മുത്തലാഖിെൻറ മറവിലെ മുതലെടുപ്പ്
text_fields2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യയിൽ 14.5 ശതമാനം വരുന്ന മുസ്ലിംകളിൽ പകുതി സ്ത്രീകളാണെന്ന സ്വാഭാവിക സങ്കൽപം വെച്ചുനോക്കിയാൽ അവരിൽ ഒരു ശതമാനത്തെേപ്പാലും ബാധിക്കാത്ത വിഷയമാണ് മുത്തലാഖ് എന്ന് തീർച്ച. കാരണം, വിവാഹിതരായ സ്ത്രീകളിൽ വിവാഹമോചിതകളാവുന്ന ചെറിയൊരു ശതമാനം മാത്രമാണ് മുത്തലാഖിെൻറ ഇരകൾ. തീർച്ചയായും ഇസ്ലാമിക ശരീഅത്തിൽ മുത്തലാഖ് ഒരനാചാരമാണെന്നും അത് പ്രവാചകരും ശിഷ്യന്മാരും തുടർന്നുവന്ന കർമശാസ്ത്ര വിദഗ്ധരുമെല്ലാം നിരാകരിച്ച വിവാഹമോചന രീതിയാണെന്നും ആധികാരിക മതപണ്ഡിതന്മാർ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. പക്ഷേ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ രാജ്യത്ത് അധികാരത്തിലേറിയതിൽപിന്നെ മുത്തലാഖിനെ ഒരു മഹാ ഇഷ്യുവാക്കി, പീഡിതരായ മുസ്ലിം സ്ത്രീകളുടെ രക്ഷകരാണ് തങ്ങളെന്ന് വരുത്തിത്തീർക്കാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇതേതുടർന്ന് പരമോന്നത കോടതിയിലും േദശീയ മാധ്യമങ്ങളിലും പൊതുവേദികളിലുമെല്ലാം മുത്തലാഖ് വിഷയം അലയടിക്കുകയാണ്.
പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും മുസ്ലിം സ്ത്രീകളെ രക്ഷിക്കാൻ സമുദായത്തിലെത്തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള പുരോഗമനാശയക്കാർ രംഗത്തിറങ്ങുകയാണ് വേണ്ടതെന്നും ആവർത്തിച്ചുപറയുന്ന പ്രധാനമന്ത്രിയുടെ പക്ഷത്തുനിൽക്കുന്നവരാണ് ചർച്ചയുടെയും വിവാദങ്ങളുടെയും മുൻനിരയിൽ നിലയുറപ്പിച്ചിരിക്കുന്നത് എന്നതാണ് വിരോധാഭാസം. ഇതിനിടെ, ബ്രിട്ടീഷ് ഭരണകാലം മുതൽ നിലനിൽക്കുന്ന മുസ്ലിം വ്യക്തിനിയമത്തിലെ സ്ത്രീവിരുദ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട വകുപ്പുകൾക്കെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോൾ ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വാദം കേട്ടുകൊണ്ടിരിക്കുന്നത്. തങ്ങൾ ഇൗ സന്ദർഭത്തിൽ മുത്തലാഖിനെ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്നും ബഹുഭാര്യത്വമോ നിക്കാഹ് ഹലാല എന്നപേരിൽ അറിയപ്പെടുന്ന ചടങ്ങ് വിവാഹമോ അടിയന്തര പരിഗണനയിലില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മുത്തലാഖ് ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യത്തിെൻറ പരിധിയിൽ വരുമോ അഥവാ അത് മതവിശ്വാസത്തിെൻറ അഭേദ്യഘടകമാണോ എന്നതാണ് സുപ്രീംകോടതി ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ആരായുന്നത്.
എന്നാൽ, കേന്ദ്ര സർക്കാറിനുവേണ്ടി കഴിഞ്ഞദിവസം കോടതിയിൽ വാദം നടത്തിയ അറ്റോണി ജനറൽ മുകുൾ രോഹതഗി തലാഖിെൻറ എല്ലാരൂപങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, മുത്തലാഖ് റദ്ദാക്കിയാൽ വിവാഹവും വിവാഹമോചനവും സംബന്ധിച്ച നിയമം സർക്കാർ കൊണ്ടുവരും എന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയതോടെ മോദി സർക്കാറിെൻറ ഉള്ളിലിരിപ്പ് അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. വൈവാഹിക നിയമങ്ങൾ മതത്തിെൻറ ഭാഗമല്ലാത്തതിനാൽ ഭരണഘടന മതന്യൂനപക്ഷങ്ങൾക്കനുവദിച്ച മതവിശ്വാസ സ്വാതന്ത്ര്യത്തിെൻറ പരിധിയിൽനിന്ന് അതിനെ വേർപെടുത്തണമെന്നാണ് രോഹതഗിയുടെ വാദം. സംഘ്പരിവാർ മുമ്പുമുതലേ ആവശ്യപ്പെട്ടുവരുന്നതും അധികാരത്തിലേറിയതിൽപിന്നെ ശക്തമാക്കിയതുമായ ഏകസിവിൽകോഡിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് മുത്തലാഖിനെ അവർ അവതരിപ്പിക്കുന്നത് എന്നർഥം. 1937ലെ ശരീഅത്ത് ആക്ടോടെ നിലവിൽവന്നതും സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ സംരക്ഷണം ഇതഃപര്യന്തം ലഭിച്ചതുമായ ഇസ്ലാമിക കുടുംബ നിയമങ്ങൾ പൂർണമായും റദ്ദാക്കി മുഖ്യമായും ഭൂരിപക്ഷ സമുദായത്തിെൻറ ഹിതാനുസാരമുള്ള ഒരു സിവിൽകോഡ് രാജ്യത്ത് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഇന്ത്യയിലെ ഒരു ന്യൂനപക്ഷം മാത്രമായ ബ്രാഹ്മണരുടെ മതത്തിൽ ഗോപൂജ ഉൾപ്പെടുന്നു എന്ന ഏകകാരണത്താൽ രാജ്യമൊട്ടുക്കും ഗോവധം മാത്രമല്ല പോത്ത്വധവും കൂടി നിേരാധിക്കാനും മാട്ടിറച്ചി വ്യവസായത്തിൽ തൊഴിലെടുക്കുന്ന അനേകലക്ഷം ദലിതരെയും ന്യൂനപക്ഷങ്ങളെയും വഴിയാധാരമാക്കാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരാണ് ഇസ്ലാമിെൻറ അവിഭാജ്യഘടകമായ കുടുംബ നിയമങ്ങൾ മതപരമല്ലെന്ന് വാദിച്ച് നിഷ്കാസനം ചെയ്യാൻ രംഗത്തിറങ്ങിയിരിക്കുന്നതെന്നോർക്കണം. ഒരുവേള സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചാൽ -മുസ്ലിംകളിൽതന്നെ ഗണ്യമായ വിഭാഗം മുത്തലാഖ് ഒരാവശ്യമായി കരുതുന്നില്ല- തന്മൂലമുണ്ടാവുന്ന വിവാഹമോചനപരമായ അനിശ്ചിതത്വത്തിൽനിന്ന് മുതലെടുക്കാനും സ്ത്രീകളുടെ തുല്യനീതിയുടെ മറവിൽ ഏകസിവിൽേകാഡ് പാർലമെൻറിൽ പാസാക്കിയെടുക്കാനുമുള്ള നടപടികളാണ് അണിയറയിൽ തകൃതിയായി പുരോഗമിക്കുന്നത് എന്നുവേണം കരുതാൻ. ഇൗ ചതിക്കുഴിയെക്കുറിച്ച് മതന്യൂനപക്ഷം മാത്രമല്ല, മതനിരപേക്ഷ വിശ്വാസികളെല്ലാം ജാഗ്രതപാലിക്കുകയും കുത്സിതനീക്കങ്ങളെ ചെറുത്തുതോൽപിക്കുകയും വേണം.
ഏകശിലാമുഖമായ ആർഷസംസ്കാരത്തെ ഇന്ത്യയുടെമേൽ അടിച്ചേൽപിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗം മാത്രമാണ്, അല്ലാതെ പീഡിതരായ മുസ്ലിം സ്ത്രീകളോടുള്ള ഒരു സഹതാപവുമല്ല മുത്തലാഖിനെ പ്രശ്നമാക്കുന്നവരുടെ മനസ്സിലിരിപ്പ് എന്ന് സാമാന്യബുദ്ധിക്ക് മനസ്സിലാക്കാവുന്നേതയുള്ളൂ. കേന്ദ്ര നിയമമന്ത്രാലയം നിയോഗിച്ച കമീഷൻ നേരത്തേ ഇറക്കിയ ചോദ്യാവലിയും അതിലേക്കുള്ള കാൽവെപ്പായിരുന്നു. മുത്തലാഖ് എന്ന അനാചാരത്തിനുപകരം വിശുദ്ധ വേദഗ്രന്ഥത്തിൽ സംശയാതീതമായി വ്യക്തമാക്കിയ തലാഖിെൻറ രീതിയും പ്രസക്തിയും അതിലടങ്ങിയ ലിംഗനീതിയും മതി മുസ്ലിംകൾക്കെന്ന് വിവിധ മുസ്ലിം നാടുകളിലെ നിയമങ്ങൾ മാതൃകയാക്കി ഡോ. ത്വാഹിർ മഹ്മൂദിനെപ്പോലുള്ള വ്യക്തിനിയമ വിദഗ്ധർ മുേമ്പ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.