യോഗിയുടെ ജംഗിൾ രാജ്
text_fieldsഉത്തർപ്രദേശിലെ സോൻഭദ്രയിൽ ജൂലൈ 17ന് പത്ത് ആദിവാസി കർഷകരെ, അവിടുത്തെ ഗ്രാമമുഖ്യെൻറ നേതൃത്വത്തിലുള്ള ഗുണ്ടസ ംഘം വെടിവെച്ചു കൊന്ന സംഭവം രാജ്യവ്യാപകമായി ചർച്ചയാകാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ അവസരോചിത ഇടപെടലില ൂടെ സാധിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ വെള്ളിയാഴ്ച അവിടെ എത്തിയ പ്രിയങ്കയെ വഴിയിൽ പൊലീസ ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പ്രവർത്തകർക്കൊപ്പം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാനായിരുന്നു എ.ഐ.സി.സി ജനറ ൽ സെക്രട്ടറിയുടെ തീരുമാനം. ഇതോടെ അധികാരികൾക്ക് അവരെ കരുതൽ തടങ്കലിൽ വെക്കേണ്ടിവന്നു. മണിക്കൂറുകൾ നീണ്ട അനിശ്ച ിതത്വങ്ങൾക്കു ശേഷം ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയാണ് അവർ മടങ്ങിയത്. അപ്പോഴേക്കും ആ സംഭവം പാർലമെൻറിലടക് കം ചർച്ചയായിരുന്നു.
1977ൽ, കേന്ദ്രത്തിൽ ആദ്യമായി കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ട സമയത്ത് ഇന്ദിര ഗാന്ധി, ബിഹാറില െ ബെൽച്ച് ഗ്രാമത്തിലേക്ക് നടത്തിയ യാത്രയോട് ഉപമിച്ചും മറ്റും ഏതാനും ദേശീയ മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തു. അതുവരെയും വിഷയത്തിൽ കാര്യമായി ഇടപെടാതിരുന്ന യോഗി ആദിത്യനാഥിെൻറ സർക്കാർ നാമമാത്ര നടപടികൾക്കെങ്കിലും നിർബന്ധിതരായ സാഹചര്യവും ഇതാണ്. എങ്കിൽപോലും, സംഭവത്തിെൻറ ഗൗരവം ഉൾക്കൊണ്ട് വിഷയത്തെ സമീപിക്കാൻ യു.പി സർക്കാർ തയാറായിട്ടില്ലെന്നു വേണം കരുതാൻ. യോഗിയെ സംബന്ധിച്ച്, ഈ കൂട്ടക്കുരുതി കേവലമായ വസ്തു തർക്കവും പ്രിയങ്കയുടെ സോൻഭദ്ര സന്ദർശനം വെറും രാഷ്ട്രീയ മുതലെടുപ്പുമാണ്.
കിഴക്കൻ യു.പിയിൽ ധാതുനിക്ഷേപം കൂടുതലുള്ള ജില്ലയാണ് സോൻഭദ്ര; വിശേഷിച്ചും ഇപ്പോഴത്തെ സംഭവങ്ങൾക്കു സാക്ഷിയായ ഉംഭ പോലുള്ള ആദിവാസി മേഖലകൾ. കാലങ്ങളായി കോർപറേറ്റുകൾ കണ്ണുവെച്ച ഇടങ്ങൾകൂടിയാണ് അവ. തലമുറകളായി അവിടെ കൃഷിപ്പണിചെയ്ത് ജീവിക്കുന്ന ആദിവാസികളോട് സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഗ്രാമമുഖ്യൻ ആവശ്യപ്പെടുന്നു. വഴങ്ങാതിരുന്ന കർഷകരെ കുടിയൊഴിപ്പിക്കാൻ അയാൾ കഴിഞ്ഞ ബുധനാഴ്ച 20ഓളം ട്രാക്ടറുകളിൽ സായുധരായ നൂറിലധികം ഗുണ്ടകളെ ഇറക്കുകയായിരുന്നു. ചെറുത്തു നിൽക്കാൻ ശ്രമിച്ച മൂന്നു സ്ത്രീകളടക്കം പത്തു പേരാണ് മരണപ്പെട്ടത്. 30ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച ‘ഭൂപ്രശ്നമല്ല’ ഇത്. ഈ തർക്കത്തിന് ചുരുങ്ങിയത് മൂന്നു പതിറ്റാണ്ടിെൻറ പഴക്കമുണ്ട്. ബ്രിട്ടീഷ് അധീനതയിലായിരുന്ന ഈ ഭൂമി 1955 ൽ ആദർശ് കോ-ഓപറേറ്റീവ് സൊസൈറ്റി എന്ന സഹകരണ സംഘത്തിന് സർക്കാർ കൈമാറിയിരുന്നു. അന്നു മുതൽ പ്രദേശത്തെ ആദിവാസികൾ പൊതു ഉടമസ്ഥതയിലുള്ള ഭൂമി എന്ന നിലയിൽ അവിടെ കൃഷിപ്പണി ചെയ്യുന്നുണ്ട്. 1989ൽ ഈ സ്ഥലം സൊസൈറ്റി വ്യക്തികൾക്ക് വിൽക്കാൻ ആരംഭിച്ചതു മുതൽ ആദിവാസികൾ കുടിയിറക്ക് ഭീഷണിയിലാണ്. അക്കാലത്ത് അവിടെ പ്രവർത്തിച്ചിരുന്ന ഒരു െഎ.എ.എസ് ഉദ്യോഗസ്ഥനും കുടുംബവുമാണ് ഏറ്റവും കൂടുതൽ ഭൂമി വാങ്ങിക്കൂട്ടിയത്.
രണ്ടുവർഷം മുമ്പ് ഈ സ്ഥലം ഗ്രാമമുഖ്യന് കൈമാറി. തീർത്തും നിയമവിരുദ്ധമായ ഈ ഇടപാട് ആ സമയത്തുതന്നെ പ്രദേശവാസികൾ അധികാരികളെ അറിയിച്ചതാണ്. എന്നാൽ, പരാതി ചവറ്റുകൊട്ടയിലെറിഞ്ഞ ഉദ്യോഗസ്ഥരും പൊലീസ് വൃന്ദങ്ങളും ഗ്രാമമുഖ്യെൻറ കുടിയൊഴിപ്പിക്കൽ ഒാപറേഷന് പരോക്ഷ പിന്തുണ നൽകുകയായിരുന്നു. അതായത്, വർഷങ്ങളായി തുടരുന്ന ഒരു പ്രശ്നത്തെ ആദ്യം കണ്ടിെല്ലന്നു നടിക്കുകയും ഇടപെടേണ്ട സന്ദർഭത്തിൽ വേട്ടക്കാർക്കൊപ്പം നിൽക്കുകയുമായിരുന്നു സർക്കാറും ഉദ്യോഗസ്ഥരും. യഥാർഥത്തിൽ ഈ ക്രൂരനിലപാടാണ് ഗ്രാമമുഖ്യനും അയാളുടെ ഗുണ്ടകൾക്കും തുണയായത്.
ഈ സംഭവം രാജ്യസഭയിൽ ചർച്ചയായപ്പോൾ, സമാജ് വാദി പാർട്ടി പ്രതിനിധി പറഞ്ഞത് യോഗിയുടെ ജംഗിൾ രാജിെൻറ സ്വാഭാവിക പരിണതിമാത്രമാണിതെന്നാണ്. തീർത്തും ശരിയാണ് ആ നിരീക്ഷണം. അങ്ങനെ കരുതാൻ നമുക്ക് മുന്നിൽ എത്രയോ സംഭവങ്ങൾ തെളിവുകളായി കിടക്കുന്നുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളേയും നിയമ സംവിധാനങ്ങളേയും നോക്കുകുത്തിയാക്കി യോഗിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏകാധിപത്യ ഫാഷിസ്റ്റ് ഭരണം സൃഷ്ടിച്ച ഇരകളുടെ കണ്ണീർചിത്രങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കഫീൽ ഖാൻ സംഭവം മുതൽ ഏറ്റുമുട്ടൽ കൊലകൾവരെയുള്ള എത്രയോ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. സോൻഭദ്രയിൽ സംഭവിച്ചത് ഏറ്റവും ഒടുവിലത്തേത് ആവാനും സാധ്യതയില്ല.
അത്രമേൽ അരക്ഷിതമാണ് യോഗി ഭരിക്കുന്ന യു.പിയുടെ വർത്തമാനം. ഈ സാഹചര്യങ്ങളെ പ്രദേശത്തെ കോർപറേറ്റുകളും ഗുണ്ടകളും മുതലെടുക്കുന്നതിൽ തെല്ലും അത്ഭുതപ്പെടാനില്ല. ഭരണകൂടം തന്നെ ഗുണ്ടാ രാജിെൻറ വക്താക്കളാവുമ്പോൾ പിന്നെ അത് വേട്ടക്കാരുടെ റിപ്പബ്ലിക്കല്ലാതെ മറ്റെന്താണാവുക? ഈ വേട്ടകളിെലപ്പോഴും തകർന്നുപോകുന്നത് ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും അടങ്ങുന്ന അധഃസ്ഥിത ജനവിഭാഗങ്ങളാണെന്നതാണ് ഏറ്റവും ദൗർഭാഗ്യകരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.