത്തിപ്പറയുന്ന സാഹചര്യത്തിൽ കോവിഡ് കശക്കിയ ലോകത്തെ പുനർനിർമിക്കുന്നതിെന കുറിച്ച ഗൗരവപൂർവമായ ആലോചനകൾക്കുപോലും താഴു വീണിരിക്കുന്നു. കോവിഡ് 19 വൈറസിനെ പിടിച്ചുകെട്ടിയശേഷം മാത്രമേ കോവിഡാനന്തര ലോകത്തിെൻറ സാമ്പത്തിക സാമൂഹികാവസ്ഥയെ കുറിച്ച് കാര്യഗൗരവത്തിൽ ചിന്തിക്കാനാകൂ. പക്ഷേ, കോവിഡിെൻറ സംഹാരതാണ്ഡവത്തിൽ പട്ടിണിയിലേക്ക് വീണുപോകുന്ന മനുഷ്യരുടെ കാര്യത്തിൽ ദ്രുതഗതിയിലുള്ള ശ്രദ്ധ എല്ലാവർക്കും ഉണ്ടാകേണ്ടതുണ്ട്. ജനങ്ങൾ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. 1.7 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി 80 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാണ് കേന്ദ്രസർക്കാർ ശ്രമം. കൂടാതെ 20 കോടി വനിതകൾക്ക് പ്രതിമാസം 500 രൂപ നൽകാനുള്ള തീരുമാനവും ശ്ലാഘനീയമാണ്. കേരളത്തിൽ പട്ടിണിയുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ 87.14 ലക്ഷം വരുന്ന മുഴുവൻ റേഷൻ കാർഡുടമകൾക്കും സൗജന്യമായി അരിയും പലവ്യഞ്ജനവും നൽകാൻ കഴിഞ്ഞ ദിവസം തന്നെ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ സമൂഹ അടുക്കള തയാറാക്കി പ്രയാസപ്പെടുന്നവർക്ക് ഭക്ഷണമെത്തിക്കാനുള്ള സർക്കാറിെൻറ ശ്രമം തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലേക്ക് വീണുപോകുന്ന കുടുംബങ്ങൾക്കും ആശ്രയങ്ങളില്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്നവർക്കും ഏറെ ആശ്വാസകരമായിരിക്കും. കോവിഡിനെ ചെറുക്കുന്നതിൽ കേന്ദ്രത്തേക്കാൾ ഒരുപടി മുന്നിലാണ് കേരളവും കേരള സർക്കാറുമെന്നത് അഭിനന്ദനാർഹമാണ്.
ചില ജീവിതകാഴ്ചകൾ നമ്മുടെ ഹൃദയത്തെ നടുക്കും. ഈ ദുരന്തകാലത്തും മനുഷ്യനിൽ മാനവികതയുടെ ഉറവ കിനിയാത്തത്ര കടുത്തുപോയോ എന്നു അത്ഭുതപ്പെട്ടു പോകും. അതിലൊന്നാണ് ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലേക്ക് പട്ടിണിമൂലം കാൽനടയായി പലായനം ചെയ്യുന്ന മനുഷ്യരുടെ ദയനീയ ചിത്രം. കടകളടച്ച് ദിവസങ്ങളായിട്ടും അന്നത്തിന് ഒരു മാർഗവുമില്ലാതെ, ആരാലും ഒരു സഹായവും ലഭിക്കാതെ താമസസ്ഥലങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയായിരുന്നു അവർ. ചോദ്യങ്ങൾക്ക് ഒരു ഉത്തരമേ അവർ പറഞ്ഞുള്ളൂ; കല്ലും മണ്ണും തിന്ന് ജീവിക്കാനാകില്ലെന്ന്. ഇനിയും പട്ടിണികിടക്കാൻ കഴിയില്ലെന്ന്. 80 കോടി ദരിദ്രരുള്ള രാജ്യത്ത് സർക്കാറുകളുടെ പ്രത്യേക പാക്കേജുകൾ കാര്യക്ഷമതയോടെ പ്രായോഗികമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനായില്ലെങ്കിൽ കോവിഡ് മരണങ്ങളേക്കാൾ ഭീതിജനകമായി പട്ടിണിമരണ വാർത്തകൾ പുറത്തുവരാൻ തുടങ്ങും. രാജ്യത്ത് നീക്കിയിരിപ്പുള്ള ഭക്ഷ്യശേഖരത്തിെൻറ കണക്കിലല്ല കാര്യം; പാവപ്പെട്ടവരുടെ വീടുകളിലേക്ക് അത് എത്തിക്കുന്നതിൽ ഉറപ്പുവരുത്തുക എന്നതിലാണ്. അപ്പോഴേ ആളുകളുടെ വിശപ്പടങ്ങി അവ പ്രയോജനകരമാകൂ. മഹാമാരി പകരാതിരിക്കാൻ സർക്കാറുകൾ നൽകുന്ന അതേ ശ്രദ്ധ ഭക്ഷ്യവിതരണത്തിനും വേണ്ടതാണ്.
പട്ടിണിപോലെ സവിശേഷശ്രദ്ധ പതിയേണ്ടതാണ് പലവിധത്തിൽ ആധി കയറിയവരുടെ ക്ഷേമവും. 21 ദിവസത്തെ ലോക് ഡൗൺ അത്ര ചെറിയ കാര്യമല്ല. സ്തംഭിച്ചുപോകുന്ന 21 ദിവസങ്ങൾ വ്യക്തികളുടെ ജീവിതത്തെ കീഴ്മേൽ മറിച്ചേക്കും. വലിയ ആഘാതങ്ങൾ പലയളവിൽ പലരുടേയും ജീവിതങ്ങളിലുണ്ടാക്കും. തൊഴിൽ നഷ്ടത്തിെൻറ ഭീതിദമായ ഭാവിയോർത്ത് ആധികയറി നിൽക്കുന്നവരാണ് ഭൂരിഭാഗവും. എല്ലാം നിലച്ചുപോയതിനാൽ നിശ്ശബ്ദമാെണന്നേ ഉള്ളൂ. അകം പൊള്ളുന്നതും പ്രക്ഷുബ്ധവുമാണവരുടേത്. തണൽ വിരിക്കുന്ന കുടുംബമെന്നത് ഒരു വ്യാജപ്രസ്താവനയാണ് പലർക്കും. വീടെന്നത് സമാശ്വാസത്തിെൻറ അവസാനവാക്കല്ല അവർക്ക്. വീടില്ലാത്തവർ, വീടുണ്ടായിട്ടും വീടൊരു അഭയമല്ലാത്തവർ, വീട് പീഡാകേന്ദ്രമായവർ ഇങ്ങനെയുള്ള ധാരാളം പേരും സമാശ്വാസം തേടുകയാണ്. സന്ദർശനങ്ങൾ കർശനമായി നിയന്ത്രിക്കപ്പെടുമ്പോഴും സന്നദ്ധ സംഘങ്ങൾക്കും വെറുതെയിരിക്കാനാകില്ല. പട്ടിണി ഇല്ലായ്മ ഉറപ്പുവരുത്താനും ആധികയറിയ മനസ്സുകൾക്ക് സമാശ്വാസമാകാനും സർക്കാറിനു മാത്രമല്ല ഉത്തരവാദിത്തം; നമുക്കോേരാരുത്തർക്കുമാണ്. അകന്നിരിക്കുമ്പോഴും മനസ്സടുപ്പംകൊണ്ട് പരോക്ഷമായ നിരന്തര സമ്പർക്കങ്ങൾകൊണ്ട് സാഹോദര്യത്തിെൻറയും സമഭാവനയുടെയും പുതിയ അധ്യായം എഴുതിച്ചേർക്കാൻ ഈ കോവിഡ്കാലത്ത് നമുക്കാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.