നിലവിളിക്കുകയല്ല, നിലക്കുനിർത്തുകയാണ് വേണ്ടത്
text_fields2016 മേയ് 16 മുതൽ കേരളത്തിലെ ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹമാ ണ്, ശബരിമലയിൽ കേരള പൊലീസ് സംസ്ഥാന സർക്കാറിനെ ആർ.എസ്.എസിന് ഒറ്റുകൊടുത്തു എന് ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആക്ഷേപമുന്നയി ച്ചിരിക്കുന്നത്; സർക്കാറിെൻറ താൽപര്യമല്ല, സംഘ്പരിവാറിെൻറ ഹിതങ്ങളാണ് ശബരിമലയിൽ ന ടപ്പാക്കിയത് എന്ന് വിമർശിച്ചിരിക്കുന്നത്; പൊലീസ് നടപടികൾ പ്രശ്നങ്ങളെ ആളിക്കത്തിച്ചെന്നും നാറാണത്തുഭ്രാന്തൻ രീതിയാണ് അവരവിടെ അനുവർത്തിച്ചതെന്നും ആർ.എസ്.എസ് നേതാക്കൾക്ക് മൈക്ക് പിടിച്ചുകൊടുക്കാൻ അവർ ആവേശംകാട്ടിയെന്നും കുമ്പസാരിക്കുന്നത്; ആഭ്യന്തര വകുപ്പിലെത്തുന്നതിനു മുേമ്പ ഫയലുകൾ ചോരുന്നുവെന്നും പകർപ്പുകൾ പലർക്കും ലഭിക്കുന്നുവെന്നും പരിദേവിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, താങ്കൾ പൊലീസുകാരോട് പറഞ്ഞത് തിരിച്ചു ചോദിക്കട്ടെ: ‘‘താങ്കൾക്ക് നെഞ്ചിൽ കൈെവച്ച് പറയാമോ, സർക്കാർ തീരുമാനങ്ങൾ ഒറ്റിക്കൊടുത്ത, ഇടതുപക്ഷ സർക്കാർ നയങ്ങളെ കൊണ്ടുപോയി കൊല്ലിക്കുന്നതിൽ നേതൃത്വം വഹിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കും എന്ന്.’’
സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം ശക്തിപ്പെടുകയും വർഗീയവിദ്വേഷത്തിന് സംഘ്പരിവാർ ആസൂത്രിത പദ്ധതികളിടുകയും ചെയ്യുന്ന ആസുരകാലത്ത് പൊലീസ് ആർ.എസ്.എസ് വത്കരിക്കപ്പെട്ടേ എന്ന് വിളിച്ചുകരയുന്ന ഭരണത്തലവനെയല്ല മതേതര കേരളത്തിനു വേണ്ടത്, പൊലീസ് സേനയെ ശുദ്ധീകരിക്കാൻ ആർജവമുള്ള ജനനേതാവിനെയാണ്. അതിനു കെൽപുള്ള രാഷ്ട്രീയനേതാവാണ് പിണറായി വിജയൻ. എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി പൊലീസ് സേനയെ ശരിയാക്കുന്നതിൽ എന്തുകൊണ്ടോ സർക്കാർ നിരന്തരം പരാജയപ്പെടുകയാണ്. പൊലീസിലെ ആർ.എസ്.എസ്, ബി.ജെ.പി അനുഭാവികൾ കന്യാകുമാരിയിൽ രഹസ്യയോഗം ചേർന്ന് നിർജീവമായിരുന്ന സെൽ പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ച വിവരം 2017 ഒക്ടോബറിൽ ‘മാധ്യമം’ പുറത്തുകൊണ്ടുവന്നിരുന്നു. അതിനെ തുടർന്ന് ആർ.എസ്.എസ് സെൽ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിടുകയും അന്നത്തെ ഇൻറലിജൻസ് മേധാവി മുഹമ്മദ് യാസീനെ ചുമതലപ്പെടുത്തുകയും ചെയ്തു. രഹസ്യയോAഗത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കണമെന്ന അദ്ദേഹത്തിെൻറ ശിപാർശ ആഭ്യന്തര മന്ത്രാലയത്തിൽ പൂഴ്ത്തിയതാരെന്ന് മുഖ്യമന്ത്രി അറിയാത്തതോ വെളിപ്പെടുത്താത്തതോ?
കേരള പൊലീസിൽ ആർ.എസ്.എസ് സജീവമാണെന്ന് കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളന പ്രവർത്തനറിപ്പോർട്ടിൽ കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊലീസിൽ 10 ശതമാനത്തോളം സംഘ്പരിവാർ അനുഭാവമുള്ളവരാെണന്നും അവരുടെ പ്രവർത്തനങ്ങൾ ആർ.എസ്.എസ് താൽപര്യത്തിനൊത്താെണന്നും മുൻ ആഭ്യന്തരമന്ത്രികൂടിയായ അദ്ദേഹം പരസ്യമായി പ്രസംഗിച്ചിട്ടുമുണ്ട്. പിണറായി സർക്കാർ രണ്ടു വർഷം പൂർത്തീകരിച്ചശേഷവും പൊലീസിൽ െഎ.പി.എസ് തലത്തിൽ സംഘ്പരിവാർ അനുകൂല നിലപാടുള്ളവർ കൂടിവരുന്നതിൽ ഭരണപങ്കാളിയായ സി.പി.ഐ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേരള പൊലീസ് രൂപവത്കരണദിനത്തിൽ പൊലീസിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ അകത്തളങ്ങളിൽതന്നെ ശ്രമങ്ങളുണ്ടാകുന്നുവെന്ന ആക്ഷേപം മുഖ്യമന്ത്രിതന്നെ ഉന്നയിച്ചതാണ്. ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന്, സംഘ്പരിവാർ അനുകൂലികളുടെ ഇടപെടലുകൾ പല സ്റ്റേഷനുകളിലും വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നുവെന്നും അതിന് നേതൃത്വം വഹിക്കുന്ന ഉന്നത പൊലീസ് മേധാവികളാരാെണന്നുമുള്ള രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് ലഭിച്ചിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും ഉദ്യോഗതല നടപടികളോ ശുദ്ധീകരണപ്രക്രിയയോ നടന്നിട്ടില്ല. രാഷ്ട്രീയമില്ലാത്ത, സർക്കാർ അംഗീകരിച്ച ഒറ്റ സംഘടന മാത്രമേ പൊലീസിൽ പാടുള്ളൂവെന്ന നിയമം നിലനിൽക്കെയാണ് പൊലീസിൽ സംഘ്പരിവാർ ശക്തികൾ കരുത്താർജിക്കുന്നുവെന്ന് മുഖ്യമന്ത്രി ഇടക്കിടെ നിലവിളിക്കുന്നത്.
ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ നിയമപാലകരുടെ നീതിബോധവും നിഷ്പക്ഷസമീപനവും പരമപ്രാധാന്യമർഹിക്കുന്നു. വർഗീയതയും വംശീയ മുൻവിധികളും ഉൾച്ചേർന്ന പൊലീസ് സേന നീതിപൂർവം പ്രവർത്തിക്കുകയേ ഇല്ലെന്ന് ഇതര സംസ്ഥാനങ്ങളിലെ വർഗീയകലാപങ്ങളിൽ പൊലീസിെൻറ പങ്കു പഠിച്ചാൽ മതിയാകും. കേരള പൊലീസിനെയും വർഗീയ താൽപര്യങ്ങളും വംശീയ മുൻവിധികളും സ്വാധീനിക്കുന്നുവെന്ന് കാസർകോട് റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസൽ വധം, ഹാദിയ കേസ്, തൃപ്പൂണിത്തുറ ഘർവാപസി കേന്ദ്രത്തിലെ പീഡനം, മതസ്പർധ വളർത്തുന്നതിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് ചേർത്ത അറസ്റ്റുകളിലെ പക്ഷപാതിത്വ സമീപനങ്ങൾ തുടങ്ങി എണ്ണമറ്റ കേസുകളിൽ വിമർശനങ്ങളുയർന്നിട്ടുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽനിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത സമീപനങ്ങളാണ് അടുത്തകാലത്തായി പൊലീസിൽനിന്നു സംഭവിക്കുന്നതെന്ന് ചുരുക്കം. സർക്കാർ തീരുമാനങ്ങളെ അട്ടിമറിക്കാനാകുംവിധം കേരള പൊലീസിലും സംഘ്പരിവാർ സ്ലീപ്പിങ് സെല്ലുകൾ പ്രബലമായിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വെളിപ്പെടുത്തുന്നത്. വർഗീയവത്കരിക്കപ്പെടുന്ന പൊലീസ് കേരളത്തിന് സമ്മാനിക്കാൻ പോകുന്നത് ഒട്ടും ശുഭകരമായ ഭാവിയായിരിക്കുകയില്ല. അതിനെ ചെറുക്കാനുള്ള അവസാന അവസരങ്ങളാണ് മുഖ്യമന്ത്രിയുടെ അധികാരത്തിലിരിക്കുന്നത്. അതിെൻറ ആർജവമുള്ള ചുവടുകളാണ് മതേതര കേരളം അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.