എെൻറ പിതാവ് മുഹമ്മദ് മുർസി, ഇൗജിപ്തിെൻറ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡൻറ്...
text_fieldsതേൾ കോട്ട എന്നറിയപ്പെടുന്ന കൈറോവിലെ തോറ ജയിലിൽ വർഷങ്ങൾ നീണ്ട തടവിനിടെ മരണത്തിന് മുമ്പ് മുഹമ്മദ് മുർസ ി അനുഭവിച്ചത് ക്രൂരപീഡനം. മകൻ അബ്ദുല്ല മുർസി 2018 മാർച്ചിൽ യു.കെയിലെ പാർലമെൻറ് അംഗങ്ങളുടെ സമിതിയായ ഡിറ്റൻഷൻ റിവ്യൂ പാനലിന് നൽകിയ മൊഴിയിലാണ് പിതാവ് നേരിട്ട പീഡനങ്ങൾ വിവരിക്കുന്നത്.
മൊഴിയുടെ വിശദാംശങ്ങൾ:
"2013 ജൂലൈ മൂന്നിനുണ്ടായ പട്ടാള അട്ടിമറിക്കുശേഷം ഒരിക്കൽ മാത്രമാണ് അദ്ദേഹത്തെ കാണാനായത്. അട്ടിമറി അംഗീ കരിക്കുക എന്നാവശ്യത്തിന് കീഴടങ്ങാതിരുന്നതിനാലാണ് തടവനുഭവിക്കേണ്ടി വന്നത്. ആദ്യത്തെ നാലുമാസം അദ്ദേഹത്ത െ എവിടെയാണ് പാർപ്പിച്ചിരുന്നതെന്ന് പോലും ഞങ്ങൾക്കാർക്കും അറിവില്ലായിരുന്നു. അലക്സാണ്ട്രിയയിലെ തടങ്കൽ കേന്ദ്രത്തിലാണ് അദ്ദേഹമുള്ളതെന്ന് പിന്നീട് മനസിലാക്കി. അത്രയും നാൾ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ഉണ്ടായില്ല.
2013 നവംബർ നാലിന് അലക്സാണ്ട്രിയയിലെ തന്നെ ബുർജ് അൽ അറബ് ജയിലിലേക്ക് അദ്ദ േഹത്തെ മാറ്റി. അഞ്ചുമാസം അവിടെയായിരുന്നു. 2013 നവംബർ ഏഴിന് അദ്ദേഹത്തെ കുടുംബസമേതം സന്ദർശികാനായി. അരമണിക്കൂർ മാത ്രം നീണ്ട കൂടിക്കാഴ്ചയായിരുന്നു അത്. ഞങ്ങൾ ഒരുമിച്ചിരുന്ന മുറിയിൽ ഞങ്ങൾക്ക് ചുറ്റിലും അഞ്ച് ഒാഫിസർമാരുണ്ടായിരുന്നു. മനസ് തുറന്ന് എന്തെങ്കിലും സംസാരിക്കാനുള്ള സാഹചര്യം അന്നവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ കൈയിൽ കരുതിയിരുന്ന നല്ല ഉടുപ്പുകൾ അദ്ദേഹത്തിന് നൽകി. അന്ന് കാണുേമ്പാൾ അദ്ദേഹത്തിെൻറ ശരീരത്തിന് ക്ഷീണം ബാധിച്ചതായി തോന്നിയില്ല.
ഞാൻ അദ്ദേഹത്തെ അവസാനമായി കാണുകയായിരുന്നു അന്ന്. പിന്നീട് ഒരുപാട് തവണ സന്ദർശനത്തിന് ഞാൻ അനുമതി തേടിയെങ്കിലും എല്ലാം തള്ളപ്പെട്ടു. ഏതാണ്ട് അഞ്ചുമാസം കഴിഞ്ഞ് അദ്ദേഹത്തെ തോറ ജയിൽ സമുച്ചയത്തിലെ തോറ ഫാം ജയിലിലേക്ക് മാറ്റി. 2014 ജൂലൈയിൽ ഞാനും തടവിലായി. ലഹരിമരുന്നുകൾ കൈവശം വെച്ചെന്ന ആരോപിച്ചായിരുന്നു അത്. പിന്നീട് ഞാൻ വിട്ടയക്കെപ്പട്ടു.
2016 ഡിസംബർ 20ന് എെൻറ സഹോദരൻ ഉസാമയും തടവിലാക്കപ്പെട്ടു. ജയിലിലായി 10 മാസങ്ങൾക്കുശേഷമാണ് ഉസാമയെ എനിക്ക് കാണാനായത്. ആഴ്ചയിലൊരിക്കൽ തടവുകാരെ കാണാൻ ഇൗജിപ്ത് നിയമം അനുവദിക്കുന്നുണ്ട്. പക്ഷേ, കാരണമൊന്നുമില്ലാതെ, അവനെ കാണാനുള്ള എെൻറ കുടുംബത്തിെൻറയും അവെൻറ ഭാര്യയുടെയും അപേക്ഷകൾ തള്ളപ്പെട്ടു.
2017 ജൂലൈയിൽ പിതാവിെന സന്ദർശിക്കാൻ അനുമതി കിട്ടി. അദ്ദേഹം തടവിലാക്കപ്പെട്ട ശേഷം നടന്ന രണ്ടാം കൂടിക്കാഴ്ചയിൽ പക്ഷേ, അദ്ദേഹത്തെ കാണാൻ എനിക്കായില്ല. സ്ത്രീകൾക്ക് മാത്രമേ അദ്ദേഹത്തിന് കാണാനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. മാതാവും എെൻറ സഹോദരിമാരും അദ്ദേഹത്തെ കണ്ടു. നാലുവർഷങ്ങൾക്കുശേഷം നടന്ന ആ കൂടിക്കാഴ്ച വെറും 25 മിനുട്ടുകൾ മാത്രമാണ് നീണ്ടത്. നാലുവർഷത്തെ ജീവിതം, അനുഭവങ്ങൾ എല്ലാം എങ്ങനെയാണ് അത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിക്കാനാവുക?
പിന്നീട് പലതവണ അദ്ദേഹത്തെ കാണാൻ ശ്രമിച്ചു. എല്ലായ്പ്പോഴും അനുമതി നിഷേധിക്കപ്പെെട്ടങ്കിലും ഞാൻ അദ്ദേഹത്തെ കാണാൻ മാസത്തിൽ ഒരിക്കലെങ്കിലും ആ ‘തേൾകോട്ട’യിലെത്തി. പക്ഷേ, പിന്നീട് ഒരിക്കൽപോലും അദ്ദേഹത്തെ കാണാനായില്ല.
ജയിലിലെ അദ്ദേഹത്തിെൻറ അവസ്ഥയെ പറ്റി ഞങ്ങൾ അറിയുന്നത് വക്കീലുമാരിൽനിന്നും അദ്ദേഹം തെന്ന കോടതിയിൽ നൽകിയ മൊഴികളിൽനിന്നുമാണ്. പ്രമേഹവും, നേത്രരോഗങ്ങളും അലട്ടുന്ന തനിക്ക് മതിയായ ചികിത്സ ജയിലിൽ ലഭിക്കുന്നില്ലെന്ന് അദ്ദേഹം കോടതിയിൽ തന്നെ പറഞ്ഞതാണ്. വെറും സിമൻറ് തറയിൽ കിടക്കുന്നത് മൂലമുണ്ടാവുന്ന പുറംവേദന, മോശം ഭക്ഷണം എന്നിവയെ കുറിച്ച് അദ്ദേഹം കോടതിയിൽ മൊഴി നൽകിയിരുന്നു.
എെൻറ പിതാവിനെ എനിക്ക് നന്നായി അറിയാം. പരാതിപ്പെടുന്ന ഒരു സ്വഭാവം അദ്ദേഹത്തിനില്ല. അങ്ങനെയുള്ള ആളെ അത്തരമൊരു അവസ്ഥയിൽ കാണുകയെന്നാൽ കഷ്ടമാണ്. ശരിയായ ചികിത്സയും, സൗകര്യങ്ങളും ലഭിക്കാത്തതിനാൽ, കരൾ, കിഡ്നി സംബന്ധമായ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ഒരിക്കൽ 2016ൽ റമദാനിൽ രക്തത്തിലെ പഞ്ചസാര കുറഞ്ഞ്, ബോധം കെട്ടുവീണു. 2017ൽ അദ്ദേഹത്തെ ഒരു ഡോക്ടർ പരിശോധിച്ചു. എന്നാൽ സ്റ്റെതസ്കോപ്പും ബ്ലഡ് പ്രഷർ മോണിറ്ററും മാത്രമാണ് ആ ഡോക്ടറുടെ കൈയിലുണ്ടായിരുന്നത്.
ജയിലിലെ പരിതാപകരമായ അവസ്ഥകൾ പലതവണ കോടതിയിൽ അദ്ദേഹം പറഞ്ഞതാണ്. എന്നാൽ പരിഹാരം ഒന്നുമുണ്ടായില്ല. എെന്തങ്കിലും സഹായത്തിന് കാവൽക്കാരെ വിളിച്ചാൽ പ്രതികരണമുണ്ടാവില്ല. ഒരിക്കൽ, പുലർച്ചെ മൂന്ന് മണിക്ക് അദ്ദേഹത്തിെൻറ സെല്ലിൽ കയറി ജയിൽ ഗാർഡുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
മുസ്ലിം ബ്രദർഹുഡ് അംഗങ്ങളായ ഒരുപാട് പേർ ആ ‘തേൾകോട്ട’യിലുണ്ട്. എന്നാൽ അവരിൽ മിക്കവരും ഒന്നിലധികം ആളുകളുള്ള സെല്ലുകളിലാണ്. എെൻറ പിതാവ് തീർത്തും ഏകാന്ത തടവിലാണ് കഴിയുന്നത്. 2013 മുതൽ തുടങ്ങിയ തടവിനിടെ, വെറും അഞ്ചുതവണയാണ് അദ്ദേഹത്തിന് തെൻറ അഭിഭാഷകരും സംസാരിക്കാൻ അവസരമുണ്ടായത്. രണ്ടേ രണ്ടുതവണയാണ് ഇക്കാലയളവിൽ കുടുംബക്കാർ അദ്ദേഹത്തെ കണ്ടത്..’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.