സംഗമങ്ങള്‍ പ്രശ്നവല്‍കരിച്ചത്...
text_fieldsഫാഷിസത്തിനെതിരെ കൊച്ചിയിലും കോഴിക്കോട്ടും സംഘടിപ്പിച്ച 'മനുഷ്യ-അമാനവ' സംഗമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. അക്കാദമിക പരിസരത്ത് മാത്രം ഇടമുണ്ടായിരുന്ന 'സ്വത്വം' എന്ന വിഷയത്തെ ജനകീയമാകാന്‍ ഈ സംവാദങ്ങള്‍ കൊണ്ടായി. ഒരുപക്ഷേ കഴിഞ്ഞവര്‍ഷം ഫേസ്ബുക്കില്‍ നടന്ന ഏറ്റവും മികച്ച ഗൗരവതരമായ സംവാദങ്ങളിലൊന്നായി തന്നെ ഇതിനെ വിശേഷിപ്പിക്കാം. അതേസമയം, ഈ ചര്‍ച്ചകള്‍ ഫാഷിസത്തെ സഹായിക്കുകയാണ് ചെയ്യുകയെന്ന് അഭിപ്രായപ്പെട്ടും ചിലര്‍ രംഗത്തത്തെുകയുണ്ടായി. അവര്‍ ഇരു സംഗമക്കാരും വിശദീകരിക്കുന്ന വിഷയങ്ങളെ വേണ്ടത്ര ഗൗരവപൂര്‍വം സമീപിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
ഫാഷിസത്തിനെതിരെ മനുഷ്യകൂട്ടായ്മ എന്ന മുദ്രാവാക്യത്തോടെ കൊച്ചിയില്‍ ഡിസംബര്‍ 20ന് സംഘടിപ്പിച്ച മനുഷ്യ സംഗമത്തിലെ ഒഴിവാക്കലുകളെ അധികരിച്ചാണ് ചര്‍ച്ച തുടങ്ങിയത്. സംഗമത്തില്‍ നിന്ന് മുസ്ലിം സംഘടനകളെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് ദലിത് എഴുത്തുകാരി മീന കന്ദസാമിയാണ് ആദ്യം രംഗത്തുവന്നത്. മുസ്ളിംകളെ ചടങ്ങിലേക്ക് പങ്കെടുപ്പിക്കാത്തതിനെ ചോദ്യം ചെയ്ത് പിന്നീട് നിരവധി പേര്‍ രംഗത്തത്തെി. 'മനുഷ്യരായി വരൂ' എന്ന മനുഷ്യസംഗമ സംഘാടകരുടെ ആഹ്വാനത്തെ പ്രശ്നവത്കരിക്കുകയും കൊച്ചി സംഗമദിവസം തന്നെ കോഴിക്കോട് 'അമാനവ'സംഗമം നടത്താനും സോഷ്യല്‍മീഡിയയിലൂടെ ഒരുകൂട്ടര്‍ തീരുമാനിക്കുകയുമായിരുന്നു. മനുഷ്യ സംഗമ ചടങ്ങിന്‍റെ പ്രചാരണങ്ങള്‍ക്ക് ഫേസ്ബുക്ക് സാക്ഷിയായപ്പോള്‍ അമാനവരുടെ സംഗമം തന്നെ ഉണ്ടായത് ഫേസ്ബുക്കിലൂടെയായിരുന്നു.
'മനുഷ്യരായി വരൂ' എന്ന മനുഷ്യസംഗമ സംഘാടകരുടെ പോസ്റ്ററുകളെ പ്രശ്നവത്കരിച്ചാണ് സംവാദങ്ങള്‍ തുടങ്ങിയത്. അറിവുകൊണ്ട് ,അധികാരംകൊണ്ട് ,ശരീരംകൊണ്ട് അപൂര്‍ണരായ കാല്‍ ,അര ,മുക്കാല്‍ മനുഷ്യര്‍ക്ക് അപൂര്‍ണ മനുഷ്യസംഗമമാണ് തങ്ങള്‍ നടത്തുന്നതെന്ന് അമാനവക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ മതം കൊണ്ട് മനുഷ്യരെ നിര്‍ണയിക്കുന്നതിനെ എതിര്‍ത്ത് മനുഷ്യസംഗമക്കാരും രംഗത്തത്തെി. കേരളത്തില്‍ മത/ സാമുദായിക സംഘടനകള്‍ക്കും രാഷ്ര്ടീയ പാര്‍ട്ടികള്‍ക്കുമപ്പുറം കൂടുതല്‍ വിശാലവും തുറന്നതും ഭിന്നതകളെ അഭിമുഖീകരിക്കുന്നതുമായ ഒരു മത നിരപേക്ഷ ജനാധിപത്യ ഇടം ഉണ്ടാക്കിയെടുക്കുന്നതിലെക്കുള്ള ആദ്യത്തെ ചുവടു വെപ്പാണ് മനുഷ്യ സംഗമം. ഫാസിസത്തെയല്ല , അതിനെതിരായി രൂപപ്പെടുന്ന മതനിരപേക്ഷ ബദലുകലെയാണ് ചെറുത്തു തോല്‍പ്പിക്കേണ്ടത് എന്ന അജണ്ടയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരെ തിരിച്ചറിയുന്നതോടൊപ്പം സൃഷ്ടി പരമായ വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുകയും തുറന്ന മനസോടെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നുവെന്ന് മനുഷ്യ സംഗമ സംഘാടക ഷാഹിന നഫീസ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ കേരളത്തില്‍ മതനിരപേക്ഷ ഇടത്തെ ചെറുത്തുതോല്‍പ്പിക്കുന്നത് മുസ്ലിംകളാണോയെന്ന ചോദ്യമാണ് തിരിച്ചു ചോദിച്ചത്. പ്രത്യേകിച്ച് പ്രാക്ടീസിങ് മുസ്ലിമുകള്‍ മതനിരപേക്ഷ ഇടത്തിനുണ്ടാക്കുന്ന ആഘാതമെന്താണെന്നും കണ്ണൂരില്‍ ചിത്ര ലേഖയെന്ന ദലിത് സ്ത്രീയെ ആക്രമിക്കുന്ന സി.പി.എം നടപടി എന്തുകൊണ്ട് ഫാഷിസമാകുന്നില്ളെന്ന് അമാനവ സംഘാടകര്‍ ചോദിച്ചു. ടി.പി വധ പശ്ചാത്തലവും മുസ്ളിംകളും ദലിതരും ആദിവാസികളുമാണ് ജയിലില്‍ കിടക്കുന്നതെന്നും അതിനാല്‍ സ്വത്വത്തെ പ്രതിനിധീകരിക്കാത്ത സംഗമങ്ങള്‍ കൊണ്ട് ഫാഷിസം ഇല്ലാതാകുമെന്നത് വിഢ്ഢിത്തമാണെന്നും ചൂണ്ടിക്കാട്ടി ചര്‍ച്ചകള്‍ കൊഴുത്തു.
കേരളത്തിലെ ഇടതു പൊതുബോധത്തില്‍ അടങ്ങിയ മുസ്ളിം വിരുദ്ധതയും ബ്രാഹ്മണിക്കലായ അധീശത്വത്തെയും ചൂണ്ടിക്കാണിക്കാന്‍ ചര്‍ച്ചകള്‍ക്കായി. ദേശീയവാദം,മതേതരത്വം ഇടതു വ്യവഹാരങ്ങള്‍ യുക്തിവാദം എല്ലാം കൂടി കുഴഞ്ഞ ഒരു ലിബറല്‍ രാഷ്ര്ടീയയിടത്തു മുസ്ളിങ്ങള്‍ക്ക് "മുസ്ളിം " എന്ന സവിശേഷതകള്‍ പ്രകടമാക്കി കൊണ്ട് നില്‍ക്കാനുള്ള ഇടമില്ലാത്തതിനെ ദലിത് ആക്ടിവിസ്റ്റ് എ.എസ് അജിത് കുമാര്‍ ചോദ്യം ചെയ്തു. മുസ്ളിം ഐഡന്‍്റിറ്റിയെന്നു മനസിലാക്കാപ്പെടുന്നവയെ കൊഴിച്ചു കളഞ്ഞു കൊണ്ട് മാത്രമേ ഈ സെക്കുലര്‍ മണ്ഡലത്തില്‍ ഇടം കിട്ടൂ. ലിബറല്‍ മതേതരയിടത്തു അബ്ദുല്‍കലാമും അതുപോലെ ബീഫ് സൂക്ഷിച്ചു എന്ന ആരോപണത്തിന്‍്റെ പേരില്‍ നടന്ന കൊലപാതകത്തിന് പ്രതികരണമായി പോര്‍ക്ക് പാര്‍ട്ടി നടത്തിയ ദേശീയവാദ പ്രൊഫസ്സറും സ്വീകാര്യമാകുന്നതും ഇത് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. മുസ്ളിം സമുദായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനകള്‍ക്ക് "ഫാസിസ്റ്റ് വിരുദ്ധ" ലിബറല്‍ ഇടത്ത് പ്രവേശം ലഭിക്കാത്തത് അവര്‍ പ്രത്യക്ഷ്മായ "മുസ്ളിം" എന്ന ഐഡന്‍്റിറ്റി പേടിപ്പിക്കുന്നു എന്നത് തന്നെയാണെന്നും അജിത്കുമാര്‍ കൂട്ടിച്ചേര്‍ത്തു. ദലിത് മുസ്ലിം ആദിവാസി സ്ത്രീകള്‍ തന്നെ വ്യത്യസ്തമായതുകൊണ്ട് അവരുടെയും സമരങ്ങളില്‍ വ്യത്യസ്തതയുണ്ട്. ഈ വ്യത്യസ്തതകളെ അംഗീകരിക്കുന്ന രാഷ്ര്ടീയത്തിനു മാത്രമായിരിക്കും അധികാരത്തിന്‍റെയും വിവേചനത്തിന്‍റെയും സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യാന്‍ കഴിയുക. ഇടതു ലിബറല്‍ രാഷ്ര്ടീയം ഈ സങ്കീര്‍ണതകളെ കാണുന്നില്ളെന്ന വിമര്‍ശവും ഉയര്‍ന്നു.
എന്നാല്‍ തങ്ങള്‍ മുസ്ളിംകളെ പങ്കെടുപ്പിക്കുന്നില്ളെന്ന് പ്രഖ്യാപിച്ചിട്ടില്ളെന്നും നിസ, മഹിളാ ആന്ദോളന്‍ എന്നീ മുസ്ളിം സംഘടനകള്‍ മനുഷ്യസംഗമത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും സംഘാടകര്‍ വിശദീകരിച്ചു. മുസ്ലിം സ്ത്രീ സംഘടനകളെ മാത്രം ക്ഷണിച്ചത് ഇസ്ലാമിനകത്തെ ഫാഷിസം പുരുഷാധിപത്യം മാത്രമാണ് എന്ന ഓറിയന്‍്റ്്റല്‍ വ്യാഖ്യാനം മാത്രമാണെന്നാണ് ഷാന്‍ മുഹമ്മദ് കുറിച്ചത്. അങ്ങിനെ എങ്കില്‍ എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളെ ക്ഷണിക്കുന്നതിന് പകരം ഇടതു മഹിളാ പ്രസ്ഥാനങ്ങളെ മാത്രം വിളിച്ചാല്‍ മതിയായിരുന്നു. മുസ്ളിംകളില്‍ നിന്ന് വനിതാപ്രസ്ഥാനങ്ങളെ മാത്രം വിളിക്കുകയും മറ്റു വിഭാഗങ്ങളില്‍ നിന്ന് എല്ലാവരെയും വിളിക്കുകയും ചെയ്യുന്നതിലൂടെ മുസ്ളിം പുരുഷനാണ് കേരളത്തിലെ പുരുഷാധിപത്യം എന്ന് പ്രഖ്യാപിക്കുകയാണെന്നും ഷാന്‍ കൂട്ടിച്ചേര്‍ത്തു.
അമാനവ സംഗമക്കാരുടെ ഫേസ്ബുക്ക് പ്രചരണം എടുത്തു പറയേണ്ടതാണ്. മനുഷ്യ സംഗമത്തിലുണ്ടായ എക്സക്ളുഷനെതിരെ ക്രിയാത്മകമായ രീതിയിലുള്ള പ്രതികരണങ്ങള്‍ ഫേസ്ബുക്കില്‍ നിറഞ്ഞു. തങ്ങളുടെ സ്വത്വം ഉയര്‍ത്തിപ്പിടിച്ചു തന്നെ അമാനവസംഗമത്തില്‍ പങ്കെടുക്കുമെന്ന പോസ്റ്റ്ുകളായിരുന്നു കൂടുതലും. മനുഷ്യ സംഗമം എന്ന ലിബറല്‍ ഫാഷിസത്തിനെതിരെ, സ്വത്വവാദിയായ ഫണ്ടമിന്‍റലിസ്റ്റായി, ഹിജാബ് ധരിച്ച്, തൊപ്പിയിട്ട്, മലപ്പുറത്തെ മുസലിം പെണ്ണായി/ആണായി പങ്കെടുക്കമെന്ന പ്രഖ്യാപനങ്ങളുണ്ടായി. പത്ത് പ്രസവിച്ച ഉമ്മാന്‍റെയും അവരിപ്പോഴും ദിവസവും ചോറും കറിയും വെച്ചുകൊടുക്കുന്ന വാപ്പാന്‍റെ മകളായത് കൊണ്ടും മതയഥാസ്ഥികനായ കെട്ട്യോന്‍ അടിച്ചമര്‍ത്തുന്നതോണ്ടും മാനവ സംഗമത്തില്‍ പങ്കെടുക്കുമെന്നുമുള്ള പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യപ്പെട്ടു. ചില വാര്‍പ്പ് മാതൃകകളെ പൊളിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളുയര്‍ന്നതോടെ വിഷയത്തിന്‍്റെ ചൂടും ചൂരും വര്‍ധിച്ചു. ടി.പിയുടെ കൊലയാളികളുമായി സഞ്ചരിക്കേണ്ടിവന്ന മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാര്‍ പങ്കെടുക്കും, അമല്‍ നീരദ് സിനിമയായ അന്‍വറിലെ വിലന്‍ ബാബാ സേട്ട് പച്ചബോട്ടുമായി വരും, ഭരണകൂടം വെടിവെച്ചു കൊന്ന ഭീമാപള്ളിയിലെ ആറു ചെറുപ്പക്കാര്‍ പങ്കെടുക്കില്ല, ബാബരിയുടെ ബങ്കൊലി സംഗമത്തില്‍ അലയൊലിക്കും, ഹൈദരാബാദില്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ മുസ്ളിം യുവാക്കള്‍ പങ്കെടുക്കില്ല തുടങ്ങിയ പോസ്റ്ററുകളും ബാനറുകളും ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയം തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടത് തന്നെയായിരുന്നു. എന്നാല്‍ അവ ഗൗരവപൂര്‍വം ചര്‍ച്ചചെയ്തോ എന്നത് പരിശോധിക്കേണ്ടതുമാണ്.
ഒരുപക്ഷേ ഒരു സെമിനാറിലോ, അക്കാദമിക മേഖലയിലോ ചുറ്റിത്തിരിഞ്ഞ രാഷ്ട്രീയം സോഷ്യല്‍മീഡിയയില്‍ സജീവമായവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി എന്നത് വലിയ കാര്യം തന്നെയാണ്. കേരളത്തിന്‍റെ പൊതുബോധ നിര്‍മിതിയിലെ അപകടങ്ങളെ അഡ്രസ് ചെയ്യാന്‍ ഈ സംവാദങ്ങള്‍കൊണ്ടായി. പുരോഗമനം എന്ന പ്രത്യയശാസ്ത്രം ഇപ്പോഴും പ്രാചീനമാണെന്നത് വെളിവാക്കപ്പെട്ടു. ഇസ്ളാമോഫോബിയയും, അപരവത്കരണവും പ്രന്നവത്കരിക്കാതെ മതങ്ങളില്‍ മാത്രം പ്രശ്നങ്ങള്‍ കണ്ട്, ജാതി പറയാതെ ജാതീയത തീണ്ടി ജീവിക്കുന്നവരിലെ കാപട്യത്തെ തുറന്നുകാട്ടാനും സംഗമങ്ങള്‍ കൊണ്ടായി എന്ന് പറയാം.
യൂറോ അമോരിക്കയില്‍ ഉദയം കൊണ്ട 'മതേതരത്വം' മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍്റെയും വിഭജനമാകുന്നത് പ്രശ്നവതകരിക്കേണ്ടത് തന്നെയെന്ന് മുമ്പേ തലാല്‍ അസദിനെ പോലുള്ള പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിച്ചതാണ്. ഒരു സ്റ്റേറ്റിനകത്ത് പൗരന്‍ എന്നാല്‍ ജാതി,മതം, പ്രദേശം, വര്‍ണം, ലിംഗം, നാഗരികത എന്നീ ഘടകങ്ങള്‍ ഉള്‍ചേര്‍ന്നതാണെന്നും കേവലം മനുഷ്യന്‍ എന്ന് വിശേഷണം ഇത്തരം സങ്കീര്‍ണതകളെ ഇല്ലായ്മ ചെയ്യുന്നത് ചോദ്യം ചെയ്യേണ്ടത് തന്നെയാണ്. അപ്പോഴേ നാം പിന്തുടരുന്ന മതേതരത്തിന്‍്റെ അപകടങ്ങളെ പ്രശ്നവത്കരിക്കാനാവൂ. സ്വകാര്യ ഇടവും പൊതു ഇടവും തമ്മിലുള്ള കേവല വിഭജനം സ്വകാര്യ ഇടങ്ങളില്‍ മതത്തിന്‍റെ വൈവിധ്യങ്ങള്‍ തഴച്ചു വളരുന്നതിന് കാരണമാകുകയും പൊതു ഇടങ്ങളില്‍ നിന്ന് പലതിനെയും പുറന്തള്ളുന്നതിന് കാരണമാവുകയും ചെയ്യുന്നു. മതത്തിന്‍റെ പേരില്‍, ജാതിയുടെ പേരില്‍ ഉണ്ടാക്കുന്ന മാറ്റി നിര്‍ത്തലുകളെ പ്രശ്നവത്കരിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഈ ചര്‍ച്ചകള്‍ വിളിച്ചു പറയുന്ന രാഷ്ട്രീയത്തെ മനസിലാകാതെ സംവാദങ്ങളെ നോക്കി നില്‍ക്കുന്നവര്‍ക്ക് ഇവയെല്ലാം ചേരിപ്പോരായി മാത്രമേ തോന്നൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.