Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസ്ഥിതിസമത്വ,...

സ്ഥിതിസമത്വ, മതനിരപേക്ഷ ഇന്ത്യ തന്നെ

text_fields
bookmark_border
സ്ഥിതിസമത്വ, മതനിരപേക്ഷ ഇന്ത്യ തന്നെ
cancel
ഇ​ന്ത്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ സോ​ഷ്യ​ലി​സം എ​ന്നാ​ൽ പ്രാ​ഥ​മി​ക​മാ​യി അ​ർ​ഥ​മാ​ക്കു​ന്ന​ത് വം​ശം, മ​തം, ലിം​ഗ​ഭേ​ദം എ​ന്നി​വ പ​രി​ഗ​ണി​ക്കാ​തെ അ​വ​സ​ര​സ​മ​ത്വം പ്ര​ദാ​നം ചെ​യ്യു​ന്ന​തും സ്വ​കാ​ര്യ​മേ​ഖ​ല​യെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ​നി​ന്ന് ത​ട​യാ​ത്ത​തു​മാ​യ ഒ​രു ക്ഷേ​മ രാ​ഷ്ട്ര​മാ​ണ്.

രാ​ജ്യം ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച​തി​ന്റെ 75ാം വാ​ർ​ഷി​ക​ത്ത​ലേ​ന്ന് ചീ​ഫ് ജ​സ്റ്റി​സ്, സ​ഞ്ജീ​വ് ഖ​ന്ന, ജ​സ്റ്റി​സ് സ​ഞ്ജ​യ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് ഒ​രു വി​ധി​പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ ‘സോ​ഷ്യ​ലി​സ്റ്റ്’, ‘സെ​ക്കു​ല​ർ’ എ​ന്നീ പ​ദ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ര​ജി ത​ള്ളി​ക്കൊ​ണ്ട് സ്ഥി​തി​സ​മ​ത്വ​വും മ​ത​നി​ര​പേ​ക്ഷ​ത​യും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു വി​ധി.

1949 ന​വം​ബ​ർ 26ന് ​അം​ഗീ​ക​രി​ച്ച, 1950 ജ​നു​വ​രി 26ന് ​നി​ല​വി​ൽ വ​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം ഇ​ന്ത്യ​യെ ഒ​രു പ​ര​മാ​ധി​കാ​ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്കാ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. സോ​ഷ്യ​ലി​സ്റ്റ്, സെ​ക്കു​ല​ർ എ​ന്നീ പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന​ത് ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി ബോ​ധ​പൂ​ർ​വ​മെ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്തെ​ന്നാ​ൽ, ആ ​ര​ണ്ട് ആ​ശ​യ​ങ്ങ​ളും ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​വ​ചി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല.

പി​ന്നീ​ട് 1976ൽ ​ആ​ഭ്യ​ന്ത​ര അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ന​ട​ത്തി​യ, കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ അ​ധി​കാ​ര​ങ്ങ​ളെ വി​പു​ലീ​ക​രി​ച്ച 42ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ് ആ​മു​ഖ​ത്തി​ൽ ഈ ​വാ​ക്കു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്. അ​തോ​ടെ ആ​മു​ഖ​ത്തി​ൽ പ​ര​മാ​ധി​കാ​ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക് എ​ന്ന​ത് പ​ര​മാ​ധി​കാ​ര സ്ഥി​തി​സ​മ​ത്വ മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക് എ​ന്നാ​യി മാ​റി.

42ാം ഭേ​ദ​ഗ​തി​യി​ലൂ​ടെ കൊ​ണ്ടു​വ​ന്ന പ​ല മാ​റ്റ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന​യു​ടെ 43, 44 ഭേ​ദ​ഗ​തി​ക​ളി​ലൂ​ടെ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ആ​മു​ഖ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച സ്ഥി​തി​സ​മ​ത്വ മ​ത​നി​ര​പേ​ക്ഷ എ​ന്നീ വാ​ക്കു​ക​ളെ സ്പ​ർ​ശി​ച്ചി​ല്ല.

സോ​ഷ്യ​ലി​സ്റ്റ്, സെ​ക്കു​ല​ർ എ​ന്നീ വാ​ക്കു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് 44 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം 2020 ജൂ​ലൈ​യി​ൽ ആ ​ന​ട​പ​ടി​യെ ചോ​ദ്യം​ചെ​യ്ത് സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​ബ​ൽ​റാം സി​ങ് പെ​റ്റി​ഷ​ൻ ഫ​യ​ൽ ചെ​യ്തു. ഹി​ന്ദു​ത്വ വി​ഷ​യ​ങ്ങ​ൾ​ക്കാ​യി നി​ര​ന്ത​രം വ്യ​വ​ഹാ​രം ന​ട​ത്തു​ന്ന മ​റ്റു ര​ണ്ടു​പേ​ർ -മു​ൻ നി​യ​മ​മ​ന്ത്രി സു​ബ്ര​ഹ്മ​ണ്യം സ്വാ​മി, അ​ഡ്വ. അ​ശ്വ​നി കു​മാ​ർ ഉ​പാ​ധ്യാ​യ എ​ന്നി​വ​രും സ​മാ​ന​മാ​യ ഹ​ര​ജി​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

മ​ത​നി​​ര​പേ​ക്ഷ എ​ന്ന വാ​ക്ക് ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​ക​ൾ ആ​മു​ഖ​ത്തി​ൽ​നി​ന്ന് ബോ​ധ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്നും സ്ഥി​തി​സ​മ​ത്വ എ​ന്ന ആ​ശ​യം സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​മ്പോ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ വെ​ട്ടി​ച്ചു​രു​ക്കു​ന്നു​വെ​ന്നും അ​വ​ർ വാ​ദി​ച്ചു.

ഈ ​വാ​ദ​ങ്ങ​ളെ പാ​ടേ ത​ള്ളി​യ ഏ​ഴു പേ​ജു​ള്ള വി​ധി​യി​ൽ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു: ഹ​ര​ജി​ക്കാ​രു​ടെ വാ​ദ​ങ്ങ​ളി​ലെ പി​ഴ​വു​ക​ളും ബ​ല​ഹീ​ന​ത​ക​ളും പ്ര​ക​ട​വു​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ര​ട് ത​യാ​റാ​ക്കു​മ്പോ​ൾ, മ​ത​ത്തി​ന് വി​രു​ദ്ധ​മാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​തി​നാ​ൽ മ​ത​നി​ര​പേ​ക്ഷം എ​ന്ന വാ​ക്കി​ന്റെ അ​ർ​ഥം ‘അ​വ്യ​ക്ത​മാ​ണെ​ന്ന്’ ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, കാ​ല​ക്ര​മേ​ണ, ‘ഇ​ന്ത്യ മ​ത​നി​ര​പേ​ക്ഷ​ത​ക്ക് സ്വ​ന്ത​മാ​യൊ​രു വ്യാ​ഖ്യാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്തു, അ​തി​ൽ ഭ​ര​ണ​കൂ​ടം ഒ​രു മ​ത​ത്തെ​യും പി​ന്തു​ണ​ക്കു​ന്നി​ല്ല, ഒ​രു വി​ശ്വാ​സം പി​ൻ​പ​റ്റു​ന്ന​തി​നെ​യും ആ​ച​രി​ക്കു​ന്ന​തി​നെ​യും കു​റ്റ​ക​ര​മാ​യി കാ​ണു​ന്നു​മി​ല്ല -കോ​ട​തി പ​റ​ഞ്ഞു.

ആ​മു​ഖ​ത്തി​ൽ ഉ​ൾ​ച്ചേ​ർ​ത്ത സാ​ഹോ​ദ​ര്യം, സ​മ​ത്വം, വ്യ​ക്തി അ​ന്ത​സ്സ്, സ്വാ​ത​ന്ത്ര്യം എ​ന്നി​വ​യി​ൽ പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന ആ​ദ​ർ​ശ​ങ്ങ​ൾ ഈ ​മ​തേ​ത​ര ധാ​ർ​മി​ക​ത​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു, സോ​ഷ്യ​ലി​സം എ​ന്ന സ​ങ്ക​ൽ​പ​ത്തി​ന് ഇ​ന്ത്യ​യി​ൽ സ​വി​ശേ​ഷ​മാ​യ അ​ർ​ഥ​മു​ണ്ട്. അ​ത്​ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക നീ​തി​യു​ടെ ത​ത്ത്വ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു. സാ​മ്പ​ത്തി​ക​മോ സാ​മൂ​ഹി​ക​മോ ആ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം പൗ​ര​ജ​ന​ങ്ങ​ളാ​രും അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്നി​ല്ലെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​ക​യും വി​ക​സി​ക്കു​ക​യും വ​ള​രു​ക​യും ചെ​യ്യു​ന്ന സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും ഭ​ര​ണ​കൂ​ടം ഉ​റ​പ്പാ​ക്കു​ന്നു.

ഇ​ന്ത്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ സോ​ഷ്യ​ലി​സം എ​ന്നാ​ൽ പ്രാ​ഥ​മി​ക​മാ​യി അ​ർ​ഥ​മാ​ക്കു​ന്ന​ത് വം​ശം, മ​തം, ലിം​ഗ​ഭേ​ദം എ​ന്നി​വ പ​രി​ഗ​ണി​ക്കാ​തെ അ​വ​സ​ര​സ​മ​ത്വം പ്ര​ദാ​നം ചെ​യ്യു​ന്ന​തും സ്വ​കാ​ര്യ​മേ​ഖ​ല​യെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ​നി​ന്ന് ത​ട​യാ​ത്ത​തു​മാ​യ ഒ​രു ക്ഷേ​മ രാ​ഷ്ട്ര​മാ​ണ്. മ​ത​നി​ര​പേ​ക്ഷ​ത​യെ​ന്ന​തു​പോ​ലെ ഇ​ക്കാ​ല​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​യി​ൽ ഒ​രു ത​ന​ത്​ സോ​ഷ്യ​ലി​സം ഉ​രു​വ​പ്പെ​ട്ടു വ​ന്നി​ട്ടു​ണ്ട്.

സു​പ്രീം​കോ​ട​തി​യു​ടെ ഉ​ജ്ജ്വ​ല​മാ​യ ഈ ​വി​ധി​യെ സ്വാ​ഗ​തം​ചെ​യ്യു​ന്ന​തി​നൊ​പ്പം കേ​ന്ദ്ര​സ​ർ​ക്കാ​റും വി​വി​ധ സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളും അ​വ​ക്ക്​ കീ​ഴി​ലെ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളും എ​ത്ര​മാ​ത്രം മ​ത​നി​​ര​പേ​ക്ഷ​ത​യും സോ​ഷ്യ​ലി​സ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു​ണ്ട്​ എ​ന്ന്​ ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തേ​ണ്ട​ത്​ അ​ത്യാ​വ​ശ്യ​മാ​ണ്.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യം വ​ർ​ഷ​ങ്ങ​ളോ​ളം ആ​രാ​ധ​ന നി​ർ​വ​ഹി​ച്ചു​പോ​ന്ന ദേ​വാ​ല​യ​ം അ​തി​ക്ര​മ​ക​ര​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ടി​ട്ട്​ 32 വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ക​യാ​ണ്. ആ ​ത​ക​ർ​ക്ക​ൽ ക​ർ​മം അ​ന്യാ​യ​മാ​യ ഒ​രു ക്രി​മി​ന​ൽ പ്ര​വൃ​ത്തി​യാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​ക്കൊ​ണ്ടു​ത​ന്നെ ദേ​വാ​ല​യ ഭൂ​മി​യു​ടെ നി​യ​ന്ത്ര​ണം കോ​ട​തി അ​തേ ക്രി​മി​ന​ൽ സം​ഘ​ത്തി​​ന്റെ കൈ​ക​ളി​ലെ​ത്തി​ച്ച​ത്​ നാം ​ക​ണ്ട​താ​ണ്. സ​മാ​ന​മാ​യ രീ​തി​യി​ൽ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ന്റെ പ​ല ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക്​ നേ​രെ​യും കൈ​യേ​റ്റ ഗൂ​ഢാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ മ​ത​നി​ര​പേ​ക്ഷ രാ​ജ്യ​ത്തെ ഭ​ര​ണ​കൂ​ട​വും കോ​ട​തി​യും വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്ക്​ പ്ര​ചോ​ദ​നം പ​ക​രു​ന്ന നി​ല​പാ​ടു​ക​ളു​മെ​ടു​ക്കു​ന്നു. ഇ​ത​ല്ല, ഭ​ര​ണ​ഘ​ട​ന​യി​ൽ എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ട്ട മ​ത​നി​ര​പേ​ക്ഷ​ത എ​ന്ന പ​ദം​കൊ​ണ്ട​ർ​ഥ​മാ​ക്കു​ന്ന​ത്​ എ​ന്ന്​ അ​തി​നെ ലം​ഘി​ക്കു​ന്ന ശ​ക്തി​ക​ളെ ഓ​ർ​മി​പ്പി​ക്കു​ക ത​ന്നെ വേ​ണം.

സ്ഥി​തി​സ​മ​ത്വ​ത്തി​​​ന്റെ കാ​ര്യ​വും ഒ​ട്ടും ആ​ശ്വാ​സ്യ​മ​ല്ല. വ​ർ​ഗീ​യ​വി​ദ്വേ​ഷം ക​ഴി​ഞ്ഞാ​ൽ ​രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ള​ർ​ച്ച ​നേ​ടി​യി​രി​ക്കു​ന്ന​ത്​ അ​സ​മ​ത്വ​വും പ​ട്ടി​ണി​യു​മാ​ണ്. ബി​ല്യ​ന​ർ​മാ​രു​ടെ എ​ണ്ണം രാ​ജ്യ​ത്ത്​ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ടെ​യും വീ​ടി​ല്ലാ​തെ വ​ഴി​യോ​ര​ത്ത്​ ഉ​റ​ങ്ങാ​നും വാ​ഹ​നം ക​യ​റി ച​ത​ഞ്ഞ​ര​യ​പ്പെ​ടാ​നും വി​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും എ​ണ്ണം കു​ത്ത​നെ കു​തി​ച്ചു​യ​രു​ന്നു. കാ​ർ​ഷി​ക സ​മ്പ​ദ്​ വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന രാ​ജ്യ​ത്ത്​ ക​ർ​ഷ​ക​ർ​ക്ക്​ ക​ട​ക്കെ​ണി​യി​ൽ​നി​ന്നും ആ​ത്മ​ഹ​ത്യാ മു​ന​മ്പി​ൽ​നി​ന്നും മു​ക്തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യം. മ​ത​നി​ര​പേ​ക്ഷ​ത​യും സ്ഥി​തി​സ​മ​ത്വ​വും ഭ​ര​ണ​ഘ​ട​നാ ആ​മു​ഖ​ത്തി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്ന്​ വി​ധി​ച്ച കോ​ട​തി അ​തി​​ന്റെ ദൗ​ത്യം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. രാ​ജ്യ​ത്തെ ആ ​മൂ​ല്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി നി​ല​നി​ർ​ത്തു​ക എ​ന്ന ദൗ​ത്യം പൗ​ര​ജ​ന​ങ്ങ​ളാ​ണ്​ ഇ​നി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian constitutionsecularismstatus quo
News Summary - 75th anniversary of Indian Constitution
Next Story