Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightട്രംപിൽനിന്ന്​ ലോകം...

ട്രംപിൽനിന്ന്​ ലോകം രക്ഷനേടണം

text_fields
bookmark_border
editorial
cancel

ഇറാനുമായുണ്ടായിരുന്ന ബഹുരാഷ്​ട്ര കരാറിൽനിന്ന്​ ഏകപക്ഷീയമായി പിൻവാങ്ങിയ ​േഡാണൾഡ്​ ട്രംപ്​ പ്രതീക്ഷക്കൊത്ത്​ ഉയരുന്നുണ്ടെന്നുതന്നെ പറയണം. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പിന്തുണച്ച യുദ്ധവ്യവസായികളും ഭീകരതയുടെ പേരുപറഞ്ഞ്​ അറബ്​ രാജ്യങ്ങൾക്കുമേൽ അന്യായമായി കടന്നാക്രമിച്ചതി​​െൻറ കൊതി ഇ​േപ്പാഴും തീർന്നിട്ടില്ലാത്ത വംശീയവാദികളും ഇത്​ രണ്ടും വേണ്ടതിലേറെയുള്ള ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങളും ട്രംപി​​െൻറ ‘തെരഞ്ഞെടുപ്പ്​ വാഗ്​ദാനം’ പുലരുന്നതുകണ്ട്​ സന്തോഷിക്കുന്നു. മറുവശത്തുള്ളതാക​െട്ട, ഏറ്റവും വലിയ ആയുധശക്തി ഒരു വിവരംകെട്ട നേതാവി​​െൻറ വിരൽത്തുമ്പിലായിപ്പോയല്ലോ എന്ന്​ ആശങ്ക​പ്പെടുന്ന ലോകവും. 2015ലാണ്​ അന്നത്തെ യു.എസ്​ പ്രസിഡൻറായിരുന്ന ബറാക്​ ഒബാമ മുൻകൈയെടുത്ത്​ ഇറാൻ, ബ്രിട്ടൻ, ഫ്രാൻസ്​, ജപ്പാൻ, ജർമനി, ചൈന, റഷ്യ എന്നിവയെയും യു.എന്നിനെയും ഉൾപ്പെടുത്തി ആണവ കരാർ രൂപപ്പെടുത്തിയത്​. ജെ.സി.പി.എ (ജോയൻറ്​ കോംപ്രഹൻസിവ്​ പ്ലാൻ ഒാഫ്​ ആക്​ഷൻ) എന്നറിയപ്പെട്ട കരാറനുസരിച്ച്​ ഇറാൻ ആണവായുധമുണ്ടാക്കാൻ സാധ്യതയുള്ള പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ സമ്മതിച്ചു; മറ്റു രാഷ്​ട്രങ്ങൾ ആ രാജ്യത്തിനുമേൽ ഉണ്ടായിരുന്ന ഉപരോധം എടുത്തുകളയുകയും ചെയ്​തു. ലോകം ഇതിനെ സ്വാഗതംചെയ്​തു. എന്നാൽ, തെരഞ്ഞെടുപ്പു കാലത്തും പിന്നീടും ട്രംപിനെ മൂക്കുകയറിട്ടു നിയന്ത്രിക്കുന്ന ഇസ്രായേലി ലോബി ഇത്രകാലവും പ്രവർത്തനനിരതമായിരുന്നു. അടുത്ത കാലത്ത്​ ട്രംപ്​ സർക്കാറിൽ കയറിക്കൂടിയ മൈക്ക്​ മോംപിയോ, ജോൺ ബോൾട്ടൻ തുടങ്ങിയ പലരും അയുക്തികമായ ഇറാൻ വിരോധവും യുദ്ധഭ്രമവും ശീലമാക്കിയവരാണ്​. ഏതോ സാങ്കൽപിക ലോകത്തെ ഡോൺ ക്വിക്​​സോട്ടായി ഉത്തര കൊറിയക്കെതിരെ പോർവിളി ഉയർത്തിയ ​ട്രംപ്​, അത്തരക്കാർക്ക്​ എളുപ്പം കളിപ്പിക്കാവുന്ന പാവയാണ്​ താനെന്ന്​ സ്വയം തെളിയിക്കുകകൂടി ചെയ്​തിരിക്കുന്നു. കളി ​ഇപ്പോൾ കാര്യമായെന്നു​ മാത്രം. യൂറോപ്യൻ രാജ്യങ്ങൾ ട്രംപി​​െൻറ പിൻമാറ്റത്തെ എതിർത്ത്​ രംഗത്തുണ്ട്​. അതേസമയം, ഇസ്രായേലും സൗദി ​അറേബ്യയും യു.എ.ഇയും ട്രംപി​​െൻറ നടപടിയെ സ്വാഗതം ചെയ്​തിരിക്കുന്നു. ശിയ-സുന്നി ഭിന്നതകൾ രൂക്ഷമാക്കുകയെന്ന തന്ത്രം വിജയിക്കുകയാണ്​ എന്നർഥം. 

ഇൗ തീരുമാനത്തി​​െൻറ പ്രത്യാഘാതം ഗുരുതരമാകുമെന്ന്​ എടുത്തുപറയേണ്ടതില്ല. അമേരിക്കയുടെ താൽപര്യത്തിനുപോലും എതിരാണത്. ഇറാൻ പ്രസിഡൻറ്​ ഹസൻ റൂഹാനി പറഞ്ഞപോലെ വല്ലാത്തൊരു ‘സ്വയം അട്ടിമറി’യാണ്​ ട്രംപി​​െൻറ ചെയ്​തി. യു.എസി​​െൻറ വിശ്വാസ്യതക്ക്​ അതേൽപിച്ച ആഘാതവും ചെറുതല്ല. പശ്ചിമേഷ്യയിൽ ഇനിയുമൊരു യുദ്ധത്തിന്​ വഴിവെക്കുകകൂടി ചെയ്യും ഇൗ നയംമാറ്റം. പ്രത്യാഘാതം ഏറെ ഗൗരവതരമായിരിക്കെ ഇൗ തീരുമാനത്തിന്​ അടിസ്​ഥാനമായ ന്യായങ്ങൾ അങ്ങേയറ്റം യുക്തിരഹിതവും പരിഹാസ്യവുമാണുതാനും. ഇറാഖിനെ ആക്രമിക്കാൻ മുമ്പ്​ ജോർജ്​ ഡബ്ല്യു. ബുഷ്​ ഇറക്കിയ നുണകൾ മറക്കാറായിട്ടില്ല-ഇറാഖ്​ കൂട്ട നശീകരണായുധം നിർമിക്കുന്നുവെന്നും അൽഖാഇൗദയുമായി ബന്ധമുണ്ടെന്നുമായിരുന്നല്ലോ ആ കള്ളങ്ങൾ. സമാനമായ കള്ളങ്ങൾതന്നെ ട്രംപും ഇറക്കുന്നു. ഇറാൻ ആണവായുധം നിർമിക്കു​ന്നുണ്ടെന്നും സെപ്​റ്റംബർ 11 ഭീകരാക്രമണവുമായി ബന്ധമു​െണ്ടന്നും യു.എസി​​െൻറ തന്നെ അനേകം റി​പ്പോർട്ടുകൾ ഇൗ ‘ഭീകരാ’രോപണത്തെ ഖണ്ഡിക്കുന്നുണ്ട്​. സെപ്​റ്റംബർ 11ലെ ആക്രമണത്തിന്​ ഉത്തരവാദികളെന്നാരോപിക്കപ്പെടുന്ന അൽഖാഇൗദയുമായോ താലിബാനുമായോ ട്രംപ്​ പറയുന്ന ബന്ധം ഇറാനു​ണ്ടെന്നതിന്​ തെളിവില്ല-ഇറാൻ അവക്കെത​ിരെ യു.എസിനെ സഹായിച്ചതിന്​ തെളിവുണ്ടുതാനും. ഇറാൻ ആണവായുധം രഹസ്യമായി നിർമിക്കുന്നുണ്ട്​ എന്നതാണ്​ മറ്റൊരു കള്ളം. സി.​െഎ.എ ഡയറക്​ടറായിരുന്ന പനേറ്റ മുതൽ യു.എസ്​ നാഷനൽ ഇൻറലിജൻസ്​ എസ്​​റ്റിമേറ്റ്​ അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ മറിച്ചാണ്​ പറയുന്നത്​. ഇ​സ്രായേലി രഹസ്യാന്വേഷണ വിഭാഗമായ ‘ഷിൻ ബെത്തി​’​​െൻറ തലവനായിരുന്ന യുവാൽ ദിസ്​കിനും ഇസ്രായേൽ സേന തലവനായിരുന്ന ബെനി ഗാൻസും പ്രതിരോധ മന്ത്രിയായിരുന്ന യഹൂദ്​ ബറാകും ഇറാന്​ ആണവായുധ പദ്ധതിയില്ലെന്ന്​ ഉറപ്പുപറഞ്ഞവരാണ്​. അങ്ങനെയൊരു പരിപാടിയുള്ളതായി ‘തെളിവി​​െൻറ ശകലം’പോലും ഇല്ലെന്നാണ്​ ആ​ണവോർജ ഏജൻസി (​െഎ.എ.ഇ.എ) തലവനായിരുന്ന അൽ ബറാദി പറഞ്ഞത്​. ഇൗയിടെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വലിയ ‘വെളിപ്പെടുത്തലെ’ന്നു പ്രഖ്യാപിച്ച്​ അവതരിപ്പിച്ച ‘ഇറാൻ ആണവ പദ്ധതിയുടെ തെളിവു രേഖകൾ’ വർഷങ്ങൾ പഴക്കമുള്ള പരസ്യ രേഖകളാണ്​-​െഎ.എ.ഇ.എ പണ്ടേ പരിശോധിച്ച്​ തള്ളിക്കളഞ്ഞതും. യൂറോപ്യൻ യൂനിയൻ പ്രതിനിധി ഫെദറിക്ക മൊഗറിനി ചൂണ്ടിക്കാട്ടുന്നപോ​െല, ഇറാനെതിരെ വിശ്വസിക്കാവുന്ന ഒരു തെളിവും ഇതിലൊന്നുമില്ല.

അസത്യങ്ങൾക്കുമേൽ പടുത്ത ആരോപണങ്ങളും അതനുസരിച്ചെടുത്ത തീരുമാനവും യു.എസിനെ ലോകത്തിനു​ മുമ്പാകെ പരിഹാസപാത്രമാക്കുന്നു. അതേസമയം, അത്​ ലോകത്തിന്​ വരുത്തിവെക്കാവുന്ന അപകടം വെറും തമാശയല്ല. ഇറാനെതിരെ ഏർപ്പെടുത്തുന്ന ഉപരോധം ആഗോള എണ്ണവ്യവസായത്തെയും സ​ാമ്പത്തിക സ്​ഥിതിയെയും ദോഷകരമായി ബാധിക്കും. യു.എസ്​ ഇതുവരെ പയറ്റിയ ‘ഭീകരവിരുദ്ധ ഭീകരത’പോലെ ഇതും കൂടുതൽ ഭീകരത സൃഷ്​ടിക്കാനേ സഹായിക്കൂ. ഇറാനുമായി ശക്തമായ സാമ്പത്തിക ബന്ധമുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ സ്വന്തം താൽപര്യവും മനുഷ്യരാശിയുടെ പൊതുതാൽപര്യവും ശക്തമായി ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണിത്​. യു.എസ്​ ഭരണകൂടത്തി​​െൻറ ഏകപക്ഷീയ നടപടികൾ സ്വീകാര്യമല്ലെന്ന്​ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കാണിച്ചുകൊടുക്കേണ്ടതുണ്ട്​. താൻ തോന്നുംപടി എടുക്കുന്ന ​​ഭ്രാന്തൻ തീരുമാനങ്ങൾ അതേപടി അംഗീകരിക്കേണ്ട ബാധ്യത മറ്റു​ രാജ്യങ്ങൾക്കി​ല്ലെന്ന്​ ട്രംപിനെ ബോധ്യപ്പെടു​ത്തേണ്ടത്​ കാലഘട്ടത്തി​​െൻറ ആവശ്യമാണ്​. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താൽപര്യവും അതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialiranarticlemalayalam newsDonald Trump
News Summary - The World Should Escape From Trump - Article
Next Story