ധർമയോദ്ധാ
text_fieldsകരിമ്പിന് കമ്പ് കേട് എന്നു പഴമക്കാർ മൊഴിഞ്ഞത് മലപ്പുറം വളാേഞ്ചരി കാട്ടിപ്പരുത്തി കൂരിപ്പറമ്പിൽ തെക്കുമ്പാട്ട് ജലീലിെന കണ്ടല്ല എന്നതു കട്ടായം. കേമ്പാ കൊേമ്പാ ജലീലിനു കേട് എന്ന് അടുത്തിടപഴകുന്നവർക്കും സംശയം. നാവിൽ കളിയാടിയ സരസ്വതിയുടെ അനുഗ്രഹത്തിൽ അധികാര രാഷ്ട്രീയത്തിലേക്ക് അടിവെച്ചടിവെച്ച് കയറിയതാണ്.
അതിെൻറ അർമാദത്തിലെവിടെയോ സരസ്വതി കൈവിട്ടുപോയി. പകരം കയറിപ്പറ്റിയത് ഗുളികൻ. ഗുളികെൻറ ദോഷം ചില്ലറയല്ല. മന്ദരയുടെ നാവിൽ ലവൻ കയറിയതുമൂലമാണ് ശ്രീരാമനും സീതക്കും വനവാസത്തിനു പോകേണ്ടിവന്നത്. നാവിൽ ഗുളികനായാൽ ആൾ ക്ഷിപ്രകോപിയാകുമെന്നാണ് ജ്യോതിഷമതം. ചെറിയ രീതിയിൽപോലും മറ്റുള്ളവർ പ്രകോപനമുണ്ടാക്കിയാൽ പെെട്ടന്ന് കോപത്തോടെ പ്രതികരിക്കും.
എത്ര ഉന്നതവിദ്യാഭ്യാസമോ കാര്യനിർവഹണശേഷിയോ ഉണ്ടെങ്കിലും ആശയവിനിമയത്തിൽ പരാജയപ്പെടും. നാവിൽ ഗുളികൻ നിന്നാൽ മറ്റുള്ളവർ പ്രകോപനമുണ്ടാക്കണമെന്നില്ല. സ്വയം പ്രകോപിതരായി സംസാരിക്കും. ഇത്തരക്കാർക്ക് പലരുമായുള്ള ആത്മബന്ധങ്ങളും നഷ്ടമാകും. ഗുളികെൻറ കൂടെ വല്ല ശുഭഗ്രഹമോ ശുഭദൃഷ്ടിയോ ഉെണ്ടങ്കിൽ ദോഷത്തിന് അയവുവന്നേക്കാം. എന്നാൽ, പാപഗ്രഹങ്ങൾ കൂടെ നിൽക്കുേമ്പാൾ ഇൗ അവസ്ഥ കൂടുതൽ കഠിനമാകുമെന്നാണ് വെപ്പ്.
കവടി നിരത്തുന്ന സഖാക്കൾ ലക്ഷണമുറപ്പിച്ചിെട്ടന്ത്, ഒന്നും ഉന്നതമന്ത്രിയുടെ തലയിൽ കയറില്ല. തെൻറ തലേലെഴുത്ത് ധർമയുദ്ധമാണെന്നാണ് അങ്ങേരുടെ ഒരിത്. പണ്ടുപണ്ട് ഇങ്ങനെ സ്വയം ജാതകം കുറിച്ച് ഇറങ്ങിത്തിരിച്ച ഒരു ധർമയോദ്ധാവുണ്ടായിരുന്നു സ്െപയിനിൽ. പേര് അലൻസോ. നാട്ടിൻപുറത്തുനിന്നു മന്ത്രവാദികളുടെയും അതിസാഹസികരുടെയും കഥകൾ വായിച്ചു അതിലെ കഥാപാത്രങ്ങൾ ബാധയായി കയറിക്കൂടി പടക്കിറങ്ങി.
അങ്കം വെട്ടി എല്ലാം ശരിയാക്കിയിട്ടു തന്നെ കാര്യം. കാറ്റാടിയന്ത്രങ്ങളെ കണ്ട് രാക്ഷസന്മാരെന്നും ആട്ടിൻകൂട്ടത്തെ കണ്ട് പട്ടാളക്കാരെന്നും നിരൂപിച്ചു കടന്നാക്രമിച്ചു. അങ്ങനെ നിഴലുകളോടു തുടരത്തുടരെ പടവെട്ടി പരാജയപ്പെട്ടു ചരമമടഞ്ഞപ്പോൾ ഡോൺ ക്വിക്സോട്ട് എന്നു പേരുമാറ്റിയതു മാത്രമായിരുന്നു മിച്ചം.
പിണമായ ഡോൺ ക്വിക്സോട്ടും പിണറായിമന്ത്രിസഭയിലെ പവനായ കെ.ടി. ജലീലും തമ്മിലെന്ത്? വായിച്ചു തലതിരിഞ്ഞതായിരുന്നു ക്വിക്സോട്ടിെൻറ പ്രശ്നം. എന്നാൽ, തലതിരിഞ്ഞ വായനയാണ് ജലീലിനു പറ്റിയതെന്ന് ജീവിത നാൾവഴികൾ സാക്ഷി. അതാണിപ്പോൾ എൻഫോഴ്സ്മെൻറിെൻറയും എൻ.െഎ.എയുടെയും കസ്റ്റംസിെൻറയുമൊക്കെ ആപ്പീസുകളിൽ പാത്തും പതുങ്ങിയും കയറിയിറങ്ങേണ്ട നിലയിെലത്തിച്ചത്.
സംസ്ഥാന മന്ത്രിയാണ്, മുഖ്യമന്ത്രിയുടെ സ്വന്തമാണ്, ഇവിടത്തെയും അവിടത്തെയും ശൈഖുമാരുടെ തോഴനാണ് എന്നതൊന്നും മതിയാവില്ല നയതന്ത്രകാര്യങ്ങളിൽ തലയിടാൻ. അതിന് ചട്ടവും പ്രോേട്ടാകോളുമുണ്ട്. റമദാൻ കിറ്റായാലും ഖുർആൻ കോപ്പിയായാലും ഇൗത്തപ്പഴമായാലും അതിനൊരു നാട്ടുനടപ്പും നിയമവുമുണ്ട്. അതൊന്നുമറിയാത്തയാളോ ഉന്നത വിദ്യാഭ്യാസമന്ത്രി എന്നാണ് എല്ലാവരും മൂക്കത്ത് വിരൽ വെക്കുന്നത്.
1967 മേയ് 30ന് വളാഞ്ചേരിയിൽ ജനനം. കുറ്റിപ്പുറം ഗവ. ഹൈസ്കൂളിൽ നിന്നു എസ്.എസ്.എൽ.സി. ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളജിൽ നിന്നു പ്രീഡിഗ്രി, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നിന്ന് ഡിഗ്രിയും പി.ജിയും. 2006ൽ കേരള സർവകലാശാലയിൽ നിന്നു പി.എച്ച്.ഡി. ചരിത്രമായിരുന്നു എന്നും ഇഷ്ടവിഷയം. രാഷ്ട്രീയജീവിതത്തോടൊപ്പം കുടുംബവും കരുപ്പിടിപ്പിച്ചു. അധ്യാപികയായ ഫാത്തിമക്കുട്ടി ഭാര്യ. മൂന്നു മക്കൾ.
സ്വന്തം നില ഭദ്രമാക്കിയേ ഇന്നോളം എന്തും ചെയ്തിട്ടുള്ളൂ. കാറ്റനുസരിച്ച് പാറ്റാനുള്ള ആ വൈദഗ്ധ്യം ഒന്നു വേറെതന്നെ. മുസ്ലിംലീഗിെൻറ കോട്ടയിൽ എം.എസ്.എഫുകാരനായി. സ്കൂളിൽനിന്നു കോളജിലെത്തിയപ്പോൾ 'മതരാഷ്ട്ര വാദി'യായി.
അതിൽ ഹരം കയറിയപ്പോൾ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ സിമിക്കാരനായി. ഇന്ത്യയുടെ മോചനം സിമി ഇസ്ലാമിലൂടെ കണ്ടപ്പോൾ അതിെൻറ നാവായി. ഇൻറഗ്രേറ്റഡ് ബിരുദാനന്തര കോഴ്സുമായി ബന്ധപ്പെട്ട പ്രക്ഷോഭകാലത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ പൂമുഖത്തെ സിമിയുടെ നിത്യപ്രഭാഷകനായപ്പോൾ അടുത്ത യൂനിയൻ തെരഞ്ഞെടുപ്പിന് യൂനിവേഴ്സിറ്റി കൗൺസിലിലേക്ക് പാർട്ടി കണ്ടുവെച്ചു.
എന്നാൽ, യു.യു.സിയുടെ ചെറ്റ സീറ്റിലല്ല, കാമ്പസ് ചെയർമാൻ സ്ഥാനത്തായിരുന്നു യുവനേതാവിെൻറ കണ്ണ്. പവറിനും പത്രാസിനും മോഹം മുള പൊട്ടിയപ്പോൾ സിമി വിട്ടു. നോക്കിലൊരു ലുക്കും നാക്കിനു ഉൗക്കുമുള്ളതിനാൽ കൂടെ കൂട്ടാൻ രാഷ്ട്രീയക്കാർ പാഞ്ഞെത്തി. വായ്ത്താരി കേട്ടു മുന്നിൽ അന്തിച്ചുനിൽക്കുന്നവരെല്ലാം ആരാധകരെന്നു കരുതി. അങ്ങനെ കൗരവപ്പടയോടെതിരിടാൻ അർജുനനായി സ്വയം കൽപിച്ചു സ്വതന്ത്രനായി മത്സരിച്ചു.
അടിതെറ്റി വീണപ്പോൾ 'കുരുക്ഷേത്ര ഭൂമിയിൽ അർജുനൻ വീണേ'യെന്നായിരുന്നു വിലാപം. അതോടെ ഇസ്ലാമികരാഷ്ട്രീയത്തിെൻറ വിമോചന തത്ത്വശാസ്ത്രമൊക്കെ അട്ടത്തുവെച്ച് അധികാരരാഷ്ട്രീയത്തിെൻറ ഗുണകോഷ്ഠം പഠിക്കാനിറങ്ങി. അടിത്തട്ടിൽനിന്നു പ്രവർത്തനപരിചയത്തിെൻറ പടവുകൾ കയറി അധികാരപദവിയിലെത്തുന്ന ആരോഹണക്രമമായിരുന്നില്ല, ആരുടെയും സേവ പിടിച്ചു മോന്തായം വഴി നേതൃപദവിയിലേക്ക് കുറുക്കുവഴിയായിരുന്നു എന്നും പഥ്യം.
കൈമെയ് മറന്ന് അധ്വാനിച്ച അണികൾ മുസ്ലിംലീഗിൽ വെയിലത്തു വരിനിൽക്കെ പാണക്കാട്ടുചെന്ന് തൊപ്പിയിടാൻ ശ്രമിച്ചത് കൈയോടെ പിടിച്ചപ്പോൾ തങ്ങൾ മടക്കിയയച്ചു, താഴെ പാർട്ടിയിൽ പ്രവൃത്തിപരിചയ പരീക്ഷ പാസായി അംഗത്വമെടുക്കാൻ. എന്നാൽ, അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറിയുടെ ഒൗദാര്യത്തിൽ കാര്യം നേടി. ഒറ്റ മയക്കുവെടിയിൽ അന്ന് ഒപ്പിച്ചെടുത്തത് രണ്ടു സ്പെഷൽ ഒാർഡറുകൾ- തൊഴിലും നേതൃസ്ഥാനവും ഒന്നിച്ച്. പുത്തൻകൂറ്റുകാരന് ഒത്ത പരിഗണന കിട്ടാതെ വന്നപ്പോൾ വിലപേശൽ സാധ്യത ആരാഞ്ഞു.
പിന്നെയും വിൽപനക്കുവെച്ചപ്പോൾ വില പറഞ്ഞത് ഇടതുപക്ഷം. കുറ്റിപ്പുറത്ത് സ്വതന്ത്രവേഷം കെട്ടിച്ചുള്ള പരീക്ഷണത്തിൽ അന്ന് സമുദായം മുസ്ലിംലീഗിന് ശിക്ഷ കൊടുക്കാനുറച്ചതിനാൽ എം.എൽ.എയായി ഭാഗ്യദശ തെളിഞ്ഞു. അത് നഷ്ടപ്പെടാതെ നിലനിർത്താൻ പാർട്ടിയിൽ പിടിയുറക്കണം. സിമിയിൽനിന്നു ലീഗിേലക്കു വന്നപ്പോഴെന്ന പോലെ അവിടെയും ഡയറക്ട് അപ്പോയ്ൻറ്മെൻറിനുള്ള സ്പെഷൽ ഒാർഡറാണ് തേടിയത്.
കേരളയാത്രയിലൂടെ പിണറായിക്കുള്ളതു പിണറായിക്കും ദൈവത്തിനുള്ളത് ദൈവത്തിനും നൽകി അതും സാധിച്ചെടുത്തു. ഭരണത്തിലെത്തിയപ്പോൾ മന്ത്രിസഭയിലേക്കുയർത്തി. തദ്ദേശ സ്വയംഭരണം പോലെ മിന്നുന്ന വകുപ്പ് നൽകി. എന്നാൽ, ഭരണം വാചകമടിയിലൊതുങ്ങിയപ്പോൾ വകുപ്പു ചുരുക്കി ഉന്നത വിദ്യാഭ്യാസത്തിലൊതുക്കി. അവിടെ തൊട്ടതെല്ലാം വിവാദമായതും ഗുളികെൻറ കളിയെന്നേ പറയാനാവൂ.
ക്വിക്സോട്ടിന് പേടി മറ്റു നിഴലുകളായിരുന്നെങ്കിൽ ജലീലിന് വിശ്വാസക്കുറവ് സ്വന്തം നിഴലിനെ തന്നെ. രാഷ്ട്രീയ ഋതുഭേദങ്ങൾക്കൊത്തു സാഹിബ് മാറിയും മറിഞ്ഞും സഖാവിലെത്തിയതാണ്.
നിറം മാറ്റത്തിെൻറ അതേ വേഗതയിൽ നിഴലും മാറിക്കിട്ടുന്നില്ലേ എന്ന് ഇടക്കിടെ സംശയം. അതിനു നിവൃത്തി വരുത്താൻ പഴയ വഴിയോടും വഴിക്കാരോടും സോഷ്യൽ ഡിസ്റ്റൻസിങ്ങിലായി. അതും മതിയാവില്ലെന്നു തോന്നുേമ്പാൾ ഇടക്കിടെ വന്ന വഴികളിലേക്കു തിരിഞ്ഞുനോക്കി ഒച്ചവെച്ചു. പഴയ ൈവറസ് ബാധയിൽനിന്ന് കൈകഴുകി കരകയറിയെന്നു തന്നെയും കൂറ് നിരീക്ഷിക്കുന്ന സകല പാർട്ടിക്കാരെയും ബോധ്യപ്പെടുത്തണമല്ലോ.
അങ്ങനെ കളിച്ചുകളിച്ച് ഇപ്പോൾ സാക്ഷാൽ ധർമയുദ്ധത്തിലെത്തിയിരിക്കുന്നു മന്ത്രി. പലരെയും പാഠം പഠിപ്പിക്കാനും അടച്ചുപൂട്ടിക്കാനുമൊക്കെ ഇറങ്ങിത്തിരിച്ചതാണ്. അതിനിടയിലാണീ എട്ടിെൻറ പണി. അതിനാൽ പഴയ കുരുക്ഷേത്രമൊക്കെ വിട്ട് ഇപ്പോൾ ഖുർആനും സകാത്തുമാണ് കരു. ഇസ്ലാമോഫോബിയയും ഇരവാദവും പാകത്തിനും. എങ്ങനെയും ഇൗ ഡിപ്ലോമാറ്റിക് ബാഗേജ് ജിഹാദ് ജയിച്ചേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.