Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2018 8:13 AM GMT Updated On
date_range 17 Jan 2018 8:13 AM GMTസാമ്രാജ്യത്വം സിറിയയെ പിച്ചിച്ചീന്തും
text_fieldsbookmark_border
ദാഇശ് അഥവാ െഎ.എസ്.െഎ.എസ് എന്നപേരിൽ അറിയപ്പെടുന്ന ഭീകരസംഘത്തെ അവരുടെ ശക്തികേന്ദ്രങ്ങളിൽനിന്ന് തുരത്തി ഇറാഖ്-സിറിയ മേഖലയെ ഒെട്ടാക്കെ സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ ഒരുവശത്ത് സിറിയ-ഇറാൻ-റഷ്യ കൂട്ടുകെട്ടും മറുവശത്ത് അമേരിക്കയും വിജയിച്ചുകൊണ്ടിരിക്കുന്നു എന്ന അവകാശവാദങ്ങൾക്ക് മധ്യേയാണിപ്പോൾ ഡോണൾഡ് ട്രംപ് ഭരണകൂടം ഉത്തര സിറിയയിലെ തുർക്കി, ഇറാഖ് അതിർത്തിയിൽ 30,000 പേരടങ്ങുന്ന മിലീഷ്യയെ റിക്രൂട്ട് ചെയ്യുന്ന പദ്ധതി ഞായറാഴ്ച ആരംഭിച്ചതായി വാർത്ത വന്നിരിക്കുന്നത്. എട്ടുവർഷമായി സിറിയയിൽ തുടരുന്ന ആഭ്യന്തര യുദ്ധം ആ രാജ്യത്തെ ഏറക്കുറെ പൂർണമായി തകർത്ത്, ഒരു പുനർജനി സാധ്യമല്ലാത്തേടത്തോളം സ്ഥിതി വഷളാക്കിയിരിക്കെയാണ് എരിതീയിൽ എണ്ണയൊഴിക്കാനും സാമ്രാജ്യത്വ-സയണിസ്റ്റ് താൽപര്യങ്ങളുടെ സംരക്ഷണാർഥം ഏതറ്റംവരെ പോവാനുമുള്ള അമേരിക്കയുടെ തീരുമാനം. െഎക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 4,80,000 മനുഷ്യജീവൻ ഇതിനകം അപഹരിച്ച സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഒരു േകാടി പത്ത് ലക്ഷത്തിലധികം ജനങ്ങൾ സർവസ്വം നഷ്ടപ്പെട്ട് അഭയാർഥികളായിത്തീർന്നിട്ടുണ്ട്. അവരിൽ 52 ലക്ഷം പേർ അയൽനാടുകളിലും മറ്റു രാജ്യങ്ങളിലുമാണ് അഭയം തേടിയതെങ്കിൽ 63 ലക്ഷം പേർ സ്വരാജ്യത്തുതന്നെ സ്വേഗഹങ്ങളിൽനിന്ന് പിഴുതെറിയപ്പെട്ടവരാണ്. സ്വന്തം വീടുകളിൽ അവശേഷിക്കുന്ന ഒരു കോടി 36 ലക്ഷം പേർക്കാകെട്ട, പ്രാഥമിക ജീവിതാവശ്യങ്ങൾപോലും നിഷേധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇതിലും വലിയ ദുരന്തം ഇനി വരാനുണ്ടോ എന്ന് സംശയിക്കുന്നവരുടെ മുന്നിൽ പുതിയ നരകകവാടം തുറക്കാനുള്ള തത്രപ്പാടിലാണ് സിറിയൻ സ്വേച്ഛാധിപതി ബശ്ശാറുൽ അസദിനെതിരെ കലാപക്കൊടി ഉയർത്തി രംഗത്തുവന്നവരിൽ ചിതറിപ്പോയവരെയും തുർക്കിയിൽനിന്ന് വേർപെടാനുള്ള വിഘടനയുദ്ധത്തിലേർപ്പെട്ട കുർദ് വംശജരെയും ഉൾപ്പെടുത്തി പുതിയ മിലീഷ്യ രൂപവത്കരിക്കാനുള്ള അമേരിക്കയുടെ തീരുമാനം.
സിറിയൻ വിമോചന പോരാളികളെ സഹായിക്കാനെന്നപേരിൽ ആ രാജ്യത്ത് യു.എസ് പട്ടാളം വന്നിറങ്ങിയപ്പോൾത്തന്നെ ഇത് യഥാർഥത്തിൽ രക്ഷാദൗത്യമല്ലെന്നും കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാനുള്ള സാമ്രാജ്യത്വ കുതന്ത്രമാണെന്നും വിവേകശാലികൾ ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഒടുവിലത്തെ സിറിയക്കാരനും അന്ത്യശ്വാസം വലിച്ചാലും തനിക്ക് പ്രസിഡൻറ് സ്ഥാനത്ത് തുടരണമെന്ന് ശപഥംചെയ്ത ബഅസ് സോഷ്യലിസ്റ്റ് സ്വേച്ഛാധിപതി ബശ്ശാറുൽ അസദ് റഷ്യയുടെയും ഇറാെൻറയും സൈനിക സഹായം തേടിയതോടെ രക്തച്ചൊരിച്ചിലും സമ്പൂർണ നശീകരണവും പാരമ്യത്തിലെത്തിയതാണ് കഴിഞ്ഞ വർഷങ്ങളിൽ കാണാനായത്. ലബനാനിലെ ശിയ മിലീഷ്യയായ ഹിസ്ബുല്ലയുടെ സജീവ പങ്കാളിത്തംകൂടി ബശ്ശാറിന് ലഭിച്ചതോടെ സിറിയയിലെ സുന്നി ഭൂരിപക്ഷം സമ്പൂർണ അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടു. ഇതിനിടെയാണ് തീർത്തും ദുരൂഹ സാഹചര്യങ്ങളിൽ ഇറാഖിലെ മൂസിലിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ അരങ്ങേറ്റം സംഭവിക്കുന്നത്. അവിശ്വസനീയ വേഗത്തിൽ ഗ്രാമങ്ങളും നഗരങ്ങളും കീഴടക്കി ഇറാഖിെൻറയും സിറിയയുടെയും ഗണ്യമായ ഭാഗത്ത് ആധിപത്യമുറപ്പിച്ച െഎ.എസ് എന്ന പ്രതിഭാസം മുസ്ലിം ലോകത്താകെ അശാന്തിപരത്താനാണ് തുനിഞ്ഞിറങ്ങിയത്. അതിനെ തുരത്താനെന്നപേരിൽ അമേരിക്ക നടത്തിക്കൊണ്ടിരുന്ന ബോംബാക്രമണങ്ങളിൽ അനേകായിരങ്ങൾ മരിച്ചുകൊണ്ടിരിക്കെ അതേ ന്യായത്തിന്മേൽ സൈനികമായി ഇടപെട്ട റഷ്യൻ പട്ടാളം ബശ്ശാർ വിരുദ്ധരുടെ ശക്തികേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. ഇരു ശക്തികൾക്കും ഒരു ചേതവുമില്ലാത്ത ഇൗ ഒാപറേഷനിലാണ് നടേപറഞ്ഞ അതിഭീകരമായ ജീവഹാനിയും അഭയാർഥി പ്രവാഹവും ലോകത്തെ ഞെട്ടിച്ചത്. ഏറ്റവുമൊടുവിൽ തുർക്കിയും റഷ്യയും ഇറാനും പങ്കാളികളായ സമാധാന പുനഃസ്ഥാപന ചർച്ചകൾ പ്രതീക്ഷയുടെ നേരിയ മിന്നാമിനുങ്ങ് വെളിച്ചം പ്രസരിപ്പിക്കെ എല്ലാം അട്ടിമറിക്കാൻ വഴിയൊരുക്കിയിരിക്കുന്നു ട്രംപിെൻറ പ്രഖ്യാപിത മിലീഷ്യ രൂപവത്കരണം.
യു.എസ് നീക്കത്തിനും പ്രത്യക്ഷത്തിൽതന്നെ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന്, സിറിയയിലെ ബശ്ശാർ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തലും ഇറാെൻറ കഴുത്ത് ഞെരിക്കലും. രണ്ട്, അമേരിക്കയുടെ ഭ്രാന്തൻ നയങ്ങളെ തുറന്നെതിർക്കുന്ന നാറ്റോ അംഗമായ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ പുകച്ചു ചാടിക്കൽ. ഉർദുഗാനെതിരായ വിഫല സൈനിക അട്ടിമറിക്കു പിന്നിൽ അമേരിക്കയാണെന്ന പരോക്ഷ സൂചന യഥാസമയം പുറത്തുവന്നിരുന്നതാണ്. പക്ഷേ, ജനങ്ങളുടെ പൂർണ പിന്തുണയോടെ അട്ടിമറിനീക്കത്തെ അതിജീവിച്ച ഉർദുഗാൻ ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിെൻറ പ്രഖ്യാപനത്തെ ശക്തമായെതിർത്തതാണ് ഒടുവിലത്തെ പ്രകോപനം. അതോടൊപ്പം, ഇറാനെതിരായ ഉപരോധം ശക്തമാക്കാനുള്ള ട്രംപിെൻറ നീക്കത്തെയും തുർക്കി അംഗീകരിക്കുന്നില്ല. മാത്രമല്ല, ഇറാനുമായുള്ള ബന്ധം ഉൗഷ്മളമാക്കാനുള്ള നീക്കങ്ങളും നടക്കുന്നു. ഇൗ സാഹചര്യത്തിൽ തുർക്കിയുടെ ഏറ്റവും വലിയ തലവേദനയായ നിരോധിത പി.കെ.കെയിലെ കുർദുകളെ ആയുധമണിയിച്ച് തുർക്കിക്കെതിരായ േപാരാട്ടത്തിന് സുസജ്ജമാക്കുകയാണ് അമേരിക്കയുടെ കുതന്ത്രം. വടക്കൻ സിറിയയിലെ സിറിയൻ കുർദിഷ് പീപ്പ്ൾസ് െപ്രാട്ടക്ഷൻ യൂനിറ്റ്സ് (വൈ.പി.ജി)യുടെ ആസ്ഥാനമായ ആഫ്രിനെതിരെ ൈസനിക നടപടി എടുക്കുമെന്ന് ഉർദുഗാൻ പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദ സേനയെ മുക്കിക്കൊല്ലുമെന്നാണ് തുർക്കിയുടെ ഭീഷണി. സിറിയയെ വിഭജിക്കാനാണ് അമേരിക്കയുടെ പുറപ്പാടെന്ന് റഷ്യയും കുറ്റപ്പെടുത്തിയിട്ടുണ്ട്. അതിനാൽ റഷ്യൻ, ഇറാൻ സേനകളെ സിറിയയിൽതന്നെ നിർത്താനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. വൻശക്തികളുടെ മനുഷ്യത്വരഹിതവും വിനാശകരവുമായ നടപടികൾക്കു മുന്നിൽ നോക്കുകുത്തിയായി നിൽക്കാനേ െഎക്യരാഷ്ട്രസഭക്ക് കഴിയൂ എന്നിരിക്കെ നാഗരികതകളുടെ കളിത്തൊട്ടിലായ സിറിയ^ഇറാഖ് മേഖല പിച്ചിച്ചീന്തപ്പെടുന്നത് സമയത്തിെൻറ മാത്രം പ്രശ്നമാണെന്ന് വരുന്നു. ഇതിനെതിരെ ഒച്ചവെക്കാൻപോലും കഴിയാതെ നിസ്സഹായരായ അറബ് രാജ്യങ്ങളെക്കുറിച്ച് എത്ര കുറച്ച് പറയുന്നുേവാ അത്രയും നല്ലത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story