മറുകര തേടി
text_fields‘‘വിലപ്പെട്ടതെല്ലാം നഷ്ടമായിരിക്കുന്നു. ഇൗ ജീവിതത്തിൽ എനിക്കിനി ഒന്നും വേണ്ട.’’ തുർക്കിയിലെ മുഗ്ല ആശുപത്രി മോർച്ചറിയിൽ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്ന സന്ദർഭത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു പിതാവിെൻറ വികാര നിർഭരമായ വിലാപം അധികാരും മറക്കാൻ സാധ്യതയില്ല. തുർക്കി കടൽ തീരത്ത് ചേതനയറ്റ ശരീരവുമായി കമിഴ്ന്ന് കിടന്ന െഎലൻ കുർദിയുടെ പിതാവ് അബ്ദുല്ലയുടെ വിലാപത്തിൽ അന്ന് ലോകം കണ്ണീരൊഴുക്കിയെങ്കിലും അതേരീതിയിൽ അനേകായിരം അബ്ദുല്ലമാരും െഎലൻ കുർദിമാരും മധ്യധരണ്യാഴിയുടെ (മെഡിറ്ററേനിയൻ കടൽ) നിലയില്ലാ കയങ്ങളിലേക്ക് ഒാരോ ദിനങ്ങളിലും താഴ്ന്നു പോയിക്കൊണ്ടിരിക്കുന്നു. അവർ കൂട്ടമായി മരണമെന്ന അഭയസ്ഥാനത്തേക്കെത്തുേമ്പാൾ നിസംഗമായ മൗനം ഭജിക്കാൻ മാത്രമേ ലോക രാജ്യങ്ങൾക്കും അവരെ നയിക്കുന്ന ഭരണാധികാരികൾക്കും കഴിയുന്നുള്ളു.
അന്താരാഷ്ട്ര അഭയാർഥി കമീഷെൻറ (യു.എൻ.എച്ച്.സി.ആർ) കണക്ക് പ്രകാരം ഏകദേശം 60 മില്യൺ ജനങ്ങളാണ് സ്വന്തം നാടുപേക്ഷിച്ച് പ്രിയപ്പെട്ടവരില്ലാതെ മറ്റിടങ്ങളിലേക്കോ വിദൂര രാഷ്ട്രങ്ങളിലേക്കോ പൊയ്ക്കൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ ആഭ്യന്തര യുദ്ധം സര്‍വവും തകര്‍ത്തെറിഞ്ഞ സിറിയയില്‍ നിന്നുള്ളവരാണ്. 2016 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ഏകദേശം മാനുഷിക സഹായം അര്‍ഹിക്കുന്ന 140 ലക്ഷ്യത്തോളം സിറിയക്കാര്‍ ലോകത്തുണ്ട്. രാജ്യത്തിനകത്ത് അഭയാര്‍ഥികളാക്കപ്പെട്ടവര്‍ 6.6 മില്യണ്‍ ജനങ്ങളാണ്. ഈ വര്‍ഷം മെയ് അവസാനം വരെ യു.എന്‍ ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്ത അഭയാര്‍ഥികളുടെ എണ്ണം 4.8 മില്യണ്‍ വരും. 33 വര്‍ഷമായി ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന രാജ്യം അഫ്ഗാനിസ്ഥാനായിരുന്നു. സാമ്രാജ്യത്വ അധിനിവേശവും അതുമൂലമുണ്ടായ ആഭ്യന്തര കലാപവുമായിരുന്നു അതിന് കാരണമായത്. എന്നാല്‍, 2014 അവസാനത്തോടു കൂടി ആ സ്ഥാനം സിറിയ 'കൈയ്യടക്കി'.
ഇന്ന് ലോകത്തില്‍ അഭയാര്‍ഥികളാക്കപ്പെടുന്നവരുടെ 53 ശതമാനവും സിറിയ, അഫ്ഗാനിസ്താന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ജനസംഖ്യയില്‍ പകുതിയിലധികവും പലായനം ചെയ്യേണ്ടി വന്ന സിറിയയില്‍ അതിര്‍ത്തി രാജ്യങ്ങളിലെ 95 ശതമാനം അഭയാര്‍ഥികളില്‍ നാലില്‍ ഒന്നും സിറിയക്കാരാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അധിനിവേശവും െഎ.എസ് പോലെയുള്ള ഭീകരസംഘടനകളുടെ കടന്നു വരവ് സൃഷ്ടിച്ച അരക്ഷിതാവസ്ഥയും ഇറാഖിൽ ആഭ്യന്തരമായി 40 ലക്ഷത്തോളം പേരെ അഭയാര്‍ഥികളാക്കിയിട്ടുണ്ട്. ഇറാഖ് രണ്ടര ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിച്ചിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍െറ കണക്കുകൾ വ്യക്തമാകുന്നു. എന്നാല്‍, ഇവര്‍ക്കു വേണ്ട പുനരധിവാസത്തിന് യു.എന്‍ പ്രതീക്ഷിച്ച ഫണ്ടിന്‍െറ 60 ശതമാനം മാത്രമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചിട്ടുള്ളത് എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. പത്ത് ലക്ഷത്തില്‍പരം സിറിയന്‍ അഭയാര്‍ഥികളുള്ള ലബനാനില്‍ മാസം ഒരു അഭയാര്‍ഥിക്കുവേണ്ടി ചെലവഴിക്കപ്പെടുന്ന തുക 1500 ഓളം രൂപ മാത്രമാണ്.
അതേസമയം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യം 'യൂറോപ്പിന്‍െറ രോഗിയായ' തുര്‍ക്കിയാണ്. അഭയാര്‍ഥികളോട് ഭൂരിഭാഗം യൂറോപ്യന്‍ രാഷ്ട്രങ്ങളും നിഷേധാത്മകമായ സമീപനം സ്വീകരിച്ചപ്പോള്‍ നിരാലംബരായ മനുഷ്യരോടും കുഞ്ഞുങ്ങള്‍ക്കും തുര്‍ക്കിയുടെ കവാടങ്ങൾ തുറന്നു. വികസിത രാഷ്ട്രങ്ങള്‍ ലോകത്തെമ്പാടുമുള്ള അഭയാര്‍ഥികളില്‍ വെറും അഞ്ച് ശതമാനം പേരെ മാത്രമാണ് സ്വീകരിച്ചതെന്ന് അറിയുമ്പോഴാണ് വിഷയത്തിന്‍െറ ഗൗരവം മനസിലാകുന്നത്. തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭയാര്‍ഥികളുടെ എണ്ണം 27 ലക്ഷമാണ്. 20 ലക്ഷം പേര്‍ക്ക് അഭയം നല്‍കിയിട്ടുള്ള പാകിസ്താനാണ് രണ്ടാമത്. മൂന്നാമത് ലബനാനും. എന്നാൽ, യൂറോപൻ രാഷ്ട്രങ്ങളിൽ അഭയാർഥികളെ സ്വീകരിക്കുന്നതിൽ കുറച്ചെങ്കിലും മൃദുസമീപനം സ്വീകരിച്ചത് അംഗലാ മെർകലിെൻറ നേതൃത്വത്തിലുള്ള ജർമനിയാണ്. ഒന്നര ലക്ഷത്തോളം ആളുകളെ അവർ സ്വീകരിച്ചേപ്പാൾ. സ്വീഡൻ 32500ഉം ഇറ്റലി 30000 പേെരയും മാത്രമാണ് സ്വീകരിച്ചത്. ഒരു കാലത്ത് ആഫ്രോ ഏഷ്യൻ രാജ്യങ്ങളെ കൈയടക്കിവെച്ച ബ്രിട്ടൻ 14000 പേരെ മാത്രമാണ് ഏറ്റെടുക്കാൻ തയാറായത്.
2016ല്‍ മാത്രം മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലെത്തിയത് രണ്ട് ലക്ഷത്തിലധികം അഭയാർഥികളാണെങ്കിൽ അതില്‍ 32 ശതമാനവും കുട്ടികളായിരുന്നു. 2856 പേരെയാണ് ഇതിൽ കാണാതായത്. കഴിഞ്ഞ വർഷം ഇൗ രീതിയിൽ യൂറോപ്പിലേക്ക് കടന്നത് പത്ത് ലക്ഷത്തിലധികം പേരാണെങ്കിൽ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 1855 പേരും. മുൻവർഷത്തെ അപേക്ഷിച്ച് മരണ നിരക്കിൽ 25 ശതമാനത്തോളമാണ് വർധിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം സൗത്ത്ഏഷ്യ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ഗ്രീസ്, ബൾഗേറിയ, സ്പെയിൻ, ഇറ്റലി, സൈപ്രസ്, ഹംഗറി, െക്രയേഷ്യ തുടങ്ങിയ സമ്പന്ന രാജ്യങ്ങൾ ലക്ഷ്യമിട്ടാണ് ഇവർ അപകടമായ രീതിയിൽ കടൽ കടക്കുന്നത്.
ആധുനിക ലിബറർ വാദത്തിെൻറയും മനുഷ്യാവകാശത്തിെൻറയും അപ്പോസ്തലൻമാർ എന്നവകാശപ്പെടുന്ന യൂറോപ്യൻ രാഷ്ട്രത്തലവൻമാരുടെയും വലതുപക്ഷ തീവ്ര–വംശീയവാദ സംഘടനകളുടെയും വ്യക്തമായ ഇരട്ടത്താപ്പാണ് ഇൗ വിഷയത്തിൽ പുറത്തുവന്നത്. അതിർത്തികൾ അടിച്ചുപൂട്ടി, മുൾവേലി കെട്ടിയും പൊലീസിെന വിന്യസിച്ചും അഭയാർഥികളെ തടവുകാരെപ്പോലെ ജയിലിൽ പാർപ്പിച്ചും ക്രൂരമായി മർദിച്ചും കൈയിലുള്ള സ്വത്ത് കൈവശപ്പെടുത്തുന്ന വിചിത്ര നിയമങ്ങൾ പാസാക്കിയുമാണ് യൂറോപ്യൻ രാഷ്ട്രത്തലവൻമാർ അഭയാർഥികളോട് ‘െഎക്യദാർഢ്യം’ പ്രഖ്യാപിച്ചത്.
യൂറോപ്യൻ യൂണിയൻ നേതൃത്വത്തതിെൻറ നിർദേശ പ്രകാരം ഒാരോ രാജ്യത്തിെൻറ ജനസംഖ്യയുടെയും സാമ്പത്തിക ശേഷിയുടെയും നിലയനുസരിച്ച് അഭയാർഥികളെ സ്വീകരിക്കുന്ന ക്വാട്ട നിശ്ചയിക്കാൻ യൂറോപൻ യൂണിയൻ നേതൃത്വം ആലോചിച്ചെങ്കിലും ബ്രിട്ടനും ഹംഗറിയും സ്ലൊവാക്യയുമെല്ലാം ധിക്കാരത്തോടെ അത് തള്ളിക്കളയുകയാണ് ചെയ്തത്. ബുദ്ധ ഫാഷിസ്റ്റുകളുടെ വംശീയ ഉൻമൂലനം നടക്കുന്ന മാൻമറിൽ 2015ന് മുമ്പ് മൂന്ന് വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തോളം പേർക്കാണ് സ്വന്തം മണ്ണിൽ നിന്നും കുടിയിറങ്ങേണ്ടി വന്നത്. ഇന്തോനേഷ്യയും മലേഷ്യയും അവരെ തിരിച്ചയക്കുകയാണ് ചെയ്തത്. ഇന്ത്യയിലെത്തിയ 15000ലധികം മ്യാൻമർ അഭയാർഥികൾ നരകതുല്യ ജീവിതം നയിക്കുകയാണെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. അഭയം നൽകുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാൻ ആഥിധേയർ ഒരു ശ്രമവും നടത്തുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
സമ്പന്ന രാഷ്ട്രങ്ങൾ തങ്ങളുടെ വാതിലുകൾ കൊട്ടിയടക്കുേമ്പാൾ സംഘർഷ മേഖലകളിൽ നിന്ന് കൂടുതൽ ഭീകരമായ അവസ്ഥ നിലനിൽക്കുന്ന രാജ്യത്തേക്ക് പോകാനാണ് അഭയാർഥികൾ നിർബന്ധിതരാക്കപ്പെടുന്നത്. ഉദാഹരണത്തിന് ദാരിദ്രവും സംഘർഷവും നിലനിൽക്കുന്ന സൊമാലിയയിൽ നിന്നും സമാന അവസ്ഥയുള്ള യമനിലേക്ക് രണ്ടര ലക്ഷം പേർ കുടിയേറിയപ്പോൾ യമനിൽ നിന്നും 32000ലധികം ആളുകൾ സൊമാലിയയിലെത്തി. രണ്ടാംലേക യുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഭയാർഥി പ്രവാഹത്തിന് ലോകം സാക്ഷ്യം വഹിച്ചിട്ടും അടിയന്തരവും ശാശ്വതവുമായ പരിഹാരം ഇതുവരെ കണ്ടെത്താൻ കഴിയാത്തതിന് കാരണം അന്താരാഷ്ട്ര സമൂഹത്തിെൻറ നിസ്സംഗതയാണെന്ന് ആംനസ്റ്റി ഇൻറർനാഷണൽ ജനറൽ സെക്രട്ടറി സലീൽ ഷെട്ടി പറയുന്നു.
സാമ്ര്യാജ്യത്വ ശക്തികളുടെ അധിനിവേശവും അറബ് വസന്തം സൃഷ്ടിച്ച ശൂന്യതയിൽ കടന്നു കൂടിയ സായുധ തീവ്രവാദ സംഘടനകളെ ഇല്ലാതാക്കാനെന്ന പേരിൽ അവിടെ ഇടപെടുന്ന വൻ ശക്തി രാഷ്ട്രങ്ങളുടെ ദുഷ്ടലാക്കോടെയുള്ള ഇടപെടലുമാണ് അഭയാർഥി പ്രശ്നങ്ങളുടെ കാതൽ. ഇതിന് എത്രയും വേഗം പരിഹാരം കാണാൻ ഉത്തരവാദപ്പെട്ടവർ നടപടിയെടുക്കാതെ കേവലം പ്രസ്താവനാ കേന്ദ്രങ്ങളായി തരംതാഴുേമ്പാൾ അന്താരാഷ്ട്ര തലത്തിൽ അവയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുന്നുവെന്നതാണ് യാഥാർഥ്യം. മുസ് ലിം രാഷ്ട്രങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനെന്ന പേരിൽ രൂപീകരിക്കപ്പെട്ട ഒ.െഎ.സിയുടെയും അറബ് ലീഗിെൻറയും അടിയന്തര ഇടപെടൽ ആവശ്യമുള്ള സന്ദർഭമാണിതെന്ന് ബന്ധപ്പെട്ടവർക്ക് ബോധ്യമുണ്ടായിട്ടും ഇത്തരം നിഷ്ക്രിയത്വം തുടരുകയാണെങ്കിൽ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അതിഭയാനക മാനുഷിക ദുരന്തത്തിനാണ് ലോകം സാക്ഷ്യം വഹിക്കേണ്ടി വരുക.
അവലംബം: UNHCR, Amnesty International, bbc, Euro stat, wikipedia
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.