ലോകാരോഗ്യസംഘടനയെ ആരു ചികിത്സിക്കും?
text_fieldsലോകാരോഗ്യസംഘടന കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടത്തിയ ഒരു നിയമനവും പിൻവിളിയും ആ അന്താരാഷ്ട്ര വേദിയുടെ വിശ്വാസ്യതയെയും ആധികാരികതയെയും ചോദ്യംചെയ്യുന്നതായി. അസാംക്രമിക രോഗങ്ങളുടെ പ്രതിരോധത്തിനായി ഡബ്ല്യു.എച്ച്.ഒ സംഘടിപ്പിക്കുന്ന പ്രചാരണപരിപാടിയുടെ ബ്രാൻഡ് അംബാസഡറായി സിംബാബ്വെ പ്രസിഡൻറ് റോബർട്ട് മുഗാബെയെ നിയമിച്ചത് ആഗോളവ്യാപകമായ പ്രതിഷേധമാണ് വിളിച്ചുവരുത്തിയത്. കഴിഞ്ഞ 18ന് ഉറുഗ്വായ്യിൽ ചേർന്ന അസാംക്രമിക രോഗപ്രതിരോധ സഖ്യത്തിെൻറ (നോൺ കമ്യൂണിക്കബ്ൾ ഡിസീസസ് അലയൻസ്-എൻ.സി.ഡി) ഉന്നതതല യോഗത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ ഡയറക്ടർ ജനറൽ ടെേഡ്രാസ് അദാനം ഗബറീസസ്, മുഗാബെയുടെ നിയമനം പ്രഖ്യാപിച്ചത്. ‘രാജ്യത്തിെൻറ നയപരിപാടികളിൽ ആരോഗ്യപരിരക്ഷയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച് സിംബാബ്വെയെ മാതൃകാ നിലവാരത്തിലെത്തിച്ച മുഗാബെക്ക് മേഖലയിലെ ഇതര രാഷ്ട്രനായകന്മാരെ സ്വാധീനിക്കാനാവു’മെന്നായിരുന്നു ടെഡ്രോസിെൻറ നിരീക്ഷണം. എന്നാൽ പ്രഖ്യാപനം പുറത്തുവന്നയുടനെ വൻതോതിലുള്ള പ്രതിഷേധമാണ് ലോകാരോഗ്യസംഘടനയുടെ ആദ്യ ആഫ്രിക്കൻ സാരഥിയായി ചുമതലയേറ്റ ടെഡ്രോസിന് നേരിടേണ്ടിവന്നത്. എൻ.സി.ഡി സഖ്യത്തിലെതന്നെ 28 അംഗങ്ങളും ഹ്യൂമൻ റൈറ്റ്സ് വാച്ച്, യു.എൻ വാച്ച്, വേൾഡ് ഹാർട്ട് ഫൗണ്ടേഷൻ, ആക്ഷൻ എഗൻസ്റ്റ് സ്മോക്കിങ് തുടങ്ങി അനേകം അന്താരാഷ്ട്ര വേദികൾ തീരുമാനത്തെ ശക്തിയുക്തം എതിർത്തേപ്പാൾ അമേരിക്ക, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളും നിശിതവിമർശനവും ഭീഷണിയുമായി രംഗത്തുവന്നു. പ്രധാനമന്ത്രിയും പ്രസിഡൻറുമായി കഴിഞ്ഞ 37 വർഷമായി സിംബാബ്വെയുടെ ഭരണം കൈയടക്കിവെച്ചിരിക്കുന്ന 93കാരനായ മുഗാബെ മൃഗീയമായ മനുഷ്യാവകാശലംഘനങ്ങളുടെ പേരിൽ ഉപരോധമടക്കമുള്ള പ്രതിഷേധങ്ങൾ നേരിടുന്ന സ്വേച്ഛാധിപതിയാണെന്നും കൈകളിൽ ചോരപുരണ്ടയാളെ ഡബ്ല്യു.എച്ച്.ഒയുടെ പ്രചാരണപരിപാടിക്ക് മുന്നിൽനിർത്തുന്നത് ശരിയല്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ‘ഒരു ഏപ്രിൽ ഫൂൾ തമാശ’ എന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കമൻറ് എതിർപ്പിെൻറ എല്ലാ രൂക്ഷതയും ഉൾക്കൊള്ളുന്നുണ്ട്. ഒടുവിൽ മുഗാബെയുടെ ‘ഗുഡ്വിൽ’ അന്താരാഷ്ട്രവേദിക്ക് വേണ്ടെന്നുതന്നെ വെക്കേണ്ടിവന്നു.
ഗർഭധാരണം, പ്രസവം എന്നിങ്ങനെ പ്രതിരോധ്യമായ കാരണങ്ങളാൽ ലോകത്ത് പ്രതിദിനം 830 സ്ത്രീകൾ മരിക്കുന്നുണ്ട്. കൊല്ലംതോറും ഇങ്ങനെ മരിച്ചുവീഴുന്ന മൂന്നു ലക്ഷം സ്ത്രീകളിൽ പകുതിയോളവും സിംബാബ്വെ ഉൾപ്പെടുന്ന സബ് സഹാറൻ ആഫ്രിക്കയിലാണ്. സിംബാബ്വെയിൽ 2006-2011കാലയളവിലെ മാതൃമരണനിരക്ക് ഒരു ലക്ഷത്തിന് 960ൽ എത്തിനിൽക്കുന്നു. ഇതിൽ 47 ശതമാനവും തടയാവുന്ന കാരണങ്ങളാൽ സംഭവിക്കുന്നതാണെന്നാണ് കണ്ടെത്തൽ. 70,000 ഗർഭഛിദ്രങ്ങളാണ് ഒരു വർഷം രാജ്യത്ത് നടക്കുന്നത്. സ്ത്രീകളെ വെറും പേറ്റുയന്ത്രങ്ങളെന്ന് 2015ലെ ആഫ്രിക്കൻ യൂനിയൻ ഉച്ചകോടിയിൽ പച്ചയായി വിശേഷിപ്പിച്ച മുഗാബെയുടെ ഭരണകൂടം ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. മുഗാബെ അധികാരത്തിെൻറ ആദ്യ രണ്ടു പതിറ്റാണ്ടുകളിൽ ആരോഗ്യപരിരക്ഷ സംവിധാനങ്ങൾ വികസിപ്പിക്കുകയുണ്ടായി. എന്നാൽ 2000ത്തിൽ സമ്പദ്ഘടന തകർന്നതോടെ ശമ്പളമില്ലാത്ത ജീവനക്കാരും മരുന്നില്ലാത്ത ആശുപത്രികളുമായി ആരോഗ്യരംഗം ഏറെ മോശമായി. മൂന്നു പതിറ്റാണ്ടായി ചികിത്സക്കായി നിരന്തരം വിദേശയാത്രയിലാണ് പ്രസിഡൻറ് മുഗാബെതന്നെ.
ഇങ്ങനെ ആരോഗ്യരംഗമടക്കം കുളംതോണ്ടിച്ച മുഗാബെയുടെ ബദ്ധശ്രദ്ധ മുഴുവൻ വിമതശബ്ദങ്ങളെ അടിച്ചമർത്തുന്നതിലും സ്വന്തം കുടുംബത്തിെൻറയും ആശ്രിതരുടെയും ആസ്തികൾ വർധിപ്പിക്കുന്നതിലും മാത്രമാണ്. കണ്ണുകളിലൊന്നു തുറന്നുപിടിച്ചാണ് അങ്ങോരുടെ മയക്കമെന്നാണ് ഭാര്യ ഗ്രേസ് സാക്ഷ്യപ്പെടുത്തുന്നത്. 1983ൽ തെൻറ രാഷ്ട്രീയപ്രതിയോഗി ജോഷ്വ എൻകോമോയെ പിന്തുണച്ചതിന് 20,000 എൻദിബെലെ വംശജരെ മാതാബെലിലാൻഡിൽ മുഗാബെ സൈന്യം കൂട്ടക്കശാപ്പിനിരയാക്കി. ഭൂപരിഷ്കരണത്തിെൻറ പേരിൽ വെള്ളക്കാർ ഉപേക്ഷിച്ചുപോയ ഭൂമി സ്വന്തക്കാർക്കും പാർട്ടിക്കാർക്കും വെട്ടിപ്പിടിക്കാനുള്ള ഒത്താശ മുഗാബെ ചെയ്തുകൊടുത്തു. 2005ൽ ‘ചപ്പുചവറുകൾ തുടച്ചുനീക്കുക’ (ഒാപറേഷൻ മുറമ്പാത്സ്വിന) എന്ന പേരിൽ നടത്തിയ ചേരി നിർമാർജനത്തിൽ ഏഴു ലക്ഷം പേർക്ക് ഉപജീവനമാർഗം മുട്ടിപ്പോയെന്നും 24 ലക്ഷം പേരെ അത് ബാധിച്ചുവെന്നും െഎക്യരാഷ്ട്രസഭയുടെതന്നെ കണക്കാണ്. ഇൗ കണക്കുകളും വാർത്തകളുമൊന്നും നാട്ടുകാരെ അറിയിക്കാതിരിക്കാൻ മീഡിയ സെൻസർഷിപ് കർക്കശമാക്കിയിട്ടുണ്ട്. ഇൗവിധം നിഷ്ഠുരമായ ഭരണത്തിനെതിരെ അന്താരാഷ്ട്രസമൂഹം ശക്തമായി പ്രതികരിക്കുകയും അമേരിക്കയടക്കമുള്ള രാജ്യങ്ങൾ മുഗാബെകുടുംബത്തിന് ഉപരോധമേർപ്പെടുത്തുകയും അവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചുനിർത്തുകയും ചെയ്തിരിക്കെയാണ് അതിനൊക്കെ മീതെ മുഗാബെയെ ലോകാരോഗ്യ സംഘടനയുടെ പ്രചാരണയജ്ഞത്തിന് തെരഞ്ഞെടുത്തത്. ലോകാരോഗ്യ സംഘടന സാരഥി സിംബാബ്വെയിലെ ഒൗദ്യോഗിക മാധ്യമങ്ങൾ കണ്ടും വായിച്ചുമായിരിക്കും മുഗാബെയെ പുതിയ സ്ഥാനമേൽപിക്കാൻ തീരുമാനിച്ചത് എന്ന ചില പാശ്ചാത്യമാധ്യമങ്ങളുടെ പരിഹാസം അർഥവത്താണ്.
ഇൗയൊരു ‘ഏപ്രിൽ ഫൂൾ പരിപാടി’ക്ക് ഡബ്ല്യു.എച്ച്.ഒയുടെ സാരഥി ടെഡ്രോസിനെ പ്രേരിപ്പിച്ചത് ഉപകാരസ്മരണയല്ലാെത മറ്റൊന്നുമല്ലെന്നാണ് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇത്യോപ്യയുടെ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത്, മുഗാബെയെ പോലെ തലതിരിഞ്ഞ പരിഷ്കാരത്തിന് പേരുകേട്ട ടെഡ്രോസിനെ ഇപ്പോഴത്തെ സ്ഥാനത്തെത്താൻ പിന്തുണച്ചത് സിംബാബ്വെയാണ്. ഇരുരാജ്യങ്ങളുടെയും ഇപ്പോഴത്തെ അവലംബമായ ചൈനയുടെ പിന്തുണയും അതിനുണ്ടായിരുന്നു. അതിനു ചെയ്ത പ്രത്യുപകാരമാണിപ്പോൾ ഡബ്ല്യു.എച്ച്.ഒ എന്ന അന്താരാഷ്ട്രവേദിയെ നാണം കെടുത്തിയിരിക്കുന്നത്. രണ്ടുവർഷം മുമ്പ് പശ്ചിമാഫ്രിക്കയിൽ 11,000 പേരെ യമപുരിക്കയച്ച ഇബോള എന്ന മഹാമാരിയും ഇതിനകം എട്ടുലക്ഷം പേരെ ബാധിച്ചുകഴിഞ്ഞ യമനിലെ കൂട്ടക്കോളറയും രണ്ടുമാസം മുമ്പ് നൂറുേപരെ കൊന്ന മഡഗാസ്കറിലെ പ്ലേഗുമൊെക്ക ലോകാരോഗ്യസംഘടനയുടെ മുഖംകെടുത്തിയ നിലയിലായിരുന്നു പുതിയ സാരഥിയുടെ വരവ്. സംഘടനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ടെഡ്രോസിെൻറ കൈയിൽ എന്തു വിദ്യ എന്ന ജിജ്ഞാസയുയരുേമ്പാേഴക്കും അദ്ദേഹം കുടമുടച്ചുകളഞ്ഞിരിക്കുന്നു. ലോകജനസംഖ്യയുടെ മുഴുവൻ ആരോഗ്യപരിരക്ഷ നിർണയിക്കുന്ന ഇൗ ‘ആഗോളവൈദ്യനെ’ ഇനി ആരു ചികിത്സിക്കും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.