Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right29,000 മെഡിക്കൽ...

29,000 മെഡിക്കൽ സ്റ്റോർ; 15,000 കോടി വിൽപന

text_fields
bookmark_border
medicines
cancel

കഠിനമായ പനി. ശരീര വേദനയും തലവേദനയും ഇടക്ക് ചുമയുമുണ്ട്. ഇതിനെല്ലാം പറ്റുന്ന ചില മരുന്നുകളുടെ പേരുകൾ കാണാതെ അറിയാം. മുമ്പ് പലപ്പോഴും കഴിച്ചിട്ടുണ്ട്. ആശുപത്രിയിൽ പോയി ശീട്ടെടുക്കാനും ക്യൂ നിന്ന് ഡോക്ടറെ കാണാനുമൊന്നും വയ്യ.

നേരെ മെഡിക്കൽ സ്റ്റോറിൽ ചെന്ന് മരുന്ന് വാങ്ങി. കഴിച്ചുതുടങ്ങിയ മരുന്നുകൾ പനി കുറഞ്ഞെന്ന് തോന്നിയപ്പോൾ നിർത്തി. ഇതൊരു ശരാശരി മലയാളിയുടെ ശീലമാണ്. രോഗം വന്നാൽ യഥാസമയം യോഗ്യതയുള്ള ഡോക്ടറെ കണ്ട് രോഗനിർണയം നടത്തി ശാസ്ത്രീയ ചികിത്സ തേടുകയും ഗുണനിലവാരമുള്ള മരുന്ന്, നിർദേശിക്കപ്പെട്ട അളവിലും സമയത്തും കാലയളവിലും കൃത്യമായി കഴിക്കുകയും വേണം എന്നതിൽ തർക്കമില്ല.

പക്ഷേ, രോഗവും ചികിത്സയും മരുന്നും സ്വയം തീരുമാനിക്കുന്നതും പാർശ്വഫലങ്ങൾപോലും പരിഗണിക്കാതെ ആന്‍റിബയോട്ടിക്കുകളടക്കം അമിതമായി വാങ്ങി ഉപയോഗിക്കുന്നതും കഴുത്തിൽ സ്വയം കുരുക്കുന്ന കയറായിത്തീരുകയാണ്​.

മരുന്ന് ഉപയോഗത്തിലും മരുന്ന് വിൽപനശാലകളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. സംസ്ഥാനത്ത് അംഗീകൃത ഫാർമസികൾ വഴി പ്രതിവർഷം ശരാശരി 15,000 കോടി രൂപയുടെ മരുന്ന് വിൽക്കുന്നുവെന്നാണ് ഏകദേശ കണക്ക്.

ഓൺലൈനായും മറ്റു സമാന്തരകേന്ദ്രങ്ങൾ വഴിയും ആളുകൾ വാങ്ങിക്കൂട്ടുന്നതുകൂടി പരിഗണിച്ചാൽ ഈ കണക്ക് ഇതിലുമപ്പുറമാവും. ചില രോഗങ്ങൾക്ക് മരുന്ന് അമിതമായി ഉപയോഗിക്കുമ്പോൾതന്നെ മറ്റു ചിലതിന് ആവശ്യത്തിനു പോലും കഴിക്കുന്നില്ല എന്ന്​ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയെന്ന മരുന്നുവിപണി

കോവിഡിനു ശേഷം പല സംരംഭങ്ങളും തകർച്ച നേരിട്ടപ്പോൾ കേരളമടക്കം സംസ്ഥാനങ്ങളിൽ പച്ചപിടിച്ച ബിസിനസുകളിലൊന്ന് മരുന്ന് വിൽപനയാണ്. ഇന്ത്യൻ റീട്ടെയിൽ ഡ്രഗിസ്റ്റ്സ് ആൻഡ് കെമിസ്റ്റ്സ് അസോസിയേഷൻ കണക്കു പ്രകാരം 1978ൽ രാജ്യത്തുണ്ടായിരുന്നത് 10,000 മരുന്ന് വിതരണ കമ്പനികളും 1.25 ലക്ഷം റീട്ടെയിൽ ഫാർമസികളുമാണ്. ഇന്നത് യഥാക്രമം 65,000വും 5.50 ലക്ഷവുമായി.

ദേശീയതലത്തിൽ ഫാർമസികളുടെ എണ്ണത്തിൽ നാല് മടങ്ങാണ് ഈ കാലയളവിലെ വർധന. വിൽക്കുന്ന മരുന്നിന്‍റെ അളവ് നോക്കിയാൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കേന്ദ്ര കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലെ ഫാർമസ്യൂട്ടിക്കൽസ് വിഭാഗത്തിന്‍റെ കണക്കു പ്രകാരം 2019 -’20ൽ 2.89 ലക്ഷം കോടിയുടെ മരുന്നാണ് രാജ്യത്ത് വിറ്റത്. 2023 -’24ൽ ഇത് 4.17 കോടിയായി ഉയർന്നു. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികമാണ് വർധന.

ആഗോളതലത്തിൽ ജനറിക് മരുന്നുകളുടെ 20 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. 60,000 വ്യത്യസ്ത ജനറിക് ബ്രാന്‍ഡുകൾ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നു. 2023 -24ൽ ഇന്ത്യ 2,19,438.60 േകാടിയുടെ മരുന്ന് കയറ്റിയയക്കുകയും 58,440.37 കോടിയുടെ മരുന്ന് ഇറക്കുമതി ചെയ്യുകയുമുണ്ടായി.

2019 -’20ൽ ഇത് യഥാക്രമം 1,40,537 കോടിയും 40.139 കോടിയുമായിരുന്നു. വാക്സിൻ നിർമാണത്തിലും മുന്നിലാണ് നമ്മുടെ രാജ്യം. ലോകത്ത് ആവശ്യമായ വാക്സിന്‍റെ 50 ശതമാനവും ഇന്ത്യയിൽനിന്നാണ്. 2030 ആകുമ്പോൾ ഇന്ത്യൻ മരുന്ന് വിപണി 130 ബില്യൺ ഡോളറിലെത്തുമെന്ന് ദേശീയ സാമ്പത്തിക സർവേ പ്രവചിക്കുന്നു.

മുന്നിലുണ്ട് കേരളവും

രാജ്യത്തെ ജനസംഖ്യയുടെ 2.76 ശതമാനമാണ് കേരളത്തിൽ. പക്ഷേ, ഇന്ത്യയിൽ ആകെ വിൽക്കുന്ന മരുന്നുകളുടെ 10 മുതൽ 13 വരെ ശതമാനം കേരളത്തിലാണ്. ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം കേരളത്തിലെ മരുന്ന് ഉപയോഗത്തിന്​ ആക്കംകൂട്ടിയിട്ടുണ്ട്. ആയിരത്തോളം പഞ്ചായത്തുകളുള്ള കേരളത്തിൽ രജിസ്റ്റർ ചെയ്ത മരുന്ന് വിൽപനശാലകളുടെ എണ്ണം 29,000 ആണ്.

18,000 സ്വകാര്യ റീട്ടെയിൽ മെഡിക്കൽ സ്റ്റോറുകളും 8500 ഹോൾസെയിൽ സ്റ്റോറുകളും 850 ജൻ ഔഷധി സ്റ്റോറുകളും 900 നീതി മെഡിക്കൽ സ്റ്റോറുകളും ആശുപത്രികളുടെ/ ഡോക്ടർമാരുടെ 750 ഫാർമസികളും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാർ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി ഓരോ വർഷവും 800 കോടിയുടെ മരുന്ന് വാങ്ങി വിതരണം ചെയ്യുന്നുണ്ട്.

മലയാളി ആരോഗ്യത്തിനായി ചെലവിടുന്നതിന്‍റെ 43.16 ശതമാനം മരുന്നിനാണ്. കഴിക്കുന്ന മരുന്നിന്‍റെ 17 ശതമാനവും ഹൃദയസംബന്ധമായ രോഗങ്ങൾക്കാണ്. ഉദരരോഗങ്ങൾ - 16 ശതമാനം, വേദനസംഹാരികൾ -10, ഹോർമോണുകൾ -ഒമ്പത്, വിറ്റാമിനുകൾ -ഒമ്പത്, മറ്റുള്ളവ -30 എന്നിങ്ങനെയാണ് ബാക്കിയുള്ളവയുടെ കണക്ക്.

മരുന്ന് വിൽപനയിലൂടെ സംസ്ഥാന സർക്കാറിന് ഒരു വർഷം ലഭിക്കുന്ന നികുതി വരുമാനം 900 കോടിയോളം വരും. ആരോഗ്യ കാര്യങ്ങൾക്കായി ചെലവാക്കുന്ന തുകയുടെ 50 ശതമാനവും അനാവശ്യ മരുന്നുകൾക്കും അനുബന്ധ കാര്യങ്ങൾക്കുമാണെന്നതാണ് അമ്പരപ്പിക്കുന്ന മറ്റൊരു വസ്തുത.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentMedicinesHealth NewsKerala News
News Summary - 29000 medical stores-15000 crore in sales
Next Story