Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 1:58 PM IST Updated On
date_range 1 Dec 2017 5:14 PM ISTവേണ്ടത് മികച്ച പ്രതിരോധം
text_fieldsbookmark_border
2016ലെ കണക്കുപ്രകാരം ലോകമൊട്ടാകെ 36.7 ദശലക്ഷം ആൾക്കാർ എച്ച്.ഐ.വി അണുബാധയുമായി ജീവിക്കുന്നുണ്ട്. . ഇന്ത്യയിൽ 2016ൽ 2.1 ദശലക്ഷം പേർ അണുബാധിതരായുണ്ട്. എച്ച്.ഐ.വി രോഗ ബാധിതരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, വടക്കുകിഴക്കൻ അതിർത്തിപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ അണുബാധ. ഇന്ത്യയിൽ 2016ൽ 80,000 പുതിയ എച്ച്.ഐ.വി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2016ൽ 62,000 എയ്ഡ്സിനോടനുബന്ധിച്ചുള്ള മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നു. പ്രായപൂർത്തിയായവരിൽ 0.3 ശതമാനമാണ് ഇന്ത്യയിലെ എച്ച്.ഐ.വി അണുബാധ നിരക്ക്. എച്ച്.ഐ.വി അണുബാധിതരിൽ പ്രായപൂർത്തിയായവരിൽ 50 ശതമാനവും കുട്ടികളിൽ 33 ശതമാനവും അണുബാധക്കുള്ള പ്രത്യേകതരം മരുന്നുകൾ കഴിക്കുന്നുണ്ട്.
2007-2015 കാലഘട്ടത്തിൽ പുതുതായിട്ടുള്ള അണുബാധ 32 ശതമാനവും എയ്ഡ്സിനോടനുബന്ധിച്ച മരണം 54 ശതമാനം കുറക്കാൻ സാധിച്ചു. കേരളത്തിൽ 55,167 എച്ച്.ഐ.വി അണുബാധിതരുണ്ട്. പ്രായ പൂർത്തിയായവരിൽ എച്ച്.ഐ.വി അണുബാധയുടെ നിരക്ക് 0.26 ശതമാനവും ഗർഭിണികളിൽ 0.38 ശതമാനവുമാണ്. കഴിഞ്ഞ ഒരു ദശകത്തിൽ എച്ച്.ഐ.വി അണുബാധിതരുടെ എണ്ണം ഗണ്യമായി കുറക്കാൻ സാധിച്ചിട്ടുണ്ട്.
രോഗം പകരുന്ന വിധം
ലബോറട്ടറി പരിശോധനകൾ
പ്രതിരോധം
ഇന്ത്യയിലെ എയ്ഡ്സ് നിയന്ത്രണത്തിന് ചുക്കാൻപിടിക്കുന്നത് 1992ൽ ഇന്ത്യ ഗവൺമെൻറ് രൂപവത്കരിച്ച നാഷനൽ എയ്ഡ്സ് കൺട്രോൾ ഒാർഗനൈസേഷൻ എന്ന സംഘടനയാണ്. തുടക്കത്തിലും പിന്നീട് കുറേക്കാലവും ലോകാരോഗ്യ സംഘടനയുടെ സാമ്പത്തികസഹായം ഉണ്ടായിരുന്നു. ഇൗ സംഘടനയുടെ കീഴിൽ എല്ലാ സംസ്ഥാനങ്ങളിലും യൂനിയൻ ടെറിറ്ററികളിലും സൊസൈറ്റികൾ രൂപവത്കരിച്ച് മുന്നോട്ടുപോകുന്നു. കേരളത്തിൽ എയ്ഡ്സ് നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി തിരുവനന്തപുരം ആസ്ഥാനമാക്കി ഒരു സൊസൈറ്റി രൂപവത്കരിച്ചു (കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി). എച്ച്്.ഐ.വിയെപ്പറ്റിയുള്ള വിവിധ പ്രവർത്തനങ്ങളും രോഗികൾക്ക് അണുമുക്തമായ രക്തം നൽകുന്നതിനുള്ള പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ഈ സൊസൈറ്റിയാണ്.
ഉപയോഗപ്രദമായ ഒരു വാക്സിൻ ലഭ്യമല്ലാത്തതുകൊണ്ടുതന്നെ, പൊതുജന ബോധവത്കരണം വളരെ പ്രധാനപ്പെട്ടതാണ്. എച്ച്.ഐ.വി അണുബാധ നേരേത്ത കണ്ടെത്തുന്നതിലൂടെയും കൗൺസലിങ്ങിലൂടെയും ഗർഭിണികളായ എച്ച്.ഐ.വി അണുബാധയുള്ളവർക്ക് മരുന്നു കൊടുത്തും എച്ച്.ഐ.വി അണുബാധിതരുടെ എണ്ണം കുറക്കാൻ പറ്റും.
എച്ച്.െഎ.വി വാക്സിൻ
കുരങ്ങുകളിൽ എച്ച്.െഎ.വി വാക്സിൻ ഫലപ്രദമായി കണ്ടിരുന്നു. പേക്ഷ, മനുഷ്യരിലുള്ള പഠനങ്ങൾ നിരാശജനകമാണ്. തായ്ലൻഡിൽനിന്നുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് വാക്സിെൻറ പ്രവർത്തനം ആശാവഹമല്ല എന്നാണ്. 26-31 ശതമാനം ആൾക്കാർക്കു മാത്രമേ ഫലം സിദ്ധിച്ചുള്ളൂ. ആസന്ന ഭാവിയിൽതന്നെ ഒരു വാക്സിൻ ലഭ്യമായേക്കാമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 1988 മുതൽ ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരുകയാണ്.ഫലപ്രദമായ പൊതുജനബോധവത്കരണത്തിലൂടെയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലൂടെയും കേരളത്തിൽ എച്ച്.ഐ.വി അണുബാധനിരക്ക് 60 ശതമാനം കുറക്കാൻ കഴിഞ്ഞ ദശകത്തിൽ കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുത കൂടുതൽ പ്രവർത്തിക്കാൻ ഉൗർജം പകരുമെന്ന് പ്രത്യാശിക്കാം.

- ലൈംഗികവേഴ്ച: - ഈ മാർഗത്തിലൂടെയാണ് ഏറ്റവും കൂടുതലായി പകരുന്നത്.
- എച്ച്.ഐ.വി അണുബാധയുള്ള രക്തമോ മറ്റു രക്തോൽപന്നങ്ങളോ സ്വീകരിക്കുന്നതിലൂടെ
- ഗർഭിണികളിൽനിന്നും കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെയും-കുട്ടികൾക്ക്
- അണുമുക്തമാക്കാത്ത സിറിഞ്ചുകളും
- സൂചികളും ഉപയോഗിക്കുന്നതിലൂടെ.
- അത്യപൂർവമായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് എച്ച്.ഐ.വി അണുബാധയുള്ളവരിൽ ഉപയോഗിച്ച സൂചികൊണ്ട് അബദ്ധവശാൽ ഏൽക്കുന്ന കുത്തിലൂടെയും (നീഡിൽസ്റ്റിക് ഇൻജുറി) ഈ രോഗം പകരാം. ഇതിനുള്ള സാധ്യത 1:300 ആണ്. ആഴത്തിൽ ഏൽക്കുന്ന കുത്തുകൊണ്ടും, രോഗിയിൽ എച്ച്.ഐ.വി അണുബാധ കൂടുതലാണെങ്കിലും സൂചിയുടെ അറ്റത്ത് രക്തമുണ്ടെങ്കിലും സൂചിയുടെ ഉൾവശം കൂടുതലാണെങ്കിലും ഇതിനുള്ള സാധ്യത കൂടുന്നു.
ലബോറട്ടറി പരിശോധനകൾ
- എലിസ ടെസ്റ്റ്. പുതിയ ജനറേഷൻ എലിസ ടെസ്റ്റിൽ അണുബാധിതരായി 22 ദിവസത്തിനുള്ളിൽ 50 ശതമാനവും ആറാഴ്ചക്കുള്ളിൽ 95 ശതമാനവും പോസിറ്റിവ് റിസൽട്ട് കിട്ടുന്നു. ഇത് ഒരു സ്ക്രീനിങ് ടെസ്റ്റ് മാത്രമാണ്.
- വെസ്റ്റേൺ േബ്ലാട്ട്. -എലിസ ടെസ്റ്റ് പോസിറ്റിവായാൽ ചെയ്യേണ്ട കൺഫർമേറ്ററി (സ്ഥിരീകരണം) ടെസ്റ്റാണിത്.
- എച്ച്.ഐ.വി റാപിഡ് ആൻറി ബോഡി ടെസ്റ്റ് ഇതും ഒരു സ്ക്രീനിങ് ടെസ്റ്റാണ്. 10--20 മിനിറ്റുകൊണ്ട് റിസൽട്ട് കിട്ടും. ഈ ടെസ്റ്റ് പോസിറ്റിവാകുകയാണെങ്കിൽ എലിസ ടെസ്റ്റും വെസ്റ്റേൺ േബ്ലാട്ട് ടെസ്റ്റുകളും ചെയ്യണം. ഈ ടെസ്റ്റിൽ തെറ്റ് വരാനുള്ള സാധ്യത കൂടുതലാണ്.
- സി.ഡി 4 കൗണ്ട് എച്ച്.ഐ.വി അണുബാധയുടെ തീവ്രത അളക്കാനുള്ള ഒരു ഇൻഡയറക്ട് ടെസ്റ്റാണിത്. പരിശോധനക്കുള്ള ലാബുകൾ കുറവാണ്. എച്ച്.ഐ.വി അണുബാധക്കുള്ള മരുന്ന് കഴിക്കുന്നവരിൽ ഈ ടെസ്റ്റ് ഇടക്കിടെ ചെയ്യേണ്ടിവരും.
- സി.ഡി 4 ലിംഫോസൈറ്റ് ശതമാനം സി.ഡി 4 കൗണ്ടിനേക്കാളും അഭികാമ്യമായ ഒരു ടെസ്റ്റാണിത്. ഇത് 14 ശതമാനം കുറവാണെങ്കിൽ അതീവ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു.
- എച്ച്.ഐ.വി വൈറൽ ലോഡ് ടെസ്റ്റ് എച്ച്.െഎ.വി അണുബാധയുടെ തീവ്രത വളരെ കൃത്യമായി അറിയുന്നതിനുള്ള ടെസ്റ്റാണിത്. എലിസ ടെസ്റ്റ് ചെയ്യാനാവശ്യമായ സമയപരിധിക്കുള്ളിൽ വരെ ഇത് ചെയ്യാം. വൈറസിെൻറ അളവ് ഒരു മി.ലിറ്ററിൽ 500 കോപ്പികളിൽ താഴെയാണെങ്കിൽ കിട്ടണമെന്നില്ല.
- പി24 ആൻറിജൻ അണുബാധയുടെ തുടക്കത്തിൽ ചെയ്യാൻ പറ്റും. എലിസ ടെസ്റ്റിെൻറ സമയപരിധിക്കുള്ളിൽ ചെയ്യാം. ചെലവേറിയ ഒരു ടെസ്റ്റാണിത്.
- എച്ച്.െഎ.വി ന്യൂക്ലിക് ആസിഡ് ടെസ്റ്റ്. രക്തത്തിലെ ഒരു ഘടകമായ പ്ലാസ്മയിലെ അളവാണ് പരിശോധിക്കുന്നത്. ഒന്നര വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇത് ചെയ്യുന്നത്. അമ്മമാരിൽനിന്ന് ആൻറിബോഡികൾ കിട്ടിയിട്ടുള്ളതുകൊണ്ട് എലിസ ടെസ്റ്റ് കുട്ടികളിൽ പോസിറ്റിവായിരിക്കും.
- പി.സി.ആർ ടെസ്റ്റ് എച്ച്.െഎ.വി അണുവിെൻറ എണ്ണം വളരെ കുറവാണെങ്കിൽ ഇത് പറ്റും. പലപ്പോഴും ഒരണുവിെൻറതന്നെ ഒരു ഭാഗം പ്രത്യേക രീതിയിൽ വളർത്തിയെടുത്ത് പരിശോധിക്കുകയാണ് ചെയ്യുന്നത്. ചെലവ് വളരെ കൂടുതലായിരിക്കും.
പ്രതിരോധം
ഇന്ത്യയിലെ എയ്ഡ്സ് നിയന്ത്രണത്തിന് ചുക്കാൻപിടിക്കുന്നത് 1992ൽ ഇന്ത്യ ഗവൺമെൻറ് രൂപവത്കരിച്ച നാഷനൽ എയ്ഡ്സ് കൺട്രോൾ ഒാർഗനൈസേഷൻ എന്ന സംഘടനയാണ്. തുടക്കത്തിലും പിന്നീട് കുറേക്കാലവും ലോകാരോഗ്യ സംഘടനയുടെ സാമ്പത്തികസഹായം ഉണ്ടായിരുന്നു. ഇൗ സംഘടനയുടെ കീഴിൽ എല്ലാ സംസ്ഥാനങ്ങളിലും യൂനിയൻ ടെറിറ്ററികളിലും സൊസൈറ്റികൾ രൂപവത്കരിച്ച് മുന്നോട്ടുപോകുന്നു. കേരളത്തിൽ എയ്ഡ്സ് നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി തിരുവനന്തപുരം ആസ്ഥാനമാക്കി ഒരു സൊസൈറ്റി രൂപവത്കരിച്ചു (കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി). എച്ച്്.ഐ.വിയെപ്പറ്റിയുള്ള വിവിധ പ്രവർത്തനങ്ങളും രോഗികൾക്ക് അണുമുക്തമായ രക്തം നൽകുന്നതിനുള്ള പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ഈ സൊസൈറ്റിയാണ്.
ഉപയോഗപ്രദമായ ഒരു വാക്സിൻ ലഭ്യമല്ലാത്തതുകൊണ്ടുതന്നെ, പൊതുജന ബോധവത്കരണം വളരെ പ്രധാനപ്പെട്ടതാണ്. എച്ച്.ഐ.വി അണുബാധ നേരേത്ത കണ്ടെത്തുന്നതിലൂടെയും കൗൺസലിങ്ങിലൂടെയും ഗർഭിണികളായ എച്ച്.ഐ.വി അണുബാധയുള്ളവർക്ക് മരുന്നു കൊടുത്തും എച്ച്.ഐ.വി അണുബാധിതരുടെ എണ്ണം കുറക്കാൻ പറ്റും.
എച്ച്.െഎ.വി വാക്സിൻ
കുരങ്ങുകളിൽ എച്ച്.െഎ.വി വാക്സിൻ ഫലപ്രദമായി കണ്ടിരുന്നു. പേക്ഷ, മനുഷ്യരിലുള്ള പഠനങ്ങൾ നിരാശജനകമാണ്. തായ്ലൻഡിൽനിന്നുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് വാക്സിെൻറ പ്രവർത്തനം ആശാവഹമല്ല എന്നാണ്. 26-31 ശതമാനം ആൾക്കാർക്കു മാത്രമേ ഫലം സിദ്ധിച്ചുള്ളൂ. ആസന്ന ഭാവിയിൽതന്നെ ഒരു വാക്സിൻ ലഭ്യമായേക്കാമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 1988 മുതൽ ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരുകയാണ്.ഫലപ്രദമായ പൊതുജനബോധവത്കരണത്തിലൂടെയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലൂടെയും കേരളത്തിൽ എച്ച്.ഐ.വി അണുബാധനിരക്ക് 60 ശതമാനം കുറക്കാൻ കഴിഞ്ഞ ദശകത്തിൽ കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുത കൂടുതൽ പ്രവർത്തിക്കാൻ ഉൗർജം പകരുമെന്ന് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story