Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅറുകൊലയുടെ...

അറുകൊലയുടെ മന:ശാസ്ത്രം

text_fields
bookmark_border
അറുകൊലയുടെ മന:ശാസ്ത്രം
cancel

പെരുമ്പാവൂരില്‍ യുവതി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ എന്ന രീതിയില്‍ പ്രാധാന്യമില്ലാതെ എത്തിയ വാര്‍ത്ത പിന്നീട് ദേശീയ തലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ജിഷാ വധക്കേസായി പരിണമിക്കുകയായിരുന്നു.  ജിഷ കൊല്ലപ്പെട്ട സംഭവം സോഷ്യല്‍ മീഡിയ വ്യാപകമായി ഏറ്റെടുത്ത് പ്രചാരണം തുടങ്ങിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നിന്ന കേരളത്തെ ഇളക്കിമറിച്ചു. ഡല്‍ഹിയിലെ നിര്‍ഭയയോടാണ് ജീഷ വധം താരതമ്യം ചെയ്യപ്പെട്ടത്. കേരള രാഷ്ട്രീയത്തെയും പോലീസ് വകുപ്പിനെയും പിടിച്ചുലച്ച ജിഷ വധത്തില്‍ പ്രതി അന്യസംസ്ഥാന തൊഴിലാളിയായ അമീറുല്‍ ഇസ്ളാമിന്‍റെ കുറ്റസമ്മതത്തിലും അറസ്റ്റിലും എത്തി നില്‍ക്കുന്നു.

2016 ഏപ്രില്‍ 28 ന്  രാത്രി ഏട്ട് മണിയോടെ പെരുമ്പാവൂരിലെ വീടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. കൊലപാതകമെന്ന സംശയത്തിന്‍്റെ പേരില്‍ പോസ്റ്റ്മോര്‍ട്ടവും കേസന്വേഷണവും  ഉണ്ടായെങ്കിലും സ്ഥലത്ത് നിന്ന് തെളിവുശേഖരിക്കുന്നതില്‍ പൊലീസിന് വീഴ്ച വന്നതായി ആരോപണമുയര്‍ന്നു. 2016 മെയ് 4ന്  പുറത്ത് വന്ന ജിഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കേരള മനസാക്ഷിയെ ഞെട്ടിച്ചു. കൊലപ്പെടുന്നതിന് മുമ്പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു.  ശരീരത്തില്‍ 38 മുറിവുകള്‍, ക്രൂരമായി കൊലപ്പെടുത്തുന്നതിനിടെ ആന്തരികാവയവങ്ങള്‍ക്ക് പോലും ക്ഷതം സംഭവിച്ചിരുന്നു.

 

നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതുമൂലം കുറ്റകൃത്യങ്ങളും കൊലപാതകങ്ങളുമെല്ലാം സാധാരണ സംഭവങ്ങളും പതിവ് വാര്‍ത്തകളുമായി മാറിയ ആധുനിക സമൂഹത്തില്‍ ഇവയിലെല്ലാമുള്ള ക്രൂരതയുടെ അളവ് മാത്രമാണ് അടുത്തകാലത്തായി ജനശ്രദ്ധയും മാധ്യമശ്രദ്ധയും ആകര്‍ഷിക്കുന്നത്. സാധാരണ കൊലപാതകങ്ങള്‍ ചെറിയ വാര്‍ത്തകളായി സമൂഹ മനസാക്ഷിയുടെ മറവിയിലേക്ക് ഒതുങ്ങുമ്പോള്‍ അപൂര്‍വം ചില കൊലപാതകങ്ങള്‍ മാത്രം അതിക്രൂരവും പൈശാചികവുമാവുന്നു. ഇത്തരത്തിലൊയിരുന്നു രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച ജിഷ വധക്കേസ്. 

ആറുവര്‍ഷം മുമ്പ് സൗമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് ഗോവിന്ദചാമി എന്ന ക്രിമിനല്‍ റെയില്‍പാളത്തിലൂടെ വലിച്ചിഴച്ച്് ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കുകയുണ്ടായി. സൗമ്യയുടെ മൃതശരീരവും വികൃതമാക്കപ്പെട്ടിരുന്നു. മറ്റൊരു സംഭവത്തില്‍  ക്രിമിനലുകളുടെ കൈയില്‍പ്പെട്ട ദല്‍ഹിയിലെ പെണ്‍കുട്ടിക്കും  ഇത്തരത്തില്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് ഇരയായി ജീവന്‍ നഷ്ടപ്പെട്ടു.

ഇരയെ മാനഭംഗപ്പെടുത്തുകയോ കൊല്ലുകയോ മാത്രല്ല ചില കൊലപാതകങ്ങളുടെ ലക്ഷ്യമെന്നകാര്യം നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. മാനഭംഗത്തിന് ശേഷം ഇരയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ അന്യവസ്തുക്കള്‍ കുത്തിക്കയറ്റുക, മാറിടത്തിലും മുഖത്തും മറ്റും പൈശാചികമായി മുറിവേല്‍പ്പിക്കുകയും ശരീരഭാഗങ്ങള്‍ കടിച്ചു കീറുകയും ചെയ്യക, മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുക തുടങ്ങി മനസ്സിന്‍െറ നിയന്ത്രണം നഷ്ടമായ ഒരു വ്യക്തിയുടെ ഭ്രാന്തമായ പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ നമുക്ക് കാണാനാവും.

ഒരു കുറ്റവാളി ഇരയെ ഭീഷണിപ്പെടുത്തിയും മറ്റും തന്‍െറ ലൈംഗിക ആവശ്യങ്ങള്‍ നിര്‍വഹിച്ചശേഷം അത് ലോകമറിയാതിരിക്കാനും ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുമായി അവരെ കൊല്ലുന്നത് സാധാരണമാണ്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ ഇരയെ ശാരീരിക പീഢനം നടത്തുന്നതെന്തിനാണെന്നതാണ് സാധാണക്കാരെ സംബന്ധിച്ചിടത്തോളം ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത്. എന്നാല്‍ മനശാസ്ത്ര രംഗത്ത് ഇതിനുള്ള വ്യക്തമായ ഉത്തരങ്ങളും നിഗമനങ്ങളുമുണ്ടെന്നാണ്  കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ മനോരോഗ വിഭാഗം പ്രൊഫസര്‍ ഡോ. പി.എന്‍. സുരേഷ് കുമാര്‍ പറയുന്നത്.  ഇത്തരം അതിപൈശാചികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ മനശാസ്ത്രം ആന്‍റി സോഷ്യല്‍ പേഴ്സണാലിറ്റിയുള്ളവര്‍ അഥവാ ‘സൈക്കോപാത്തുകള്‍’ എന്നാണ് വിളിക്കുന്നത്.

സൈക്കോപതിക് പേഴ്സണാലിറ്റിയുടെ ഉടമകളായ ഇക്കൂട്ടരുടെ മനസ്സ് സമുഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതരത്തില്‍ കുറ്റവാസനകള്‍ നിറഞ്ഞതാണ്. നിയമങ്ങളെ ഒട്ടും മാനിക്കാത്തവരും നിയമങ്ങള്‍ ലംഘിക്കുന്നതില്‍ ആനന്ദം കണ്ടത്തെുന്നതവരുമാണ് ഇവര്‍. കുറ്റം ചെയ്തുകഴിഞ്ഞാല്‍ ഒട്ടും കുറ്റബോധവും ഇവരിലുണ്ടാവില്ല. കൗണ്‍സലിംഗ്, ഉപദേശം എന്നിവകൊണ്ടോ ഭീഷണികൊണ്ടോ ശിക്ഷകൊണ്ടോ ഇത്തരം വ്യക്തികളുടെ മനസ്സ് ഒരിക്കലും മാറ്റിയെടുക്കാനാവില്ല. ഇത്തരക്കാരുടെ ലൈംഗിക ശീലങ്ങളും താല്‍പര്യങ്ങളും വൈകൃതങ്ങളുടെ ചുവടുപിടിച്ചുള്ളവയായിരിക്കും.

ഇര വേദനകൊണ്ട് പിടയുമ്പോള്‍ ലൈംഗിക സംതൃപ്തിക്ക് സമാനമായ അനുഭൂതി ഇവര്‍ അനുഭവിക്കുന്നുണ്ട്. തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന താളപ്പിഴകള്‍  മൂലമാണ് ചില വ്യക്തികള്‍ സൈക്കോപാത്തുകളായിത്തീരുന്നത്. ഇവരെ ചികിത്സിച്ച് മാറ്റിയെടുക്കാനും കഴിയില്ല. ശിക്ഷകൊണ്ട് ഇത്തരക്കാര്‍ മാനസാന്തരപ്പെടുകയുമില്ളെന്ന് ഡോ. സുരേഷ് കുമാര്‍ പറയുന്നു.

അതേ സമയം അമിതമായ മദ്യലഹരിയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് ചങ്ങനാശ്ശേരി ചത്തെിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‍റ് സൈക്ക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍്റെ നിരീക്ഷണം. ആന്‍റി സോഷ്യല്‍ പേഴ്സണാലിറ്റിയുള്ളവരും ഇത്തരത്തില്‍ പെരുമാറാറുണ്ടെങ്കിലും ഒരു വ്യക്തി സൈക്കോപാത് ആണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ അവരുടെ മാനസികാവസ്ഥ സൂക്ഷ്മമായി വിശകലനം ചെയ്യപ്പടേണ്ടതുണ്ട്. കുട്ടിക്കാലം മുതല്‍ക്കുള്ള അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ മാത്രമേ വ്യക്തികള്‍ സൈക്കോപാത്തുകളാണെന്ന് ഉറപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് ഡോ. ഷാഹുല്‍ അമീന്‍ പറയുന്നു.

എന്നാല്‍ ലഹരിക്ക് മത്രം ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ളെന്നും ലഹരിക്ക് അടിമപ്പെടുമ്പോള്‍ ആ വ്യക്തിയുടെ മനസ്സിലുള്ള പൈശാചികത പുറത്തുവരികയാണ് ചെയ്യന്നതെന്നാണ് കോഴിക്കോട്ട് കൗണ്‍സലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ.വി. ഹസീന വ്യക്തമാക്കുന്നത്. ഗരുതരമായ അവസ്ഥയില്ളെങ്കിലും മറ്റുള്ളവരെ വേദനിപ്പിച്ച് സംതൃപ്തിയടയുന്നവര്‍ സമൂഹത്തില്‍ ഏറെയുണ്ടെന്നും അവര്‍ പറയുന്നു.

അതേസമയം, ഇത്തരം കൊലപാതകത്തിന് പ്രേരണയാകുന്നത് ലഹരിയോ കുറ്റകൃതൃം ച്ചെയ്യണമെന്ന മാനസിക നിലയോ, ലൈംഗിക വൈകൃതമുള്ള സ്വഭാവമോ മാത്രമല്ളെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ‘‘ജിഷ വധത്തില്‍ കുറ്റവാളി സൈക്കോപാത്താണെന്ന് പറയാന്‍ കഴിയില്ല. ജിഷയെ ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതി അവരോട് അടുത്തിരിക്കുന്നത്. എന്നാല്‍ അയാളുടെ താല്‍പര്യത്തെ എതിര്‍ത്ത ജിഷയെ ഞെരിച്ച് കൊലപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമം നടത്തുകയുമാണ് ചെയ്തിരിക്കുന്നത്. ബലാംത്സംഗം ചെയ്യപ്പെട്ട ധാരണയുണ്ടാക്കുന്നതിനും അവരോടുള്ള വിരോധം തീര്‍ക്കുന്നതിനു വേണ്ടിയാണ് ജനനേന്ദ്രിയം വികൃതമാക്കുകയും കത്തികൊണ്ട് കുത്തി ആന്തരാവയങ്ങള്‍ക്കുവരെ പരിക്കേപ്പിച്ചിട്ടുള്ളത് ’’- മുന്‍ പൊലീസ് ക്രിമിനോളിസ്റ്റ് ജെയിംസ് വക്കന്‍ചേരി അഭിപ്രായപ്പെടുന്നു.

കുറ്റകൃത്യം ചെയ്യാനുള്ള അത്യാസക്തിയുള്ള പ്രതികളിലാണ് കൊലപാതകശേഷം മൃതദേഹം വികൃതമാക്കുന്ന പ്രവണത കണ്ടുവരുന്നതെന്ന് പൊലീസ് സര്‍ജന്‍ പറയുന്നു. ഇത്തരം പ്രതികള്‍ തെളിവു നശിപ്പിക്കുന്നതിന് വേണ്ടിയല്ല മൃതദേഹം വികൃതമാക്കുന്നത്, കുറ്റത്തോടുള്ള ആസക്തിയിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. ഇരയുമായി മുന്‍ പരിചയവും വിദ്വേഷവുമുള്ളതും ക്രൂരമായി പ്രവര്‍ത്തിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചിരിക്കണം.

ഇംഗ്ളീഷ് സിനമകളില്‍ ഇരകളെ പീഡിപ്പിക്കുന്ന വില്ലന്മാരുടെ കഥകള്‍ കാണാറുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഇത്രകാലം വരെ ഇവരുടെ സാന്നിധ്യം വളരെ കുറവായിരുന്നു. 1979ല്‍ റിലീസ് ചെയ്ത ഐ.വി.ശശി സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന മലയാള സിനിമയില്‍ ഇത്തരം ഒരു കഥാപാത്രത്തെ നമുക്ക് കാണാനാവും. വില്ലനായ ബാലന്‍ കെ. നായര്‍ ഇരയുടെ മാറിടത്തില്‍ കത്തുന്ന സിഗരറ്റ് കൊണ്ട് പൊള്ളിച്ച് രസിക്കുന്ന രംഗം അക്കാലത്ത് ചര്‍ച്ചാവിഷയമായിരുന്നു. ഹോളിവുഢിലെ പ്രശസ്തമായ ‘സൈക്കോ’ എന്ന സിനിമയും സൈക്കോപാത്തിന്‍െറ ചെയ്തികള്‍ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ്.  കൊലപാതകിയുടെ മനോവൈകല്യങ്ങളും വൈകൃതങ്ങളും പ്രമേയമാക്കി പാശ്ചാത്യനാടുകളില്‍ നിരവധി സിനിമകളും നോവലുകളും ഇറങ്ങിയിട്ടുണ്ട്. സാസ്കാരിക മേഖലയില്‍ സംഭവിച്ച അധപതനവും ലഹരി ഉപയോഗത്തില്‍ വന്ന കുതിച്ചുചാട്ടവുംമൂലം മുമ്പ് നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രം കണ്ടുവന്നിരുന്ന ഇത്തരക്കാരുടെ എണ്ണം ഇപ്പോള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

മദ്യത്തിന്‍െറ ലഭ്യത നിയന്ത്രിച്ചതോടെ ലഹരിതേടി ആളുകള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും സമൂഹത്തില്‍ കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിപ്പിച്ചിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജയിലുകളില്‍ നിരന്തരമായി മയക്കുമരുന്നുകളുടെ സാന്നിധ്യം വാര്‍ത്തയാകുന്നതും കുറ്റവാളികളും മയക്കുമരുന്നുകളും തമ്മിലുളള ബന്ധത്തെ അടിവരയിടുന്നുണ്ട്. ഗോവിന്ദചാമി കഞ്ചാവ് ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ടിന് കത്തുനല്‍കിയിരുന്നകാര്യവും ഇവിടെ ഓര്‍മിക്കാവുന്നതാണ്.

ജിഷ വധകേസില്‍ അന്വേഷണസംഘം ആദ്യം മുതലേ സംശയിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികളെയാണ്. ഇവരില്‍ ലഹരിയുടെ ഉപയോഗം ഉയര്‍ന്നതോതിലാണ്. ഹാന്‍സ് പോലുള്ള ചവയ്ക്കാനുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കാത്ത ഇതരസംസ്ഥാനക്കാര്‍ അപൂര്‍വമാണെന്ന് പെലീസും പറയുന്നുണ്ട്. ഈ നാട്ടില്‍ ജോലിക്ക് എത്തിയ അന്യസംസ്ഥാനക്കാര്‍ തമ്മിലുള്ള വഴക്കും കൊലപാതകവും പതിവ് വാര്‍ത്തയാണ്. കൃത്യത്തിനു ശേഷം മറ്റു നാടുകളിലേക്ക് കടക്കുന്ന ഇവരെ കണ്ടത്തൊനും പൊലീസിന് കഴിയാറില്ല. അന്യസംസ്ഥാനത്തൊഴിലാളികളുടെ വിവരശേഖരണം നടത്തി ഡാറ്റാബാങ്ക് തയാറാക്കുമെന്നും മറ്റും  പ്രഖ്യാപനമുണ്ടായെങ്കിലും  അതെല്ലാം ഇന്നും കടലാസില്‍ ഒതുങ്ങുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policedelhi rapejisha murdersoumya murder
Next Story