Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightദു​രി​താ​ശ്വാ​സ​വും...

ദു​രി​താ​ശ്വാ​സ​വും കേ​ന്ദ്ര സ​മീ​പ​ന​വും

text_fields
bookmark_border
editorial
cancel

തീ​ക്ഷ്​​ണ​മാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്കു​മു​മ്പി​ലും സാ​േ​ങ്ക​തി​ക​ത​യെ ചൊ​ല്ലി ത​ർ​ക്കി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ ത​ന​ത്​ സ്വ​ഭാ​വം ഇ​പ്പോ​ൾ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​െ​ൻ​റ കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​മാ​യി​ത്തു​ട​ങ്ങു​ക​യാ​ണ്. യു.​എ.​ഇ വാ​ഗ്​​ദാ​നം​ചെ​യ്​​ത 700 കോ​ടി രൂ​പ​യു​ടെ കാ​ര്യ​ത്തി​ലാ​ണ്​ പു​തി​യ ത​ർ​ക്കം. അ​ങ്ങ​നെ ഒ​രു സ​ഹാ​യ​ത്തെ​പ്പ​റ്റി ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മൊ​ന്നും യു.​എ.​ഇ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന്​ അ​വ​രു​ടെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ഹ്​​മ​ദ്​ അ​ൽ​ബ​ന്ന ‘ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​’ പ​ത്ര​ത്തോ​ടു പ​റ​ഞ്ഞു. അ​തേ​സ​മ​യം, കേ​ര​ള​ത്തി​നു ന​ൽ​കേ​ണ്ട സ​ഹാ​യ​ത്തെ​ക്കു​റി​ച്ചും അ​തി​െ​ൻ​റ രീ​തി​യെ​ക്കു​റി​ച്ചും പ​ഠി​ക്കാ​ൻ ഒ​രു അ​ടി​യ​ന്ത​ര സ​മി​തി​ക്ക്​ യു.​എ.​ഇ രൂ​പം കൊ​ടു​ത്തി​ട്ടു​ണ്ട്. 700 കോ​ടി എ​ന്ന തു​ക അ​ന്തി​മ​മ​ല്ല എ​ന്ന്​ അം​ബാ​സ​ഡ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലാ​തി​രി​ക്കെ അ​ന്തി​മ​മാ​യി ഒ​രു തു​ക ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നു​കൂ​ടി അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നു​ള്ള സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച കേ​ന്ദ്ര​ന​യ​ത്തി​ലെ പാ​ളി​ച്ച​ക​ളെ​പ്പ​റ്റി വ​ലി​യ വി​വാ​ദ​മാ​ണ്​ 700 കോ​ടി വാ​ഗ്​​ദാ​നം ചെ​യ്​​തെ​ന്ന വാ​ർ​ത്ത ഉ​യ​ർ​ത്തി​യ​ത്. വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന മ​ട്ടി​ൽ കേ​​ന്ദ്ര​ഭ​ര​ണ​വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​ത്തു​വ​ന്ന അ​ഭി​പ്രാ​യം ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യി. പു​ന​ര​ധി​വാ​സ​ത്തി​നും പു​ന​ർ​നി​ർ​മാ​ണ​ത്തി​നും കേ​ര​ള​ത്തി​ന്​ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ കോ​ടി രൂ​പ ആ​വ​ശ്യ​മാ​യി​രി​ക്കെ വി​ദേ​ശ​സ​ഹാ​യം നി​ര​സി​ക്കു​ന്ന​ത്​ അ​ന്യാ​യ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു.

അ​തേ​സ​മ​യം, വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ക്കാ​ൻ ച​ട്ട​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന വാ​ദ​മാ​ണ്​ മ​റു​ഭാ​ഗം ഉ​യ​ർ​ത്തി​യ​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ 700 കോ​ടി രൂ​പ​യു​ടെ വാ​ഗ്​​ദാ​നം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ, പു​റം​സ​ഹാ​യ​ത്തി​നെ​തി​രെ നി​ല​പാ​ടെ​ടു​ത്ത​വ​ർ​ക്ക്​ പി​ടി​വ​ള്ളി​യാ​യ​ത്​ സ്വാ​ഭാ​വി​കം. ഇ​ല്ലാ​ത്ത വാ​ഗ്​​ദാ​നം എ​ടു​ത്തു​കാ​ട്ടി കേ​ന്ദ്ര​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ത്തു​ന്ന​വ​ർ ഇ​തോ​ടെ തു​റ​ന്നു​കാ​ട്ട​പ്പെ​ടു​ക​യാ​ണെ​ന്ന്​ അ​വ​രി​പ്പോ​ൾ വാ​ദി​ക്കു​ന്നു. സ​ഹാ​യ​വാ​ഗ്​​ദാ​ന​ത്തി​ൽ വ്യ​ക്​​ത​ത ഇ​നി​യും ഉ​ണ്ടാ​കു​മെ​ന്നു ക​രു​തു​ക. എ​ന്നാ​ൽ, തു​റ​ന്നു​കാ​ട്ട​പ്പെ​ട്ട​ത്​ കേ​ന്ദ്ര​ത്തി​െ​ൻ​റ സ​മീ​പ​നം ത​ന്നെ എ​ന്ന​താ​ണ്​ വി​വാ​ദ​ത്തി​െ​ൻ​റ ഒ​രു ബാ​ക്കി​പ​ത്രം. സ​ഹാ​യ​വാ​ഗ്​​ദാ​ന​ത്തെ അ​വ​രെ​തി​ർ​ത്ത​ത്​ ഒൗ​​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞാ​യി​രു​ന്നി​ല്ല. മ​റി​ച്ച്​ അ​തി​ന്​ വ​കു​പ്പി​ല്ലെ​ന്നാ​യി​രു​ന്നു​ വി​ശ​ദീ​ക​ര​ണം. ഒ​രു രാ​ജ്യ​ത്തി​െ​ൻ​റ ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കാ​ൻ ക​ഴി​​യി​ല്ലെ​ന്നാ​ണ്​ കേ​ന്ദ്ര വി​ദേ​ശ​മ​ന്ത്രാ​ല​യ​വും വ്യ​ക്​​ത​മാ​ക്കി​യ​ത്. ഇൗ ​വാ​ദ​മാ​ക​െ​ട്ട അ​ടി​സ്​​ഥാ​ന​മി​ല്ലാ​ത്ത​താ​യി​രു​ന്നു. വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ക്കേ​ണ്ടെ​ന്ന്​ 2004ൽ ​സു​നാ​മി ദു​രി​ത​വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ​സി​ങ്​ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു എ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. അ​താ​ണ്​ നി​ല​വി​ലു​ള്ള ച​ട്ട​മെ​ന്നും. വാ​സ്​​ത​വ​ത്തി​ൽ അ​ന്ന​ത്തെ സ​ർ​ക്കാ​ർ​ത​ന്നെ ഇൗ ​നി​ല​പാ​ട്​ പി​ന്നീ​ട്​ തി​രു​ത്തി​യി​രു​ന്നു. ദേ​ശ​സു​ര​ക്ഷ​യെ അ​പാ​യ​പ്പെ​ടു​ത്താ​ത്ത ത​ര​ത്തി​ൽ വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ്​ അ​ന്ന്​ ന​യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

2016ൽ ​ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​യി​ൽ പ്ര​ത്യേ​ക​മാ​യി എ​ടു​ത്തു​പ​റ​യു​ന്ന​തും സ​ഹാ​യം സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ്. ചോ​ദി​ച്ചു​വാ​ങ്ങ​രു​തെ​ന്ന​ല്ലാ​തെ രാ​ജ്യ​ങ്ങ​ൾ സ്വ​മേ​ധ​യാ ഇ​ങ്ങോ​ട്ടു ത​രു​ന്ന സ​ഹാ​യ​ങ്ങ​ൾ സ്വീ​ക​രി​ച്ചു​കൂ​ടെ​ന്ന്​ അ​തി​ലി​ല്ല. അ​വ സ്വീ​ക​രി​ക്കാ​മെ​ന്നു​ത​ന്നെ​യാ​ണ്​ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ഇ​ത്​ ധ​ന​സ​ഹാ​യം സ്വ​രൂ​പി​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നു മാ​ത്ര​മ​ല്ല, ദു​രി​ത​കാ​ല​ത്ത്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രോ​ട്​ പു​ല​​ർ​ത്തേ​ണ്ട മ​ര്യാ​ദ​യും സൗ​മ​ന​സ്യ​വും കൂ​ടി​യാ​ണ്. യു.​എ.​ഇ ത​ന്നെ ഒൗ​ദ്യോ​ഗി​ക​മാ​യി സ​ഹാ​യ​വാ​ഗ്​​ദാ​ന​ത്തെ​പ്പ​റ്റി തീ​ർ​ച്ച പ​റ​യാ​ത്ത​ത്​ നി​രാ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണോ എ​ന്നും വ്യ​ക്​​ത​മ​ല്ല. ത​ങ്ങ​ളു​ടെ സ​ഹാ​യ​വാ​ഗ്​​ദാ​നം നി​ര​സി​ക്ക​പ്പെ​ട്ട​തി​ൽ താ​യ്​​ല​ൻ​ഡ്​ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​തും ഒാ​ർ​ക്കാം. ഇ​ന്ത്യ​യു​മാ​യും കേ​ര​ള​വു​മാ​യും യു.​എ.​ഇ​ക്കു​ള്ള സ​വി​ശേ​ഷ​മാ​യ വൈ​കാ​രി​ക​ബ​ന്ധ​ത്തെ​പ്പ​റ്റി യു.​എ.​ഇ അ​ധി​കൃ​ത​ർ ഇൗ​യി​ടെ വാ​ചാ​ല​രാ​യ​തും രാ​ജ്യാ​ന്ത​ര​ബ​ന്ധ​ങ്ങ​ളി​ലെ ഒൗ​പ​ചാ​രി​ക​ത​ക്ക​പ്പു​റ​ത്തു​ള്ള മാ​ന​വി​ക​ത​യെ ഒാ​ർ​മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക്​ നി​ർ​ലോ​ഭം വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ക്കാം; എ​ന്നാ​ൽ, ദു​രി​ത​കാ​ല​ത്തെ സൗ​മ​ന​സ്യ​മാ​യി​പ്പോ​ലും സ​ർ​ക്കാ​റു​ക​ൾ​ക്ക്​ അ​ത്​ പാ​ടി​ല്ല എ​ന്നി​ട​ത്തെ​ത്തി​യി​രി​ക്കു​ന്നു ന​മ്മു​ടെ ആ​ത്മാ​ഭി​മാ​നം. വി​ദേ​ശ​ത്തു​നി​ന്ന്​ പാ​ർ​ട്ടി​ക​ൾ​ക്ക്​ സം​ഭാ​വ​ന ചോ​ദി​ച്ചു​ത​ന്നെ വാ​ങ്ങാം; ദു​രി​ത​മ​ക​റ്റാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന്​ ഇ​ങ്ങോ​ട്ടു പ​റ​യു​ന്ന​വ​രി​ൽ​നി​ന്ന്​ അ​ത്​ വാ​ങ്ങി​പ്പോ​ക​രു​ത്​! രാ​ഷ്​​ട്രീ​യ​ക​ക്ഷി​ക​ൾ​ക്കു​ള്ള വി​ദേ​ശ ഫ​ണ്ടി​ന്​ പ​രി​ശോ​ധ​ന​പോ​ലും ആ​വ​ശ്യ​മി​ല്ലെ​ന്ന്​ നി​യ​മ​ത്തി​ലെ​ഴു​തി​ച്ചേ​ർ​ത്ത​വ​രാ​ണ്​ ദു​രി​ത​ബാ​ധി​ത​രോ​ട്​ ആ​ത്മാ​ഭി​മാ​നം പ്ര​സം​ഗി​ക്കു​ന്ന​ത്. 

അ​തി​ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യാ​ണ്​ കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. പു​ന​ർ​നി​ർ​മാ​ണം മു​ത​ൽ രോ​ഗ​നി​ർ​മാ​ർ​ജ​നം വ​രെ​യു​ള്ള പ​ല​തി​നും വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും യു.​എ​ന്നി​ൽ​നി​ന്നും സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നാ​വു​മെ​ന്നി​രി​ക്കെ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​യ കു​റെ കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി എ​ല്ലാ വാ​തി​ലും അ​ട​ക്കു​ന്ന​ത്​ മൗ​ഢ്യ​മാ​ണ്. ന​മു​ക്ക്​  സ​ഹാ​യം വേ​ണം -സൗ​മ​ന​സ്യ​വും വേ​ണം. യു.​എ.​ഇ അ​ട​ക്ക​മു​ള്ള​വ​യി​ൽ​നി​ന്ന്​ ര​ണ്ടും ന​ഷ്​​ട​പ്പെ​ടു​ന്ന അ​വ​സ്​​ഥ വ​ന്നാ​ൽ അ​തും മ​റ്റൊ​രു ദു​ര​ന്ത​മാ​വു​ക​യേ ഉ​ള്ളൂ. ഏ​താ​യാ​ലും കേ​ര​ള​ത്തി​ലെ പ്ര​ള​യം ‘ലെ​വ​ൽ മൂ​ന്ന്​’ ദു​ര​ന്ത​മാ​ണെ​ന്ന്​ അം​ഗീ​ക​രി​ച്ച​താ​യി കേ​ന്ദ്രം കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്​ ഉ​ദാ​ര​മാ​യ സ​ഹാ​യം ന​ൽ​കാ​ൻ കേ​ന്ദ്ര​ത്തെ ബാ​ധ്യ​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ഇ​ത്. എ​ന്നി​ട്ടും നി​സ്സാ​ര​മാ​യ തു​ക ന​ൽ​കി​യും നീ​ക്കി​വെ​ച്ച സ​ഹാ​യ​ത്തി​ൽ​നി​ന്ന്​ അ​രി​യു​ടെ വി​ല പി​ടി​ച്ചു​വാ​ങ്ങി​യും പി​ശു​ക്കു കാ​ണി​ക്കു​ന്ന​വ​ർ കേ​ര​ള​ത്തോ​ടു ചെ​യ്യു​ന്ന​ത്​ ഏ​താ​യാ​ലും നീ​തി​യ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialmalayalam newshelp kerala
News Summary - uae help and bjp goverment- editorial
Next Story