ശരിയാകുന്തോറും തെറ്റുന്ന കാലാവസ്ഥ പ്രവചനം
text_fields‘പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്’ എന്ന് കാലാവസ്ഥ പ്രവചനത്തെ കളിയാക്ക ിയിരുന്ന നാളുകളിൽനിന്ന് നാം ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും നമ്മുടെ വർധിതമായ പ്ര വചനശേഷിയെ കബളിപ്പിച്ചുകൊണ്ട് കാലാവസ്ഥ മുമ്പത്തെക്കാൾ പ്രവചനാതീതമാവുകയാ ണ്. രണ്ടു വർഷം മുമ്പാണ് മഹാരാഷ്ട്രയിലെ അനന്ത്ഗാവിൽനിന്നുള്ള കുറെ കർഷകർ ഇന്ത്യൻ കാലാവസ്ഥ കേന്ദ്രത്തിന് (െഎ.എം.ഡി) എതിരെ പൊലീസിൽ പരാതിപ്പെട്ടത്; മാത്രമല്ല, ഒരു കർഷക സംഘടന െഎ.എം.ഡിയുടെ പുണെ കാര്യാലയം പൂട്ടിയിടുമെന്ന് ഭീഷണിയും മുഴക്കി. അതിന് കാരണവുമുണ്ടായിരുന്നു. സാധാരണ തോതിലുള്ള കാലവർഷം ഉണ്ടാകുമെന്ന് ജൂൺ ആദ്യം െഎ.എം.ഡി പ്രവചിച്ചു. ജൂൺ 12ന് വരൾച്ച ബാധിതമായ മറാത്ത്വാഡയിലെ കർഷകരോട് ഖാരിഫ് വിളകൾ നട്ടുതുടങ്ങാൻ അധികൃതർ നിർദേശിച്ചു. ജൂൺ 20 വരെ സാമാന്യം നല്ല മഴ പെയ്തു. എന്നാൽ, പിന്നീടങ്ങോട്ട് ആഴ്ചകളോളം മഴ മാറിനിന്നു. ജൂൈല ഒമ്പതിന് മുഖ്യമന്ത്രി ഫഡ്നാവിസ് കർഷകരോട് 20നു ശേഷം നടീൽ തുടങ്ങിയാൽ മതി എന്ന് നിർദേശിക്കുേമ്പാഴേക്കും മുക്കാൽ പങ്കിലേറെ വിളകൾ നട്ടുകഴിഞ്ഞിരുന്നു; അവയത്രയും നശിക്കുകയും ചെയ്തു. െഎ.എം.ഡി തെറ്റിദ്ധരിപ്പിച്ചതുമൂലമാണ് ഇത്ര കനത്ത നഷ്ടം വന്നതെന്ന് കർഷകർ ആരോപിച്ചു. അവരെ സംബന്ധിച്ചിടത്തോളം അത് ശരിയായിരുന്നെങ്കിലും െഎ.എം.ഡിയുടെ പ്രവചനം ലഭ്യമായ വിവരങ്ങളുടെയും അപഗ്രഥനങ്ങളുടെയും അടിസ്ഥാനത്തിൽ തെറ്റിയിരുന്നില്ല എന്നതുമൊരു വസ്തുതയാണ്.
ലഭ്യമായ വിവരങ്ങളുടെ കൃത്യതയില്ലായ്മ, അവ വിശകലനം ചെയ്യാനുള്ള ഉപകരണങ്ങളുടെ നിലവാരമില്ലായ്മ, വിദഗ്ധരുടെ കമ്മി തുടങ്ങിയവയെല്ലാം ഇരിക്കെത്തന്നെ പ്രവചനങ്ങൾക്ക് മുൻ പതിറ്റാണ്ടുകളെക്കാൾ പിഴവ് കുറവാണത്രെ. എന്നാൽ, സാേങ്കതിക മുന്നേറ്റത്തേക്കാൾ വേഗത്തിൽ കാലാവസ്ഥാ മാറ്റം സംഭവിക്കുന്നു എന്നത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. കാലവർഷം ദേശവ്യാപകമായി പിൻവാങ്ങുകയും തുലാവർഷം തമിഴ്നാട് തീരത്ത് എത്തുകയും ചെയ്തത് ഒരേ ദിവസം (ഒക്ടോബർ) എന്നത് ഇക്കൊല്ലത്തെ അപൂർവ ഉദാഹരണം. കാലവർഷം പിൻവാങ്ങാൻ ഇത്രയേറെ വൈകുന്നത് വിരളമാണെന്നു മാത്രമല്ല, പിൻവാങ്ങാൻ തുടങ്ങിയശേഷം ഇത്ര കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വിട്ടുപോകുന്നതും അസാധാരണംതന്നെ. മഴപ്പെയ്ത്തിലുമുണ്ട് കഴിഞ്ഞ വർഷം മുതൽ അനുഭവപ്പെടുന്ന അപൂർവത. കാലവർഷത്തിെൻറ ആദ്യമാസമായ ജൂണിൽ ഇക്കൊല്ലം മഴ മൂന്നിലൊന്ന് കമ്മിയായിരുന്നു. പക്ഷേ, പിന്നീടുള്ള മൂന്നുമാസം കണ്ടത് അതിവർഷവും.
വർഷാവർഷങ്ങളിൽ എത്ര വ്യതിയാനമുണ്ടായാലും മൺസൂണുകൾക്ക് സ്ഥായിയായ ചില കണക്കുകളും അടയാളങ്ങളും മുമ്പുണ്ടായിരുന്നു. ആ അടിത്തറകൾ പോലും സ്ഥായിയല്ലെന്ന സൂചനകളാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയം നല്ലൊരു ഉദാഹരണമാണ്. 2018ലെ മൊത്തം വർഷപാതത്തിെൻറ കണക്കെടുത്താൽ അസാധാരണമായി ഒന്നും കാണില്ല. 1902 മുതലുള്ള കണക്കുകളനുസരിച്ച്, വേറെ 33 കൊല്ലങ്ങളിൽ ഇതിനെക്കാൾ കൂടുതൽ മഴ പെയ്തിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ പതിവുള്ള തോതിലേ മഴ ഉണ്ടായുള്ളൂതാനും. എന്നാൽ, ഇടക്കുള്ള ആഗസ്റ്റിൽ അതി ഭീകരമായി പെയ്തതാണ് എല്ലാം തകിടംമറിച്ചത് -പ്രത്യേകിച്ച് ഒടുവിലത്തെ രണ്ടാഴ്ചകളിൽ. മഴക്കാലമെന്ന് കരുതപ്പെട്ടിരുന്ന മാസങ്ങളിൽ വരൾച്ച, ഇടക്ക് തീവ്രമായ വർഷപാതം എന്ന രീതിയിലേക്ക് കാലാവസ്ഥ മാറുന്നതായ സൂചന ഇക്കൊല്ലവും ഉണ്ടായി. ആഗോള താപനത്തിെൻറയും ആഗോള കാലാവസ്ഥ വ്യതിയാനത്തിെൻറയും സൂചനകൂടിയായിട്ടാണ് ശാസ്ത്രജ്ഞർ ഇതിനെ കാണുന്നത്. ഇതാകെട്ട, രാജ്യത്തിെൻറ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയവുമാണ്. ഇന്ത്യൻ ജനതയിൽ വലിയൊരു ഭാഗം ഇന്നും കൃഷിയെ ആശ്രയിക്കുന്നു എന്നതിനൊപ്പം ഒാർക്കേണ്ട മറ്റൊരു വസ്തുതയാണ്, രാജ്യത്തെ കൃഷിയുടെ 51 ശതമാനം മഴപ്പെയ്ത്തിനെ ആശ്രയിച്ചുനിൽക്കുന്നു എന്നത്. പ്രവചനം പിഴക്കുേമ്പാൾ അത് കൃഷിയെയും കർഷകരുടെ ജീവിതത്തെയും ബാധിക്കും. അതിനു പുറമെ, എല്ലാ ജനങ്ങളുടെയും വ്യവസായ വ്യാപാര സംരംഭങ്ങളുടെ നിലനിൽപിനെയും സുരക്ഷിതത്വത്തെയുമൊക്കെ അത് പ്രതികൂലമായി ബാധിക്കും. ഇതുകൊണ്ടാണ് കൂടുതൽ കൃത്യമായ കാലാവസ്ഥ പ്രവചനം അടിയന്തരാവശ്യമാകുന്നത്.
ഇന്ന് അഞ്ച് സമയപരിധികളിലുള്ള കാലാവസ്ഥ പ്രവചനം െഎ.എം.ഡിയും സ്വകാര്യ കേന്ദ്രങ്ങളും നടത്തുന്നുണ്ട്. ദൈനംദിന മുന്നറിയിപ്പ്, മൂന്നു ദിവസത്തേക്കുള്ളത്, പത്തു ദിവസത്തേക്കുള്ളത്, ഒരു മാസത്തേക്കുള്ളത്, ഒരു ഋതുക്കാലം എന്നിവയാണത്. ഏതാനും വർഷമായി ദീർഘകാല പ്രവചനങ്ങൾ തെറ്റുന്നു. ഇക്കൊല്ലത്തെ കാലവർഷവും െഎ.എം.ഡിയുടെ മാത്രമല്ല സ്കൈമറ്റ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവചനങ്ങൾ തെറ്റിച്ചു. 96 ശതമാനം മഴ െഎ.എം.ഡി പ്രവചിച്ചപ്പോൾ 93 ശതമാനമാണ് സ്കൈമറ്റ് പ്രവചിച്ചത് -പെയ്തത് 110 ശതമാനം. കാലാവസ്ഥ വ്യതിയാനമാണ് പ്രവചനം തെറ്റിക്കുന്നത് എന്ന് വിശദീകരിച്ചാലും കൂടുതൽ കൃത്യത അത്യാവശ്യമാണെന്ന വസ്തുത ബാക്കിനിൽക്കുന്നു. വാസ്തവത്തിൽ കാലാവസ്ഥ വ്യതിയാനംതന്നെ ലോകാടിസ്ഥാനത്തിൽ കൃത്യമായി പ്രവചിക്കപ്പെട്ട പ്രതിഭാസമാണ്. അത് നമ്മുടെ കാലാവസ്ഥ പ്രവചനങ്ങളിൽ കണക്കിലെടുക്കുന്നുണ്ടോ എന്നതാണ് ചോദ്യം. സാേങ്കതിക വിദ്യയും മാനവശേഷിയുമെല്ലാം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഭൂമിശാസ്ത്ര അതിർത്തികൾ ബാധകമല്ലാത്ത കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രത്യാഘാതങ്ങൾ കൂടി പഠനമാതൃകകളിൽ ഉൾപ്പെടുത്തുേമ്പാഴാണ് കൂടുതൽ കൃത്യത കൈവരുക. അതോടൊപ്പം, മൺസൂണിനെക്കുറിച്ചുള്ള പതിവു സങ്കൽപങ്ങൾ, കുറഞ്ഞ ദിവസങ്ങളിൽ അതിതീവ്രമഴ എന്ന അനുഭവത്തിെൻറ വെളിച്ചത്തിൽ മാറ്റുകയും വേണ്ടിവരും. ദൈനംദിന ജീവിതം മുതൽ ദീർഘകാല കൃഷിയും ദുരന്ത നിവാരണവും വരെ അതനുസരിച്ച് പുനഃക്രമീകരിക്കുകയും ചെയ്യേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.