മദ്രസ അധ്യാപകർക്ക് ശമ്പളവും പെൻഷനും നൽകുന്നത് സർക്കാർ; വിദ്വേഷ പ്രചാരണത്തിന്റെ വസ്തുത അറിയാം
text_fieldsകേരളത്തിലെ മദ്രസ അധ്യാപകർക്ക് ശമ്പളവും പെൻഷനും അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നത് കേരള സർക്കാരാണ് എന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. സംഘ്പരിവാർ സംഘടനകളിൽ പെട്ടവരാണ് പ്രധാനമായും ഈ പ്രചാരണങ്ങൾക്ക് പിന്നിൽ. മുൻ ന്യൂനപക്ഷ മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ നൽകിയ വിവരങ്ങൾ എന്ന ആധികാരികതയിലാണ് നട്ടാൽ കുരുക്കാത്ത നുണ തീവ്ര ഹിന്ദുത്വ വിഭാഗം പ്രചരിപ്പിക്കുന്നത്.
എന്നാൽ, വാസ്തവം എന്താണ്. സത്യത്തിൽ സംസ്ഥാന സർക്കാർ കേരളത്തിലെ മദ്രസ അധ്യാപകർക്ക് ശമ്പളമോ പെൻഷനോ അടക്കമുള്ള യാതൊരു ആനുകൂല്യങ്ങളും നൽകുന്നില്ല. മദ്രസ അധ്യാപകർക്ക് ശമ്പളം നൽകുന്നത് മദ്രസ കമ്മിറ്റികളും മഹല്ല് കമ്മിറ്റികളും ആണ്. വിശ്വാസികളിൽനിന്നും പിരിക്കുന്ന തുകയാണ് അവർ ഇതിനായി വിനിയോഗിക്കുന്നത്. പെൻഷൻ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങൾ നൽകുന്നതാകട്ടെ കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡാണ്.
ഇതിൽ അംഗത്വമുള്ളവർക്ക് മാത്രമേ പെൻഷൻ ലഭിക്കൂ. മെമ്പർമാരും അവരുടെ മദ്രസ മാനേജ്മെന്റ് കമ്മിറ്റികളും പ്രതിമാസ വിഹിതം ബോർഡിന് നൽകണം. ഇത് ട്രഷറിയിലാണ് നിക്ഷേപിക്കുന്നത്. ഇതിൽനിന്നാണ് പെൻഷൻ നൽകുന്നത്. മദ്രസ അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ 25,000 ആയി വര്‍ധിപ്പിച്ചുവെന്നും അവര്‍ക്ക് പെന്‍ഷനും ശമ്പളത്തിനുമായി പ്രതിമാസം 511 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട് എന്നുമായിരുന്നു സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തിയ പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.