വംശവെറി രാജ്യത്തിെൻറ നയമാവുേമ്പാൾ
text_fieldsകോവിഡിെൻറ മറവിൽ വിദേശികളായ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ വേട്ടയാടിയ നടപടി മോദി സർക്കാറിന് തിരിച്ചടിയാവുന്നു എന്ന വാർത്ത സംഘ്പരിവാർ സർക്കാറിെൻറ ഏകപക്ഷീയവും നീതിരഹിതവുമായ ന്യൂനപക്ഷവിരുദ്ധ നിലപാടുകളും ചെയ്തികളും രാജ്യത്തിെൻറ പ്രതിച്ഛായക്കും രാഷ്ട്രാന്തരീയ ബന്ധങ്ങൾക്കും എത്രമാത്രം ദോഷകരമായിത്തീരുന്നുണ്ട് എന്ന് ചിന്തിക്കാൻ അവസരം നൽകുന്നതാണ്.
കഴിഞ്ഞ മാർച്ചിൽ ഡൽഹി നിസാമുദ്ദീൻ മർകസിലെ സംഗമത്തിൽ സംബന്ധിക്കാനെത്തിയ 2550 വിദേശികളിൽ പലരെയും കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ മറവിൽ വേട്ടയാടി ജയിലിലടച്ചിട്ട് അഞ്ചു മാസം കഴിഞ്ഞിട്ടും മോചിപ്പിക്കാനോ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനോ സാധിച്ചിട്ടില്ലെന്നതാണ് വിദേശകാര്യ വകുപ്പിന് തലവേദനയാവുന്നത്. തങ്ങളുടെ പൗരന്മാരുടെ സുരക്ഷക്ക് മുന്തിയ പരിഗണന നൽകുന്ന അമേരിക്ക ആറ് യു.എസ് പൗരന്മാരായ തബ്ലീഗുകാരുടെ കാര്യത്തിൽ ഇന്ത്യ ഗവൺമെൻറുമായി ബന്ധപ്പെട്ടുവരുകയാണെന്നാണ് ഡൽഹിയിലെ യു.എസ്. എംബസി 'ഹിന്ദു' പത്രത്തിെൻറ ലേഖികയും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ മകളുമായ സുഹാസിനി ഹൈദരെ അറിയിച്ചിരിക്കുന്നത്.
തടവിലുള്ള തബ്ലീഗുകാരായ 173 പൗരന്മാരുടെ മോചനം എത്രയും പെട്ടെന്ന് വേണമെന്ന് ധാക്കയിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് സിംഗ്ലയുമായുള്ള ചർച്ചയിൽ ബംഗ്ലാദേശ് പ്രതിനിധി മസ്ഉൗദ് ബിൻ അമീനും ആവശ്യപ്പെട്ടിട്ടുണ്ട്. സമാനമായ ആവശ്യങ്ങൾ മലേഷ്യയും ഇന്തോനേഷ്യയും ബ്രസീലും ഇന്ത്യയുടെ മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. ഈയാവശ്യങ്ങൾ അംഗീകരിച്ച് വിദേശികളായ തബ്ലീഗുകാരെ സ്വരാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ അസാധാരണമായ കാലവിളംബം നേരിടുന്നതിന് ഒരു കാരണം വിവിധ സംസ്ഥാനങ്ങളിലെ ഹൈകോടതികളാണ് അവരുടെ പേരിലുള്ള കേസുകൾ പരിഗണിക്കുന്നത് എന്നതാണ്.
അങ്ങനെ സംഭവിച്ചതിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലുള്ള കുടില മനസ്കരുടെ നീതിരഹിതമായ നടപടികൾക്കുള്ള പങ്ക് നിഷേധിക്കാനാവില്ല. ഇതിനെല്ലാം വഴിയൊരുക്കിയത് അധികൃതരുടെ അറിവോടും സമ്മതത്തോടും കൂടി മാർച്ച് മൂന്നാംവാരത്തിൽ തബ്ലീഗ് കേന്ദ്രത്തിൽ അന്താരാഷ്ട്ര സംഗമം നടക്കവെ മാർച്ച് 24ന് രാത്രി പൊടുന്നനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതാണ്. അപ്രതീക്ഷിതമായ കർഫ്യൂ പ്രഖ്യാപനം മൂലം സമ്മേളനത്തിൽ പങ്കെടുക്കാൻ വ്യോമമാർഗവും കരമാർഗവും എത്തിച്ചേർന്നവർ ഗതാഗത നിരോധം മൂലം കുടുങ്ങിപ്പോവുകയായിരുന്നെന്ന് ഉത്തരവാദപ്പെട്ടവർ വിശദീകരിച്ചിട്ടുണ്ട്.
എന്നാലും അവരുടെ ഭാഗത്ത് വീഴ്ചകളും ജാഗ്രതക്കുറവും സംഭവിച്ചിട്ടുണ്ട് എന്നുതന്നെ കരുതുക. പക്ഷേ, കോവിഡ് മഹാമാരി അനുനിമിഷം വ്യാപിച്ചുകൊണ്ടിരിക്കെ തികഞ്ഞ ജാഗ്രതയോടും മാനുഷികമായും അതിനെ നേരിടാൻ ഉണർന്നു പ്രവർത്തിക്കേണ്ട പ്രാദേശിക ഭരണാധികാരികൾക്കും പൊലീസിനും അന്നേരം പോലും വർഗീയ പക്ഷപാതിത്വങ്ങളും വംശീയ വിദ്വേഷവും മാറ്റിവെക്കാനായില്ലെന്നത് രാജ്യം നേരിടുന്ന ഏറ്റവും കൊടിയ ശാപമാണ്. തുടർന്നുനടന്നത് കണ്ണിൽച്ചോരയില്ലാത്ത നടപടികളും വ്യാജപ്രചാരണങ്ങളുമാണ്. കോവിഡ് പരത്തുകവഴി ഇന്ത്യയുടെ സുരക്ഷ തകർക്കാനും രാജ്യത്തെ ബലഹീനമാക്കാനും നടന്ന രാഷ്ട്രാന്തരീയ ഗൂഢാലോചനയാണ് തബ്ലീഗ് സംഗമത്തിെൻറ മറവിൽ അരങ്ങേറിയത് എന്ന പ്രചാരണംപോലും വലതുപക്ഷ ദേശീയ മാധ്യമങ്ങൾ നിർലജ്ജം അഴിച്ചുവിട്ടു.
ഈ ദുരുപദിഷ്ട പ്രചാരണത്തിെൻറ മർമത്തടിക്കുന്ന വിധിയാണ് ഏറ്റവുമൊടുവിൽ ബോംബെ ൈഹകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത വിദേശികൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിക്കൊണ്ടാണ് ചില തിക്തസത്യങ്ങൾ ൈഹകോടതിയുടെ ഔറംഗബാദ് ബെഞ്ച് തുറന്നുകാട്ടിയിരിക്കുന്നത്. കോവിഡിെൻറ പേരിൽ തബ്ലീഗ് ജമാഅത്തിനെ വേട്ടയാടാൻ അധികൃതരെ പ്രേരിപ്പിച്ചത് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ പൗരത്വ പ്രക്ഷോഭങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.'2020 ജനുവരിയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭങ്ങളുണ്ടായിരുന്നു. ഇതിൽ പങ്കെടുത്തതിലേറെയും മുസ്ലിംകളായിരുന്നു. 2019ലെ പൗരത്വ ഭേദഗതി നിയമം തങ്ങൾക്കെതിരാണെന്നാണ് അവരുടെ നിലപാട്. ദേശീയ പൗരത്വ പട്ടിക(എൻ.ആർ.സി)ക്കും എതിരായിരുന്നു ഈ പ്രക്ഷോഭങ്ങൾ. തബ്ലീഗിനെതിരായ നടപടികളിലൂടെ മുസ്ലിം മനസ്സുകളിൽ ഭീതി സൃഷ്ടിക്കപ്പെട്ടു. ഏതു തരത്തിലുള്ളതും അതിനെതിരെയുമുള്ള നടപടികൾ മുസ്ലിംകൾക്കെതിരാക്കി മാറ്റാൻ കഴിയുമെന്ന, പരോക്ഷ മുന്നറിയിപ്പാണ് ഇതുവഴി നൽകിയത്. മറ്റ് രാജ്യങ്ങളിലെ മുസ്ലിംകളുമായി ബന്ധപ്പെട്ടാൽ വരെ ഇന്ത്യയിലെ മുസ്ലിംകൾക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പു കൂടിയാണത്'-വിധിയിൽ കോടതി തുറന്നുകാട്ടി.
ഒപ്പം ഒരു കാര്യം കൂടി സൂചിപ്പിച്ചു: ''വിദേശത്തുനിന്നുവന്ന മറ്റ് മതസ്ഥരായവർക്കെതിരെ ഇത്തരമൊരു നടപടി എടുത്തില്ല''. തബ്ലീഗുകാർക്കെതിരായ വൻ മാധ്യമപ്രചാരണം അനാവശ്യമായിരുന്നുവെന്നും കോടതി പറഞ്ഞു. മർകസ് നിസാമുദ്ദീനുമായും തബ്ലീഗ് ജമാഅത്തുമായും ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുകയും മുസ്ലിംകളാണ് കൊറോണ വ്യാപനത്തിന് ഉത്തരവാദികളെന്ന് പ്രചരിപ്പിക്കുകയും ചെയ്ത പത്ര, ഇലക്ട്രോണിക്, സമൂഹമാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അർഷദ് മദനി വിഭാഗം നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ബോംബെ ഹൈകോടതിയുടെ വിധി എന്നതും ശ്രദ്ധേയമാണ്.
ആഴ്ചകൾക്കു മുമ്പ് ഡൽഹിയിൽ നടന്ന വംശീയകലാപത്തിെൻറ പേരിൽ കേന്ദ്ര ആഭ്യന്തരവകുപ്പിെൻറ കീഴിലെ പൊലീസ് പൗരത്വനിയമത്തിനെതിരെ സമാധാനപരമായി പ്രക്ഷോഭങ്ങൾ നടത്തിയവരെയാണ് തെരഞ്ഞുപിടിച്ച് തടങ്കലിലെത്തിക്കുന്നത് എന്ന സംഭവം കൂടി ഇതോട് ചേർത്തുവായിക്കണം. വർഗീയകലാപമായാലും കോവിഡ് പോലുള്ള മഹാമാരിയായാലും എന്തിനെയും മതന്യൂനപക്ഷത്തിനെതിരെ ആയുധമാക്കുന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം പോലും അപൂർവമായേ ഉയരുന്നുള്ളൂ എന്നുള്ളതാണ് നിർഭാഗ്യകരമായ അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.