നിലപാടും ഇടപെടലും; 'മാധ്യമം ബുക്സ്' വായനക്കാരിലേക്ക്
text_fieldsമലയാളിയുടെ സാംസ്കാരിക ശീലങ്ങളിൽ േവറിട്ട അടയാളപ്പെടുത്തലും വായനക്ക് പുതിയ ഭാവവും സമ്മാനിച്ച് 'മാധ്യമം ബുക്സ്' വായനക്കാരിലേക്ക്.ജീവെൻറ നനവുള്ള താളുകളിൽ സംവാദത്തിെൻറയും സാംസ്കാരിക വിനിമയങ്ങളുടെയും പുതുവഴികളാണ് 'മാധ്യമം' അടയാളപ്പെടുത്തുന്നത്.തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന പ്രകാശന ചടങ്ങിൽ അക്ഷരാർഥത്തിൽ കേരളത്തിെൻറ സാംസ്കാരിക പരിച്ഛേദം തന്നെയാണ് അണിനിരന്നത്. എഴുത്തിലേക്കും വായനയിലേക്കും മൊത്തം സമൂഹത്തെ കൂടി സംക്രമിപ്പിക്കുന്ന പുതുതരം ഇടപെടലാണ് 'മാധ്യമം ബുക്സ്' ലക്ഷ്യമിടുന്നത്. ഇൗ ലക്ഷ്യത്തെ അന്വർഥമാക്കുംവിധം ആദ്യഘട്ടത്തിൽ പുറത്തിറക്കുന്ന എല്ലാ പുസ്തകങ്ങളുടെയും ഒരുമിച്ചുള്ള പ്രകാശനമാണ് ഇന്നലെ നടന്നത്.
'മാധ്യമ'ത്തിേൻറത് പ്രത്യയശാസ്ത്ര പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന പാരമ്പര്യം
തുഷാർ ഗാന്ധി
പ്രത്യയശാസ്ത്ര പ്രതിബദ്ധതയും മനസ്സാക്ഷിയും സത്യസന്ധതയും കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമാണ് മാധ്യമത്തിനുള്ളത്. ഈ മികവ് പുസ്തക പ്രസാധന രംഗത്തും തുടരാനാകണം. ഡിജിറ്റൽ യുഗത്തിലും അച്ചടിപ്രസിദ്ധീകരണങ്ങളുടെ പ്രാധാന്യം വലുതാണ്. ലാഭേച്ഛ നോക്കാതെ, മികവാർന്ന സൃഷ്ടികൾ ജനങ്ങളിലേക്കെത്തിക്കാൻ മാധ്യമത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
എഴുത്തും പ്രസാധനവുമെല്ലാം മഹാത്മ ഗാന്ധിെയ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടവയായിരുന്നു. ആക്ടിവിസ്റ്റ് എന്ന നിലയിൽ അദ്ദേഹത്തിെൻറ സാമൂഹിക ഇടപെടലുകളുടെ തുടക്കം തന്നെ എഴുത്തും പ്രസാധനവും വഴിയുള്ള ആശയ വിനിമയത്തിലൂടെയായിരുന്നു. ദക്ഷിണാഫ്രിക്കയിലെത്തിയ ആദ്യം സമ്പാദിച്ചത് അച്ചടി സംവിധാനങ്ങളായിരുന്നു. വർണ വിവേചനത്തിനെതിരെ പോരാടാനും ഇന്ത്യൻ കുടിയേറ്റക്കാരുടെ പൗരാവകാശങ്ങളെ സംരക്ഷിക്കുന്നതിനുമായി 'ഇന്ത്യൻ ഒപ്പീനിയൻ' പുറത്തിറക്കി. സ്വാതന്ത്ര്യത്തിെൻറയും സത്യഗ്രഹത്തിെൻറയും പ്രസക്തി ഇന്ത്യന് ഒപ്പീനിയൻ ജനങ്ങളെ പഠിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ ഗാന്ധിയുടെ സത്യഗ്രഹ വിജയത്തിൽപോലും ഈ പ്രസിദ്ധീകരണത്തിെൻറ കരുത്ത് നമുക്ക് തിരിച്ചറിയാൻ കഴിയും.
ഇന്ത്യയിൽ തിരിച്ചെത്തി ആരംഭിച്ച യങ് ഇന്ത്യ, നവജീവൻ, ഹരിജൻ പോലുള്ള പ്രസിദ്ധീകരണങ്ങൾ സത്യഗ്രഹത്തിെൻറയും അഹിംസാത്മകമായ സമരത്തിെൻറയും പ്രാധാന്യം രാജ്യത്തോട് വിളിച്ചുപറയുകയായിരുന്നു. ഗാന്ധിജിയുടെ മൗലികചിന്തകള് ആദ്യം വെളിച്ചം കണ്ടത് 'നവജീവനി'ലൂടെയായിരുന്നു. സ്വന്തം സാഹിത്യത്തിനുപരി മറ്റ് സാഹിത്യസൃഷ്ടികൾകൂടി സാധാരണക്കാരിലേക്കെത്തിക്കാൻ നവജീവനിലൂടെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ലാഭകരമല്ലാത്ത അവസ്ഥയിൽ പോലും 25 പൈസക്കും 50 പൈസക്കുമാണ് നവജീവനിലൂടെ സാഹിത്യസൃഷ്ടികൾ സമൂഹത്തിെൻറ അടിത്തട്ടിലേക്കെത്തിയത്. 'സസ്തു സാഹിത്യം' (ചീപ്പ് അഫോഡബിൾ ലിറ്ററേച്ചർ) എന്നായിരുന്നു ഇത്തരം വിഭാഗത്തെ അറിയപ്പെട്ടിരുന്നത്. ഇന്ന് ഏറ്റവും വിലകൂടിയ ബാപ്പുവിെൻറ ആത്മകഥപോലും അക്കാലത്ത് രണ്ടു രൂപക്ക് താഴെയാണ് ജനങ്ങൾക്ക് നൽകിയിരുന്നത്.
വായനയുടെ രാഷ്ട്രീയ പ്രക്രിയക്ക് കരുത്താവട്ടെ
ടി. പത്മനാഭൻ
മാധ്യമം ബുക്സിെൻറ ഭാവിയിൽ പലർക്കും ആശങ്കയുണ്ടാകാം. വർഷങ്ങൾക്കുമുമ്പ് മാധ്യമം ദിനപത്രം ആരംഭിച്ചപ്പോഴും പിന്നീട്, ആഴ്ചപ്പതിപ്പും ദൃശ്യമാധ്യമരംഗത്തേക്ക് മീഡിയവണും കടന്നുവന്നപ്പോഴും ഇത്തരം സംശയങ്ങളും ആശങ്കകളുമുണ്ടായിരുന്നു. എന്നാൽ, ചരിത്രം പരിശോധിക്കുമ്പോൾ ഇവക്കൊന്നും ഒരടിസ്ഥാനവുമില്ലെന്ന് കാണാനാകും. 'മാധ്യമ'ത്തിെൻറ തലപ്പത്തുള്ളവർക്ക് വ്യക്തമായ രാഷ്ട്രീയ ബോധവും ലക്ഷ്യവുമുണ്ട്.
സിനിമയുടെയും മദ്യത്തിെൻറയും പരസ്യം വാങ്ങാതെ തന്നെ സമുന്നതമായ നിലയിലേക്ക് ഇത്തരം സംരംഭങ്ങളെ വളർത്താൻ കഴിഞ്ഞവരാണവർ. പുസ്തക പ്രധാനരംഗം മത്സരാധിഷ്ഠിതമാണ്. പത്രവും ആഴ്ചപ്പതിപ്പും ചാനലും വിജയിപ്പിച്ചവർക്ക് ഈ നവാതിഥിയെയും വിജയകരമാക്കാം. വായന ഒരു രാഷ്ട്രീയ പ്രക്രിയയാണ്. ആ രാഷ്ട്രീയ പ്രക്രിയയെ സഹായിക്കാനുതകുന്ന തരത്തിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ സാധിക്കട്ടെ.
മാധ്യമം ആഴ്ചപ്പതിപ്പുമായി തുടക്കം മുതലുള്ള ബന്ധമാണ് എനിക്കുള്ളത്. ആഴ്ചപ്പതിപ്പിെൻറ ആദ്യലക്കത്തിൽ നൽകുന്നതിന് എെൻറ അഭിമുഖം മാധ്യമം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഈ ആവശ്യവുമായി സമീപിച്ച ലേഖകനെ ഞാൻ നിരാശപ്പെടുത്തി അയക്കുകയായിരുന്നു. കാരണം, പറയുന്നത് പലതും അച്ചടിച്ചുവരുമ്പോൾ കാണില്ല. എന്നാൽ, മാധ്യമത്തിൽ അങ്ങനെയൊന്നുമുണ്ടാകില്ലെന്ന് ലേഖകൻ ഉറപ്പുനൽകിയതിെൻറ അടിസ്ഥാനത്തിൽ ആഴ്ചപ്പതിപ്പിെൻറ 10ാം ലക്കത്തിൽ എെൻറ അഭിമുഖം കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചുവന്നു.ജമാഅത്തെ ഇസ്ലാമിക്കെതിരെ ഏറെ പരാമർശങ്ങളുണ്ടായിരുന്നിട്ടുകൂടി എെൻറ ഒരു വാക്കുപോലും എടുത്തുകളയാതെ, അവരുടേതായ ഒന്നും കൂട്ടിച്ചേർക്കാതെ അഭിമുഖം പ്രസിദ്ധീകരിച്ചു. ഇഷ്ടമായതും അനിഷ്ടമായതും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാൻ സന്മനസ്സും ധൈര്യവും കാണിച്ച 'മാധ്യമ'വുമായുള്ള ബന്ധം ഇന്നും തുടരുന്നു.
പുസ്തകങ്ങൾ അക്കാദമിക ലോകത്തിെൻറ ആധാരം
പി.കെ. രാജശേഖരൻ
പത്രം പോലെയല്ല പുസ്തകം. അക്കാദമിക ലോകത്തിെൻറയും പഠന ലോകത്തിെൻറയുമെല്ലാം ആധാരം പുസ്തകമാണ്. ആധികാരികതക്കൊപ്പം തെറ്റില്ലായ്മയും മതനിരപേക്ഷതയും പ്രധാനമാണ്. മാധ്യമത്തിന് സ്വത്വരാഷ്ട്രീയത്തിെൻറ ഭാഗമായ അജണ്ടയുെണ്ടന്ന് കേരളത്തിൽ എല്ലാവർക്കുമറിയാം. എന്നാലും മാധ്യമത്തിൽ എഴുതുന്നയാളാണ് ഞാൻ. സ്വതന്ത്രമായി അതിൽ എഴുതാം എന്നുള്ള വിശ്വാസമുള്ളത് കൊണ്ടാണത്, ഞാൻ സ്വത്വരാഷ്ട്രീയത്തിന് എതിരാണെങ്കിൽ പോലും.
കേരളത്തിലെ പ്രസാധന സ്ഥാപനങ്ങളിലില്ലാത്ത ഒന്ന് നിങ്ങൾ ഏർപ്പെടുത്തിയാൽ വിജയകരമായി മുന്നോട്ടുപോകാം. 'ബുക് എഡിറ്റർ' എന്നതാണത്. കേരളത്തിലെ എഴുത്തുകാർക്ക് അവർ എഴുതുന്ന മണ്ടത്തരം പോലും വെട്ടിക്കളയുന്നതും മാറ്റിയെഴുതാൻ പറയുന്നതും ഇഷ്ടമല്ല. മാർകേസിനെ പോലുള്ള േനാവലിസ്റ്റുകളുടെ കൃതികളുടെ ആമുഖത്തിൽ 'എെൻറ എഡിറ്റർക്ക്' എന്നൊരു നന്ദി കുറിപ്പ് ഭാഗമുണ്ട്. ബുക് എഡിറ്റർ എന്നൊരു സങ്കൽപം മലയാളത്തിലും കൊണ്ടുവരണം. നിങ്ങൾ അഭിസംബോധന ചെയ്യേണ്ടത് സമുദായത്തെയോ മലബാറിനെയോ അല്ല, മറിച്ച് കേരളീയ സമൂഹത്തെയാണ്.
'മാധ്യമം ഒരു സംസ്കാരത്തിെൻറ ചിഹ്നം'
ഡോ. ജോർജ് ഓണക്കൂർ
മാധ്യമം ഒരു സംസ്കാരത്തിെൻറ ചിഹ്നമാണ്. സാർവത്രികമായി വായിക്കപ്പെടുന്നവയാണ് പത്രവും ആഴ്ചപ്പതിപ്പും. സത്യസന്ധമായ വാർത്തകൾ വസ്തുതകളോടെ അവതരിപ്പിക്കുന്ന ചാനലാണ് മീഡിയവൺ. പുസ്തക പ്രസാധന രംഗത്തും ഈ മികവ് പുലർത്താനാകട്ടെ. നമ്മുടെ സംസ്കാരത്തിന് ചേരാത്ത പ്രസിദ്ധീകരണങ്ങൾ ഒരിക്കലും മാധ്യമത്തിൽനിന്ന് വരില്ലെന്ന ഉറപ്പ് എനിക്കുണ്ട്.
ഒാർമയിൽ തെളിയുന്നത് സി. രാധാകൃഷ്ണെൻറ കത്ത്
ശ്രീകുമാരൻ തമ്പി
മാധ്യമം വാരികയെക്കുറിച്ച് ഒാർക്കുേമ്പാൾ ആദ്യം ഒാർമവരുന്നത് ഏറെ വായനക്കാരുള്ള എഴുത്തുകാരനും ഞാൻ സഹോദര തുല്യം സ്േനഹിക്കുന്നയാളുമായ സി. രാധാകൃഷ്ണെൻറ കത്താണ്. 'മാധ്യമം വാരികയുടെ പത്രാധിപരായി ഞാൻ ചാർെജടുക്കുന്നു, തമ്പിയുടെ ഒരു കവിത വേണം...' ഇതായിരുന്നു ഉള്ളടക്കം. സി. രാധാകൃഷ്ണൻ പത്രാധിപരായിരുന്ന കാലത്ത് ഞാൻ മാധ്യമത്തിൽ കവിതകളെഴുതിയിരുന്നു. കവിത ആവശ്യപ്പെടാതെ ഇൗ പ്രായത്തിൽ ഞാൻ കവിത അയക്കാറില്ല. വിജയിക്കണമെങ്കിൽ തോൽക്കണെമന്ന് വിശ്വസിക്കുന്നയാളാണ്. തിരസ്കരണത്തെ ഞാൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. അവഹേളനങ്ങളിലൂടെ മാത്രമേ അഭിനന്ദനങ്ങളുടെ സോപാനത്തിലേക്ക് കയറാനാകൂ എന്ന സ്വാമി വിവേകാനന്ദെൻറ വാക്കുകളിലും ഞാൻ വിശ്വസിക്കുന്നു. പല പ്രസാധകർക്കും പ്രസാധനം എന്നത് 'ധനം' മാത്രമാണുള്ളൂ. സാഹിത്യകാരൻമാരെ പ്രോത്സാഹിപ്പിക്കലൊന്നും അവരുടെ ലക്ഷ്യമല്ല. ഇൗ കാലത്ത് മാധ്യമം വേറിട്ട വഴി കണ്ടെത്തുമെന്നും എഴുത്തുകാർക്ക് സഹായം ചെയ്യുമെന്നാണ് പ്രതീക്ഷ.
ധീരമാണീ ചുവടുവെപ്പ്
പ്രഭാവർമ്മ
മാധ്യമം പുസ്തക പ്രസാധനത്തിലേക്ക് കടക്കുന്നുവെന്നത് എനിക്ക് അൽപമായ സന്തോഷവും അഭിമാനവുമുണ്ട്. ഒരു സവിശേഷ ഘട്ടത്തിലാണ് മാധ്യമം ഇൗ കാൽവെപ്പ് നടത്തുന്നത്. ഇന്ന് ഗാന്ധി ജയന്തിയാണ്. ജീവിച്ചിരിക്കുക എന്നത് വളരെ അപകടകരമായ കാര്യമാെണന്ന് േജാർജ് ബർഡാണ്ഷാ പറഞ്ഞത് ഗാന്ധിജി വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ്. അങ്ങനെ ജീവിച്ചിരിക്കുക എന്ന വളരെ ആപത്കരമായ ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.
ജനാധിപത്യം, മതനിരപേക്ഷത തുടങ്ങി അടിസ്ഥാന ഭരണഘടന മൂല്യങ്ങൾ എല്ലാം തന്നെ അപകടപ്പെടുന്ന ഒരു കാലഘട്ടത്തിൽ മാധ്യമം പോലെ നിസ്വജന പക്ഷത്ത് നിലയുറപ്പിച്ച ഒരു പ്രസിദ്ധീകരണം, അധഃസ്ഥിതരുടെ പക്ഷത്ത് നിൽക്കുന്ന ഒരു പ്രസിദ്ധീകരണം, ചരിത്രപരമായ കാരണങ്ങളാൽ അടിച്ചമർത്തപ്പെടുന്നവരും മാറ്റിനിർത്തപ്പെടുന്നവരുമായ പിന്നാക്ക ജനവിഭാഗങ്ങൾക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള ഒരു പ്രസിദ്ധീകരണം പുസ്തകപ്രസാധനത്തിലേക്ക് കടക്കുക വഴി വളരെ ധീരമായ കാൽവെപ്പ് നടത്തുകയാണ്. ഭരണഘടന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന പുസ്തകങ്ങളാകും മാധ്യമത്തിൽ നിന്നുണ്ടാവുക എന്നാണ് എെൻറ പ്രതീക്ഷ. കാരണം കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ട് കാലമായി മാധ്യമ-സാമൂഹിക-സാംസ്കാരിക രംഗത്ത് മാധ്യമം നടത്തുന്ന പ്രവർത്തനം ഇൗ നിലയിലെ വലിയൊരു വിശ്വാസം മനസ്സിൽ ഉൗട്ടിയുറപ്പിക്കുന്നുണ്ട്. വളരെ പ്രതീക്ഷയോടെ മാധ്യമം ബുക്സിനെ വരവേൽക്കുകയാണ് ഇവിടത്തെ ലക്ഷക്കണക്കിന് വായനക്കാർ. മാധ്യമത്തിെൻറ മുഴുവൻ പ്രവർത്തകർക്കും എെൻറ അഭിനന്ദനങ്ങൾ.
ഭാഷക്കും സംസ്കാരത്തിനും സംഭാവനയേകാനാവട്ടെ
അടൂർ ഗോപാലകൃഷ്ണൻ
വായന മരിച്ചു, പുസ്തകം മരിച്ചുവെന്നെല്ലാം പലരും പറയാറുണ്ട്. അത് സത്യമല്ല. നല്ല പുസ്തകങ്ങളും നല്ല എഴുത്തുകാരും ഭാഷക്കും സംസ്കാരത്തിനും വലിയ സംഭാവന നൽകുമെന്നതിൽ സംശയമില്ല. ഇത്തരത്തിൽ സംഭാവനകൾ നൽകാൻ മാധ്യമത്തിന് കഴിയുമെന്നാണ് വിശ്വസം. 35 വർഷം മുമ്പ് മാധ്യമം പത്രം ആരംഭിച്ചപ്പോൾ മറ്റ് പത്രങ്ങൾക്കിടയിൽ വേറിട്ട സാന്നിധ്യമായി. അതുേപാലെ തന്നെയാണ് വാരികയും. സാഹിത്യലോകത്തും വായനക്കാർക്കിടയിലും വേറിട്ട ഇടപെടലാണ് മാധ്യമം വാരികയുടേത്. പുസ്തക പ്രസാധനവും വളരെ പ്രധാനപ്പെട്ട ചുവടുവെപ്പാണ്.
കച്ചടവത്തിന് അതീതമായി ഇനിയും നിലകൊള്ളാനാവട്ടെ
ഡോ. എം.ആർ. തമ്പാൻ
പുസ്തക പ്രസാധന കുടുംബത്തിലേക്ക് മാധ്യമം ബുക്സ്കൂടി പിറവിയെടുത്തതിൽ അതിയായ സന്തോഷമുണ്ട്. പുസ്തക പ്രസാധന മേഖലയിൽ മൂന്ന് തരക്കാരാണുള്ളത്. സർക്കാർ സ്ഥാപനങ്ങൾ, കുത്തക സ്ഥാപനങ്ങൾ, ചെറുകിട സ്ഥാപനങ്ങൾ. സർക്കാർ സ്ഥാപനങ്ങൾ ഒഴിച്ച് ഒരു പാവപ്പെട്ട എഴുത്തുകാരനെ സംബന്ധിച്ച് തെൻറ പ്രസിദ്ധീകരണം പണം കൊടുത്ത് പ്രസിദ്ധീകരിക്കേണ്ട സ്ഥിതിയാണ്. പല പ്രസാധകരും പലതരത്തിലാണ് നിരക്ക് ഈടാക്കുന്നത്. ഒന്നുമുതൽ രണ്ടുലക്ഷംവരെ ഈടാക്കുന്നുണ്ട്. മാധ്യമം ബുക്സ് പിറവിയെടുത്തതോടെ പണമില്ലാത്ത എഴുത്തുകാർക്കും പുസ്തകം പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അനുഭവത്തിെൻറ അടിസ്ഥാനത്തിൽ ഉറപ്പിച്ച് പറയാനാകും. മാധ്യമത്തിന് കച്ചവടമനസ്സല്ല, കച്ചടവത്തിന് അതീതമായി നിലകൊള്ളുന്ന സ്ഥാപനമാണ് മാധ്യമം.
പുതിയ കാൽവെപ്പിന് ഭാവുകങ്ങൾ
സൂര്യ കൃഷ്ണമൂർത്തി
മാധ്യമം ബുക്സ് പുറത്തിറക്കുന്ന വിലപ്പെട്ട പുസ്തകങ്ങൾ ഉന്നത സ്ഥാനങ്ങളിലെത്തെട്ട. മാധ്യമത്തിെൻറ പുതിയ കാൽവെപ്പിന് എല്ലാവിധ ആശംസകളും.
'മാധ്യമം ബുക്സ്' ചിന്തിക്കുന്ന എല്ലാവർക്കും വേണ്ടി
ഒ. അബ്ദുറഹ്മാൻ
മനുഷ്യനും മനുഷ്യനുവേണ്ടി ചിന്തിക്കുന്ന എല്ലാവർക്കും പങ്കുവെക്കാനുള്ള ഒരു സ്ഥാപനമായാണ് മാധ്യമം ബുക്സ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രത്യേക ജാതിയുടെയോ മതത്തിെൻറയോ രാഷ്ട്രീയ വിഭാഗീയതയുടെയോ അസ്പൃശ്യതയില്ലാതെ സ്വതന്ത്രമായി നിലകൊള്ളുന്നവർക്കു വേണ്ടിയാണിത്. എല്ലാ പരിമിതികളിൽനിന്നും മഹത്തുക്കളായ മനുഷ്യരുടെ ആത്മാർഥമായ ശ്രമം കൊണ്ട് മാധ്യമം മുന്നോട്ടുപോയി. മഹാമാരി ലോകത്തെ ആകെ കശക്കിയെറിഞ്ഞിട്ടും മാധ്യമം വായന ജനങ്ങൾ ഉപേക്ഷിച്ചില്ല എന്നതുതന്നെ വലിയ പിന്തുണയാണ്.
മികച്ച വായനക്ക് വേദിയാവട്ടെ
നേമം പുഷ്പരാജ്
പുസ്തകങ്ങൾ കുഞ്ഞുങ്ങളെപ്പോലെയാണ്. ചോരയും നീരും കൊടുത്ത് പരിപോഷിപ്പിക്കുേമ്പാഴാണ് മികച്ച വായനക്കായി അവ പാകപ്പെടുന്നത്. അത്തരത്തിൽ മാധ്യമത്തിെൻറ പുതിയ സംരംഭമായ മാധ്യമം ബുക്സും മികച്ച വായനക്ക് വേദിയാകുമെന്നാണ് പ്രതീക്ഷ. ഉൗർജമുള്ള യുവത്വത്തിന് മാത്രമേ പ്രസിദ്ധീകരണങ്ങളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും ക്രിയാത്മകമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. മാധ്യമം ബുക്സിനും അതിന് കഴിയെട്ട.
തിരിച്ചറിവിെൻറ വാക്കുകളുയരട്ടെ
ഗോപിനാഥ് മുതുകാട്
മൂല്യങ്ങൾക്ക് എന്നും പ്രാധാന്യം നൽകുന്ന പത്രമാണ് മാധ്യമം. വലിയ നഷ്ടം സഹിച്ചും പരസ്യങ്ങളിൽ പോലും മിതത്വം പുലർത്തുന്ന പത്രം. അന്ധവിശ്വാസങ്ങൾെക്കതിരെ എന്നും പേരാട്ടം നടത്തുന്ന മാധ്യമം കുടുംബത്തിൽ നിന്നാണ് പുതിയൊരു സംരംഭം പുറത്തുവരുന്നത്. മാധ്യമം ബുക്സ് പുറത്തിറക്കുന്ന പുസ്തകങ്ങൾ അറിവിനേക്കാൾ ഉപരി മൂല്യങ്ങൾക്ക് പ്രധാന്യം നൽകുന്നതാകും. മലയാളികൾക്ക് അറിവുണ്ട്. എന്നാൽ തിരിച്ചറിവില്ല. അത്തരം തിരിച്ചറിവുകൾ നൽകാനുള്ള അക്ഷരങ്ങളും വാക്കുകളും മാധ്യമം ബുക്ക്സിനും ഉണ്ടാകെട്ട.
സഹയാത്രികെൻറ അഭിമാന നിമിഷം
പെരുമ്പടവം ശ്രീധരൻ
മാറിവരുന്ന കാലസന്ധികൾക്കിടയിൽ മനുഷ്യെൻറ പ്രശ്നങ്ങളെ സവിശേഷമായ രീതിയിൽ നോക്കിക്കാണുന്നതിലും സാമൂഹിക ജീവിതത്തിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും നല്ല ബോധ്യമുള്ള പ്രസിദ്ധീകരണമാണ് മാധ്യമം. ഇക്കാര്യത്തിൽ അതിെൻറ വായനക്കാരനെന്ന നിലയിലും സഹയാത്രികനെന്ന നിലയിലും എനിക്ക് അതിയായ അഭിമാനമുണ്ട്. കേരളത്തിെൻറ സമൂഹിക സാംസ്കാരിക ജീവിതത്തിൽ ഇനിയുള്ള കാലം മാധ്യമം ബുക്സ് വലിയ സ്വാധീനം ചെലുത്തുമെന്ന കാര്യത്തിൽ പൂർണവിശ്വാസമുണ്ട്.
ഈ നിയോഗം നീതിക്കുവേണ്ടി
ശൈഖ് മുഹമ്മദ് കാരകുന്ന്
ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമാക്കാനുള്ള വിനീതവും തീക്ഷ്ണമായ അധ്വാനമാണ് മാധ്യമം നടത്തുന്നത്. പ്രകൃതിക്കുവേണ്ടി നിലകൊണ്ട മനുഷ്യർക്കുവേണ്ടിയാണ് മാധ്യമം നിലകൊണ്ടിട്ടുള്ളത്. പുറത്തിറങ്ങുന്ന പുസ്തകങ്ങളും അങ്ങനെതന്നെയായിരിക്കും. ഒഴുക്കിനെതിരെ നീന്തുകയെന്ന മഹാദൗത്യമാണ് നാം നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
ഒരു സ്വപ്നത്തിെൻറ സാക്ഷാത്കാരം
മധുപാൽ
മാധ്യമം അതിെൻറ സത്യം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നടപ്പാക്കുകയാണ്. ഒരു സ്വപ്നത്തിെൻറ സാക്ഷാത്കാരമാണിത്. മുന്നോട്ടുെവച്ച ആശയങ്ങൾ സജീവമായി നിലനിർത്താൻ പത്രത്തിനും ആഴ്ചപ്പതിപ്പിനും സാധിച്ചിട്ടുണ്ട്. മറ്റ് പത്രങ്ങളും ചാനലുകളും മാറ്റിനിർത്തിയ പ്രശ്നങ്ങളെ പൊതുജനമധ്യത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച പ്രസ്ഥാനമാണ് മാധ്യമം. പുസ്തകങ്ങൾകൂടി വരുന്നതോടെ മാധ്യമം കുടുംബം കൂടുതൽ കരുത്താർജിക്കും.
പട്ടിണിക്കാരെൻറ കൈയിലെ പുസ്തകങ്ങളാകെട്ട
ഡോ. ജെ. പ്രഭാഷ്
പുസ്തക പ്രസാധനരംഗത്തേക്ക് കടന്നതോടെ മാധ്യമത്തിന് ഉത്തരവാദിത്തങ്ങൾ വർധിച്ചു. ന്യായത്തിെൻറ ഭാഗത്ത് അന്യായത്തെ നോക്കുന്നത് ഇരയുടെ ഭാഗത്തുനിന്ന് വേട്ടക്കാരനെ നോക്കുന്നതുപോലെയാണ്. വേട്ടക്കാരനിലേക്ക് ദൃഷ്ടി പായണമെങ്കിൽ ഇരയുടെ കണ്ണിലൂടെ നോക്കാൻ ശ്രമിക്കണം. ബ്രഹ്ത് പട്ടിണി കിടക്കുന്ന മനുഷ്യനോട് പറഞ്ഞത് നീ പുസ്തകമെടുക്കൂ എന്നാണ്. പട്ടിണിക്കാരെൻറ കൈയിലെ പുസ്തകങ്ങളാകെട്ട മാധ്യമത്തിെൻറ പുസ്തകങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.