ഡോക്ടർമാരുടെ ആവശ്യം ശരി, സമരം തെറ്റും
text_fieldsകൊൽക്കത്ത എൻ.ആർ.എസ് മെഡിക്കൽകോളജിൽ മുഹമ്മദ് സഈദ് എന്ന എഴുപത്തഞ്ചുകാരെൻറ മരണ വും തുടർന്നുണ്ടായ സംഘർഷങ്ങളും ഡോക്ടർമാരുടെ ദേശവ്യാപക പണിമുടക്കിലേക്ക് വികാസം പ ്രാപിച്ചിരിക്കുന്നു. സഈദിെൻറ മരണകാരണം ഡോക്ടർമാരുടെ അനാസ്ഥയാെണന്ന് ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ആക്രമിച്ച സംഭ വമാണ് അപ്രതീക്ഷിത സങ്കീർണപ്രശ്നമായി മാറിയത്. പക്വമായ രാഷ്ട്രീയസമീപനത്തിലൂടെയ ും നിയമപരമായ നടപടികളിലൂടെയും പരിഹരിക്കപ്പെടേണ്ട വിഷയം പക്ഷേ, പശ്ചിമബംഗാളിൽ വഴിമാറി സഞ്ചരിക്കുകയാണ്. മമതയുടെ രാഷ്ട്രീയ അന്ത്യത്തിന് തന്ത്രമൊരുക്കുന്ന കേന്ദ്രസർക്കാർ, വീണുകിട്ടിയ അവസരം സമർഥമായി പ്രയോജനപ്പെടുത്തുന്നുമുണ്ട്. ചർച്ചകൾ നിരാകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ അന്ത്യശാസന ധാർഷ്ട്യം മുഴുവൻ ഡോക്ടർമാരേയും സർക്കാർവിരുദ്ധരാക്കി. ബംഗാളിലെ ഡോക്ടർമാർക്കിടയിലുള്ള ജാതി, മത വിവേചനങ്ങളെ കുറിച്ചുള്ള പ്രസ്താവന വിഷയത്തെ കൂടുതൽ കലുഷമാക്കുകയും ചെയ്തു.
അഞ്ഞൂറിലധികം ഡോക്ടർമാരുടെ രാജിയിലേക്കും ദേശവ്യാപകമായ ഐക്യദാർഢ്യ സമരപ്രഖ്യാപനങ്ങളിലേക്കുമാണ് അത് നയിച്ചത്. ഒടുവിൽ, മമത ബാനർജി നിരുപാധികചർച്ചക്ക് തയാറായിട്ടുണ്ടെങ്കിലും പ്രശ്ന പരിഹാര നടപടികൾക്ക് ഗതിവേഗം വന്നിട്ടില്ല. ജോയൻറ് ജൂനിയർ ഡോക്ടേഴ്സ് ഫോറം പരസ്യചർച്ചക്ക് സന്നദ്ധമായിട്ടും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്താനും ബംഗാൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും അടിയന്തര സേവനങ്ങളൊഴിവാക്കിയുമുള്ള പൂർണമായ പ്രതിഷേധപണിമുടക്കിനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) ദേശീയ ജനറൽ സെക്രട്ടറി ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെയും ഗവർണറുടെയും ഇടപെടലുകളിലും ഐ.എം.എ സമരത്തെ ദേശവ്യാപകമായി വളരെ പെെട്ടന്ന് വ്യാപിപ്പിച്ചതിലും കൃത്യമായ രാഷ്ട്രീയ ഒളിയജണ്ടകളുണ്ട്. ഗോരഖ്പുർ മെഡിക്കൽ കോളജിൽ കുട്ടികളുടെ മരണത്തിെൻറ പേരിൽ േവട്ടയാടപ്പെട്ട കഫീൽ ഖാനും ജാതി പീഡനത്താൽ മുംബൈയിൽ ആത്മഹത്യ ചെയ്ത പായൽ തഡ്്വിക്കും വേണ്ടി രംഗത്തിറങ്ങാത്ത ഐ.എം.എ ഈ സമരത്തിൽ പുലർത്തുന്ന അമിതാവേശത്തിെൻറ താൽപര്യം മനസ്സിലാക്കാൻ അതിബുദ്ധിെയാന്നും ആവശ്യമില്ല.
സർക്കാർ ആശുപത്രികളിലെ ജൂനിയർ ഡോക്ടേഴ്സ് പതിവായി പതിനാറും പതിനേഴും മണിക്കൂറുകൾ ഇടതടവില്ലാതെ പണിയെടുക്കേണ്ടിവരുന്നുണ്ടെന്നും പ്രാഥമിക സൗകര്യങ്ങൾ നിവർത്തിക്കാനാകാതെ പ്രയാസപ്പെടുന്നുണ്ടെന്നും ഈ മേഖല ശ്രദ്ധിക്കുന്നവർക്കറിയാം. അവരനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ രോഗികളോ അവരുടെ ബന്ധുക്കളോ അശേഷം പരിഗണിക്കാതിരുന്നിട്ടും ആതുര മേഖലയോടുള്ള അഭിനിവേശമാണ് ഭൂരിഭാഗം ഡോക്ടർമാരെയും ഇത്തരം സാഹസങ്ങൾക്ക് സന്നദ്ധമാക്കുന്നത്. സ്വാഭാവികമായി, അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളും ദരിദ്രരും വിദ്യാഹീനരുമായ രോഗികളുടെ ആധിക്യവും ചില സന്ദർഭങ്ങളിൽ ഡോക്ടർമാരുടെ അനാസ്ഥകളും നിമിത്തം സർക്കാർ ആശുപത്രികളിൽ സംഘർഷങ്ങൾ സാധാരണമാകുകയാണ്. 2017 ൽ ഐ.എം.എ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത് രാജ്യത്ത് 75 ശതമാനം ഡോക്ടർമാരും ജോലി സ്ഥലത്ത് ആക്രമണങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്നാണ്. ആശുപത്രി സംഘട്ടനങ്ങളിൽ 32 ശതമാനവും കാഷ്വാലിറ്റികളിലും 22 ശതമാനം വാർഡുകളിലുമാണത്രെ സംഭവിക്കുന്നത്. ആക്രമിക്കപ്പെടുന്നതിൽ ഭൂരിഭാഗവും നഴ്സുമാരും. സംഘർഷങ്ങളുടെ പ്രധാന കാരണങ്ങളാകട്ടെ രോഗീ പരിചരണവും പരിശോധനയും വൈകുന്നതിൽ ബന്ധുക്കൾക്കുണ്ടാകുന്ന അക്ഷമയാെണന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റവും ദൗർഭാഗ്യകരമായ കാര്യം രാജ്യത്ത് ആശുപത്രികളുമായുള്ള ആക്രമണ കേസുകളിൽ 91 ശതമാനവും അനന്തര നടപടിക്രമങ്ങളൊന്നുമില്ലാതെ അവസാനിക്കുന്നുവെന്നതാണ്. നാലു ശതമാനം കേസുകൾ വാക്കാൽ ശാസനയിലൂടെ തീർപ്പാക്കുമ്പോൾ രണ്ടു ശതമാനം മാത്രമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടികളിലേക്ക് കടക്കുന്നത്. ജീവിത മരണങ്ങളുടെ നൂൽപാലങ്ങളിലൂടെ കടന്നുപോകുന്ന മെഡിക്കൽ കോളജുകളിൽ ഏതുസമയത്തും വൈകാരിക സംഘർഷങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അവിടെ ആവശ്യമായ സുരക്ഷസംവിധാനങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണ്. ഹോസ്പിറ്റൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ടിൽ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പുകളുണ്ടെങ്കിലും പ്രായോഗികമായ അനുഭവം അവ ഡോക്ടർമാരുടെ സുരക്ഷക്ക് പ്രയോജനപ്പെടുന്നില്ലെന്നതാണ്. നിലവിലെ നിയമങ്ങളുടെ അപര്യാപ്തതകൾ പരിഹരിക്കുകയും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന സമഗ്രമായ നിയമനിർമാണത്തിന് കേന്ദ്രസർക്കാർ അടിയന്തരമായി മുൻകൈയെടുക്കണം.
ഡോക്ടർമാരുടെ ആവശ്യങ്ങൾ പ്രസക്തമായിരിക്കെതന്നെ, സർക്കാർ മേഖലയിലെ ചികിത്സസംവിധാനത്തെ താളംതെറ്റിക്കുന്ന സമരരീതികൾ അനാശാസ്യമാെണന്നു മാത്രമല്ല, പലപ്പോഴും ജനങ്ങളുടെ അനിഷ്ടത്തിനും പ്രതിഷേധത്തിനും ഇടവരുത്തുകയും ചെയ്യും. ചൊവ്വാഴ്ച ആരംഭിച്ച സമരം ബംഗാളിൽ ആരോഗ്യമേഖലയെ ഒരാഴ്ചയായി സ്തംഭിപ്പിച്ചിരിക്കുകയാണ്. സമരം ദേശ വ്യാപകമാകുന്നതോടെ കെടുതി അനുഭവിക്കേണ്ടി വരുന്നത് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിയാത്ത ദരിദ്രരും ഗ്രാമീണരുമാെണന്നത് നിസ്തർക്കം. പാവപ്പെട്ടവരുടെ ജീവിതത്തെ ബന്ദിയാക്കി നടത്തുന്ന സമരങ്ങൾക്ക് എന്തു ന്യായം പറഞ്ഞാലും നീതീകരണമില്ല. വിശേഷിച്ച്, ഇത്ര വേഗത്തിൽ ഈ സംഭവം ദേശവ്യാപകമാക്കുന്നതിൽ രാഷ്ട്രീയ ഒളിയജണ്ടകൾ നിലനിൽക്കുമ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.