ആധാറും പുതിയ ആശങ്കകളും
text_fieldsമൊബൈൽ ഫോൺ നമ്പറും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസങ്ങളിൽ ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് നിരന്തരമായി സന്ദേശങ്ങൾ അയച്ചിരുന്നു. കേന്ദ്ര ടെലികോം മന്ത്രാലയത്തിെൻറ നിർദേശപ്രകാരമുള്ള അറിയിപ്പെന്ന ആമുഖത്തോടെയുള്ള ആ സേന്ദശങ്ങൾക്ക് കാര്യമായ പ്രതികരണം ലഭിച്ചില്ല. രാജ്യത്തെ 105 കോടി മൊബൈൽ ഫോൺ ഉപയോക്താക്കളിൽ 75 ശതമാനം പേരും ഇൗ നിർദേശത്തോട് പുറംതിരിഞ്ഞുനിന്നതോടെയാണ് സർക്കാർ ടെലികോം കമ്പനികൾക്കായി നേരിട്ട് രംഗത്തെത്തിയത്. 2018 ഫെബ്രുവരി 28നകം സിം കാർഡ്^ആധാർ ബന്ധനം നടന്നില്ലെങ്കിൽ ആ നമ്പർ റദ്ദാക്കുമെന്നാണ് ഇപ്പോൾ കേന്ദ്ര മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശം.
വ്യാജവിലാസങ്ങളിൽ പലരും സിം കാർഡുകർ വാങ്ങിക്കൂട്ടുന്നുവെന്നും ഇത് വലിയ സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി ലോക്നീതി ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ആധാറും സിം കാർഡ് വിവരങ്ങളും ഒരുവർഷത്തിനുള്ളിൽ ബന്ധിപ്പിക്കണമെന്ന് ഉത്തരവിട്ടത്. ആ ഉത്തരവ് നടപ്പാക്കുന്നുവെന്ന വ്യാജേനയാണ് ആധാർ അടിച്ചേൽപിക്കാനുള്ള പുതിയതന്ത്രം കേന്ദ്രം മെനയുന്നത്. സ്വകാര്യത പൗരെൻറ മൗലികാവകാശമായി സുപ്രീംകോടതി പ്രഖ്യാപിച്ച ശേഷം ആധാറുമായി ബന്ധപ്പെട്ട കേന്ദ്രത്തിെൻറ ആദ്യ ഉത്തരവ് എന്നനിലയിൽ ഇൗ വിഷയം സവിശേഷ ചർച്ച അർഹിക്കുന്നുണ്ട്.
സർക്കാർ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കരുതെന്ന് 2015ൽതന്നെ സുപ്രീംകോടതി വിധിച്ചതാണ്. ആധാർ കാർഡിനായി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നുവെന്നും ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമുള്ള വാദം ഇൗ കേസിലെ ഹരജിക്കാർ കോടതിയിൽ ഉന്നയിച്ചപ്പോൾ ‘സ്വകാര്യത’ പൗരെൻറ മൗലികാവകാശമല്ലെന്നായിരുന്നു സർക്കാറിെൻറ നിലപാട്. പിന്നീട് ഇൗ കേസ് പരിഗണിച്ച സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചാണ് സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച് മോദി സർക്കാറിന് കനത്ത തിരിച്ചടി നൽകിയത്. ഇതിനിടെ, ആധാർ ബിൽ പാർലമെൻറിെൻറ പിൻവാതിലിലൂടെ കേന്ദ്രം പാസാക്കിയെടുത്തു. ഇതുസംബന്ധിച്ച് ജയറാം രമേശ് സമർപ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ‘സ്വകാര്യത വിധി’യുടെ പശ്ചാത്തലത്തിൽ ഇൗ കേസ് അതിനിർണായകമാണെന്നിരിക്കെ ഇത്രയും തിടുക്കപ്പെട്ട് പുതിയൊരു ‘ആധാർ ഉത്തരവി’െൻറ കാര്യമെന്തായിരുന്നു?
സിം കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം സുപ്രീംകോടതി മൗലികാവകാശമായി പ്രഖ്യാപിച്ച സ്വകാര്യതയിേലക്കുള്ള പച്ചയായ കടന്നുകയറ്റം തന്നെയാണ്. 2016 ലെ ആധാർ ‘നിയമം’ സ്വകാര്യതയെ ഒരു നിലക്കും ഹനിക്കില്ലെന്ന് യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ (യു. െഎ.ഡി.എ.െഎ) സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ ആവർത്തിക്കുേമ്പാഴും ഒേട്ടറെ പഴുതുകൾ കണ്ടെത്താനാകും. ഒരാൾക്ക് മൂന്നുതരം ‘സ്വകാര്യ വിവരങ്ങളാ’ണ് ഉണ്ടാവുക: ബയോമെട്രിക് വിവരങ്ങൾ, തിരിച്ചറിയൽ വിവരങ്ങൾ, വ്യക്തി വിവരങ്ങൾ.
ഒരാളുടെ ചിത്രം, വിരലടയാളം, കണ്ണിെൻറ െഎറിസ് സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയവയൊക്കെയാണ് ബയോമെട്രിക് വിവരങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആധാർ എൻറോൾമെൻറ് സമയത്ത് നൽകുന്ന വിവരങ്ങളാണ് ‘തിരിച്ചറിയൽ’ എന്ന വിഭാഗത്തിൽ പെടുക. താമസിക്കുന്ന സ്ഥലം, ഫോൺ നമ്പർ, ജനന തീയതി തുടങ്ങിയവെയാക്കെ ഇതിൽപെടും. ഇൗ രണ്ട് വിഭാഗങ്ങളും ആധാർ ആക്ടിൽ വ്യക്തമാക്കുന്നുമുണ്ട്. എന്നാൽ, ‘വ്യക്തി വിവര’ങ്ങളൂടെ കാര്യം മറിച്ചാണ്. ‘സ്വകാര്യത’ സംബന്ധിച്ച് ആദ്യ രണ്ടിനേക്കാൾ അതീവ നിർണായകമായ ഒന്നാണ് ഇത്. ഒരാൾ എങ്ങോട്ട് യാത്ര പോകുന്നു, അയാൾ വായിക്കുന്ന പുസ്തകങ്ങൾ ഏതൊക്കെ, ആരോടൊക്കെ സംസാരിക്കുന്നു, ഇൻറർനെറ്റിൽ അയാൾ തിരയുന്നത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഇൗ വിഭാഗത്തിൽ വരുന്നത്.
എന്നാൽ ഇൗ വിവരത്തെക്കുറിച്ച് ആധാർ ആക്ടിൽ പരാമർശമില്ല. ആധാർ കാർഡെടുത്ത ഒരു വ്യക്തിയുടെ ആദ്യത്തെ രണ്ട് വിഭാഗത്തിൽപെട്ട വിവരങ്ങൾ ‘എൻറോൾ’ ചെയ്യപ്പെടുന്നതോടെ സി.െഎ.ഡി.ആർ (സെൻട്രൽ െഎഡൻറിറ്റീസ് ഡാറ്റ റെസ്പിേററ്ററി) എന്ന ഡാറ്റാബേസിൽ ലഭിച്ചിട്ടുണ്ടാകും. എന്നാൽ ‘വ്യക്തി’വിവരങ്ങൾ ലഭിക്കണമെങ്കിൽ ഇതുമാത്രം പോര. ഇവിടെയാണ് പുതിയ ഉത്തരവിെൻറ പ്രസക്തി. സിം കാർഡ്, ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ‘വ്യക്തി വിവരങ്ങളാ’ണ് യഥാർഥത്തിൽ ഭരണകൂടത്തിന് ലഭിക്കുന്നത്. നിങ്ങൾ എവിടെ പോകുന്നു, ആരോട് സംസാരിക്കുന്നു, ഇൻറർനെറ്റിൽ നിങ്ങളുടെ ആക്ടിവിറ്റീസ് എന്തൊക്കെയാണ് തുടങ്ങി ഒേട്ടറെ കാര്യങ്ങൾ ഇൗ ‘ബന്ധിപ്പിക്കലി’ലൂടെ അറിയാൻ കഴിയും. ഇത് സ്വകാര്യതക്കുനേരെയുള്ള കടന്നുകയറ്റമല്ലാെത മറ്റെന്താണ്?
പ്രശ്നങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. ആധാർ വിവരങ്ങൾ ശേഖരിച്ചുവെക്കുന്ന സി.െഎ.ഡി.ആർ ഇതിനകംതന്നെ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ആധാർ നിയമത്തിൽ അതിനുള്ള പഴുതുകൾ ആദ്യമേ സൃഷ്ടിച്ചിട്ടുമുണ്ട്. ആധാർ വിവരങ്ങൾ ഇതിനകംതന്നെ അമേരിക്കൻ ചാരസംഘടനയായ സി.െഎ.എക്ക് ലഭിച്ചുവെന്ന വിക്കിലീക്സ് വെളിപ്പെടുത്തൽ നാം അറിഞ്ഞത് സുപ്രീംകോടതിയുടെ ‘സ്വകാര്യത വിധി’ പുറത്തുവന്നതിെൻറ തൊട്ടടുത്ത ദിവസമായിരുന്നു. വിക്കിലീക്സ് റിപ്പോർട്ട് കേന്ദ്രം നിഷേധിക്കുന്നുണ്ടെങ്കിലും ഇത്തരം വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് തെളിയിക്കപ്പെട്ടതാണ്. റിലയൻസ് ജിയോ ഫോണിെൻറ ഉദയം ഒാർമയില്ലേ? ജിയോ സിം ലഭിക്കാൻ തിരിച്ചറിയൽ രേഖയായി ആധാർ കാർഡായിരുന്നു ആദ്യം മുതലേ അവർ ആവശ്യപ്പെട്ടിരുന്നത്. മറ്റൊരർഥത്തിൽ സർക്കാർ തീരുമാനം റിലയൻസ് അതിനുമുേമ്പ നടപ്പാക്കിത്തുടങ്ങിയിരുന്നു. പത്ത് േകാടിേയാളം ഉപയോക്താക്കളുണ്ട് ഇപ്പോൾ ജിയോക്ക്. കണക്ഷൻ നൽകിയതിലൂടെ ലഭിച്ച ആധാർ വിവരങ്ങൾ ഒരു വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സംഭവം വിവാദമായതോടെ വെബ്സൈറ്റിലുള്ള ആധാർ വിവരങ്ങൾ ആധികാരികമല്ലെന്ന് പറഞ്ഞ് റിലയൻസ് തടിയൂരാൻ ശ്രമിച്ചുവെങ്കിലും വിലപ്പോയില്ല. ഇപ്പോൾ വിവിധ സന്നദ്ധസംഘടനകളുടെ സമ്മർദത്തെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് ഒരു കമ്പ്യൂട്ടർ എൻജിനീയർ അറസ്റ്റിലായതാണ് ഒടുവിലെ വാർത്ത.
ഡിജിറ്റൽ സാേങ്കതികവിദ്യയുടെ പുതിയ കാലത്ത് ഭരണകൂടത്തിെൻറ പലതരത്തിലുള്ള നിരീക്ഷണങ്ങൾക്ക് നാം വിധേയരാകുന്നുണ്ട്. ഇൻറർനെറ്റ് യുഗത്തിൽ ‘ഡാറ്റ’യാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇൗ ഡാറ്റയുെട കടന്നുകയറ്റത്തെകുറിച്ച് 2012ൽ എ.പി. ഷാ കമ്മിറ്റി കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒാൺലൈൻ യുഗത്തിൽ സമഗ്രമായ സ്വകാര്യതനിയമം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രസ്തുത റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. ഇൗ റിപ്പോർട്ട് കോൾഡ് സ്റ്റോറേജിലിരിക്കുേമ്പാഴാണ് സ്വകാര്യതയെ ഹനിക്കുന്ന പുതിയ ഉത്തരവുകൾ ഒാരോന്നായി വന്നുകൊണ്ടിരിക്കുന്നത്. ഭരണകൂട നിരീക്ഷണത്തിെൻറ മറ്റൊരു ഉപകരണമായിത്തന്നെ ഇൗ പുതിയ ഉത്തരവിനെ കാണേണ്ടതുണ്ട്. ഇത് നടപ്പാക്കുേമ്പാൾ വേറെയും അപകടങ്ങളുണ്ട്. നമ്മുടെ രാജ്യത്തെ മൊബൈൽ ഉപയോക്താക്കളിൽ കൂടുതലും ആശ്രയിക്കുന്നത് ജിയോ പോലുള്ള സ്വകാര്യ കമ്പനികളെയാണ്.
സിം കാർഡ്, ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ വലിയൊരു ഡാറ്റാബേസ് ഇൗ കമ്പനികൾക്ക് സ്വന്തമാകുമെന്നർഥം. ജിയോ വെറുമൊരു കമ്പനിയല്ലെന്നോർക്കുക; അത് വലിയൊരു ബിസിനസ് ശൃംഖലയുടെ ഭാഗമാണ്. രാജ്യസുരക്ഷ ഉറപ്പാക്കാൻ സിം കാർഡ്, ആധാറുമായി ബന്ധിപ്പിക്കണമെന്ന വാദം അത്യന്തം അസംബന്ധവുമാണ്. വ്യാജ െഎ.ഡികൾ കണ്ടെത്താൻ സൈബർസാേങ്കതികവിദ്യയുടെ തന്നെ മറ്റു സുതാര്യമാർഗങ്ങൾ അവലംബിക്കുകയാണ് ഉചിതം. പല യൂറോപ്യൻ രാജ്യങ്ങളിലും വെൻഡിങ് മെഷീൻ വഴി സിം കാർഡ് ലഭിക്കും. അവിടെയൊന്നും സുരക്ഷയുടെ ഉപാധിയായി ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നില്ല. നമ്മേക്കാൾ സുരക്ഷാഭീഷണി നേരിടുന്ന രാജ്യങ്ങളാണ് അതിൽ പലതുമെന്ന് ഒാർക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.