അപ്പോൾ ആരാണ് കേരളം ഭരിക്കുന്നത്?
text_fieldsകേരളത്തിലെ പൊലീസ് വകുപ്പ് മുഖ്യ ഭരണകക്ഷിയുടെയും മുഖ്യമന്ത്രിയുടേയും കീഴിലാ ണ്. എന്നാൽ, ജനവിരുദ്ധതയുടെ പുതിയ പുതിയ മാതൃകകൾ പുറത്തെടുത്തുകൊണ്ടാണ് ആ വകുപ് പ് ഇന്ന് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. അട്ടപ്പാടിയിലെ വിവാദ മാവോവാദി വേട്ടക്കുശേ ഷം കോഴിക്കോട്ട് രണ്ടു ചെറുപ്പക്കാരെ മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ (നിയമവിര ുദ്ധ പ്രവർത്തനം തടയൽ നിയമം) എന്ന കുപ്രസിദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തതാണ് ഒ ടുവിലത്തേത്. രാത്രി റോന്തുചുറ്റുന്നതിനിടെ മൂന്നുപേരെ സംശയ സാഹചര്യത്തിൽ കാണുന്ന ു; അവരുടെ പക്കൽ ലഘുലേഖകൾ കാണുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടപ്പോൾ കിട്ടിയവരുടെ വീടുക ളിൽ വലിയ പൊലീസ് സേന തിരച്ചിൽ നടത്തുന്നു; കുറെ സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നു; ചെറുപ്പക്കാരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നു.
അട്ടപ്പാടി സംഭവത്തിൽനിന്ന് ഭിന്നമായി, ഈ സംഭവത്തിൽ സി.പി.എം കൂടി പൊലീസിനെ വിമർശിക്കുന്നത് കുറ്റം ചാർത്തപ്പെട്ടവർ പാർട്ടി പ്രവർത്തകരായതുകൊണ്ടാണ്. തുടർനടപടികളിലേക്ക് കടക്കുേമ്പാൾ ഈ സംഭവത്തിലെ പൊലീസ് അത്യാചാരം തിരുത്തപ്പെട്ടേക്കാം. എന്നാൽ, സർക്കാറും ഇടതുമുന്നണിയും തിരുത്തേണ്ട വ്യവസ്ഥിതി അതേപടി തുടരുകതന്നെയാണ്. ജനാധിപത്യാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന എല്ലാവരും പൊലീസിനെ കുറ്റപ്പെടുത്തുേമ്പാൾ ഇതിലടക്കം യു.എ.പി.എ പ്രയോഗത്തെ ന്യായീകരിക്കുന്നത് ബി.ജെ.പിയാണ് എന്നത് മതി, ഈ കരിനിയമത്തിെൻറ ലക്ഷ്യമെന്ത് എന്ന് ബോധ്യപ്പെടുത്താൻ.
ഭരണഘടന ഉറപ്പുനൽകുന്ന പല അവകാശങ്ങളും ഭരണകൂടത്തിെൻറയും പൊലീസുദ്യോഗസ്ഥരുടെയും ദയാവായ്പിന് വിധേയമാക്കുന്ന കരിനിയമത്തെ ന്യായീകരിക്കാൻ ഉപയോഗിക്കുന്ന വാക്കുകളാണ് തീവ്രവാദം, ഭീകരത, മാവോവാദം തുടങ്ങിയവ. ഇവയിൽ മാവോവാദം ചില ഇടതുപക്ഷ കക്ഷികൾക്കുകൂടി സ്വീകാര്യമായ ഒഴികഴിവാണെന്ന് അനുഭവം തെളിയിക്കുന്നു. അതായത്, ബി.ജെ.പി അമിതാധികാരത്തെ സ്വന്തം നയമനുസരിച്ച് പിന്തുണക്കുേമ്പാൾ സി.പി.എം അതിനെ സൗകര്യാധിഷ്ഠിതമായി ചിലപ്പോൾ എതിർക്കുകയും മറ്റുചിലപ്പോൾ അനുകൂലിക്കുകയും ചെയ്യുന്നു. ഇവിടെ ഏറ്റവും കൂടുതൽ സൗകര്യമനുഭവിക്കുന്നത് ആ പാർട്ടിയല്ല, ജനാധിപത്യ സർക്കാറിെൻറ മറപറ്റി അതിക്രമങ്ങൾ ചെയ്യാനിറങ്ങുന്ന പൊലീസിലെ ഉന്നതന്മാരാണ്.
മാവോവാദി വേട്ടയിലും മറ്റനേകം തീവ്രവാദി വേട്ടകളിലും നിയമാനുസൃതമായി നിയമലംഘനം നടത്താനുള്ള സൗകര്യമാണ് യു.എ.പി.എ എന്ന കരിനിയമം നൽകുന്നത്. ഒരാശയത്തെ പിന്താങ്ങുന്നതും സർക്കാറിനെതിരെ പ്രതിഷേധിക്കുന്നതും സാമൂഹിക പ്രവർത്തനം നടത്തുന്നതും ലഘുലേഖകൾ കൈവശം വെക്കുന്നതും പ്രചരിപ്പിക്കുന്നതുമെല്ലാം വേണമെങ്കിൽ യു.എ.പി.എ അർഹിക്കുന്ന തെളിവുകളാക്കാൻ ആ നിയമം അവസരം നൽകുന്നു. പൊലീസ് പറയുന്നതാണ് നിയമം എന്നുവരുേമ്പാൾ നിരപരാധികൾ വരെ പീഡിപ്പിക്കപ്പെടുന്നു. സ്വന്തം അണികൾ തന്നെ ഇരയാകുേമ്പാഴും സി.പി.എമ്മിന് പൊലീസ് അത്യാചാരത്തെ മുഴുവനായി തള്ളാൻ കഴിയുന്നില്ല-അത് നിർത്തലാക്കാനും കഴിയുന്നില്ല. ഇന്ത്യയിൽ ഇടതുപക്ഷ ഭരണത്തിലൂടെ ജനപക്ഷ രാഷ്ട്രീയം പ്രയോഗത്തിൽ വരുത്തി കാണിക്കാൻ കഴിയേണ്ടിയിരുന്ന ഒരേയൊരു സംസ്ഥാനത്താണ് മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് ജനവിരുദ്ധതയുടെ ദംഷ്ട്രകൾ പുറത്തെടുക്കുന്നത്. എൽ.ഡി.എഫ് ഭരണത്തിലെ ഏഴു മാവോവാദി കൊലകളും വ്യാജ ഏറ്റുമുട്ടലുകളാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. അതിനുപുറമെ ഒട്ടനേകം സംഭവങ്ങളിൽ കേസ് വൈകിച്ചും തെളിവെടുക്കാതെയും പ്രോസിക്യൂഷനിൽ തോറ്റുകൊടുത്തുമൊക്കെ സർക്കാറിനെ നാണംകെടുത്തിയ പൊലീസ് സേനക്ക് മുഖ്യമന്ത്രി താക്കീത് നൽകാതെയല്ല. എന്നിട്ടും നാണക്കേട് തുടരുകയാണ്.
അതിരുവിടുന്ന പൊലീസിനെ നിലക്കുനിർത്താൻ എന്തുകൊണ്ടാണ് സർക്കാറിന് കഴിയാത്തത്? കരിനിയമത്തോടുള്ള സി.പി.എമ്മിെൻറ സമീപനത്തിലെ അവ്യക്തത അതിനൊരു കാരണമാണെന്ന് കോഴിക്കോട് സംഭവം ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. യു.ഡി.എഫ് ഭരണത്തിൽ യു.എ.പി.എ പ്രയോഗിച്ചതിനെ ശക്തമായി എതിർത്ത പാർട്ടിയാണ് സി.പി.എം. നിലവിലുള്ള നിയമങ്ങൾ തന്നെ പക്ഷഭേദങ്ങളില്ലാതെ നടപ്പാക്കിയാൽ തടയാവുന്ന കുറ്റങ്ങൾക്കുപോലും യു.എ.പി.എ ചുമത്തുന്ന സ്ഥിതി വന്നു. ഈ കരിനിയമം നിലനിൽക്കുവോളം കാലം അതിെൻറ ദുരുപയോഗം തുടരുമെന്ന് നിയമജ്ഞർ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. മാവോവാദിബന്ധമാരോപിച്ച് ശ്യാം ബാലകൃഷ്ണൻ എന്ന വ്യക്തിയെ അന്യായമായി കസ്റ്റഡിയിലെടുത്തതിന് കേരള ഹൈകോടതി 2015ൽ ഒരുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത് നീതിപീഠം നൽകിയ ചൂണ്ടുപലകയാകേണ്ടതായിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാഹ്വാനം ചെയ്തതിന് ‘പോരാട്ടം’ പ്രവർത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടങ്കലിലിടുന്നതാണ് അടുത്ത വർഷം കണ്ടത്. ഒരാൾ മാവേവാദിയാണെന്നതോ ലഘുലേഖ കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്തു എന്നതോ കുറ്റമല്ല. ഹൈകോടതി അക്കാര്യം വ്യക്തമാക്കിയതുമാണ്. വിയോജിപ്പുകളും വിരുദ്ധാഭിപ്രായങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള ഇടത്തെയാണല്ലോ സ്വാതന്ത്ര്യമെന്നും ജനാധിപത്യമെന്നും വിളിക്കുന്നത്. പക്ഷേ, ദുരുപയോഗത്തിെൻറ തുടർചരിത്രമുണ്ടായിട്ടും യു.എ.പി.എ ചില സന്ദർഭങ്ങളിൽ ആവശ്യമാണെന്ന അഭിപ്രായമാണ് സി.പി.എം നേതാക്കൾ പ്രകടിപ്പിച്ചുവന്നിട്ടുള്ളത്. ഇതു നൽകുന്ന പഴുതുമതി ദുരുപയോഗത്തിന്.
ഈ കരിനിയമത്തെ പൂർണമായും തള്ളിപ്പറയാൻ ജനാധിപത്യകക്ഷികൾ തയാറാവുകയും അതിനെതിരെ പ്രക്ഷോഭങ്ങൾ ഉയർന്നുവരുകയും വേണം. യു.എ.പി.എ പ്രകാരം തടങ്കലിലാക്കപ്പെട്ട എല്ലാവർക്കും നീതികിട്ടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും സമൂഹത്തിെൻറ ഉത്തരവാദിത്തമാണ്. പൊലീസിന് തോന്നുേമ്പാലെ ചെയ്യാൻ പറ്റുന്ന നിയമം കൈയിൽ െകാടുത്തശേഷം പാർട്ടിയിലെ രണ്ടു ചെറുപ്പക്കാരെ പിടിക്കുേമ്പാൾ മാത്രം രോഷം കൊള്ളുന്നതിൽ അർഥമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.