നീതിയിലെ ഇരട്ടത്താപ്പ് എന്നവസാനിക്കും?
text_fieldsസ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പൂർത്തിയായിട്ടും ഇന്ത്യൻ നിയമസംവിധാനത്തിലെ പരിഹരിക്കപ്പെടാത്ത മൗലിക ദൗർബല്യങ്ങളെ ഒരിക്കൽകൂടി പൊതു സംവാദത്തിലേക്ക് എടുത്തുെവച്ചിരിക്കുകയാണ് ലോ കമീഷൻ ചെയർമാൻ ബി.എസ്. ചൗഹാൻ. ‘‘നമ്മുടെ രാജ്യത്തെ നിയമ സംവിധാനം സമ്പന്നർക്ക് പ്രയോജനപ്രദവും ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം അപ്രാപ്യവുമാണ്. സമൂഹത്തിലെ പിന്നാക്കമായ ജനവിഭാഗത്തിന് നിയമ വ്യവഹാരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കുക. അപ്പോൾ തിരിച്ചറിയും നീതിനിർവഹണ സംവിധാനങ്ങൾ അതീവ സങ്കീർണമാെണന്ന്. സുപ്രീംകോടതിയിൽനിന്ന് വിരമിച്ച എനിക്കുപോലും താങ്ങാവുന്നതിലപ്പുറമാണ് പ്രഗല്ഭ അഭിഭാഷകരുടെ ചെലവ്. ടാക്സിക്കാരെപ്പോലെ മണിക്കൂറിനും ദിവസങ്ങൾക്കുമാണവർ പണം ഈടാക്കുന്നത്. നിയമനടപടികളും ജാമ്യവ്യവസ്ഥയുമെല്ലാം നൂലാമാലകൾ നിറഞ്ഞതും പാവപ്പെട്ടവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടാൻ ഇടവരുത്തുന്നതുമാണ്. ജയിലല്ല, ജാമ്യമാണ് അടിസ്ഥാനമെന്നത് കീർത്തികേട്ട പ്രസ്താവനയാെണങ്കിലും അഭിഭാഷകരുടെ ഫീസ് നൽകാനാകാത്തതിനാൽ ആയുഷ്കാലം ജയിലിൽ വസിക്കേണ്ടിവരുന്ന ദരിദ്രർ ഇപ്പോഴുമുണ്ട്. എന്നാൽ, അറസ്റ്റ് വാറൻറിനു മുേമ്പതന്നെ നീതിപീഠത്തിൽ എത്തിച്ചേരാനും മുൻകൂർ ജാമ്യം കരസ്ഥമാക്കാനും സാധിക്കുന്നു’’ -തടവുകാരുടെ അവകാശങ്ങളെക്കുറിച്ച് തിഹാർ ജയിലിൽ സംഘടിപ്പിച്ച സെമിനാറിലാണ് മേൽപറഞ്ഞ ശ്രദ്ധേയമായ വസ്തുതകൾ അദ്ദേഹം നിർഭയം വെളിപ്പെടുത്തിയത്.
ഇന്ത്യൻ നിയമ വ്യവഹാരത്തിെൻറ ദൗർബല്യങ്ങൾ വിവിധ സന്ദർഭത്തിൽ വെളിപ്പെടുകയും സജീവമായ ചർച്ചകൾക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ടെങ്കിലും അതിെൻറ ജനാധിപത്യവത്കരണം അടിയന്തര പ്രാധാന്യമുള്ളതാെണന്ന് ഒരിക്കൽക്കൂടി ദൃഢപ്പെടുത്തുകയാണ് ചൗഹാെൻറ വാക്കുകൾ. ജനാധിപത്യത്തെക്കുറിച്ച വിശ്വാസ്യത ഉറപ്പുവരുത്തുന്നതിൽ ഏവർക്കും എത്തിപ്പിടിക്കാവുന്ന നിയമ സംവിധാനം അനിവാര്യമാണ്. എളുപ്പത്തിൽ കരഗതമാകുന്ന നിയമ സംവിധാനത്തിലൂടെ മാത്രമേ ഭരണഘടനപരമായ ലക്ഷ്യങ്ങൾ മുഴുവൻ പൗരന്മാർക്കും ലഭ്യമായെന്ന് ഉറപ്പുവരുത്താനാകുക. അവരുടെ ജനാധിപത്യപരമായ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് വിഘാതമാകുന്നതിെന ചോദ്യംചെയ്യാനുള്ള ശേഷി ആർജിച്ചുവെന്നും നിഷേധിക്കപ്പെടുന്ന നീതി വീണ്ടെടുക്കാനാകുമെന്നും ഉറപ്പിച്ചുപറയാൻ അതിലൂടെയേ സാധ്യമാകൂ. എന്നാൽ, നമ്മുടെ നിയമ വ്യവഹാരിക രംഗം ജാതിപരമായ മേൽകോയ്മയുടെയും സാമ്പത്തികമായ വരേണ്യതയുടെയും ദ്രംഷ്ടത്തിലാണെന്ന് പഠനങ്ങൾ പുറത്തുകൊണ്ടുവന്നതാണ്. അതുകൊണ്ടാണ് ഇന്നും പാവപ്പെട്ടവർക്ക് അത് അപ്രാപ്യവും സമ്പന്നർക്ക് വേഗത്തിൽ എത്തിപ്പിടിക്കാവുന്നതുമായി തീർന്നത്. കോടതികളിൽ കെട്ടിക്കിടക്കുന്നതിനെയും വിചാരണകൾ അനന്തമായി നീട്ടിവെക്കുന്നതിെനയും വിമർശിച്ചുകൊണ്ടുള്ള വിധിന്യായത്തിൽ ജസ്റ്റിസ് ദത്തു ഇന്ത്യയിലെ നിയമവ്യവസ്ഥ സാധാരണക്കാരനെ സംബന്ധിച്ച് ഒരു ദുരന്തമാെണന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സമ്പന്നരും സമൂഹത്തിലെ അധികാരസ്ഥരുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പിലെത്തുമ്പോൾ വിചാരണയുടെ ദുരന്തമേറി ആയുസ്സ് തീർക്കുകയാണ് പാവങ്ങളെന്ന് അദ്ദേഹം നിരീക്ഷിക്കുകയും ചെയ്യുന്നു.
നിയമവ്യവഹാരത്തിലെ സുതാര്യതപോലെ പ്രധാനമാണ് നിയമ വിദഗ്ധരുടെ ഫീസ് നിർണയത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുകയെന്നത്. അത്തരം നിയന്ത്രണങ്ങളില്ലെങ്കിൽ നിയമ വ്യവഹാരത്തിലെ ഇടനാഴികകൾ ദരിദ്രർക്ക് മുന്നിൽ അടഞ്ഞുതന്നെ കിടക്കും. മുതിർന്ന അഭിഭാഷകരുടെ സ്വാധീനവും നിയമപാലകരുമായുള്ള അടുത്ത സഹവാസവും നിയമ വ്യവഹാരങ്ങളെ ദുഃസ്വാധീനിക്കാൻ ഇടവരുത്തുന്നുണ്ടെന്ന ആശങ്ക നിയമ വിദഗ്ധർതന്നെ പലവുരു സൂചിപ്പിച്ചിട്ടുള്ളതാണ്. കഴിഞ്ഞ ദിവസമാണ് പട്ടികയിലില്ലാത്ത കേസുകൾ അടിയന്തരമായി പരിഗണിക്കാൻ ഏർപ്പെടുത്തിയ മെൻഷനിങ് സമ്പ്രദായവും മുതിർന്ന അഭിഭാഷകർ പണസമ്പാദന മാർഗമായി മാറ്റിയതിനെ തിരുത്തിക്കൊണ്ടുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ നടപടിക്രമം വന്നത്. സാധാരണക്കാർക്ക് ലഭിക്കേണ്ട സമാശ്വാസ വഴികൾ സുപ്രീംകോടതിയിൽ പോലും ദുരുപയോഗം ചെയ്യപ്പെടുന്ന ദുഃസ്ഥിതിയാണ് പി.വി. ദിനേശിെൻറ നിയമ വ്യവഹാരം പുറത്തുകൊണ്ടുവന്നത്. ഉന്മാദ ദേശീയത വർധിതവീര്യത്തോടെ വ്യാപകമാകുന്ന കാലത്ത് ബാർ അസോസിയേഷനുകൾ പോലും വിചാരണയില്ലാതെ വിധി പറയുകയും കുറ്റാരോപിതർക്ക് നിയമസഹായം ലഭിക്കുന്നതിന് വിഘാതമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട് നമ്മുടെ കോടതിമുറ്റങ്ങളിൽ. വർത്തമാനകാലത്ത് നീതിന്യായ മണ്ഡലത്തിലെ വേഗത്തിൽ പരിഹരിക്കേണ്ട ‘കുറ്റകരമായ ദൗർബല്യങ്ങൾ’ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം ജയിലറകൾ വളരെയടുത്തും നീതി ഏറെ അകെലയുമാക്കുന്നുവെന്ന ക്ഷോഭിപ്പിക്കുന്ന യാഥാർഥ്യം അടിവരയിടുകയാണ് ദേശീയ നിയമ കമീഷൻ അധ്യക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.