വീണ്ടും ചൂൽ വിപ്ലവം
text_fields‘‘കാം കിയാ കെജ്രിവാൾ’’ -ഓട്ടോ ഡ്രൈവറായ കിഷൻചന്ദ് പറഞ്ഞു. ജനങ്ങൾക്ക് കെജ്രിവാ ൾ പല ഉപകാരങ്ങളും ചെയ്തുവെന്ന് മലയാളം. ആം ആദ്മി പാർട്ടി ഡൽഹിയിൽ വീണ്ടുമൊരു കുറ് റിച്ചൂൽ വിപ്ലവം എങ്ങനെ സാധ്യമാക്കിയെന്ന ചോദ്യത്തിന് ലളിതമായ ഉത്തരം ആ വാക്കുകളി ലുണ്ട്.
ആപ് സർക്കാറിെൻറ ജനോപകാരപ്രവർത്തനങ്ങൾക്ക് ഡൽഹിക്കാർ വോട്ടുചെയ് തു. സ്വന്തം രാഷ്ട്രീയ ചിന്താഗതി മാറ്റിവെച്ച് എന്നുകൂടി കൂട്ടിച്ചേർക്കണം. അതിനിടെ , വിദ്വേഷ രാഷ്ട്രീയത്തിലൂടെ വോട്ട് ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയതന്ത്രം ഏശിയില ്ല. കേന്ദ്രഭരണവും ഡൽഹിയിലെ ഏഴ് ലോക്സഭ സീറ്റും കൈയിലുണ്ടായിട്ടും മോദി-അമിത്ഷാ മാർ ഇന്ദ്രപ്രസ്ഥത്തിൽ മലർന്നടിച്ചു വീണു. ഭരണത്തിൽ ഹാട്രിക് തികച്ച ചരിത്രം ഇനിയെ ാരിക്കലും ആവർത്തിക്കപ്പെടാത്തവിധം പഴങ്കഥയാക്കി കോൺഗ്രസ് വീണ്ടും വട്ടപ്പൂജ്യമ ായി. അങ്ങനെ ‘ഫിർ ഏക് ബാർ ആപ് സർക്കാർ’.
അധികാരത്തിെൻറ മൂന്നാമൂഴം span>
ആം ആദ്മി പാർട്ടിയുടെ നിയമസഭ ഭൂരിപക്ഷത്തിൽ അഞ്ചുവർഷത്തിനിെട ഉണ്ടായ ഇടിവ് വെറും അഞ്ചു സീറ്റ് മാത്രം. അത്തരമൊരു ജനപിന്തുണ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിക് കോ മറ്റേതൊരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കോ അവകാശപ്പെടാൻ പറ്റില്ല. ഭരണത ്തിൽ അഞ്ചാറു വർഷം മുന്നോട്ടുപോകുേമ്പാൾ ഭരണവിരുദ്ധ വികാരം മുറുകുന്നതാണ് ചരി ത്രം.
അത് ചില കുറുക്കുവഴികളിലൂടെ പലവട്ടം മറികടന്ന മുഖ്യമന്ത്രിമാരുണ്ട്. എന്ന ാൽ, 70ൽ 67 സീറ്റ് എന്ന ചരിത്ര നേട്ടം സമ്പാദിച്ച് അഞ്ചുവർഷം കഴിഞ്ഞപ്പോഴും കെജ്രിവാളി ന് നാമമാത്രമായ സീറ്റുനഷ്ടം മാത്രം. കേന്ദ്രത്തിൽ രണ്ടുവട്ടം അധികാരത്തിലേറിയ ബി.ജെ .പിക്കും ഡൽഹി മൂന്നുവട്ടം ഭരിച്ച കോൺഗ്രസിനും ഇടയിലൂടെ അധികാരത്തിെൻറ മൂന്നാമൂഴ ത്തിലേക്ക് ഊളിയിടുകയായിരുന്നു കെജ്രിവാൾ.
അതെങ്ങനെ സാധ്യമായി എന്ന ചോദ്യത്തി ന്, ഡൽഹിയിലെ ജനങ്ങൾക്ക് കിട്ടുന്ന സൗജന്യങ്ങളും ആശ്വാസങ്ങളും എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. ജനക്ഷേമം എന്ന അജണ്ടക്കുമുന്നിൽ ജാതിയും രാഷ്ട്രീയവും മാറിനിൽക്കുന്ന ു. അത് ഒരുപക്ഷേ, മറ്റു പലേടത്തും നടപ്പാക്കാൻ കഴിയാത്ത, മഹാനഗരമായ ഡൽഹിയുടെ മാത്രം പ്രത്യേകത.
കാര്യം മുേമ്പ വ്യക്തം
അഞ്ചു വർഷം മുമ്പ് നടന്ന തെര ഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കുവേണ്ടി വോട്ടർമാർ കാണിച്ച ദാഹവും തിളപ്പും അതേ അള വിൽ ഈ തെരഞ്ഞെടുപ്പിൽ പ്രകടമായിരുന്നില്ല. എന്നാൽ, തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുത ൽ വോട്ടെണ്ണൽ കഴിയുംവരെ, വീണ്ടും അധികാരത്തിൽവരാൻ പോകുന്നത് ആം ആദ്മി പാർട്ടിയാണെന്ന കാര്യം വ്യക്തമായിരുന്നു.
ബി.ജെ.പി ഡൽഹിയിൽ പയറ്റുന്ന തന്ത്രങ്ങൾ കാരണം ഇത്രത്തോളം ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല എന്നുമാത്രം. അഞ്ചു വർഷം മുമ്പ് ആം ആദ്മി പാർട്ടിക്ക് വോട്ടുചെയ്യാൻ സ്ത്രീകളായിരുന്നു മുന്നിൽ. ബി.ജെ.പിയിലും കോൺഗ്രസിലുമുള്ള ആണുങ്ങൾക്ക്, സ്വന്തം വീട്ടിലെ ‘പെൺവോട്ട്’ സ്വന്തം പാർട്ടിയുടെ അക്കൗണ്ടിലേക്ക് നൽകാൻ കഴിഞ്ഞില്ല. ലോക്സഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ കഥ മറ്റൊന്നായി. കേന്ദ്രത്തിൽ മോദി, ഡൽഹിയിൽ കെജ്രിവാൾ എന്നാണ് പൊതുചിന്ത. ഡൽഹിയിലെ ഏഴു സീറ്റും ബി.ജെ.പി പിടിച്ചു.
നിയമസഭ തെരഞ്ഞെടുപ്പു വന്നപ്പോൾ ഇക്കുറിയും സ്ത്രീവോട്ട് കെജ്രിവാളിെൻറ സ്വാധീനവലയത്തിലായി. ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിെൻറ ഗുണഫലം 95 ലക്ഷം വരുന്ന സ്ത്രീ വോട്ടർമാരിൽനിന്ന് കെജ്രിവാൾ കൊയ്യുകതന്നെ ചെയ്തു. വൈദ്യുതിക്കും വെള്ളത്തിനും പണ്ടത്തെപ്പോലെ തീപിടിച്ച ബില്ലു വരാത്തതുവഴി ആശ്വാസത്തിെൻറ നെടുവീർപ്പിടുന്ന ഇടത്തരക്കാരും താഴ്ന്ന വരുമാനക്കാരുമൊക്കെ വീണ്ടും കെജ്രിവാൾ വരണമെന്ന് ആഗ്രഹിച്ചു.
നെറ്റിയിൽ സിന്ദൂരം ചാർത്തി
വർഗീയതയുടെ കെണിയിൽ വീഴ്ത്താൻ ശ്രമിച്ച ബി.ജെ.പിയെ കെജ്രിവാൾ എങ്ങനെ മറികടന്നു? പൗരത്വഭേദഗതി നിയമത്തിനെതിരെ ട്വിറ്ററിലൂടെയും മറ്റും കെജ്രിവാൾ തുടക്കത്തിൽ ചിലതു പറഞ്ഞിട്ടുണ്ട്. എന്നാൽ, പ്രസംഗവേദികളിൽ ഒരിടത്തും പൗരത്വവിഷയം മുഖ്യമന്ത്രി പരാമർശിച്ചില്ല.
ശാഹീൻബാഗിലെ സമരപ്പന്തലിലേക്ക് കടന്നുചെല്ലുകയോ വോട്ട് അഭ്യർഥിക്കുകയോ ചെയ്തില്ല. കെജ്രിവാൾ, തൊപ്പിയിട്ട കെജ്രിവാളാണെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന ബി.ജെ.പിക്ക് തെറ്റിയത് അവിടെയാണ്. ഹിന്ദുവിെൻറ പേറ്റൻറ് എടുത്തു നിൽക്കുന്ന ബി.ജെ.പി മാത്രമല്ല ഹിന്ദുവെന്ന് വിളിച്ചുപറയുന്ന വിധം, കെജ്രിവാൾ വോട്ടുചെയ്യാൻ കുടുംബസമേതം പോളിങ് ബൂത്തിൽ എത്തിയത് പതിവില്ലാത്തവിധം നെറ്റിയിൽ വലിയ സിന്ദൂരക്കുറിയുമായാണ്.
മറുവശത്ത് മറ്റൊന്നുകൂടി കെജ്രിവാൾ ചെയ്യുന്നുണ്ടായിരുന്നു. വിശ്വസ്തനായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ശാഹീൻബാഗിലെ സമരപ്പന്തൽ സന്ദർശിച്ചു; അവർക്കൊപ്പമെന്ന് പ്രഖ്യാപിച്ചു. അതൊരിക്കലും കെജ്രിവാൾ അറിയാതെയായിരുന്നില്ല. പക്ഷേ, ആപ്പിെൻറ മുഖം കെജ്രിവാളാണെന്നിരിെക്ക, ആ ‘തൊപ്പി’ ഇടലിന് വലിയ പ്രചാരം നൽകാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല.
രണ്ടിനുമിടയിൽ ഹിന്ദു വോട്ടുബാങ്കിൽ കെജ്രിവാളിനെക്കുറിച്ച് സംശയമുയർത്താനുള്ള ബി.ജെ.പിയുടെ വർഗീയതന്ത്രം പാളി. കെജ്രിവാളിെൻറ ഹിന്ദുത്വത്തെ ഹിന്ദു വോട്ടർമാർ സംശയിച്ചില്ല. ബി.ജെ.പിക്കെതിരെ കോൺഗ്രസിന് വോട്ടുചെയ്തിട്ടു കാര്യമില്ലാത്ത മുസ്ലിംവോട്ടർമാരുടെ നിവൃത്തികേട് ആം ആദ്മി പാർട്ടി മുതലാക്കുകയും ചെയ്തു.
ചതിച്ചത് കോൺഗ്രസ്
യഥാർഥത്തിൽ ബി.ജെ.പിയെ ചതിച്ചത് കോൺഗ്രസാണ്. അവർ മെലിഞ്ഞുണങ്ങി ഇത്രകണ്ട് അസ്ഥിപഞ്ജരമായെന്ന് ബി.ജെ.പി കരുതിയില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ 23 ശതമാനത്തിനടുത്ത് വോട്ടുനേടിയ കോൺഗ്രസ്, ആം ആദ്മി പാർട്ടിയെ ശതമാനക്കണക്കിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയതാണ്.
പൗരത്വപ്രക്ഷോഭത്തിൽ രാഹുലും പ്രിയങ്കയും സോണിയയും കെജ്രിവാളിനെക്കാൾ എത്രയോ ശക്തമായി ഇടപെട്ടവരാണെന്നിരിെക്ക, മുസ്ലിം വോട്ടിനെ കോൺഗ്രസ് ഗണ്യമായി സ്വാധീനിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടി. ബി.ജെ.പിവിരുദ്ധ വോട്ടുകൾ ഇങ്ങനെ ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനുമായി ചിതറുന്ന വിടവിലൂടെ ബി.ജെ.പിയുടെ സീറ്റെണ്ണം കൂട്ടാം, ഒത്താൽ അധികാരം പിടിക്കാമെന്ന മോദി-അമിത് ഷാമാരുടെ ‘ചാണക്യ’ തന്ത്രം ഡൽഹിയുടെ മണ്ണിൽ എട്ടുനിലയിൽ പൊട്ടി.
കോൺഗ്രസ് സം‘പൂജ്യർ’
ഡൽഹിയുടെ അങ്കക്കളത്തിൽ ഇപ്പോൾ ബി.ജെ.പിയും ആം ആദ്മി പാർട്ടിയും മാത്രം. 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസ് ഔട്ട്; 10 വർഷത്തേക്ക് വട്ടപ്പൂജ്യം. ഇത്രയും ഭീമമായ പരാജയം, ആം ആദ്മി പാർട്ടിക്ക് സ്വന്തം വോട്ടു ചാരിക്കൊടുത്ത് ജയിപ്പിച്ചതുകൊണ്ടാണ് എന്നൊക്കെയുള്ള അക്കാദമിക സിദ്ധാന്തങ്ങൾ ചിലർ മുന്നോട്ടുവെക്കുന്നുണ്ട്.
ആം ആദ്മി പാർട്ടിയുടെ പ്രത്യുപകാരം വഴിയെങ്കിലും ഒരു സീറ്റ് പിടിക്കാൻ കഴിയാത്തവർ വോട്ടു ചാരിക്കൊടുത്ത കെട്ടുകഥ പ്രചരിപ്പിക്കുന്നത് നിവൃത്തികേടു കൊണ്ടാകാം. ജയസാധ്യതയുള്ള ഒരു സ്ഥാനാർഥിപോലും കോൺഗ്രസിന് ഇല്ലാതെ പോയി. ഷീല ദീക്ഷിതിെൻറ നേതൃമുഖത്തിനു പകരംവെക്കാൻ ആരുമുണ്ടായില്ല. പി.സി. ചാക്കോ മലയാളികൾക്കും കോൺഗ്രസ് നേതൃത്വത്തിനും വേണ്ടപ്പെട്ടവനാകാം.
എന്നാൽ, ഹിന്ദിമേഖലയിൽ കോൺഗ്രസിെൻറയും തെരഞ്ഞെടുപ്പങ്കത്തിെൻറയും പങ്കായം പിടിക്കാൻ ഒരു വടക്കേ ഇന്ത്യക്കാരനെപ്പോലും കണ്ടെടുക്കാൻ കഴിയാത്ത കോൺഗ്രസിെൻറ ദാരിദ്ര്യം പാർട്ടിയിലും പുറത്തും ചർച്ചചെയ്യപ്പെട്ടിരുന്നു. ആപ് തൂത്തുവാരിയതിനൊപ്പം, ബി.ജെ.പി വോട്ടുശതമാനം മെച്ചപ്പെടുത്തിയതുകൂടി കോൺഗ്രസ് കാണേണ്ടിവരുന്നു. പാർട്ടി വോട്ടുകൾപോലും കൈവിട്ടുപോയി. ബി.ജെ.പിക്കെതിരെ ജയസാധ്യതയുള്ളവരെ വിജയിപ്പിക്കുകയെന്ന രീതി മുസ്ലിംകൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കിയപ്പോൾ, മുഴുവൻ പ്രയോജനവും നേടിയെടുത്തത് ആം ആദ്മി പാർട്ടിയാണ്.
പ്രതിപക്ഷ മുന്നേറ്റത്തിന് ഉന്മേഷം
രാഷ്ട്രീയ പാർട്ടിയെന്നനിലയിൽ ആം ആദ്മി കൂടുതൽ മൂർത്തസ്വഭാവം നേടുകയാണ്. ഇന്ത്യയിലെവിടെയും വേരുപടർത്താനും അധികാരംപിടിക്കാനും സ്കോപ്പുള്ള പാർട്ടിയെന്ന നിലയിൽ കേരളത്തിലടക്കം ആപ് വേരൂന്നിയിരുന്നു. പഞ്ചാബിൽ പാർലമെൻറ് പ്രാതിനിധ്യത്തോടെ വളരുകയും ചെയ്തു. ഡൽഹിയിലെ പുതിയ മുന്നേറ്റത്തിലൂടെ ആപ് കൂടുതൽ വളരാൻ പോകുന്നുവെന്ന് വിലയിരുത്തേണ്ടതില്ല.
മറിച്ച്, ഡൽഹിയിൽ കൂടുതൽ ശക്തിയും വെല്ലുവിളിയും സമ്പാദിക്കുന്നു എന്നാണ് അർഥം. ദേശീയ രാഷ്ട്രീയത്തിൽ കെജ്രിവാളിനുള്ള അംഗീകാരം വർധിക്കുന്നു. എന്നാൽ, മോദിയെ എതിരിടുന്ന നേതാവായി മാറാൻ കെജ്രിവാൾ ഇനി ആഗ്രഹിച്ചുവെന്നുവരില്ല. മോദിക്കും ബി.ജെ.പിക്കും എതിരായ പ്രതിപക്ഷ മുന്നേറ്റത്തിന് ഡൽഹി ഫലം ഉന്മേഷം പകരുന്നുണ്ടാവാം. എന്നാൽ ആ വഴിക്കുള്ള പ്രതിപക്ഷഐക്യം കാതങ്ങൾ അകലെയാണ്. ഡൽഹിയിൽ കോൺഗ്രസുമായി സഖ്യത്തിന് കെജ്രിവാൾ താൽപര്യപ്പെട്ടില്ല.
കോൺഗ്രസും താൽപര്യം കാണിച്ചില്ല. മുഖ്യശത്രു ബി.ജെ.പിയാണെങ്കിലും, സ്വന്തം പ്രതാപം തെളിയിക്കാനുള്ള മത്സരങ്ങളാണ് പ്രതിപക്ഷത്ത് തുടരുന്നത്. ഡൽഹിയിൽ ബി.ജെ.പിയോടു കൊമ്പുകോർക്കുന്ന ആപ്പിനെ സഹായിക്കുകയല്ല, സ്വന്തം വോട്ട് എണ്ണിയെടുക്കാൻ മത്സരിച്ച് ‘നോട്ട’ക്കും താഴെ 0.01 ശതമാനം വോട്ടു പിടിച്ചടക്കുകയായിരുന്നു സി.പി.എം എന്ന് കൂട്ടിച്ചേർക്കാം. സി.പി.ഐ, എൻ.സി.പി, ബി.എസ്പി തുടങ്ങിയ പാർട്ടികളും ഈ പോരാട്ടത്തിലായിരുന്നു. പ്രതിപക്ഷത്തെ ഈ ‘ഐക്യ’മാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്ന കാര്യം.
തലക്കടി നാലാംവട്ടം
ഡൽഹിയിൽ ഇപ്പോഴൊരു ലോക്സഭ തെരഞ്ഞെടുപ്പു നടന്നാൽ വീണ്ടും മോദി ജയിച്ചെന്നുവരും. കേന്ദ്രത്തിലേക്ക് മോദിക്കും ഡൽഹിയിലേക്ക് കെജ്രിവാളിനും വോട്ട് എഴുതിവെച്ചു നിൽക്കുന്ന ഡൽഹിയുടെ മനസ്സിനെ കാണാതിരുന്നുകൂടാ. അതുകൊണ്ടുതന്നെ, ഡൽഹിയുടെ ഫലം ദേശീയ തലത്തിൽ പ്രതിപക്ഷത്തിെൻറ മുന്നേറ്റമായി വ്യാഖ്യാനിക്കാനുമാവില്ല.
എന്നാൽ, അത് ബി.ജെ.പിക്ക് തിരിച്ചടിയാണ്. പൗരത്വഭേദഗതിയും മറ്റു നിയമനിർമാണങ്ങളും വഴി വർഗീയച്ചുവയിൽ തെരഞ്ഞെടുപ്പ് അട്ടിമറി എല്ലായ്പോഴും നടക്കില്ലെന്ന് അവർ തിരിച്ചറിയുന്നു. ജനങ്ങൾക്ക് വിശ്വസ്തരായ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഈ വർഗീയ അട്ടിമറി നടപ്പില്ലെന്ന യാഥാർഥ്യമാണ് മോദി-അമിത് ഷാമാർക്കു മുമ്പിൽ. മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് ഫലങ്ങൾക്കുപിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി തുടർച്ചയായി ഏറ്റുവാങ്ങുന്ന നാലാമത്തെ തലക്കടിയാണിത്. ഇനി നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി വിലപേശാൻ നിതീഷ്കുമാറിന് കുറെക്കൂടി കരുത്തുനൽകുന്നതാണ് ഡൽഹി ഫലം. മമത ബാനർജിക്കും ആവേശം പകരുന്നതാണ് ഫലം
ഒഴിവുനയം അടവുനയം
സ്വന്തം മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാൻ പോലുമില്ലാത്ത ബി.ജെ.പിയെ നയിക്കുന്ന മോദി-അമിത് ഷാമാർ അത് നേരേത്ത തിരിച്ചറിയാതിരുന്നില്ല. അനധികൃത കോളനികൾ ക്രമപ്പെടുത്തുന്നതുപോലുള്ള കേന്ദ്രാശ്വാസങ്ങൾകൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ അവർ ശ്രമിക്കാതിരുന്നില്ല.
പക്ഷേ ആരോഗ്യ, വിദ്യാഭ്യാസ, പൊതുസൗകര്യ മേഖലകളിൽ കെജ്രിവാൾ നടത്തിയ പ്രവർത്തനങ്ങൾതന്നെ പിന്നെയും തിളങ്ങിനിന്നു. വർഗീയതയുടെ പതിവുരീതികൾ വർധിത വീര്യത്തോടെ പരീക്ഷിക്കുകയെന്ന തുറുപ്പുശീട്ട് മാത്രമായിരുന്നു പിന്നെ ബി.ജെ.പിയുടെ കൈമുതൽ. പൗരത്വപ്രക്ഷോഭം, ശാഹീൻബാഗ് സമരം എന്നിവയിലൂടെ ആപ്പിെൻറ വോട്ടു ഭിന്നിപ്പിക്കാൻ മോദിയും അമിത് ഷായും കളത്തിലിറങ്ങി.
പൗരത്വവിഷയം ആളിക്കത്തിയ ഡൽഹിയിൽ ‘ഹിന്ദുവിരുദ്ധരാ’യി ആപ്പിനെ ചിത്രീകരിക്കാനുള്ള കെണി കൂടിയായിരുന്നു അത്. എന്നാൽ, അതിൽ കെജ്രിവാൾ വീണില്ല എന്നു മാത്രമല്ല, സമർഥമായി ബി.ജെ.പിയെ മലർത്തിയടിക്കുകയും ചെയ്തു. കെജ്രിവാൾ സ്വീകരിച്ച രീതിയെ അടവുനയമെന്നും ഒഴിവുനയമെന്നും തരംപോലെ വിശേഷിപ്പിക്കാം. എന്നാൽ, അതല്ലായിരുന്നെങ്കിൽ ബി.ജെ.പി ഭരണം തട്ടിയെടുക്കുകയോ കെജ്രിവാളിെൻറ കേവലഭൂരിപക്ഷം ചുരുക്കം സീറ്റുകളിൽ ഒതുക്കുകയെങ്കിലുമോ ചെയ്്തേനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.