Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 12:56 PM IST Updated On
date_range 20 Dec 2017 12:56 PM ISTഏക സിവിൽകോഡ് വിവാദത്തിന് വിട
text_fieldsbookmark_border
ഇന്ത്യൻ ഭരണഘടനയുടെ മാർഗദർശക തത്ത്വങ്ങളിലെ 44ാം ഖണ്ഡിക നിർദേശിക്കുന്ന ഏക സിവിൽ കോഡ് സ്വാതന്ത്ര്യത്തിെൻറ എഴുപത് സംവത്സരങ്ങൾക്കുശേഷവും നടപ്പാക്കാൻ കഴിയാത്തതാണ് രാജ്യത്തിെൻറ ദേശീയോദ്ഗ്രഥനത്തിനുള്ള മുഖ്യഭീഷണിയെന്നും സ്ത്രീകളുടെ ദുരിതങ്ങളും പീഡനങ്ങളും അപരിഹാര്യമായി തുടരാൻ കാരണമെന്നും ഹിന്ദുത്വവാദികൾ മാത്രമല്ല സെക്കുലർ ബുദ്ധിജീവികളും അലമുറയിടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്തിന്, പരമോന്നത കോടതിപോലും 1985 ഏപ്രിലിൽ ഷാബാനു ബീഗം കേസിൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ മുസ്ലിംസ്ത്രീകൾ അനുഭവിക്കുന്ന അവകാശ നിഷേധത്തിനു പരിഹാരമായി ഏക സിവിൽ കോഡാണ് ചൂണ്ടിക്കാട്ടിയത്. മുസ്ലിം വ്യക്തിനിയമത്തിനെതിരെ ’85^86 കാലത്ത് കേരളത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിെൻറ നേതൃത്വത്തിൽ ഇടതുപക്ഷം നടത്തിയ വ്യാപകമായ പ്രചാരണത്തിെൻറ ഉൗന്നലും എല്ലാ മതസ്ഥർക്കും ബാധകമായ ഏക സിവിൽ കോഡ് സത്വരമായി ആവിഷ്കരിച്ചു നടപ്പാക്കണം എന്നതായിരുന്നു. ഹിന്ദുക്കളിലെ വിവിധ വിഭാഗങ്ങളും ക്രൈസ്തവരും സിഖുകാരും പാഴ്സികളുമെല്ലാം വിവാഹം, വിവാഹമോചനം, സ്വത്തവകാശം മുതലായ വിഷയങ്ങളിൽ ഭിന്ന വ്യക്തിനിയമങ്ങളാണ് പിന്തുടരുന്നതെങ്കിലും 1937ൽ ശരീഅത്ത് ആക്ടിലൂടെ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന മുസ്ലിം വ്യക്തിനിയമത്തിന് നേരെയായിരുന്നു ആക്രമണത്തിെൻറ കുന്തമുന. ഏക സിവിൽകോഡിനെതിരെ വ്യക്തിനിയമ സംരക്ഷണത്തിനായി ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും ചേർന്ന് അറുപതുകളിൽ അഖിലേന്ത്യ മുസലിം പേഴ്സനൽ ലോ ബോർഡ് രൂപവത്കരിച്ച് പ്രതിരോധം തീർക്കുകയും കേന്ദ്ര^സംസ്ഥാന സർക്കാറുകളുടെ നീക്കങ്ങൾക്കെതിരെ ശബ്ദമുയർത്തുകയുമൊക്കെ ചെയ്തുവെങ്കിലും ഏക സിവിൽ കോഡ്വാദികളുടെ ഭീഷണികളും െപ്രാപഗൻഡയും തുടരുകതന്നെ ചെയ്തു.
ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന് മുറിേവൽപിക്കാതെ ഏക സിവിൽ കോഡ് നടപ്പാക്കുക സാധ്യമല്ലെന്നാണ് പേഴ്സനൽ ലോ ബോർഡ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഏറ്റവും ഒടുവിൽ ബി.ജെ.പി പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിെൻറ പ്രകടനപത്രികയിൽ ഉൗന്നിപ്പറഞ്ഞ പ്രധാന അജണ്ടകളിലൊന്ന് ഹിന്ദുത്വ സർക്കാർ അധികാരത്തിൽവന്നാൽ, രാജ്യത്ത് ഏക സിവിൽകോഡ് കൊണ്ടുവരും എന്നതായിരുന്നു. പ്രതീക്ഷയിൽ കവിഞ്ഞ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തീവ്ര ഹിന്ദുത്വ സർക്കാർ അധികാരത്തിൽവന്നതോടെ എതിർപ്പുകളെ അവഗണിച്ച് ഏക സിവിൽകോഡിനായുള്ള നടപടികളും തുടങ്ങി. മുത്തലാഖിനെ കോടതികയറ്റിയത് അതിെൻറ ഭാഗമായിരുന്നു. 2016 ജൂണിൽ ജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ അധ്യക്ഷനായി േലാ കമീഷനെ നിയോഗിക്കുകയും കമീഷൻ 16 ഇന ചോദ്യാവലി തയാറാക്കി തൽപരരായ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വേണ്ടി പ്രസിദ്ധെപ്പടുത്തുകയും ചെയ്തു. ഇൗ പ്രക്രിയ തുടരവെയാണ് മുത്തലാഖ് പ്രശ്നത്തിൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് വിധി പറയുന്നത്. മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച സുപ്രീംകോടതി പേക്ഷ, മുസ്ലിം വ്യക്തിനിയമം ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിെൻറ പരിധിയിൽവരുമെന്ന് ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ കോടതിവിധിക്ക് അടിവരയിട്ടുകൊണ്ട് നിയമ കമീഷൻ ചെയർമാൻ ബൽബീർ സിങ് ചൗഹാൻ ഏക സിവിൽ കോഡ് സാധ്യമല്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. അതൊരു ഒാപ്ഷൻപോലുമല്ലെന്നാണ് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്. ഭരണഘടനയുടെ 25ാം ഖണ്ഡിക ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിെൻറ ഭാഗമാണ് വ്യക്തിനിയമമെന്ന് ചൂണ്ടിക്കാട്ടിയ നിയമ കമീഷൻ ചെയർമാൻ അതൊരിക്കലും തട്ടിമാറ്റാനാവില്ലെന്ന് തീർത്തുപറഞ്ഞിരിക്കുകയാണ്. അത്തരമൊരു സിവിൽ കോഡ് നിർമിച്ചാൽതന്നെ അത് ഭരണഘടന ലംഘനമാവുകയേ ചെയ്യൂ. കമീഷൻ പുറപ്പെടുവിച്ച ചോദ്യാവലിക്ക് അമ്പതിനായിരത്തിലധികം പ്രതികരണങ്ങൾ ലഭിച്ചുവെങ്കിലും അതിലേറെയും മുത്തലാഖിനെ സംബന്ധിക്കുന്നതായിരുന്നു. അതിപ്പോൾ സുപ്രീംകോടതി തന്നെ തീർപ്പാക്കിയിരിക്കെ അക്കാര്യത്തിലൊന്നും ചെയ്യാനില്ലെന്നും ജസ്റ്റിസ് ചൗഹാൻ ചൂണ്ടിക്കാട്ടി. 2018 ആഗസ്റ്റ് 30 ആണ് ഏക സിവിൽകോഡിന്മേലുള്ള ശിപാർശകൾ സമർപ്പിക്കാനുള്ള സമയപരിധിയെങ്കിലും ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, പാഴ്സി മുതലായ സമുദായങ്ങളുടെ വ്യക്തിനിയമങ്ങളിൽ മതപരമായ വശങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് എെന്തന്ത് ഭേദഗതികളാവാമെന്നാണ് തങ്ങൾ പരിശോധിക്കുകയെന്നും നിയമ കമീഷൻ ചെയർമാൻ വെളിപ്പെടുത്തിയിരിക്കുന്നു. അതിെനാരുങ്ങുേമ്പാൾ തീർച്ചയായും കമീഷൻ ബന്ധപ്പെട്ട സമുദായ സംഘടനകളുടെയും നിയമവിദഗ്ധരുടെയും അഭിപ്രായങ്ങൾ ആരായേണ്ടിവരും.
1939െല വിവാഹ ഭഞ്ജനനിയമവും 1986ലെ മുസ്ലിം സ്ത്രീ (വിവാഹമുക്ത) സംരക്ഷണ നിയമവുംപോലെ അഭിപ്രായ സമന്വയത്തിലൂടെ പരിഷ്കരണങ്ങൾ കൊണ്ടുവന്നാൽ എതിർപ്പുകളുയരില്ല. ഏതായാലും നാനാമത സമുദായങ്ങളുെടയും ജാതികളുടെയും നാടായ ഇന്ത്യയിൽ അപ്രായോഗികവും ഭരണഘടന വിരുദ്ധവുമായ ഏകീകൃത സിവിൽ കോഡിനുവേണ്ടി ഇനിയും ഒച്ചപ്പാടുണ്ടാക്കാതെ ഭരണഘടനാനുസൃതമായ നിയമ പരിഷ്കാരങ്ങൾക്കുവേണ്ടി വാദിക്കുന്നതും ശ്രമിക്കുന്നതും തന്നെയാണ് കരണീയമായ പരിഹാരമാർഗം. അതേസമയം, കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ മുത്തലാഖ് നിരോധന ബിൽ പാർലമെൻറിൽ അതേപടി ധിറുതിപിടിച്ച്് ചുെട്ടടുക്കാൻ മിനക്കെടാതെ ബന്ധപ്പെട്ട സമുദായത്തിെൻറ പൊതു അഭിപ്രായംകൂടി പരിഗണിച്ച് കുറ്റമറ്റതും നീതിപൂർവകവുമായിരിക്കാൻ മനസ്സിരുത്തേണ്ടതും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിെൻറ താൽപര്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story