Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപാനായിക്കുളത്തെത്തിയ...

പാനായിക്കുളത്തെത്തിയ അലനും താഹയും

text_fields
bookmark_border
ALAN-THAHA
cancel

നിയമത്തി​െൻറ നഗ്​നമായ ലംഘനമാണെന്ന് പകൽപോലെ തെളിഞ്ഞിട്ടും നിരോധിതസംഘടനയുമായി സഹകരിച്ചുവെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി കേരള പൊലീസ് അറസ്​റ്റ്​ ചെയ്ത അലൻ, താഹ എന്നീ രണ്ട് ചെറുപ്പക്കാർ ഇനിയും മോചിതരായിട്ടില്ല. അറസ്​റ്റി​െൻറ കാരണം പോലും വ്യക്തമാക്കാത്ത എഫ്.െഎ.ആറിൽ തുടങ്ങിയ ദുർബലമാെയാരു പൊലീസ് കേസിൽ അന്വേഷണം മുന്നോട്ടുപോകാനുണ്ടെന്ന് വ്യക്തമാക്കിയാണ് കേരള ഹൈകോടതി ഇവർക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്. അതേസമയം, ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്താവുന്ന കുറ്റാരോപണമുണ്ടെന്ന കോഴിക്കോട് സെഷൻസ് കോടതി പരാമർശം തള്ളിയ ഹൈകോടതി ജാമ്യഹരജികൾ പരിഗണിക്കുേമ്പാൾ ഇത്തരം നിരീക്ഷണങ്ങൾ അനുചിതമാണെന്ന് ഒാർമപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

കൂട്ടിക്കെട്ടിയ മുസ്​ലിം
തീവ്രവാദ കഥകൾ

സർക്കാർ നിരോധിച്ച ഒരു സംഘടനയിലെ അംഗത്വം യു.എ.പി.എ അറസ്​റ്റിനുള്ള ന്യായീകരണമല്ലെന്ന്​ 2011ൽ സുപ്രീംകോടതിയിൽ ജസ്​റ്റിസ്​ കട്​ജു നൽകിയ വിധിന്യായം നിലനിൽ​െക്കയുണ്ടായ അറസ്​റ്റിനെതിരെ വ്യാപകമായി ഉയർന്ന പ്രതിഷേധത്തിൽ സി.പി.എം ഒറ്റപ്പെട്ടു. അപ്പോഴാണ് പൊലീസിനൊപ്പം ചേർന്ന് കോഴിക്കോെട്ട അറസ്​റ്റിൽ മുസ്​ലിം തീവ്രവാദത്തെ കൂടി ചേർത്തുകെട്ടിയത്. അലനും താഹക്കും മുസ്​ലിം തീവ്രവാദിസംഘടനകളുമായി കൂടി ബന്ധമുണ്ടെന്ന പൊതുബോധം സൃഷ്​ടിച്ചാൽ പാർട്ടിക്കുള്ളിലും ഇടതുപക്ഷത്തും ഉയർന്ന രോഷം തണുപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അത്​.
അസമിലെ ഉൾഫ കേസിൽ ജസ്​റ്റിസ് കട്ജു നൽകിയ വിധിയിൽ ഒരു പുനഃപരിേശാധന നടത്തിക്കിട്ടാൻ കേരളത്തിലെ പാനായിക്കുളം കേസിനെ അതിനോട് ചേർത്തുകെട്ടുകയാണ്​ കേന്ദ്രത്തിലെ മോദിസർക്കാർ ചെയ്തത്​. അതേ തന്ത്രം തന്നെ​ സ്വന്തം പാർട്ടിയിൽനിന്നു ‘തീവ്രവാദ’ത്തിലേക്കു പിഴച്ചുപോയവരെ കൈയൊഴിയാൻ സി.പി.എമ്മും പയറ്റി. യു.എ.പി.എ അറസ്​റ്റിനെ ന്യായീകരിക്കാൻ സി.പി.എം നേതാക്കൾ കാണിച്ച ധിറുതി കോഴിക്കോട് സെഷൻസ് കോടതിയുെട ഭാഗത്ത് നിന്നുമുണ്ടായപ്പോൾ കേരള ഹൈകോടതി അത്​ തള്ളിക്കളഞ്ഞു. വിചാരണയിലേക്ക് കടക്കാത്ത കേസിൽ പൊലീസ് പറയുന്നത​ുകേട്ട് സെഷൻസ് കോടതി പ്രകടിപ്പിച്ച നിരീക്ഷണം ഹൈകോടതി തന്നെ തള്ളു​േമ്പാൾ അതേ പൊലീസ് ഭാഷ്യം വിശ്വസിച്ച് സി.പി.എം നേതാക്കൾ നടത്തിയ അഭിപ്രായപ്രകടനങ്ങൾ എന്തുമാത്രം അപക്വമാണ്​!

uapa

ജസ്​റ്റിസ്​ കട്ജുവി​െൻറ ചരിത്രവിധി
ഒരു നിരോധിതസംഘടനയിലെ അംഗത്വം കുറ്റകരമാക്കാം എന്ന യു.എ.പി.എയുടെ 10ാം വകുപ്പ് അക്ഷരംപ്രതി പൊലീസിന് നടപ്പാക്കാനാകില്ലെന്നു സുപ്രീംകോടതി 2011ൽ വിധിച്ചിരുന്നു. അസമിലെ ‘ഉൾഫ’യെന്ന നിേരാധിതസംഘടനയിലെ അംഗമെന്ന് പറഞ്ഞ് അരൂപ് ഭയനെതിരെ ഭീകരനിയമം ചുമത്തിയത് റദ്ദാക്കിയായിരുന്നു സുപ്രീംകോടതി വിധി. കിരാതനിയമത്തിലെ ഇത്തരം വകുപ്പുകൾ തനിച്ചല്ല, ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള 19ഉം സ്വാതന്ത്ര്യത്തിനുള്ള 21ഉം വകുപ്പുകളുമായി ചേർത്തുവേണം വായിക്കാൻ എന്നായിരുന്നു ജസ്​റ്റിസുമാരായ മാർകണ്ഡേയ കട്ജുവി​െൻറയും ജ്ഞാനസുധ മിശ്രയുടെയും ചരിത്രവിധി. അതിനാൽ ഒരു വ്യക്തി അക്രമ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുകയോ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്യാതെ ഒരു നിേരാധിത സംഘടനയിലെ അംഗത്വം കൊണ്ടുമാത്രം അയാൾക്കെതിരെ കുറ്റം ചുമത്താനാകില്ലെന്ന് ഇൗ ചരിത്രവിധിയിൽ സുപ്രീംകോടതി ഒാർമിപ്പിച്ചു.

ഒരു വ്യക്തി ഏതെങ്കിലും പൊലീസ് ഒാഫിസർക്ക് മുമ്പാകെ നൽകുന്ന കുറ്റസമ്മതമൊഴി അതിനെ ബലപ്പെടുത്തുന്ന രേഖകളില്ലെങ്കിൽ തെളിവായി അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 1962ലെ കേദാർനാഥ് കേസിലെ വിധിയും മറ്റു നിരവധി വിധികളും അവലംബിച്ചാണ്​ വിധിയെന്ന്​ ജസ്​റ്റിസ് മാർകണ്ഡേയ കട്ജു അധ്യക്ഷനായ ബെഞ്ച് പ്രത്യേകം എടുത്തുപറഞ്ഞു. ഏത്​ സുപ്രീംകോടതി വിധിയും നിയമമായി മാറുമെന്നതിനാൽ ഒരു കുറ്റകൃത്യവും ചെയ്യാത്ത മനുഷ്യരെ നിരോധിതസംഘടനകളിലെ അംഗത്വം ആരോപിച്ച് അറസ്​റ്റ്​ ചെയ്​ത് ജയിലിൽ തള്ളുന്ന രീതിക്ക് അറുതിവരുത്തിയ വിധിയായിരുന്നു അത്.


വിധിയിലേക്ക് നയിച്ച കാരണമായി പറഞ്ഞത്
മഹാരാഷ്​ട്രയിലെ ഭിമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും അറസ്​റ്റ്​ ചെയ്​ത​േപ്പാൾ എഴുതിയ ലേഖനത്തിൽ 2011ലെ വിധിയിലേക്ക് നയിച്ച കാരണങ്ങൾ ജസ്​റ്റിസ് കട്ജു അക്കമിട്ട് നിരത്തിയിട്ടുണ്ട്്. നിയമവിരുദ്ധമായി കസ്​റ്റഡിയിലെടുത്ത ഒരാളെ ജയിലിലയക്കുന്നതി​െൻറ യുക്തി അദ്ദേഹം ചോദിക്കുന്നു. ഒരാൾ ജയിലിലടക്കപ്പെട്ട ശേഷം പിന്നീട് നിരപരാധിയെന്നു കണ്ട് വിട്ടയക്കപ്പെട്ടാലും സമൂഹത്തിൽ ആ മനുഷ്യ​​െൻറ മഹിമയും അന്തസ്സും ഒരു കാലത്തും തിരിച്ചുപിടിക്കാൻ കഴിയാത്ത തരത്തിൽ തകർന്നിട്ടുണ്ടാകും. ഒരു വ്യക്തിയുടെ അന്തസ്സ്​ അയാൾക്ക് അമൂല്യമാണ് എന്നത് മാത്രമല്ല പ്രശ്നം. ഭരണഘടന അനുവദിച്ച ജീവിക്കാനുള്ള സ്വാതന്ത്ര്യത്തി​െൻറ ഭാഗം കൂടിയാണത്. ഡോ. ബിനായക് സെന്നി​െൻറ ജാമ്യാപേക്ഷ ത​​െൻറ മുന്നിലെത്തിയപ്പോൾ അതിൽ തീരുമാനമെടുക്കാൻ ഒരു മിനിറ്റുപോലും വേണ്ടി വരാതിരുന്നത് ഇൗ നിലപാട് കൊണ്ടായിരുന്നു. കോടതി പരിഗണിക്കുന്നതി​െൻറ തലേന്ന് രാത്രി കേസ് ഫയൽ പഠിച്ചപ്പോൾ ബിനായക് സെന്നിേൻറത് കെട്ടിച്ചമച്ച കേസാണെന്ന് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിധി തിരുത്തിക്കിട്ടാനുള്ള
നീക്കം

ജസ്​റ്റിസ് കട്ജുവി​െൻറ 2011ലെ വിധിേയാടെ നിരോധിത സംഘടനയുടെ അംഗമാണെന്നും പറഞ്ഞ് ആരെയും പിടിച്ച് ജയിലിലടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. യു.പി.എ സർക്കാർ പിന്നീട് അത് ചോദ്യം ചെയ്തില്ലെങ്കിലും മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഇൗ വിധി തിരുത്തിക്കിട്ടാൻ ശ്രമം തുടങ്ങി. 2016ൽ മോദിസർക്കാർ ജസ്​റ്റിസ് കട്ജുവി​െൻറ വിധി പുനഃപരിശോധിക്കാൻ സമർപ്പിച്ച ഹരജി അന്നത്തെ ചീഫ് ജസ്​റ്റിസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സ്വീകരിച്ചുെവങ്കിലും മൂന്നു വർഷത്തോളം ഫയൽ അനക്കമില്ലാതെ പൊടിപിടിച്ചു കിടന്നു. എന്നാൽ, എറണാകുളം പാനായിക്കുളത്ത് സ്വാതന്ത്ര്യദിനത്തിൽ പരസ്യമായി സംഘടിപ്പിച്ച പൊതുയോഗം നിരോധിതസംഘടനയായ സിമിയുെട രഹസ്യയോഗമാക്കി കേരളത്തിൽ പൊലീസ് എടുത്ത കള്ളക്കേസ് തള്ളിയ ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ കേന്ദ്രസർക്കാർ ഒരു അവസരമായി എടുത്തു.
ജസ്​റ്റിസ് കട്ജുവി​െൻറ വിധി പുനഃപരിശോധിക്കാനുള്ള 2016ലെ ഹരജിക്കൊപ്പം പാനായിക്കുളം കേസി​െൻറ അപ്പീലും ചേർത്തുവെച്ച് ജസ്​റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചി​െൻറ മുമ്പിൽ വെച്ചു. അസമിലെ ‘ഉൾഫ’ കേസുമായി കേരളത്തിലെ പാനായിക്കുളം കേസിനെ സുപ്രീംകോടതി കൂട്ടിക്കെട്ടിയത് കണ്ട് അഭിഭാഷകർ പോലും ആദ്യമൊന്ന് അമ്പരന്നു. പിന്നീട് മോദി സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വന്ന് വാദിച്ചപ്പോഴാണ് പാനായിക്കുളത്ത് സെമിനാറിന് പോയവരെ വെറുതെ വിട്ട കേരള ഹൈകോടതി വിധിയിൽ ‘സംഘടനയിലായതുകൊണ്ട് മാത്രം കുറ്റവാളിയാകില്ല’ എന്ന ജസ്​റ്റിസ് മാർകണ്ഡേയ കട്ജുവി​െൻറ വിധി പരാമർശമുണ്ടായതാണ് അസം കേസിനെ അതുമായി കൂട്ടിക്കെട്ടാൻ പ്രേരിപ്പിച്ചതെന്ന് അഭിഭാഷകർക്ക് പോലും മനസ്സിലായത്. കട്ജുവി​െൻറ വിധി കൊണ്ട് സിമിക്കാരും രക്ഷപ്പെടുന്നുവെന്ന തോന്നൽ സുപ്രീംകോടതിക്കുണ്ടാക്കാൻ തുഷാർ മേത്ത വാദത്തിനിടയിൽ ശ്രമിക്കുകയും ചെയ്തു.

supreme-court

സി.പി.എം വാദത്തി​െൻറ മുനയൊടിക്കുന്ന അപ്പീൽ
യു.എ.പി.എ നിയമത്തിൽ മോദി സർക്കാർ കൊണ്ടുവന്ന ഭേദഗതി ഏത് സംസ്ഥാനത്തും കൈകടത്താൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്നുണ്ടെന്നും അതിനാൽ കോഴിക്കോെട്ട സ്വന്തം പ്രവർത്തകരെ മാവോവാദിയാക്കി യു.എ.പി.എ ചുമത്തിയത് മുഖ്യമന്ത്രി പിണറായിക്ക് തടയാൻ കഴിയില്ലെന്നുമുള്ള സി.പി.എം വാദത്തി​െൻറ മുനയൊടിക്കുന്നതാണ് കേരളത്തിൽനിന്ന് തന്നെയുള്ള പാനായിക്കുളം കേസിലെ എൻ.െഎ.എ അപ്പീൽ. സി.പി.എം വാദം ശരിയായിരുന്നുെവങ്കിൽ നിരോധിച്ച സംഘടനയിൽ അംഗമാണെന്ന് പറഞ്ഞ് അറസ്​റ്റ്​ ചെയ്യാൻ നിയമപ്രകാരമുള്ള തടസ്സം നീക്കാനായി കേരളത്തിലെ പാനായിക്കുളം കേസിലെ എൻ.െഎ.എ അപ്പീലിനെ ഉപയോഗിക്കേണ്ട ആവശ്യം കേന്ദ്ര സർക്കാറിനില്ലായിരുന്നു. മോദി സർക്കാറി​െൻറ ഭേദഗതിക്ക് ശേഷവും നിരോധിത സംഘടനയിലെ അംഗത്വത്തി​െൻറ പേരിൽ ഒരാൾക്കെതിരെ യു.എ.പി.എ ചുമത്താൻ കഴിയില്ല. അതുകൊണ്ടാണ് അസമിലെ ഉൾഫ കേസിൽ 2011ൽ ജസ്​റ്റിസ് കട്ജുവി​െൻറ വിധി ചോദ്യം ചെയ്തുള്ള പുനഃപരിശോധന ഹരജി കേരളത്തിലെ പാനായിക്കുളം കേസുമായി കൂട്ടിക്കെട്ടി 2019ലും കേന്ദ്ര സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നത്.

ജസ്​റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിയോഗിച്ച അമിക്കസ് ക്യൂറി സഞ്ജയ് പരേഖ് ജസ്​റ്റിസ് കട്ജുവി​െൻറ വിധി അലംഘനീയമാണെന്ന് സുപ്രീംകോടതിയുടെ നിരവധി വിധികൾ വെച്ച് സ്ഥാപിച്ചത് മറികടക്കാൻ കഴിയാതെ ആ അപ്പീലിൽ തീയതി നീട്ടി നീട്ടി ചോദിച്ചുകൊണ്ടിരിക്കുകയാണ് മോദി സർക്കാറിപ്പോൾ. അതിനാൽ ഇൗ ചരിത്രവിധിക്കെതിരായ അപ്പീലിൽ സുപ്രീംകോടതിയുടെ തീർപ്പ് വരുന്നതുവരെ അല​​െൻറയും താഹയുടെയും അറസ്​റ്റ്​ നിയമവിരുദ്ധമായിരിക്കും. ഏതെങ്കിലും അക്രമപ്രവർത്തനത്തിൽ പങ്കാളിയാകുകയോ അതിന് പ്രേരണ നൽകുകയോ ചെയ്തുവെന്ന് തെളിയിക്കാത്തിടത്തോളം ഇരുവരും നിരോധിത സംഘടനയുടെ അംഗമാണെന്ന് തെളിയിച്ചാൽപോലും അവരെ ജയിലിലടക്കുന്നത് നിയമലംഘനമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionuapa arrestmalayalam newsTahaAlenkozhikode News
News Summary - Alan and thaha-Opinion
Next Story