ഹോമിയോപ്പതി കപടശാസ്ത്രമല്ല
text_fields"നീന്തുക എന്ന ആശയത്തോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. കാരണം വെള്ളത്തില്‍ ഇറങ്ങുമ്പോഴെല്ലാം താഴ്ന്നുപോകാറുണ്ടല്ളോ, പിന്നെങ്ങനെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് നീന്താന്‍ കഴിയും? നിരവധി പുസ്തകങ്ങള്‍ വായിച്ചപ്പോഴൊക്കെയും ഗൂഗിളില്‍ പരതിയപ്പോഴും അങ്ങനെ പൊങ്ങിക്കിടക്കാന്‍ കഴിയില്ളെന്ന അറിവാണെനിക്ക് ലഭിച്ചിട്ടുള്ളത്. അല്ലാത്തതു കണ്ടെങ്കിലും അത് കേവലം നീന്തല്‍ എന്ന വിശ്വാസത്തിന്‍റെ പ്രായോജകരുടെ വെറും പ്രചാരണം മാത്രമാണെന്ന് ഉറപ്പുള്ളതുകൊണ്ട് ശ്രദ്ധിച്ചതേയില്ല. നീന്തല്‍ പഠിച്ചെന്നു പറയുന്ന സുഹൃത്തുക്കള്‍ അവര്‍ക്ക് നീന്താന്‍ കഴിയുന്നുണ്ടെന്ന് അവകാശപ്പെട്ടു. പക്ഷെ എനിക്കുറപ്പായിരുന്നു അത് നീന്താന്‍ കഴിയുമെന്ന അവരുടെ വിശ്വാസം മൂലം അവര്‍ക്ക് തോന്നുന്നതാണെന്ന്. അവര്‍ നീന്തുന്നതിന്‍റെ ഫോട്ടോ കാണിച്ചു തന്നപ്പോള്‍ അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞു കളിയാക്കി. അപ്പോള്‍ അവരെന്നെ നീന്തുന്നത് കാണാന്‍ ക്ഷണിച്ചു. ലോകത്താര്‍ക്കും നീന്താന്‍ കഴിയില്ല. ശാസ്ത്രം എന്തെന്ന് എനിക്കറിയാം. അതില്‍ എനിക്കറിയാത്ത ഒരു കാര്യവും ലോകത്ത് നടക്കുന്നെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. കാരണം ആഴക്കടലിന്‍റെ ഉള്ളറകളെക്കുറിച്ച് ഗൂഗിളും വിക്കിയും പരതി മഹത്തായ അറിവുകള്‍ സമ്പാദിച്ച അറിവും വിദ്യാഭ്യാസവും കേവലം നീന്തല്‍ക്കാരെന്ന അവകാശവാദം മാത്രമുള്ള ഇവര്‍ക്കെങ്ങനെ ഉണ്ടാവാന്‍. അവര്‍ വെള്ളത്തില്‍ നീന്തി പഠിച്ചെന്നു പറയുന്ന നീന്തലെന്ന കാര്യം കേവലം ഒരു വിശ്വാസം മാത്രമെന്ന് വീട്ടിലിരുന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. അവരതു പറഞ്ഞ് എന്നോടു ചര്‍ച്ച ചെയ്യാന്‍ വന്നാല്‍ തന്നെ പച്ചമലയാളത്തില്‍ നല്ല ട്രോളും സര്‍ക്കാസവും കൂട്ടിക്കലര്‍ത്തി ഒരു പിടിയങ്ങ് പിടിച്ച് നിരപ്പാക്കും , ഹല്ല പിന്നെ. നീന്തലാണത്രെ നീന്തല്‍. ഓരോ അന്ധവിശ്വാസങ്ങളേയ്..."
ഇതുപോലെയൊക്കെയേ ഉള്ളൂ കുറച്ചുകാലമായി ഹോമിയോപ്പതിയെ കുറിച്ച് നവമാധ്യമങ്ങളിലും ഇപ്പോള്‍ ചില മുഖ്യധാരാ മാധ്യമങ്ങളിലും വരുന്ന വിമര്‍ശനങ്ങളുടെ കാര്യം. നീന്തല്‍ എന്ന പ്രക്രിയയുടെ ശാസ്ത്രീയതത്വം കണ്ടത്തെും മുമ്പ് ഇവിടെയാരും നീന്താതിരുന്നിട്ടില്ലല്ളോ. അവരില്‍ നീന്താനറിയുന്ന ആരും മുങ്ങിമരിച്ചിട്ടുമില്ല. അത്തരമൊരു ഹോമിയോപ്പതിവിരുദ്ധ ലേഖനത്തിന് മറുപടിയാണീ കുറിപ്പ്. അടുത്ത കാലത്തായി വിമര്‍ശനാത്മകമായെങ്കിലും ഹോമിയോപ്പതി വൈദ്യശാസ്ത്രം കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഇത് ഹോമിയോപ്പതി ചികിത്സാരീതിയെക്കുറിച്ച് പൊതുസമൂഹത്തില്‍ നിലവിലുള്ള പല തെറ്റിദ്ധാരണകളും തിരുത്താനും ജനങ്ങള്‍ക്കിടയിലേക്ക് ഈ സിസ്റ്റത്തിന്‍റെ പ്രചാരം എത്തിക്കാനും സഹായകരമാകുന്നുവെന്ന് പറയാതെ വയ്യ.
ലേഖനത്തിന്‍റെ ആരംഭത്തില്‍ സ്ത്രീകളുടെ വായിലെ പല്ലുകളുടെ എണ്ണത്തെക്കുറിച്ച് അരിസ്റ്റോട്ടില്‍ നടത്തിയ നിരീക്ഷണവും അതിനെക്കുറിച്ച് ബര്‍ട്രാന്‍റ് റസല്‍ "രണ്ടു തവണ വിവാഹം കഴിച്ച ആളാണെങ്കിലും തന്‍റെ നിഗമനം ശരിയാണോ എന്നറിയാന്, ഭാര്യമാരുടെ വായ തുറന്ന് പരിശോധിക്കാന് അരിസ്റ്റോട്ടിലിന് ഒരിക്കലും തോന്നിയില്ല" എന്നീ പരാമര്‍ശവും വര്‍ഷങ്ങളായി ഹോമിയോപ്പതിയെ സ്ഥാപിത താല്പര്യങ്ങളുടെയും മറ്റും പേരില്‍ വിമര്‍ശിക്കുന്നവരുടെ വാചകക്കസര്‍ത്തുകള്‍ മാത്രമാണ്.
കേരളത്തില്‍ ഹോമിയോപ്പതി പഠിപ്പിക്കുന്ന അഞ്ച് മെഡിക്കല്‍ കോളേജുകളുണ്ട്, എല്ലാ ജില്ലകളിലും നിരവധി താലൂക്കുകളിലും കിടത്തി ചികിത്സയുള്ള ആശുപത്രികളും വണ്ടൂരില്‍ ക്യാന്‍സര്‍ ആശുപത്രിയുമുണ്ട്. കൂടാതെ മിക്കവാറും എല്ലാ പഞ്ചായത്തുകളിലും ഡിസ്പെന്‍സറികളും ആയിരക്കണക്കിനു സ്വകാര്യ ക്ളിനിക്കുകളുമുണ്ട്. അവിടെയെല്ലാം നിന്ന് ലക്ഷക്കണക്കിനു രോഗികള്‍ ചികിത്സ തേടുകയും രോഗശമനം നേടുകയും ചെയ്യുന്നു. അവരില്‍ ആരോടെങ്കിലും ഈ ചികിത്സയെക്കുറിച്ച് അന്വേഷിക്കുകയോ രോഗശമനമെന്നത് വെറും വിശ്വാസമാണെന്നതില്‍ കവിഞ്ഞ് എന്തെങ്കിലും കേസ് റെക്കോര്‍ഡുകള്‍ പരിശോധിക്കാനോ രോഗം സുഖപ്പെട്ടതിന്‍റെ തെളിവായ ലബോറട്ടറി / സ്കാനിംഗ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനോ ലേഖകന്‍ തയ്യാറായോ? എല്ലാം പോട്ടെ, ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കുന്ന രീതിയോ സിലബസില്‍ പറയുന്ന പുസ്തകങ്ങളോ അറിയാന്‍ ശ്രമിച്ചോ? ഈ വായയൊന്നും തുറക്കാന്‍ ശ്രമിക്കാതെ അവയിലെ പല്ലുകളൊന്നും എണ്ണാന്‍ ശ്രമിക്കാതെ, അദ്ദേഹം പരിഹസിച്ച അരിസ്റ്റോട്ടിലിലേക്ക് തന്നെ പരകായപ്രവേശം നടത്തുന്നതാണ് ലേഖനത്തില്‍ കാണാന്‍ കഴിഞ്ഞത്.
സാധാരണ ഗതിയിലുള്ള ഹോമിയോപ്പതി വിരുദ്ധ ലേഖനങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ചില കാര്യങ്ങള്‍ ലേഖകന്‍ സൂചിപ്പിക്കുന്നു. ഹോമിയോപ്പതി എന്ന ചികിത്സാരീതി ഡോ.സാമുവല്‍ ഹാനിമാന്‍ കണ്ടത്തെിയ കാലഘട്ടത്തിലെ അലോപ്പതിയെക്കുറിച്ചാണത്. അന്നത്തെ തെറ്റായതും രോഗിക്ക് ദുരിതം മാത്രം സമ്മാനിക്കുന്നതുമായ പ്രാകൃത ചികിത്സയായിരുന്ന അലോപ്പതിക്കെതിരായാണ് അലോപ്പതി ചികിത്സകന്‍ കൂടിയായ ഡോ.ഹാനിമാന്‍ ഹോമിയോപ്പതി കണ്ടുപിടിച്ചത്. ഈ ചികിത്സാരീതി വളരെ പെട്ടെന്നു തന്നെ നിരവധി രാജ്യങ്ങളില്‍ സ്വീകാര്യത നേടുകയും ചെയ്തു. പിന്നീട് അലോപ്പതി ചികിത്സ ആധുനികവൈദ്യശാസ്ത്രമെന്ന് വിളിക്കപ്പെടുന്ന രീതിയിലേക്ക് പരിണമിച്ചത് ഏറേ പരീക്ഷണങ്ങളും ഗവേഷണങ്ങള്‍ക്കും ശേഷം വന്ന കണ്ടത്തെലുകളുടെ ബാക്കിപത്രമാണ്. അതിനൊപ്പം പിടിച്ചുനില്‍ക്കാവുന്ന രീതിയിലുള്ള ഗവേഷണങ്ങള്‍ ഹോമിയോപ്പതിയില്‍ പല പ്രതികൂല സാഹചര്യങ്ങളാല്‍ നടന്നിട്ടില്ളെന്നത് വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ഡോ.ഹാനിമാന്‍ 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടു പിടിച്ചതില്‍ നിന്നും ഏറെ പുരോഗമിച്ചുവെന്നത് മറക്കാന്‍ കഴിയില്ല. ഇന്ന് നിലവിലുള്ള രോഗനിര്‍ണയ രീതികളെല്ലാം തന്നെ ഹോമിയോപ്പതിയും ഉപയോഗപ്പെടുത്തുന്നുണ്ട്. ഹോമിയോപ്പതിയുടെ അടിസ്ഥാനപ്രമാണങ്ങളും ആധുനിക ശാസ്ത്രത്തിന്‍റെ ഭാഗമായ വിഷയങ്ങളും സംയോജിപ്പിച്ച് തന്നെയാണിന്ന് ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ പഠനം നടക്കുന്നത്.
പ്രധാനമായും ലേഖകന്‍ നടത്തുന്ന രണ്ട് വിമര്‍ശനങ്ങള്‍ ഡോ.ഹാനിമാന്‍ ഹോമിയോപ്പതി കണ്ടുപിടിക്കാന്‍ വഴി തെളിച്ച സിങ്കോണ പരീക്ഷണത്തെയും മരുന്നുകളുടെ നേര്‍പ്പിക്കലിനെയും കുറിച്ചാണ്. സിങ്കോണ കഴിച്ചപ്പോള്‍ അദ്ദേഹത്തിനു അനുഭവപ്പെട്ടത് അലര്‍ജിയാണെന്നൊക്കെ ആര്‍ക്കും നിരീക്ഷിക്കാമല്ളോ. എന്നാല്‍ അതാണു ശരിയെന്ന് സമര്‍ത്ഥിക്കരുത്. കേവലം ഒരു സിങ്കോണ വരുത്തിയ മാറ്റത്തിനപ്പുറം നിരവധി മരുന്നുകള്‍ സ്വയം കഴിച്ചും മറ്റ് ആരോഗ്യവാന്മാരായ മനുഷ്യരുടെ ശരീരത്തില്‍ പരീക്ഷിച്ചും തന്നെയാണദ്ദേഹം തന്‍റെ കണ്ടുപിടിത്തമായ ഹോമിയോപ്പതി, സമൂഹത്തില്‍ അരക്കിട്ടുറപ്പിച്ചത്.
മറ്റൊരു വിമര്‍ശനം മരുന്നുകള്‍ നേര്‍പ്പിക്കുന്നതിനെക്കുറിച്ചാണ്. അത്തരത്തില്‍ നേര്‍പ്പിച്ച മരുന്നുകള്‍ തന്നെയാണിന്ന് നിരവധി പേര്‍ക്ക് രോഗശമനം നല്‍കുന്നത്. അത് കേവലം വിശ്വാസത്തിനപ്പുറം ലബോറട്ടറി / സ്കാനിംഗ് ഉള്‍പ്പെടെയുള്ള രോഗനിര്‍ണയ രീതികളിലൂടെ തന്നെയാണു തെളിയിക്കപ്പെടുന്നത്. മാതൃസത്ത് മുതല്‍ ഉയര്‍ന്ന പൊട്ടന്‍സികള്‍ വരെയുള്ള ഹോമിയോപ്പതി മരുന്നുകളാല്‍ ലഭിക്കുന്ന ചികിത്സാഫലങ്ങള്‍ വൈദ്യശാസ്ത്രം ഇന്നുപയോഗിക്കപ്പെടുന്ന മാര്‍ഗങ്ങളുപയോഗിച്ച് തന്നെ തെളിയിക്കാന്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്നിരിക്കെ അവര്‍ക്കും, അവ ഹോമിയോപ്പതി ചികിത്സ തേടുന്ന രോഗികള്‍ക്ക് സ്വാനുഭവത്താല്‍ ബോദ്ധ്യപ്പെടുന്നുവെന്നിരിക്കെ അവര്‍ക്കും കൂടുതല്‍ തെളിവാവശ്യമില്ളെന്നുറപ്പ്. അതിനപ്പുറം അതിന്‍റെ ശാസ്ത്രീയത തെളിയിക്കുക എന്നത് ശാസ്ത്രത്തിന്‍റെ ആവശ്യമെങ്കില്‍ നിലവിലുള്ളതോ അതോ കണ്ടുപിടിക്കപ്പെടേണ്ടതോ ആയ മാര്‍ഗങ്ങളുപയോഗിച്ച് അതു കണ്ടെത്തേണ്ട വെല്ലുവിളീ അവര്‍ തന്നെ ഏറ്റെടുക്കട്ടെ. അതിനായുള്ള പരീക്ഷണങ്ങള്‍ നടന്നുവരികയും ശ്രദ്ധിക്കപ്പെടുന്ന ഫലങ്ങള്‍ ലഭ്യമായിത്തുടങ്ങുകയും ചെയ്യുന്നുണ്ട്. അതൊക്കെ കേവലം പുച്ഛത്തോടെ മാത്രം കണ്ട്, ഈ വൈദ്യശാസ്ത്രം തെറ്റാണെന്ന് തെളിയിക്കേണ്ടത് എന്തോ അടിയന്തിരപ്രാധാന്യമുള്ള വിഷയമായി കരുതിയും ഹോമിയോപ്പതി പൊട്ടന്‍്റൈസേഷന്‍ എന്നാല്‍ കുലുക്കിസര്‍ബത്ത് ഉണ്ടാക്കലാണെന്നു കരുതിയും നവമാദ്ധ്യമങ്ങളില്‍ വായിട്ടലക്കുന്നവര്‍ ഭൂമി ഉരുണ്ടതെന്നു പറഞ്ഞാല്‍ ശിക്ഷിച്ചിരുന്ന പുരാതന ഭരണാധികാരികളെ ഓര്‍മ്മിപ്പിക്കുന്നു.
ശാസ്ത്രം വളര്‍ന്ന് ഇതുവരെ എത്തിയത് എല്ലാം തെറ്റെന്ന് തെളിയിച്ചിട്ടല്ല, തെറ്റെന്നു കരുതപ്പെട്ട കാര്യങ്ങള്‍ ശരിയെന്ന് ഗവേഷണത്തിലൂടെ തെളിയിച്ചായിരുന്നു. ശാസ്ത്രീയമായിത്തന്നെ ലാബ് സ്കാന്‍ റിപ്പോര്‍ട്ടുകളിലൂടെ തെളിയിക്കപ്പെടുന്ന രോഗശമനത്തിനു ഹേതുവാകുന്ന മരുന്നുകള്‍ പ്ളാസിബോ ആണെന്ന് തെളിയിക്കാനാണോ അതോ അവ എന്തുകൊണ്ട് അങ്ങനെ ഒരു പോസിറ്റീവായ ഫലം നല്‍കുന്നു എന്ന് ശാസ്ത്രീയമായി കണ്ടത്തൊനാണോ യഥാര്‍ത്ഥ ശാസ്ത്ര കുതുകികള്‍ ചെയ്യേണ്ടത്? രണ്ടാമത്തെ കാര്യം തന്നെയല്ളേ? നിലവിലുള്ള മാനദണ്ഡങ്ങള്‍ വെച്ച് തെളിയിക്കാന്‍ കഴിയാത്തതൊക്കെ അശാസ്ത്രീയമെന്ന് തള്ളിക്കളഞ്ഞിരുന്നെങ്കില്‍ ശാസ്ത്രം ഇന്നെവിടെ നില്‍ക്കുമായിരുന്നു?
ഹോമിയോപ്പതി വിശ്വാസ ചികിത്സയെങ്കില്‍ വായില്‍ നല്‍കുന്നത് മരുന്നോ മിഠായിയോ എന്ന് തിരിച്ചറിയാത്ത ഒരു മാസം പോലും തികയാത്ത കുഞ്ഞുങ്ങള്‍ക്ക് ഈ ചികിത്സയിലൂടെ രോഗം ഭേദമാകുന്നത് എങ്ങനെയെന്ന് വിമര്‍ശകര്‍ മറുപടി തരട്ടെ. രോഗിയുടെ വാക്കുകള്‍ക്കപ്പുറം ദൃഷ്ടിഗോചരമായ ചര്‍മരോഗങ്ങള്‍ പാടുപോലും അവശേഷിപ്പിക്കാതെ ഹോമിയോപ്പതിയാല്‍ സുഖപ്പെടുന്നതെങ്ങനെയെന്ന് തെളിയിക്കപ്പെടട്ടെ. ബ്ളഡ് ഷുഗറും കൊളസ്ട്രോളും യൂറിക്ക് ആസിഡും തൈറോയ്ഡ് ഹോര്‍മോണുമൊക്കെ ഹോമിയോപ്പതി മരുന്നുകള്‍ നല്‍കിയ രോഗികളില്‍ വ്യത്യാസപ്പെടുന്നതായി ലബോറട്ടറി പരിശോധനകളില്‍ കാണുന്നത് കേവലം വിശ്വാസത്തിന്‍റെ ഭാഗമായാണെന്ന് തെളിയിക്കട്ടെ.
പിത്താശയത്തിലും വൃക്കയിലുമൊക്കെയുള്ള കല്ലുകള്‍ ഹോമിയോപ്പതി മരുന്നുകള്‍ കൊണ്ട് ഇല്ലാതാകുന്നത് സ്കാനിംഗ് റിസല്‍ട്ടുകള്‍ തെളിയിക്കുന്നത് വിശ്വാസചികിത്സയെന്ന് തെളിയിക്കട്ടെ. ഇനി ഇതൊക്കെ കേവലം വിശ്വാസചികിത്സകൊണ്ട് ഭേദപ്പെടുന്ന രോഗങ്ങള്‍ തന്നെയെങ്കില്‍ ആ ചികിത്സ മാത്രം മതിയല്ളോ സമൂഹത്തിന്, ആ രോഗങ്ങളില്‍. വെറുതെയെന്തിനു രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ചികിത്സക്കു പിറകെ പോകണം? രോഗം ഭേദപ്പെടാനാണല്ളോ രോഗികള്‍ ഡോക്ടറെ സമീപിക്കുന്നത്, അല്ലാതെ ശാസ്ത്രീയത പഠിക്കാനല്ലല്ളോ. പനിക്ക് പാരസെറ്റമോള്‍ കഴിക്കുന്ന രോഗികള്‍ അത് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് ഗൂഗിളില്‍ തിരഞ്ഞല്ലല്ളോ അതു കഴിക്കുന്നത്?
ഇന്ന് ഹോമിയോപ്പതിയെ എതിര്‍ക്കുന്നവര്‍ മൂന്നു വിഭാഗക്കാരാണ്. ഒന്നാമത് ശാസ്ത്രബോധം മാത്രം ലക്ഷ്യമാക്കുന്ന യഥാര്‍ത്ഥ ശാസ്ത്രമറിയുന്ന ഹോമിയോപ്പതിയുടെ ഗുണഫലങ്ങള്‍ നേരിട്ടനുഭവിക്കാത്തവര്‍. അവര്‍ അവര്‍ക്കറിയാവുന്ന ശാസ്ത്രമുപയോഗിച്ച് ഹോമിയോപ്പതിയെ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കട്ടെ. സ്വാഗതം ചെയ്യുന്നു. പക്ഷെ അത് യാതൊരു ഫലവുമില്ളെന്നും കപടമെന്നുമൊക്കെ വാസ്തവവിരുദ്ധമായ പ്രചാരണമാവുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. രണ്ടാമത് അലോപ്പതി ഡോക്ടര്‍മാരിലെ ചെറിയൊരു ന്യൂനപക്ഷം. അതൊരു പ്രൊഫഷണല്‍ ജെലസിയെന്നതിനപ്പുറം പ്രാധാന്യം നല്‍കേണ്ടതല്ല. എന്നാല്‍ പോലും മറ്റൊരു വൈദ്യശാസ്ത്രത്തിനെതിരെ കുപ്രചാരണം നടത്തല്‍ സ്വന്തം വില കുറക്കുകയേ ഉള്ളൂവെന്ന് മറക്കരുത്. മൂന്നാമത് ഡിങ്കോയിസ്റ്റുകള്‍ എന്ന പുതിയ ഓമനപ്പേരില്‍ അറിയപ്പെടുന്ന യുക്തിവാദികളിലെ ഒരു വിഭാഗം. ശാസ്ത്രജ്ഞരെന്ന് സ്വയം വിശേഷിപ്പിച്ച് നവമാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യല്‍ ജീവിതലക്ഷ്യമാക്കിയെടുത്ത കുറേ പേര്‍. വിമര്‍ശിക്കാനല്ലാതെ അവര്‍ക്ക് മറ്റൊന്നുമറിയില്ല. രോഗം മാറ്റുമ്പോള്‍ ഡോക്ടര്‍ക്ക് കിട്ടുന്ന സംതൃപ്തി, അതെന്തെന്ന് അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ഈ പറയുന്ന സ്വയം പ്രഖ്യാപിത ശാസ്ത്രജ്ഞന്മാര്‍ക്ക് കെമിസ്ട്രിയും ഫിസിക്സും വെച്ച് വിശദീകരിക്കാവുന്നതല്ല ബയോളജി. കെമിസ്ട്രിയോ ഫിസിക്സോ പോലെ കൃത്യമായി നിര്‍വ്വചിക്കാവുന്നതല്ലാത്ത ജീവന്‍റെ ശാസ്ത്രമായ ബയോളജി അതേ അളവുകോല്‍ വെച്ച് വായിക്കുന്നതാണു പല വിമര്‍ശ്ശകരുടെയും പ്രശ്നം. ആ രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗങ്ങള്‍ ചേര്‍ന്ന ഒരു സങ്കരവര്‍ഗമാണു യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതിയെ ഇല്ലാതാക്കിയേ അടങ്ങൂ എന്ന് കച്ച കെട്ടിയിറങ്ങിയവര്‍. അതായത് യുക്തിവാദിയെന്ന മുഖം മൂടിയണിഞ്ഞ അലോപ്പതി ഡോക്ടര്‍മാര്‍. അവരുടെ ലക്ഷ്യം രണ്ടാമത് വിഭാഗത്തിന്‍റേതുതന്നെയെങ്കിലും മാര്‍ഗം മൂന്നാമത്തെ വിഭാഗത്തിന്‍റേതാണെന്നേയുള്ളൂ. ഫലമെല്ലാം ഒന്നു തന്നെ.
തങ്ങള്‍ പ്രാക്റ്റീസ് ചെയ്യുന്ന വൈദ്യശാസ്ത്രശാഖയിലെ എല്ലാ കൊള്ളരുതായ്മയും പരിഹരിച്ച ശേഷമാണോ അലോപ്പതി ചികിത്സകരായ യുക്തിവാദികള്‍ ഹോമിയോപ്പതിക്കു മേല്‍ കുതിരകയറാനിറങ്ങിയതെന്ന് മറ്റൊരു വൈദ്യശാസ്ത്രത്തെ അപമാനിക്കുന്നതിനോട് യോജിപ്പില്ലാത്തതിനാല്‍ ചോദിക്കുന്നില്ല. സ്വന്തം സിസ്റ്റത്തില്‍ നടക്കുന്ന കച്ചവടവല്‍ക്കരണത്തിനോ മരുന്നുകളുടെ അടിച്ചേല്‍പിക്കലുകള്‍ക്കോ എതിരെ ഒരക്ഷരം ശബ്ദിക്കാതെയാണീ മഹാനുഭാവരായ നവമാധ്യമ ജനകീയര്‍ അതിനു മുതിരുന്നതെന്നതിലാണു കൗതുകം.
ഈ കേരളത്തില്‍ തന്നെ ഈഗോക്കപ്പുറം രോഗിയുടെ ആശ്വാസം മാത്രം ലക്ഷ്യമാക്കുന്ന പല അലോപ്പതി ചികിത്സകരും ചില പ്രത്യേക രോഗങ്ങള്‍ക്ക് ഹോമിയോപ്പതി മരുന്നുകള്‍ രഹസ്യമായോ പരസ്യമായോ എഴുതുകയോ റെഫര്‍ ചെയ്യുകയോ ചെയ്യുന്നത് രോഗികള്‍ക്കറിയാവുന്ന കാര്യമാണ്. അലോപ്പതികൊണ്ട് മാറാത്ത രോഗം അത് എത്ര സിമ്പിള്‍ ആയിക്കൊള്ളട്ടെ ഹോമിയോപ്പതിക്ക് മാറ്റാന്‍ കഴിയുമെന്നതുകൊണ്ടാവുമല്ളോ അവരതു ചെയ്യുന്നത്. മറ്റൊരു വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ പ്രിസ്ക്രൈബ് ചെയ്യുന്നത് കുറ്റകരമാണെന്നത് യാഥാര്‍ത്ഥ്യം. പക്ഷേ മറ്റുള്ളവരെ വിമര്‍ശ്ശിക്കാതെ സ്വന്തം സിസ്റ്റത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ മാത്രം നോക്കുകയും മറ്റു സിസ്റ്റങ്ങളെ ബഹുമാനത്തോടെ കാണുകയും രോഗികള്‍ക്ക് ആവശ്യമെങ്കില്‍ ആ ചികിത്സ തേടാന്‍ നിര്‍ദ്ദേശിക്കുകയുമൊക്കെ ചെയ്യുന്നത് ചികിത്സാരംഗത്ത് അനുവര്‍ത്തിക്കേണ്ട മഹത്തായ സംസ്കാരമാണ്. അലോപ്പതി രീതികള്‍ക്ക് മേല്‍ അനാവശ്യമായി വിമര്‍ശനങ്ങള്‍ ചൊരിയുന്ന ഹോമിയോപ്പതി ചികിത്സകര്‍ക്കും ഇക്കാര്യം ബാധകം തന്നെ.
നേരത്തെ ബയോളജിയെപ്പറ്റി സൂചിപ്പിച്ചതുപോലത്തെന്നെ മറ്റു വിഷയങ്ങള്‍ പോലെയല്ല അനാട്ടമിയും ഫിസിയോളജിയും മെഡിസിനും ഒന്നും. യാന്ത്രികമായ രീതിയില്‍ കണ്ട് ഒരു രോഗിയെ ചികിത്സിക്കാനാകില്ല. മാനസിക തലങ്ങള്‍ക്കും പ്രാധാന്യമുണ്ട്. അതൊന്നും പക്ഷെ വിമര്‍ശകര്‍ അംഗീകരിക്കാന്‍ പോകുന്നില്ളെന്നറിയാം. രസതന്ത്രം പഠിച്ചവര്‍ക്ക് മനുഷ്യശരീരത്തിലെ എല്ലാ മൂലകങ്ങളും നല്‍കിയാല്‍ ഒരു മനുഷ്യശരീരം സൃഷ്ടിക്കാനോ ഊര്‍ജ്ജതന്ത്രം പഠിച്ചവര്‍ക്ക് സ്വിച്ചിട്ടാല്‍ ബള്‍ബ് പ്രകാശിക്കുകയും ഓഫാക്കിയാല്‍ പ്രകാശം ഇല്ലാതാകുകയും ചെയ്യും പോലെ മനുഷ്യശരീരത്തില്‍ ജീവന്‍ സൃഷ്ടിക്കാനും ഇല്ലാതാക്കാനും കഴിയുന്ന സംവിധാനം സൃഷ്ടിക്കാനോ കഴിയാത്തിടത്തോളം രോഗിയെയും രോഗത്തെയും ചികിത്സയെയുമൊക്കെ ആ അളവുകോല്‍ വെച്ച് അളക്കാതിരുന്നുകൂടെ? ദൈവം സൃഷ്ടിച്ചതും സുഖപ്പെടുത്തുന്നതുമായ ആത്മീയ ചിന്താഗതിയൊന്നുമല്ല പറയുന്നത്, ശാസ്ത്രീയതയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അതിനൊന്നും യാതൊരു പങ്കും വഹിക്കാനില്ല. അതൊന്നുമില്ലാതെ തന്നെ ഒരു കപടതയുമില്ലാതെ മരുന്നു കൊടുത്തു തന്നെയാണിവിടെ ആയുര്‍വേദവും ഹോമിയോപ്പതിയുമൊക്കെ പ്രവര്‍ത്തിക്കുന്നതും ഫലങ്ങളുണ്ടാക്കുന്നതും. ജീവന്‍ എന്നത് പൂര്‍ണ്ണമായി നിര്‍വ്വചിക്കാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ടോ? അത് നിര്‍വ്വചിച്ചാല്‍ ഹോമിയോപ്പതിയിലെ നിങ്ങളുടെ ചില സംശയങ്ങള്‍ക്കൊക്കെ ഉത്തരം കിട്ടും.
തിയറി പ്രകാരം അംഗീകരിക്കാന്‍ കഴിയാത്തത് വെറും തട്ടിപ്പ് എന്നു പറയുന്നതാണു പ്രശ്നം. "അതിന്‍റെ ശാസ്ത്രീയവശം അംഗീകരിക്കാന്‍ നിലവിലുള്ള ശാസ്ത്രതത്വങ്ങള്‍ പ്രകാരം പറ്റില്ല. പക്ഷേ ഫലമുണ്ടായേക്കാം. കൂടുതല്‍ ഗവേഷണങ്ങളിലൂടെ അതു തെളിയിക്കപ്പെടട്ടെ" എന്ന് പറഞ്ഞാല്‍ അതില്‍ ന്യായമുണ്ട്. എന്നാല്‍ "തിയറി പ്രകരം അതു തെളിയിക്കാന്‍ കഴിയില്ല, പ്രാക്റ്റിക്കലി അതു തെളിയിക്കുന്നവരൊക്കെ തട്ടിപ്പുകാര്‍" എന്ന് പറയുമ്പോള്‍ അത് അരോചകമല്ളേ? രോഗിക്ക് പ്രാര്‍ത്ഥിച്ചല്ല മരുന്നു കൊടുക്കുന്നത്. രോഗി ഭേദമായെന്ന് പറയുന്നതുമാത്രമല്ല ആധാരമാക്കുന്നത്. അപ്പോള്‍ കിട്ടുന്ന പോസിറ്റീവ് റിസല്‍റ്റ് നിങ്ങളുടെ തിയറിക്കു മുന്നില്‍ അംഗീകരിക്കണോ? അതാണു ചോദ്യം. റിസല്‍ട്ട് മനസിലാക്കാതെ തിയറി മാത്രം നോക്കി ഇതൊന്നും ചര്‍ച്ച ചെയ്താല്‍ എവിടെയുമത്തെില്ല.
മറ്റു വൈദ്യശാസ്ത്രങ്ങളെ അപഹസിക്കുകയാണ് ഹോമിയോപ്പതിയുടെ രീതി എന്നും ലേഖകന്‍ ആരോപിക്കുന്നു. തത്വങ്ങളില്‍ വ്യത്യാസമുള്ള വൈദ്യശാസ്ത്രങ്ങളാകുമ്പോള്‍ ആശയപരമായ ഏറ്റുമുട്ടല്‍ സ്വാഭാവികം മാത്രം. അത് ഇരുവശത്തുനിന്നുമുണ്ടാകുകയും ചെയ്യും. അതിനപ്പുറം അനാരോഗ്യകരമായ ഗ്വാ ഗ്വാ വിളികള്‍ വൈദ്യശാസ്ത്രശാഖകള്‍ തമ്മിലുണ്ടാവുന്നെങ്കില്‍ അതില്‍ ഒരു കൂട്ടരെ മാത്രം അടച്ചാക്ഷേപിച്ച് കൈകഴുകുന്നതും നല്ല രീതിയല്ല. പരസ്പരം പഴി ചാരി തമ്മിലടിക്കാനുള്ളതല്ല വൈദ്യശാസ്ത്രങ്ങള്‍. ഒന്നും പൂര്‍ണ്ണവുമല്ല. എല്ലാ വൈദ്യശാസ്ത്രശാഖകള്‍ക്കും മെറിറ്റ്സും ഡി മെറിറ്റ്സുമുണ്ട്. അത് ഉള്‍ക്കൊണ്ട് പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ച് ജനാരോഗ്യം മെച്ചപ്പെടുത്താന്‍ ഒന്നിച്ചു ശ്രമിക്കുകയാണു എല്ലാ സിസ്റ്റത്തിലെയും ഡോക്ടര്‍മാര്‍ ചെയ്യേണ്ടത്. അലോപ്പതി ചികിത്സകര്‍ ഹോമിയോപ്പതിയെയും തിരിച്ചും ശത്രുപക്ഷത്ത് നിര്‍ത്തുന്നതും പരസ്പരം ചെളിവാരിയെറിയുന്നതും അവസാനിപ്പിക്കാനുള്ള നടപടി രണ്ടുഭാഗത്തുനിന്നുമുണ്ടാകണം. എല്ലാ ചികിത്സകരും സ്വന്തം സിസ്റ്റത്തിന്‍റെ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് അവരവര്‍ക്ക് പറ്റുന്ന രീതിയില്‍ ചികിത്സിച്ച് രോഗം മാറ്റുക. കഴിയാത്തത് ഈഗോ മാറ്റിവെച്ച് രോഗിയുടെ നന്മ മുന്‍ നിര്‍ത്തി മറ്റു ഡോക്ടര്‍മാര്‍ക്കോ സിസ്റ്റത്തിലേക്കോ റെഫര്‍ ചെയ്യുക. അസഹിഷ്ണുതയുള്ളവര്‍ അന്യ സിസ്റ്റത്തെ കുറ്റം പറഞ്ഞ് രോഗികള്‍ക്ക് മുന്നില്‍ അപഹാസ്യരാവുക. ചികിത്സയെന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ ശാസ്ത്രീയത തേടുന്നവര്‍ സോഷ്യല്‍ മീഡിയയുടെ വിര്‍ച്ച്വല്‍ ലോകത്ത് വ്യാപരിച്ച് കണ്ണില്‍ കണ്ട എല്ലാറ്റിനെയും വിമര്‍ശിച്ച് മറ്റുള്ളവര്‍ക്ക് ശല്യമാവുക. അത്രയേയുള്ളൂ കാര്യം.
ഒരു രോഗി പറഞ്ഞതുപോലെ, "ഹോമിയോപ്പതി ഡോക്ടര്‍മാര്‍ കൊടുക്കുന്ന അശാസ്ത്രീയവും പ്ളാസിബോയുമായ മരുന്നുകള്‍ കൊണ്ട് ഒരു രോഗവും മാറൂല്ളെങ്കില്‍ അതു നിങ്ങടെയടുത്തു വരുമ്പൊ ചികിത്സിച്ച് മാറ്റി അലോപ്പതി ഡോക്ടര്‍മാര്‍ ഉഷാറാക്കീന്‍. അലോപ്പതി മരുന്നുകൊണ്ടും വാക്സിനേഷന്‍ കൊണ്ടുമുള്ള പാര്‍ശ്വഫലങ്ങള്‍ കൊണ്ട് പുതിയ രോഗങ്ങളുള്ള രോഗികള്‍ വരുമ്പൊ അത് ചികിത്സിച്ചു മാറ്റി ഹോമിയോപ്പതിക്കാരും ഉഷാറാക്കീന്‍. അങ്ങനെ രണ്ടു വഴിയിലങ്ങു പോയാല്‍ ഓരോരുത്തരും വഴി മറ്റേ കൂട്ടര്‍ക്ക് ചാകരയാവുകയല്ളേയുള്ളൂ? അതുകൊണ്ട് ആ പറഞ്ഞ അഡ്ജസ്റ്റ്മെന്‍്റില്‍ അങ്ങു പോ രണ്ടു കൂട്ടരും. ഞങ്ങളു രോഗികളു തീരുമാനിച്ചോളാ ഏതു മരുന്ന് കഴിക്കണമെന്ന്. വെറുതെ തമ്മിലടിച്ച് നാറ്റിക്കല്ളെ."
എല്ലാ വൈദ്യശാസ്ത്ര ശാഖകളും ചേര്‍ന്ന് മലയാളിയെ അരോഗദൃഢഗാത്രനാക്കട്ടെ.
ഡോ.രതീഷ് കുമാര്‍.വി
(പ്രോഗ്രസീവ് ഹോമിയോപ്പതി ഫോറം),
തിരൂര്‍, മലപ്പുറം ജില്ല
9447408387
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.