നീതി നിഷേധത്തിെൻറ നേർചിത്രം
text_fieldsവാളയാറിൽ പട്ടികജാതി വിഭാഗത്തിൽപെട്ട പതിമൂന്നു വയസ്സുകാരിയും 51 ദിവസത്തിനു ശേഷം അനു ജത്തി ഒമ്പതു വയസ്സുകാരിയും പീഡനത്തിനിരയായതിനെ തുടർന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിെൻറ പേരിൽ പൊലീസ് പ്രതികളാക്കി കേസെടുത്ത നാലുപേരെയും പാലക്കാട് ഒ ന്നാം അഡീഷനൽ സെഷൻസ് കോടതി (േപാക്സോ) വെറുതെവിട്ട സംഭവം സംസ്ഥാനത്താകെ വൻ പ്രതി ഷേധങ്ങൾക്ക് വഴിയൊരുക്കിയത് തികച്ചും സ്വാഭാവികമാണ്. ഇവരിൽ ഒരു പ്രതിയെ കഴിഞ്ഞ സെ പ്റ്റംബറിൽ തന്നെ കോടതി വിട്ടയച്ചിരുന്നു. ബാക്കി മൂന്നു പേർക്കുമെതിരെ തെളിവില്ലെന്നു കണ്ടാണ് കുറ്റമുക്തരാക്കപ്പെട്ടത്. പതിനേഴുകാരനായ അഞ്ചാം പ്രതി ജുവനൈൽ കോടതിയിൽ വിചാരണ നേരിടുകയാണ്. ആത്മഹത്യാ പ്രേരണ, പോക്സോ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ്. എന്നാൽ, കുറ്റകൃത്യം നടന്നതായി ബോധ്യമായെങ്കിലും കുറ്റം ചെയ്തതിന് തെളിവ് കൊണ്ടുവരാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. എന്തുകൊണ്ട് ശക്തമായ തെളിവുകൾ ഹാജരാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു എന്ന ചോദ്യത്തിെൻറ മറുപടികളാണ് ഇപ്പോൾ നിയമസഭക്കകത്തും പുറത്തും വന്നുകൊണ്ടിരിക്കുന്നത്.
13 വയസ്സുള്ള മൂത്തകുട്ടിയെ 2017 ജനുവരി13നാണ് ഒറ്റമുറി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ലൈംഗിക പീഡനത്തിന് പെൺകുട്ടി ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടായിട്ടും പൊലീസ് ഗൗരവത്തോടെ അന്വേഷിച്ചില്ല. മാർച്ച് നാലിന് പീഡനത്തെത്തുടർന്ന് ഒമ്പതു വയസ്സുകാരി അനുജത്തിയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയേപ്പാഴും പൊലീസ് അന്വേഷണം ജാഗ്രതയോടെ നടന്നില്ല. വിവാദമായപ്പോഴാണ് അന്വേഷണം ഊർജിതമായത്. അപ്പോഴും പ്രതികളെ ശിക്ഷിക്കാൻ പര്യാപ്തമായ സാക്ഷിമൊഴികൾ ഉണ്ടായിരുന്നില്ല. രണ്ടു സാക്ഷികൾ കൂറുമാറുകയും ചെയ്തു. ആദ്യ പെൺകുട്ടിയുടെ മരണത്തിൽ അമ്മയുടെ പോലും വ്യക്തമായ മൊഴി കോടതിയിൽ ഹാജരാക്കപ്പെട്ട രേഖകളിലില്ല. ഈ രീതിയിലാണ് അന്വേഷണമെങ്കിൽ പ്രതിപ്പട്ടികയിലുള്ളവർ ശിക്ഷിക്കപ്പെടില്ലെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നതാണ്. കേസിൽ പ്രതിേചർക്കപ്പെട്ടവർക്ക് നാട്ടിൽ ഇറങ്ങിനടക്കാൻ അവസരമൊരുക്കിയത് അരിവാൾ പാർട്ടിക്കാരാണെന്ന് കുട്ടികളുടെ അമ്മ ആരോപിച്ചിട്ടുണ്ട്.
പാലക്കാട് ശിശുക്ഷേമ സമിതിയുടെ ചെയർമാനായ വക്കീൽ പ്രതികൾക്കുവേണ്ടി കേസിൽ ഹാജരായെന്ന പരാതിയും ശക്തമായി ഉയർന്നപ്പോഴാണ് അയാളെ തൽസ്ഥാനത്തു നിന്ന് നീക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ, ഇരകൾക്ക് നീതി നിേഷധിക്കപ്പെട്ട വാളയാർ കേസിൽ, ആഭ്യന്തര വകുപ്പു കൂടി കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിെൻറ സർക്കാറും പാർട്ടിയും പ്രതിരോധത്തിലാണെന്ന് വ്യക്തം. തങ്ങളുടെ പക്ഷം കൂടുതൽ ന്യായീകരിക്കാൻ മിനക്കെടാതെ കേസിൽ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെടാനോ വിദഗ്ധനായ അഭിഭാഷകനെ ഏർപ്പെടുത്തി അപ്പീൽ നൽകാനോ അതുമല്ലെങ്കിൽ അന്വേഷണം തന്നെ സി.ബി.ഐയെ ഏൽപിക്കാനോ എന്തിനും സർക്കാർ സന്നദ്ധമാണെന്ന നിലപാടാണ് മുഖ്യമന്ത്രി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഒരിക്കൽ വിധി പറഞ്ഞുകഴിഞ്ഞ കേസിൽ അതിനൊക്കെയുള്ള സാധ്യതകൾ എത്രേത്താളമെന്നത് സംശയാസ്പദമാണ്. ഇനി ചിലതിനൊക്കെ പ്രസക്തി തെളിഞ്ഞാലും തെളിവുകൾ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കെ ഇരകൾക്ക് നീതി ലഭിക്കാനുള്ള സാധ്യത മങ്ങിയതാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൽക്കാലം പ്രതിഷേധ കോലാഹലങ്ങൾ കെട്ടടങ്ങാൻ അത് സഹായകമായേക്കും എന്നു മാത്രം.
മൊത്തമായി പരിശോധിക്കുേമ്പാൾ കുഞ്ഞുങ്ങൾക്ക്, വിശിഷ്യ, പെൺകുട്ടികൾക്കു നേരെയുള്ള അതിക്രൂര ലൈംഗിക പീഡനങ്ങൾ സംസ്ഥാനത്ത് നിർബാധം തുടരുകയാണെന്ന വസ്തുത മനുഷ്യസ്നേഹികളെ അസ്വസ്ഥരാക്കാൻ പോന്നതാണ്. പോക്സോ പോലുള്ള നിയമങ്ങൾ പ്രാബല്യത്തിൽ വന്നിട്ടും സ്ഥിതി ഒരൽപവും മെച്ചപ്പെടുന്നില്ലെന്നു മാത്രമല്ല, പൂർവാധികം മോശമാവുകയും ചെയ്യുന്നു. ഇതിനൊരു കാരണം, സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുേമ്പാൾ പെെട്ടന്നിടപെട്ട് ജാഗരൂകമായന്വേഷിക്കുവാനും ഭീതിയോ പ്രീണനമോ കൂടാതെ കുറ്റവാളികൾ ആരായാലും അവരെ പിടികൂടി കേസെടുക്കാനും തെളിവുകൾ നീതിപീഠങ്ങളുടെ മുന്നിലെത്തിക്കാനും പൊലീസിന് സാധിക്കുന്നില്ലെന്നതാണ്. നിയമപാലകരുടെ കഴിവുേകട് മാത്രമല്ല, നട്ടെല്ലില്ലായ്മയും രാഷ്്ട്രീയ സമ്മർദങ്ങളും ഇതിന് സാഹചര്യമൊരുക്കുന്നു. വാളയാറിൽ കണ്ടപോലെ ഇരകൾ പാവപ്പെട്ടവരും അരികുവത്കരിക്കപ്പെട്ടവരുമാണെങ്കിൽ സ്ഥിതി ദയനീയമാകുന്നു. അധ്വാനിക്കുന്നവരുടെയും ചൂഷിതരുടെയുമെന്നവകാശപ്പെടുന്ന വിപ്ലവ പാർട്ടികളുടെ പ്രവർത്തകരും അവരുടെ സർക്കാറും പോലും ഭിന്നമായ മാതൃക കാഴ്ചവെക്കുന്നില്ലെന്നതാണ് നിർഭാഗ്യവശാൽ അനുഭവം. മറ്റൊന്ന്, ജോലിയിലുള്ള മിടുക്കോ അതിനോടുള്ള പ്രതിബദ്ധതയോ അക്കാര്യത്തിലെ ആത്മാർഥതയോ ഒന്നുമല്ല, പാർട്ടിക്കൂറും പാർട്ടിക്കാരോടുള്ള കടപ്പാടുമാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർക്ക് പ്രചോദനം എന്ന് വരുന്നതാണ് സമസ്യയെ കൂടുതൽ സങ്കീർണമാക്കുന്നത്.
യു.ഡി.എഫാണ് അധികാരത്തിലെങ്കിൽ പ്രതിപക്ഷത്തിരിക്കുന്ന എൽ.ഡി.എഫും നേേര മറിച്ചും പരസ്പരാരോപണങ്ങൾക്കും രാഷ്ട്രീയ മുതലെടുപ്പിനും വാളയാർ പോലുള്ള സംഭവങ്ങളെ ദുരുപയോഗിക്കുന്നത് പ്രശ്നത്തിെൻറ മർമവും കാതലും അവഗണിക്കപ്പെടാൻ നിമിത്തമാവുകയാണ്. സജീവ പാർട്ടിക്കാരല്ലാത്ത കുറെ സാധാരണ മനുഷ്യരും ഈ നാട്ടിൽ ജീവിച്ചിരിപ്പുണ്ടെന്ന സത്യമേ രണ്ടുകൂട്ടരും മറന്നുകളയുന്നു. എല്ലാറ്റിനുമുപരി നന്മയോടും സത്യത്തോടും ധാർമിക സദാചാര മൂല്യങ്ങളോടും യുദ്ധം പ്രഖ്യാപിക്കുകയാണ് പുരോഗമനമെന്ന് ധരിക്കുന്നവരുടെയും ധരിപ്പിക്കാൻ ശ്രമിക്കുന്നവരുടെയും കൈകളിൽ നാടിെൻറ കടിഞ്ഞാൺ വന്നുപെട്ടാൽ പിന്നെ ദൈവത്തിെൻറ സ്വന്തം നാടിനെ അവൻ തന്നെ രക്ഷിക്കട്ടെ എന്ന് പ്രാർഥിക്കുകയേ ഗതിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.