വിഴിഞ്ഞത്തെ അദാനി ആസ്ട്രേലിയയിൽ എത്തുേമ്പാൾ
text_fieldsസിഡ്നിയിൽ ഇപ്പോൾ നല്ല തണുപ്പാണ്. പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിപ്പോകുന്ന അത്ര തണുപ്പ്. ഏഴ് ഡിഗ്രിയായിരുന്നു ഇന്നത്തെ ചൂട്. ഞങ്ങൾ താമസിക്കുന്ന സിഡ്നിയിൽനിന്ന് ക്യൂൻസ്ലാൻഡി'ലേക്ക് ആയിരക്കണക്കിന് കിലോ മീറ്റർ ദൂരമുണ്ടെങ്കിലും അവിടെയുമിപ്പോൾ തണുപ്പാണ്. ഇേപ്പാൾ 19 ഡിഗ്രിയേയുള്ളു ചൂട്. എ.സി റൂമിൽ ഏറ്റവും കൂടിയ തണുപ്പിൽ കഴിയുന്ന അതേ അവസ്ഥ. പക്ഷേ, ക്യൂൻസ്ലാൻഡിലെ സുഖകരമായ തണുപ്പിലും ഒരു നാമജപം കണക്കെ ഉയർന്നു കോൾക്കുന്നത് ഒരു ഇന്ത്യക്കാരെൻറ പേരാണ്. പക്ഷേ, ആ േപരു കേൾക്കുേമ്പാൾ ഒട്ടും സുഖകരമല്ലാത്ത മുദ്രാവാക്യത്തിെൻറ ചുടുകാറ്റിൽ പൊള്ളിപ്പോകുന്നു.
അദാനിയെന്നാണ് ക്യൂൻസ്ലാൻഡുകാർ േഗാ ബാക്ക് വിളിക്കുന്ന ആ പേര്. നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം ലോകമെങ്ങും റോമിങ്ങുണ്ടായ ആ പേരിന് ആസ്ട്രേലിയയിൽ, പ്രത്യേകിച്ച് ക്യൂൻസ്ലാൻഡിൽ അത്ര നല്ല അർത്ഥമല്ല ഉള്ളത്. ‘അദാനിയെ പിടിച്ചുകെട്ടൂ’ എന്ന് അവർ െതാണ്ട കീറി വിളിക്കുന്നു. അവർ ഉയർത്തിപ്പിടിക്കുന്ന പ്ലക്കാർഡിലെ വാചകങ്ങൾ നമ്മുടെ തല കുനിക്കുന്നതാണ്. ‘അദാനി മര്യാദയ്ക്ക് വീട്ടിൽ പോവുക’ എന്ന് അവർ ആവശ്യപ്പെടുന്നു. ആ വീട് അങ്ങകലെ ഞങ്ങളിറങ്ങിവന്ന നമ്മുടെ നാടാണ്. ഇന്ത്യയാണ്.

അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതി തീറെഴുതി നടക്കുന്നതിെൻറ കോലാഹലങ്ങൾ ഒരു പ്രതിഷേധം പോലുമില്ലാതെ അരങ്ങേറുേമ്പാഴാണ് ഇങ്ങ് ആസ്ട്രേലിലയയിൽ അദാനിയുടെ കൽക്കരി ഖനന പദ്ധതിക്കെതിരെ ക്യൂൻസ്ലാൻഡിലെ ജനങ്ങൾ ഒറ്റെക്കട്ടായി പ്രതിഷേധിക്കുന്നത്. ഒാേരാ ദിവസവും അത് വളർച്ച പ്രാപിക്കുന്നു. ഗൗതം അദാനിയുടെയും ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുളിെൻറയും കോലങ്ങൾ കൂട്ടിക്കെട്ടി പ്രതിഷേധക്കാർ ഒാരോ ദിവസവും കരുത്താർജിക്കുന്നു.
ജനങ്ങളുടെ രോഷത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഭരണാധികാരികൾക്കും ബോധ്യം വന്നതിനാലാവും വിവാദമായ ക്യുൻസ്‌ലൻഡ് കാർമൈക്കൽ കൽക്കരിപ്പാടം പദ്ധതിയിൽ അദാനിക്ക് യാതൊരു ഇളവും അനുവദിക്കേണ്ടതില്ലെന്ന് ക്യൂൻസ്ലാൻഡ് സംസ്ഥാനത്തിെൻറ ഭരണാധികാരി അന്നസ്തേസ്യ പലാഷ്സുക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കോവളം പദ്ധതിയിൽ കേന്ദ്ര - കേരള സർക്കാറുകളിൽനിന്ന് ലഭിച്ചതുപോലെ വൻ ആനുകൂല്യങ്ങൾ ഇൗ പദ്ധതിക്ക് ലഭിക്കുമെന്നാണ് അദാനി കരുതിയത്. പക്ഷേ, ജനങ്ങളുടെ പ്രതിേഷധം എലാം തകർത്തെറിഞ്ഞിരിക്കുകയാണ്. തനിക്കൊപ്പം മോദി ലോകത്തിെൻറ മുക്കുമൂലകളിലേക്ക് അദാനിയെ കൂട്ടിക്കൊണ്ടുപോയി ഒപ്പുവെച്ച കരാറുകളുടെ പിന്നാമ്പുറങ്ങൾകൂടിയാണ് ഇൗ പ്രതിഷേധത്തിലൂടെ വെളിപ്പെടുന്നത്.

ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി നിക്ഷേപം കണ്ടെത്തിയ ക്യൂൻസ്ലാൻഡിലെ ഗലീലി തടത്തിൽനിന്ന് കൽക്കരി ഖനനം ചെയ്യാനുള്ള കരാർ അദാനിക്ക് ഉറപ്പിക്കുന്നത് 2014ൽ ആണ്. ഖനനം ചെയ്തെടുത്ത കൽക്കരി കപ്പൽ മാർഗം ഇന്ത്യയിലെത്തിക്കാൻ ആവശ്യമായ തുറമുഖവും അടിസ്ഥാന സൗകര്യങ്ങളും ഇതിെൻറ ഭാഗമായി ഒരുക്കണം. പദ്ധതി മൂലം ക്യൂൻസ്ലാൻഡുകാർക്ക് ലഭിക്കുന്ന തൊഴിലാണ് അദാനിയെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ കാരണമത്രെ. അതുകൊണ്ട്, അദാനിക്ക് വൻതോതിലുള്ള സാമ്പത്തിക ഇളവുകളും ആനുകൂല്യങ്ങളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ജനകീയ പ്രശ്നം രൂക്ഷമായതോടെ കൂടുതൽ ആനുകൂല്യങ്ങളൊന്നും നൽകാനാവില്ലെന്ന് സർക്കാറിന് പ്രഖ്യാപിക്കേണ്ടിവന്നിരിക്കുകയാണ്.
അദാനി വീട്ടിലിരിക്കെട്ട...
ഗലീലി തടത്തിലെ കൽക്കരി ഖനനത്തിനെതിരെ സമരം നടത്തുന്ന നാട്ടുകാർ പറയുന്നു അദാനി വീട്ടിലിരിക്കണമെന്ന്. അതിന് അവർ പറയുന്ന കാരണങ്ങൾ നിരവധി. ഇനിയും ഖനനം ചെയ്യപ്പെടാതെ കിടക്കുന്ന രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ കൽക്കരിപ്പാടമാണ് ക്യൂൻസ്ലാൻഡ് സംസ്ഥാനത്തെ ഗലീലി തടത്തിലേത്. ലോകാത്ഭുതങ്ങളിലൊന്നായ ഗ്രേറ്റ് ബാരിയർ റീഫിന് സമീപമാണ് ഇൗ തടം സ്ഥിതി ചെയ്യുന്നത്. ആഗോളതാപനവും സമുദ്രങ്ങളിൽ കൂടിവരുന്ന അമ്ലതയും കാരണം ഇൗ പ്രദേശത്തെ അതീവ പ്രധാനമായ പവിഴപ്പുറ്റുകൾ ഇപ്പോൾ തന്നെ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാശാസ്ത്രഞ്ജരും കടൽ ഗവേഷകരും ചൂണ്ടിക്കാട്ടുന്നു. അദാനിയുടെ പദ്ധതി നടപ്പാകുന്നതോടെ പപുതുതായി ഏതാണ്ട് അഞ്ഞൂറ് കപ്പലുകൾ ഗ്രേറ്റ് ബാരിയർ റീഫിന് സമീപം കൂടി കടന്നുപോകും. അതോടെ പവിഴപ്പുറ്റുകളും അപൂർവങ്ങളായ സമുദ്ര ജീവികളുടെ വംശനാശവും പൂർണമാകും. ക്രമാതീതമായ ഹരിതവാതകങ്ങൾ ഇൗ പദ്ധതി പുറംതള്ളും. ഈ പ്രോജക്ടിന് വേണ്ടി വരിക ഏതാണ്ട് രണ്ടായിരം ബില്യൺ ലീറ്റർ വെള്ളമാണ്. അതോടെ കുടിവെള്ളം പോലുമില്ലാതെ പരിസരവാസികൾക്ക് പലായനം ചെയ്യേണ്ടിവരും. ആ പ്രദേശത്തെ മൊത്തം ജലവിഭവ ശേഷിയെ ഊറ്റിയെടുക്കുന്ന ഈ പദ്ധതി ഭൂഗർഭ ജലവിതാനത്തിലുണ്ടാക്കുന്ന മാറ്റം അവിടെയുള്ള എല്ലാ ജീവജാലങ്ങളെയും തലമുറകളോളം പ്രതികൂലമായി ബാധിക്കും. സ്വതവേ ഊഷരമായ ഈ ഭൂപ്രദേശത്ത് അവശേഷിക്കുന്ന ജീവിവർഗവും വംശനാശത്തിനിരയാകും.
പദ്ധതിയുടെ ആവശ്യത്തിനായി നിർമിക്കുന്ന റെയിൽപാതക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടാണ്. പച്ചപ്പിനെ അളവറ്റ് സ്നേഹിക്കുന്നവരാണ് ആസ്ട്രേലിയക്കാർ. വൻതോതിൽ കാടുകൾ വെട്ടിനിരത്തി വേണം റെയിൽപാത നിർമിക്കാൻ. ആദിമ ഗോത്രങ്ങൾ അധിവസിക്കുന്ന വനമേഖലകൾ തച്ചുതകർത്തുകൊണ്ടായിരിക്കും റെയിൽപാത ഒരുങ്ങുക.

പവിഴപ്പുറ്റുകളുടെയും മത്സ്യസമ്പത്തിെൻറയും അപൂർവയിനം കടൽ ജീവികളുടെയും കടവേരറുക്കുന്നതാണ് വിഴിഞ്ഞം പദ്ധതിയെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പു നൽകുേമ്പാൾ ഗലീലി തടത്തിലും വിഴിഞ്ഞത്തും ഒരേ അദാനിയാണ് പിന്നിൽ എന്നത് യാദൃച്ഛികമല്ലാത്ത കൗതുകമാവുകയാണ്.
എന്ത് കൊണ്ട് ഗലീലി തടത്തിൽ ബേസിനിൽ കൽക്കരി ഖനനംപാടില്ല?
ലോകമെങ്ങും ബദൽ ഉൗർജ സ്രോതസ്സുകൾ തേടിക്കൊണ്ടിരിക്കുേമ്പാൾ ഫോസിൽ ഇന്ധനങ്ങളുടെ പട്ടികയിൽ ഏറ്റവും അപകടകാരിയായ കൽക്കരി ഖനനം ചെയ്യുന്നത് ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുമെന്ന് വസ്തുതകൾ നിരത്തി അവർ വാദിക്കുന്നു. പദ്ധതി വന്നാൽ ആസ്ട്രേലിയയിലെ വായു മലിനീകരണത്തിന് ഏറ്റവും വലിയ കാരണവും അതായി തീരും. 3,000 പേരെങ്കിലും മലിനീകരണത്തിെൻറ ഇരകളായി മരിച്ചുവീഴും. കാലാവസ്ഥ വ്യതിയാനത്തിനും കൽക്കരി കത്തിക്കുന്നത് കാരണമാകും. കഴിഞ്ഞ വർഷം അദാനി പവർ സ്റ്റേഷനിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഏഴ് ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഇതേ പദ്ധതിയിൽ േജാലി ചെയ്ത 19 ജീവനക്കാരെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ മരിച്ചതായി സമരക്കാർ പറയുന്നു.

അങ്ങനെ മനുഷ്യർക്കും കരയിലും കടലിലും നാശം വിതച്ചുകൊണ്ടും കടുത്ത പാരിസ്ഥിതിക -ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചുകൊണ്ടുമാണ് അദാനി ഗ്രൂപ്പ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ഗലീലി തടത്തിലെ ഖനനത്തിലൂടെ ഉണ്ടാകുമെന്നു പറയപ്പെടുന്ന തൊഴിലവസരങ്ങളുടെ പത്തിരട്ടിയോളം വരുന്ന തൊഴിലുകളും, ചിലപ്പോൾ തൊഴിലിടങ്ങൾ തന്നെയും പദ്ധതി നടപ്പാവുേമ്പാൾ നഷ്ടമാകും. ആസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയിൽ ഒന്നാണ് ഇൗ പ്രദേശം. പാരിസ്ഥിതികപ്രശ്ങ്ങൾ കാരണം ടൂറിസം മേഖല അസ്തമിക്കും. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എന്നേക്കുമായി തൊഴിൽ നഷ്ടമാകും.
അതിനുമപ്പുറം പതിനായിരക്കണക്കിന് വർഷങ്ങളായി ഈ ഭൂമിയുടെ ആദ്യ അവകാശികളായി അറിയപ്പെടുന്ന ആദിമനിവാസികളെ പദ്ധതി പ്രതികൂലമായി ബാധിക്കും. വംശനാശത്തിൻറെ വക്കിൽ നിൽക്കുന്ന ഇവർ കൂടുതൽ പ്രതിസന്ധിയിലേക്കാവും പതിക്കുക.

അതുകൊണ്ട്, അദാനി ആസ്ട്രേലിയ വിേട്ട തീരു എന്ന മുദ്രാവാക്യത്തിന് നാൾക്കുനാൾ ചൂടു കൂടുകയാണ്. സമരക്കാർ നിസാരരല്ല. സർവകലാശാല അധ്യാപകരും ഗവേഷകരും വിദ്യാർഥികളുമടങ്ങുന്ന വലിയൊരു നിരയുണ്ട് സമരമുന്നണിയിൽ. അദാനിക്കെതിരെ വെറും മുദ്രാവാക്യങ്ങൾ കൊണ്ടു മാത്രമല്ല അവർ പ്രതിരോധം തീർക്കുന്നത്. അദാനി ഇന്ത്യയിലടക്കം നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ഇടപാടിെൻറയും അതുമൂലം ഉണ്ടായ പരിസ്ഥിതി പ്രശ്നങ്ങളുടെയും വിശദമായ വിവരങ്ങൾ വെച്ചുകൊണ്ടാണ് അവർ സമരത്തിനിറങ്ങിയിരിക്കുന്നത്. സമുദ്രതീരം മലിനമാക്കിയതിന് ഇന്ത്യയിൽ അദനി ഗ്രൂപ്പിനു ചുമത്തിയ പിഴയെക്കുറിച്ചുേപാലും സമരക്കാരുടെ കൈയിൽ വിശദവിവരമുണ്ട്. www.stopadani.com എന്ന പേരിൽ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു വെബ്സൈറ്റും അവർ നടത്തിപ്പോരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.