രാഷ്ട്രീയ ലാഭത്തിനായി ഒരു തട്ടിക്കൂട്ടു നിയമം
text_fieldsമതത്തെയും നിയമങ്ങളെയും സങ്കുചിത രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുന്ന ഭാര തീയ ജനതാ പാർട്ടിയുടെ ശൈലി ഒരിക്കൽകൂടി പ്രകടമാക്കുന്നതാണ് മുത്തലാഖ് നിയമം ലോ ക്സഭയിൽ പാസാക്കിയെടുത്ത സംഭവം. മുത്തലാഖിനെ കുറ്റകൃത്യമാക്കുകയും പുരുഷന് മൂന് നു വർഷത്തെ തടവിന് വ്യവസ്ഥ ചെയ്യുന്നതുമാണ് നിയമം. ഇൗ നിയമം രണ്ടാം വട്ടവും ലോക്സഭയിൽ അവതരിപ്പിച്ച് സംസാരിക്കവെ നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത് അത് ‘മനുഷ്യത്വത്തിനും നീതിക്കും വേണ്ടി’യുള്ളതാണ് എന്നത്രെ. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അതിനെ ഒരു മതവിഷയമായി കാണാതെ സഭ ഒറ്റസ്വരത്തിൽ പാസാക്കണമെന്നുംകൂടി അദ്ദേഹം പറഞ്ഞു. വാസ്തവത്തിൽ ഇൗ അവകാശവാദങ്ങളുടെ പൊള്ളത്തരം തെളിയിക്കാൻ സഭ പാസാക്കിയ ബില്ലും അത് ചുെട്ടടുത്ത രീതിയും തന്നെ മതി. നിയമപരമായി പ്രസക്തമല്ലാത്ത ഒരു കാര്യം; നിയമപരമായ യുക്തി ഇല്ലാത്ത വ്യവസ്ഥകൾ; പാർലമെൻറിെൻറ നിയമനിർമാണ രീതിയെ പരിഹസിക്കുന്ന നടപടികൾ- ഇതെല്ലാം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ രാഷ്ട്രീയനേട്ടം എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടിയാണെന്ന് വ്യക്തമാണ്. ഒന്നാമതായി, മുത്തലാഖ് (മതം നിഷ്കർഷിച്ച തരത്തിൽ വേണ്ടത്ര സാവകാശമെടുത്തുള്ള മൂന്ന് വിവാഹമോചന തീരുമാനങ്ങൾക്കു പകരം ഒറ്റയിരിപ്പിൽ മൂന്നും ചൊല്ലുന്ന രീതി) മതപരമായി തെറ്റാണ്; മാത്രമല്ല, അത് നിയമപ്രകാരം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിരോധിച്ചിട്ടുമുണ്ട്. എന്നിരിക്കെ മുത്തലാഖിനെ ഒരിക്കൽകൂടി നിയമവിരുദ്ധമാക്കേണ്ടതില്ല. അതിനെ കുറ്റകൃത്യമാക്കുക എന്ന ഒറ്റക്കാര്യമാണ് പുതുതായി ചെയ്യുന്നത്. അതാകെട്ട, സുപ്രീംകോടതി വിധിക്കുശേഷവും കുറെ മുത്തലാഖ് സംഭവങ്ങൾ നടന്നു എന്ന ന്യായം പറഞ്ഞുകൊണ്ടും. നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നപോലെ, കോടതി വിധിയെപ്പറ്റി ബോധവത്കരണം നടത്തുകയായിരുന്നു പ്രതിവിധി; അതിനുപകരം രണ്ടുമാസംകൊണ്ട് തിടുക്കത്തിൽ ഒരു അന്യായ നിയമം തട്ടിക്കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. രണ്ടാമതായി, ചില ഭേദഗതികളോടെ ലോക്സഭ പാസാക്കിയ നിയമവും രാജ്യസഭ കടക്കില്ലെന്ന് വ്യക്തമാണ്. ആദ്യതവണ ചെയ്തതുപോലെ ഒാർഡിനൻസ് എന്ന അനൗചിത്യമാണ് സർക്കാറിനു മുന്നിലെ മറ്റൊരു സാധ്യത. പാർലമെൻറിനെ മറികടക്കുന്നത് രാഷ്ട്രീയ ലാഭത്തിന് ഉതകിയേക്കാമെങ്കിലും അതിലെ ജനാധിപത്യവിരുദ്ധത നിഷേധിക്കാനാവില്ല. സംയുക്ത സെലക്ട് കമ്മിറ്റിക്ക് അയക്കാമെന്ന പ്രതിപക്ഷ നിർദേശം സർക്കാർ തള്ളിയതും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.
മൂന്നാമതായി, നിയമനിർമാണത്തിെൻറ അടിസ്ഥാന മര്യാദകൾ പാലിക്കാതെയാണ് ഇൗ ബിൽ കൊണ്ടുവന്നത്. ധിറുതിതന്നെ കാരണം. അന്യൂനവും നീതിയുക്തവുമായ നിയമമല്ല, രാഷ്ട്രീയ പ്രചാരണ രംഗത്ത് പറഞ്ഞുനിൽക്കാവുന്ന തർക്കങ്ങൾ മാത്രമാണ് ലക്ഷ്യമെന്നർഥം. മുത്തലാഖ് ചൊല്ലിയാൽ വിവാഹബന്ധം ഒഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചിരിക്കെ, മുത്തലാഖിെൻറ പേരുപറഞ്ഞ് ഒരാളെ മൂന്നുവർഷത്തേക്ക് ജയിലിലിടാമെന്ന് പറയുന്ന നിയമം ഏതു കുറ്റത്തെയാണ് ശിക്ഷിക്കുന്നത്? വിവാഹമോചനശ്രമത്തെയോ? ഇസ്ലാമിൽ വിവാഹം നിയമദൃഷ്ട്യാ ഒരു കരാറാണ്. കരാർ ലംഘിച്ചെന്നു വന്നാൽ അതിനുള്ള പരിഹാരം കരാറനുസരിച്ചുള്ള നടപടികളാണ്. സിവിൽ പരിധിയിൽനിന്ന് മാറിയുള്ള കുറ്റകൃത്യങ്ങളാകെട്ട, സമൂഹത്തെ ആപൽക്കരമായി ബാധിക്കാവുന്ന തരത്തിൽ ചെയ്യുന്ന നിയമലംഘനമാണ്. ക്രിമിനൽ നിയമത്തിെൻറ പരിധിനിർണയം ലംഘിക്കുന്ന തരത്തിലാണ് കേന്ദ്രം ഇപ്പോൾ നിയമമുണ്ടാക്കിയിരിക്കുന്നത്. നിയമം പ്രാബല്യത്തിലായാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവാഹമോചനത്തോട് യോജിക്കാത്ത ഭാര്യക്ക് നിയമം നൽകുന്ന പോംവഴി, ഭർത്താവിനെ മൂന്നു വർഷം ജയിലിലയക്കലാണല്ലോ. കുടുംബം പോറ്റാനുള്ള ബാധ്യത അയാളിൽനിന്ന് എടുത്തുകളഞ്ഞ് ഭാര്യയെയും കുട്ടികളെയും നിരാലംബരാക്കുന്നതിനെയാണ് നീതി എന്നു വിളിക്കുന്നത്!
ഇന്ത്യൻ ശിക്ഷാനിയമത്തിലെ ശിക്ഷാമുറകളുമായി തട്ടിച്ചുനോക്കുേമ്പാഴും ഇൗ നിയമത്തിെൻറ അയുക്തികത ബോധ്യപ്പെടും. മാരകായുധങ്ങളുമായി തെരുവിലിറങ്ങി അക്രമം, സാമുദായിക സ്പർധയുണ്ടാക്കൽ, കള്ളനാണയം ഇറക്കുമതിയും കയറ്റുമതിയും ചെയ്യൽ തുടങ്ങിയ ഗുരുതര കൃത്യങ്ങൾക്കുള്ള ശിക്ഷയാണ് മൂന്നുവർഷത്തെ തടവ്. ആലോചനയോ ചർച്ചയോ കൂടാതുള്ള നിയമമാണിത് എന്നർഥം. മുത്തലാഖ് എന്ന തെറ്റിനെ തിരുത്തേണ്ടത് ആവശ്യമാണ്. കോടതി അത് നിയമവിരുദ്ധമാക്കിയിട്ടുമുണ്ട്. സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത് മതത്തിെൻറയും സാമൂഹിക പരിഷ്കരണത്തിെൻറയും തലത്തിൽ പരിഹരിക്കേണ്ട ഒരു പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കുകയാണ്. ജനങ്ങൾ നേരിടുന്ന വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത മോദി സർക്കാർ നാലരവർഷംകൊണ്ട് ചെയ്തത് ഉള്ള പ്രശ്നങ്ങൾ രൂക്ഷമാക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുകൾ ജനവികാരത്തിെൻറ തീവ്രത വ്യക്തമാക്കിക്കഴിഞ്ഞു. ഇൗ അവസ്ഥയിൽ പൊതുതെരഞ്ഞെടുപ്പ് നേരിടുേമ്പാൾ ജനങ്ങൾക്കുമുമ്പാകെ വെക്കാവുന്ന നേട്ടങ്ങൾ ഒന്നുമില്ല. അതുകൊണ്ട്, ന്യൂനപക്ഷവേട്ടയുടെയും സാമുദായിക ധ്രുവീകരണത്തിെൻറയും ശൈലിയിലേക്ക് തിരിച്ചുപോവുക മാത്രമാണ് ബി.ജെ.പി കാണുന്ന പോംവഴി. അതിന് നിയമനിർമാണത്തെയും പാർലമെൻററി വ്യവസ്ഥിതിയെയും വരെ ദുരുപയോഗം ചെയ്യുന്നു എന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.