നമുക്ക് ഉറപ്പിക്കാം, വെറുപ്പിനൊപ്പമല്ലെന്ന്
text_fieldsഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പിൽ കേരളം പങ്ക് നിർവഹി ക്കുകയാണ് നാളെ. സാമൂഹികമായും സാംസ്കാരികമായും ഇന്ത്യ എന്ന ആശയത്തിെൻറ അടിവേരിളക്ക ിയും അഴിമതിയും സ്വജനപക്ഷപാതവും മണ്ടൻ നയങ്ങളും കൊണ്ട് രാജ്യത്തെ സാമ്പത്തികമായി അ ട്ടിമറിച്ചും കാലാവധി പൂർത്തിയാക്കിയ സർക്കാറിന് വിടുതൽ നൽകാനുള്ള അവസരം. ഒാരോ പൗരനും 15 ലക്ഷം രൂപ വിതം നൽകുമെന്നതുൾപ്പെടെ 2014ലെ തെരഞ്ഞെടുപ്പു വേളയിൽ ഒട്ടനവധി മോഹന വാഗ്ദാനങ്ങൾ നൽകി കൈവരിച്ച മൃഗീയ ഭൂരിപക്ഷം പകർന്ന അഹങ്കാരമാണ് വർഗീയ ഫാഷിസ്റ്റ് വിചാരധാരയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ച സർക്കാറിനും അവരുടെ പിന്തുണക്കാർക്കും തോന്നുംപടിയെല്ലാം ചെയ്യാൻ ഉൗർജമായത്.
ആരാധനാലയത്തിൽനിന്ന് മടങ്ങിവന്ന ഒരു ചെറുപ്പക്കാരനെ അടിച്ചു കൊന്ന് ‘ആദ്യ വിക്കറ്റ് വീണു’ എന്നാക്രോശിച്ചായിരുന്നല്ലോ സർക്കാറിെൻറ അധികാരാരോഹണം പുണെയിൽ ആഘോഷിക്കപ്പെട്ടതുതന്നെ. ഇൗ അക്രമത്തിന് ചുക്കാൻപിടിച്ച കുറ്റവാളിയെ പിന്നീട് പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു. തുടർന്നങ്ങോട്ട് തല്ലിക്കൊലകളുടെ ചോരപുരണ്ട കാലം. ഇഷ്ട ഭക്ഷണം കഴിച്ചതും, അംബേദ്കർ ഗാനം മൊബൈൽ റിങ്ടോൺ ആക്കിയതുമെല്ലാമായിരുന്നു വർഗീയതയുടെയും ജാതീയതയുടെയും പേപിടിച്ച ആൾക്കൂട്ടത്തിന് വീടുകയറിയും പൊതുവഴിയിലിട്ടും തീവണ്ടിക്കുള്ളിലുമെല്ലാം കൊലനടത്താനുള്ള കാരണങ്ങൾ. ഒരു ജനാധിപത്യസമൂഹത്തിൽ നടമാടുമെന്ന് വിശ്വസിക്കാൻ പോലും കഴിയാത്തത്ര അതിക്രമങ്ങൾ.
ഒാരോ പൗരെൻറയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് വാഗ്ദാനം നൽകിയവർ ഏതാനും ചില ധനാഢ്യർക്ക് ബാങ്കുകളിൽനിന്ന് ശതകോടികൾ വെട്ടിച്ച് സുരക്ഷിതമായി രാജ്യം വിട്ടുപോകാനുള്ള സൗകര്യമാണ് ഒരുക്കി നൽകിയത്. എന്നാൽ, സാധാരണ ജനങ്ങൾക്ക് സ്വന്തം അക്കൗണ്ടിലെ പണം കിട്ടുവാൻ ബാങ്കുകൾക്കു മുന്നിൽ ഭിക്ഷക്കാരെപ്പോലെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ദുരവസ്ഥയുമുണ്ടായി. കള്ളപ്പണത്തെ തടയാനാണ് നോട്ടുനിരോധനം എന്ന് വാദിക്കുന്നുണ്ടെങ്കിലും കള്ളപ്പണവും കള്ളനോട്ടുമെല്ലാം വെള്ളപ്പണമായി മാറിയെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ അംഗീകൃതമായി മാറിയെന്നുമാണ് ബാങ്കിൽ തിരിച്ചെത്തിയ പണത്തിെൻറ കണക്കുകൾ കാണിക്കുന്നത്. എന്നല്ല, അതിെൻറ ഗുണഫലം അനുഭവിച്ചതാരെന്ന് നാളുകൾ ചെല്ലുന്തോറും കൂടുതൽ കൂടുതൽ വ്യക്തമായിവരുകയും ചെയ്തു.
കള്ളപ്പണം പിടികൂടാനാണ് നോട്ടുനിരോധനമെന്ന് പ്രഖ്യാപിച്ച ഭരണകൂടത്തിെൻറ അറിവോടുകൂടി രാജ്യത്തേക്ക് കള്ളനോട്ടുകൾ കടത്തിക്കൊണ്ടുവന്ന ആരോപണമുയർന്നത് ഇൗയടുത്ത കാലത്താണല്ലോ. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ കുത്തൊഴുക്കിൽ കോർപറേറ്റ് മാധ്യമസാമ്രാജ്യത്തിെൻറ പിന്തുണയോടെ അത് അടക്കിയൊതുക്കുന്നതിൽ ഭരണകക്ഷി വിജയിച്ചെങ്കിലും മോദി സർക്കാറിെൻറ കള്ളപ്പണ വിരോധത്തിെൻറ പൂച്ച് പുറത്തായി. സ്വന്തം താൽപര്യങ്ങൾ വിജയിപ്പിച്ചെടുക്കണമെന്ന വാശിമാത്രമായിരുന്നു കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന ഒാരോ പരിഷ്കരണത്തിനും പിറകിലെന്ന് അവയോരോന്നും കുളം തോണ്ടിച്ച രാജ്യത്തിെൻറ പതിതാവസ്ഥ വെളിപ്പെടുത്തുന്നു. ഭരണത്തിലുള്ളവരും അവർക്കു വേണ്ടപ്പെട്ട രാജ്യത്തെ ഒരു പിടി അതിസമ്പന്നരും മാത്രം വളർന്നപ്പോൾ ഗ്രാമീണ^ചെറുകിട വ്യവസായ മേഖല തകർന്നു തരിപ്പണമാവുകയും സാധാരണക്കാർ കൂടുതൽ ദരിദ്രരാവുകയും വൻകിട കോർപറേറ്റുകൾ വിപണി നിയന്ത്രണം സമ്പൂർണമായി കൈയടക്കുകയും ചെയ്തു. വിദ്യാഭ്യാസ^സാംസ്കാരിക മേഖലയിൽ നടത്തിയ കർസേവയാണ് മറ്റൊരു അട്ടിമറി. രാജ്യത്തെ സാംസ്കാരിക^വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം കേന്ദ്രസർക്കാർ കടന്നുകയറി ഇഷ്ടക്കാരെ പ്രതിഷ്ഠിച്ചു. ഭിന്നമായ അഭിപ്രായം പറയുന്ന സാംസ്കാരിക^മാധ്യമ പ്രവർത്തകരെ കൊന്നൊടുക്കി. ഒട്ടനവധി പേർ കൈയേറ്റം ചെയ്യപ്പെടുകയും ൈകയാമം വെക്കപ്പെടുകയുമുണ്ടായി. ഇൗ ബഹളങ്ങളുടെ മറവിൽ കോഴ ഇടപാടുകളും കോപ്ടർ ഇടപാടുകളുമെല്ലാമായി അഴിമതികൾ നിർബാധം നടമാടുകയും ചെയ്തു.
അന്യായങ്ങളുടെ ഇൗ പഞ്ചവത്സര പദ്ധതിക്കാലത്തെ പിന്തുണക്കാൻ ഒരാളെപ്പോലും ലോക്സഭയിലേക്കയച്ചില്ല എന്നതാണ് കേരളത്തെ വേറിട്ടതാക്കുന്നത്. പ്രളയം നാശംവിതച്ച വേളയിൽ സഹായങ്ങൾ തടഞ്ഞതുൾപ്പെടെ അതിനെച്ചൊല്ലി ആവോളം പകപോക്കലും നേരിടേണ്ടിവന്നു നമുക്ക്. കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന ചിരകാല സ്വപ്നം സാധ്യമാക്കാൻ പഠിച്ച പണികളെല്ലാം പയറ്റുന്നുണ്ട് ഇക്കുറിയും. വിദ്വേഷത്തിെൻറ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നവരെ അംഗീകരിക്കാൻമാത്രം വിഡ്ഢികളല്ല മലയാളികളെന്ന് വീണ്ടും തെളിയിക്കേണ്ട സന്ദർഭമാണിത്. വെറുപ്പിനൊപ്പമല്ല കേരളം എന്ന് നമുക്ക് നാളെ ഒരിക്കൽകൂടി ഉറപ്പിച്ചു പറയുകതന്നെ വേണം. വിദ്വേഷത്തിെൻറ കൊടിവാഹകരെ കേരളത്തിലെന്നല്ല, രാജ്യത്തുതന്നെ അപ്രസക്തമാക്കുകയായിരിക്കണം ഇൗ തെരഞ്ഞെടുപ്പിൽ ജനാധിപത്യബോധമുള്ള ദേശസ്നേഹികളുടെ ഒരേയൊരു അജണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.