ട്രംപിെൻറ അങ്കക്കലി
text_fieldsആജന്മശത്രുവായ ഇറാെൻറ സൈനിക നെടുനായകൻ ഖാസിം സുലൈമാനിയെ വധിച്ച് അവരുടെ നെട്ട ല്ലു തകർത്തശേഷവും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ചോരക്കൊതി അവസാനി ക്കുന്നില്ല. തങ്ങൾക്കേൽപിച്ച മാരകപ്രഹരത്തിന് ഇറാൻ തിരിച്ചടിക്കൊരുങ്ങിയാൽ തര ിമ്പും ശേഷിക്കാതെ നിലംപരിശാക്കാൻ പോന്ന ഭീകരാക്രമണത്തിന് തുനിയുമെന്ന് സുലൈമാന ിയെ കൊന്ന് പത്തു മണിക്കൂറുകൾക്കകം ട്രംപ് ആവർത്തിച്ചു ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇറാെൻറ രാഷ്്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ അസ്തിത്വം തുടച്ചുനീക്കുന്ന തരത്തിൽ അവരുടെ മർമപ്രധാനമായ 52 കേന്ദ്രങ്ങൾ തലങ്ങും വിലങ്ങും ആക്രമിക്കുമെന്നായിരുന്നു സുലൈമാനി വധത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് അമേരിക്കൻ കൊടി ട്വിറ്ററിൽ പറത്തിയ ശേഷമുള്ള ആദ്യ ട്വീറ്റിൽ ട്രംപിെൻറ ഭീഷണി.
1979ൽ ഇറാൻ വിപ്ലവകാലത്ത് തെഹ്റാനിലെ സർവകലാശാല വിദ്യാർഥികൾ യു.എസ് എംബസിയിൽ 52 ഉദ്യോഗസ്ഥരെ ബന്ദികളാക്കി മാസങ്ങേളാളം അമേരിക്കയെ മുൾമുനയിൽ നിർത്തിയിരുന്നു. അവരെ അമേരിക്കൻ പ്രതിരോധത്തിെൻറ മികച്ച ചാരസംവിധാനമുപയോഗിച്ച് മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ അവരുടെ വിമാനങ്ങൾ ഇറാൻ മണ്ണിൽ തകർന്നുവീഴുകയും സംഭവം ‘പെരിയ ചെകുത്താനെതിരായ ദൈവിക ഇടപെടൽ’ എന്ന പേരിൽ ഇറാനിൽ വമ്പിച്ച തോതിൽ കൊണ്ടാടപ്പെടുകയുമുണ്ടായി. അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയ എംബസി ഉപരോധം ഇന്നും ഇറാനെതിരായ കനത്ത കലിയുടെ കനലായി അവർ മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട്. അത് അനുസ്മരിച്ചാണ് 41 വർഷത്തിനിപ്പുറം ഇരുന്ന് അതിനുപകരം വീട്ടാൻ 52 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് ആക്രമിക്കും എന്ന ട്രംപിെൻറ ആക്രോശം. അനവസരത്തിലുള്ള പ്രസിഡൻറിെൻറ യുദ്ധപ്പുറപ്പാടിനെതിരെ അമേരിക്കയിലുയർന്നു തുടങ്ങിയ എതിർപ്പുകളുടെ മുനയൊടിക്കാൻ തീവ്രദേശീയത കത്തിച്ചുനിർത്തുന്നതിെൻറ ഭാഗം കൂടിയാണ് ട്രംപിെൻറ ഇൗ ശീട്ട്. അതുകൊണ്ടും അരിശം തീരാഞ്ഞെന്ന വണ്ണം തുടരൻ ട്വീറ്റുകളുമായി ഭീഷണിയുതിർത്തുകൊണ്ടേയിരിക്കുകയാണ് യു.എസ് പ്രസിഡൻറ്. ഇനിയും ആക്രമണത്തിനു മുതിർന്നാൽ മുെമ്പങ്ങുമില്ലാത്ത വിധത്തിലുള്ള നശീകരണമായിരിക്കും ഫലമെന്നും തങ്ങളുടെ കൈയിൽ വന്ന ‘പുതിയ മനോഹരമായ ഇനം’ സൈനികായുധം ഒരു മടിയും കൂടാതെ പ്രയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
സുലൈമാനിയുടെ വധത്തിനു പിറകെ ഇറാഖിലെ യു.എസ് കേന്ദ്രങ്ങൾക്കുനേരെ നടന്ന മോർട്ടാർ, റോക്കറ്റ് ആക്രമണങ്ങൾക്കു മറുപടിയെന്നോണമാണ് അമേരിക്കൻ പ്രസിഡൻറിെൻറ പുതിയ ഭീഷണി. ഇറാെൻറ മറുപടി എന്താകുമെന്നതിനെക്കുറിച്ച തിട്ടമില്ലായ്മ അമേരിക്കയിൽ ആകെ ആശങ്ക പരത്തുന്നുണ്ട്. കൊടിയ നാശം വിതച്ച പ്രതിയോഗിയെ പ്രതിക്രിയ ചെയ്യാതെ ഇറാൻ വെറുതെവിടില്ലെന്ന് അവർ ഉറപ്പിക്കുന്നു. അതുകൊണ്ടുതന്നെ, തെഹ്റാൻ എവിടെ, ആരെ ഉന്നം വെക്കുന്നു എന്ന കാര്യത്തിൽ വാഷിങ്ടണ് എത്തുംപിടിയുമില്ലെന്ന് പ്രതിരോധകാര്യങ്ങളിൽ ഉപദേശം നൽകുന്ന സ്വകാര്യ ഏജൻസികൾ പറയുന്നുണ്ട്. ട്രംപിെൻറ അറുകൊല അനവസരത്തിലും ന്യായീകരണമർഹിക്കാത്തതുമായിപ്പോയെന്നു കുറ്റപ്പെടുത്തിയ യു.എസ് സ്പീക്കർ നാൻസി പെലോസി, ഭരണകൂടത്തിെൻറ പ്രകോപനപരവും ചേർച്ചയില്ലാത്തതുമായ ഇത്തരം സൈനികനീക്കങ്ങൾ അമേരിക്കൻ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും സഖ്യരാഷ്ട്രങ്ങളെയുമൊക്കെ അരക്ഷിതാവസ്ഥയിലാക്കുമെന്ന ആശങ്ക തുറന്നുപറഞ്ഞു. മാരകമായ പ്രതികാരം ചെയ്യുമെന്ന് ഇറാനിലെ പരമോന്നത ആത്മീയനേതാവ് ആയത്തുല്ലാ അലി ഖാംനഇൗ, സുലൈമാനിയുടെ വധത്തിനു തൊട്ടുപിറകെ ആണയിട്ടിട്ടുണ്ട്. എന്നിരിക്കെ ഇൗ കൊമ്പുകോർക്കൽ പശ്ചിമേഷ്യയെയും ലോകത്തെ തന്നെയും ഒരുപോലെ ഏറെ നാൾ മുൾമുനയിൽ നിർത്തുമെന്നു തന്നെയാണ് കരുതേണ്ടത്. തീക്കൊള്ളികൊണ്ടു തലചൊറിയുന്ന മണ്ടത്തമാണ് ട്രംപ് ചെയ്തിരിക്കുന്നത്. പ്രവചനാതീതമായ സ്വഭാവസവിശേഷതകളുള്ള ഇൗ വില്ലൻനേതാവ് ഇനിയെന്തൊക്കെ ചെയ്തുകൂട്ടുമെന്ന ആധി ലോകം മുഴുക്കെയുണ്ട്. ട്രംപിെൻറ തീവ്രദേശീയതയും ഉന്മാദവംശീയതയും പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടനും ഇന്ത്യയുമടക്കം സുലൈമാനി വധത്തിൽ വേണ്ടത്ര കരുതൽ പുലർത്തുന്നതാണ് കാണുന്നത്. കാര്യങ്ങൾ ഏതു ദിശയിൽതിരിയും എന്ന ആശങ്ക എല്ലായിടത്തുമുണ്ടെന്നു വ്യക്തം.
ഇറാനെതിരെ പഴയതെല്ലാം മറന്ന് അവരെ ആണവമായി നിരായുധീകരിച്ച് ലോകത്തിെൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രദ്ധേയമായ ചുവടുവെപ്പുകളാണ് ട്രംപിെൻറ മുൻഗാമി ബറാക് ഒബാമ നടത്തിയത്. യൂറോപ്യൻ യൂനിയൻ, ചൈന, റഷ്യ എന്നിവരുടെയെല്ലാം പിന്തുണയോടെ ഇറാനെ ഉപരോധത്തിൽനിന്നു കരകയറ്റാനും അതേസമയം, ആണവായുധ ശേഷിസംഭരണത്തിൽ അവരെ വരച്ചവരയിൽനിർത്താനുമുള്ള ശ്രമത്തിന് െഎക്യരാഷ്ട്രസഭയും ഒപ്പമുണ്ടായിരുന്നു. അഞ്ചു വർഷം മുമ്പ് ഇറാനുമായി അമേരിക്ക ആണവകരാറിൽ ഒപ്പുവെച്ചത് അങ്ങനെയായിരുന്നു. എന്നാൽ, മോദിയെപ്പോലെ തീവ്രദേശീയതയും വംശീയതയും ആളിക്കത്തിക്കാൻ ട്രംപ് ഇന്ധനമാക്കിയതിൽ ഒന്ന് ഇറാനുമായുള്ള ആണവകരാർ റദ്ദാക്കുമെന്ന പ്രഖ്യാപനമായിരുന്നു. ഭരണത്തിലേറി 2018ൽ അത് നടപ്പിലാക്കിയതോടെ ഫലത്തിൽ അമേരിക്കയുടെ വിദേശബന്ധത്തിൽ മാത്രമല്ല, ഗൾഫ്മേഖലയുടെ സമാധാനത്തിെൻറ കാര്യത്തിലും ഘടികാരത്തിെൻറ സൂചി പിറകോട്ട് വലിച്ചുവെക്കുകയാണ് ട്രംപ് ചെയ്തത്. ഇപ്പോൾ ഇംപീച്ച്മെൻറ് അടക്കം നേരിടുന്ന ആഭ്യന്തരഭീഷണികളും അടുത്ത തെരഞ്ഞെടുപ്പ് വിജയമെന്ന ആശങ്കയും മറികടക്കാനുള്ള നീക്കമാണ് സുലൈമാനി വധത്തിലൂടെ ട്രംപ് നടത്തിയിരിക്കുന്നത്. ആയുധത്തിെൻറയും പ്രതിരോധത്തിെൻറയും ശേഷിയിൽ ഏതു കണക്കുകൂട്ടലിലും അമേരിക്കയുടെ നാലയലത്തെത്തുകയില്ല ഇറാൻ. അതേസമയം, തദ്ദേശീയവികാരവും പേർഷ്യൻ ഗൃഹാതുരതയിലുള്ള സാമ്രാജ്യത്വവിപുലീകരണമോഹവും വേണ്ടത്രയുള്ള ഇറാെൻറ മൂലധനം അന്തസ്സും ആത്മാഭിമാനവും പ്രതിഭാവിലാസവുമുള്ള ഒരു ജനതയാണ്. അതോടൊപ്പം രാജ്യത്തിെൻറ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ തന്ത്രപ്രാധാന്യവും കൂടി ചേരുേമ്പാൾ ഇറാനുമായുള്ള അങ്കം അത്ര ക്ഷിപ്രസാധ്യമാവില്ല എന്ന തിരിച്ചറിവാണ് പതിറ്റാണ്ടുകളുടെ ഉപരോധപ്പട്ടിണിക്കിട്ട ശേഷവും അവരുമായി അനുരഞ്ജനത്തിെൻറ വഴിതേടാൻ അമേരിക്കയെ പ്രേരിപ്പിച്ചത്. അതൊക്കെ അട്ടിമറിച്ച ട്രംപ് ഇറാനെ പഴയ ശത്രുമുഖത്തുതന്നെ അവരോധിച്ച് യുദ്ധകാഹളം മുഴക്കിയിരിക്കുകയാണ്, തെഹ്റാെൻറ വിപ്ലവക്കയറ്റുമതിയുടെ മികച്ച സൂത്രധാരനായിരുന്ന സുലൈമാനിയുടെ വധത്തിലൂടെ. അതിലെ നേട്ടകോട്ടങ്ങൾ എന്തെന്നും അതിെൻറ നേരവകാശികൾ ആരൊക്കെയെന്നും കാത്തിരുന്നുതന്നെ കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.