കമ്പനിയുടെ ലാഭക്കൊതി നാടിനു ശാപമായി
text_fieldsജലസ്രോതസ്സുകളും തണ്ണീർത്തടങ്ങളും നിറഞ്ഞ പശ്ചിമതീരത്തെ ആലപ്പാട്ടിനും പൊന്മനക്കും കാർഷികസമൃദ്ധിയും മത്സ ്യസമ്പത്തുമൊക്കെ പഴങ്കഥയാണ് ഇന്ന്. ‘‘ഞങ്ങളിവിടെ ചെറിയ കുഴികളുണ്ടാക്കി ശുദ്ധജലം കുടിച്ചിരുന്ന കാലമുണ്ടാ യിരുന്നു. ഇന്നീ നാട്ടിൽ ആഴമുള്ള കിണറുകളിൽപോലും ശുദ്ധജലം കിട്ടുന്നില്ല, എങ്ങും ഉപ്പുവെള്ളം മാത്രം’’ -ആലപ് പാെട്ട മുത്തശ്ശിമാർ പറയുന്നു. ഒാച്ചിറ കുടിവെള്ള പദ്ധതിയെയാണ് ആലപ്പാട്ടുകാർ ആശ്രയിക്കുന്നത്. പല കാരണങ്ങള ാൽ മിക്കപ്പോഴും വെള്ളം കിട്ടാറില്ല. അങ്ങനെ കുടിവെള്ളം ഇന്നാട്ടുകാർക്ക് അന്യമായിരിക്കുന്നു.
പെെട്ടന് ന് ലാഭമുണ്ടാക്കാനുള്ള കമ്പനി മാനേജ്മെൻറിെൻറ കൊതിയാണ് ഇൗ ഗ്രാമങ്ങളെ നാശത്തിലേക്ക് തള്ളിയിട്ടത്. കമ്പനിയുെട അശാസ്ത്രീയ ഖനനം ആലപ്പാടിെൻറയും പൊന്മനയുടെയും ആവാസവ്യവസ്ഥ കീഴ്മേൽ മറിച്ചു. കടൽകയറ്റമുണ്ടാ കുേമ്പാൾ കടലും കായലും ഒന്നിക്കുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉപ്പുവെള്ളത്തിെൻറ കയറ്റം ഖനനപ്രദേശത്തി െൻറ സമീപ പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകളും ഉൾനാടൻ മത്സ്യസമ്പത്തും നശിക്കാൻ കാരണമായി.
സസ്യജാലങ്ങള ും കൃഷിയും കടൽെവള്ളം കയറി നശിച്ചു. കടലും കായലും ഒന്നാകുന്നതോടെ 27 കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽപോലും പ്രത്യാഘാതങ്ങൾ കണ്ടുതുടങ്ങി. വട്ടകായലിനോടു ചേർന്നുകിടക്കുന്ന കനാലുകളിലൂടെ കടൽവെള്ളം കയറിയാണ് മറ്റിടങ്ങളിലെ കൃഷിയിടങ്ങൾ നശിക്കുന്നത്. ഉൾനാടൻ മത്സ്യസമ്പത്തിനു പുറമേ മറ്റു ജലസമ്പത്തുകൾ നശിക്കുകയും പരിസ്ഥിതിയുടെ സന്തുലനാവസ്ഥ തകിടം മറിയുകയും ചെയ്തു. ദേശീയ ജലപാത നശിക്കാനും ഇത് കാരണമായി.
മോണോസൈറ്റ്, ഇൽമനൈറ്റ്, സിർക്കൺ, റൂടൈൽ, ലിക്കോസിൻ, സിലിമനൈറ്റ് എന്നീ അപൂർവ ധാതുക്കളുടെ വൻ നിക്ഷേപമാണ് ആലപ്പാട്, പൊന്മന തീരത്തുള്ളത്. കമ്പനി ഖനനനടപടികൾ ആരംഭിച്ചതു മുതൽ നാട്ടുകാരുടെ ദുരിതവും തുടങ്ങി. പുനരധിവാസ പാക്കേജുകൾ പലതും മാറിമറിഞ്ഞു. ഒാരോ ദിവസം കഴിയും തോറും കരയെ കടൽ പതിയപ്പതിയെ വിഴുങ്ങിക്കൊണ്ടിരുന്നു. ഖനനനിയമങ്ങളുടെ നഗ്നമായ ലംഘനമാണ് പിന്നീട് കണ്ടത്. മൈൻസ് ആൻഡ് മിനറൽസ്, മിനറൽ കൺസൾേട്ടഷൻ റൂൾ 1960, മിനറൽ കൺസർവേഷൻ ആൻഡ് െഡവലപ്മെൻറ് റൂൾ 1988 എന്നിവ കാറ്റിൽപറത്തി. കടൽഭിത്തി കെട്ടി തീരം സംരക്ഷിച്ചുകൊണ്ടുള്ള ആഴഖനനം ചെയ്യണമെന്ന നിർദേശം പാലിക്കപ്പെട്ടില്ല. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രണ്ടരയടി ഘനത്തിൽ മണ്ണു കോരിയെടുക്കുകയാണ് കമ്പനി ചെയ്തത്. ഇത്തരത്തിലുള്ള മണ്ണെടുപ്പാണ് ഇന്ന് വെള്ളനാതുരുത്തിനെയും പൊന്മനയെയും പൂർണമായും ഇല്ലാതാക്കിയത്.
കടൽഭിത്തി കെട്ടിത്തിരിച്ച് തീരം സംരക്ഷിച്ചശേഷം പ്ലോട്ടുകളായി തിരിച്ച് ഖനനം നടത്തി കമ്പനിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാം. ഇങ്ങനെയുണ്ടാകുന്ന കുഴികൾ അസംസ്കൃത വസ്തുക്കൾ ശേഖരിച്ചശേഷം ബാക്കിവരുന്ന മണ്ണ് ഉപയോഗിച്ച് നിരത്താം. പിന്നീട് ഇവിടെ വൃക്ഷങ്ങളും മറ്റും നട്ടുപിടിപ്പിച്ചശേഷം പ്രദേശവാസികൾക്ക് തിരികെ നൽകാം. പൊന്മനയുടെ സമീപപ്രദേശമായ കരിത്തുറയിൽ െഎ.ആർ.ഇ ഇൗ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇതിന് പ്രദേശെത്ത തൊഴിലാളികളെ ഉപയോഗിക്കുന്നതിലൂടെ തൊഴിൽപ്രശ്നത്തിനും പരിഹാരം കാണാം. കടലിൽ ഖനനം ചെയ്ത് നഷ്ടപ്പെട്ട മണ്ണ് വീണ്ടെടുക്കാനുള്ള സംവിധാനങ്ങളൊന്നും കമ്പനിക്കില്ല. അണുവികിരണമുള്ള മോണോസൈറ്റ്, തോറിയം എന്നിവ കലർന്ന മണ്ണാണ് ഖനനപ്രദേശത്തുള്ളത്. അസംസ്കൃത ധാതുക്കൾ ശേഖരിക്കുേമ്പാൾ ഉണ്ടാകുന്ന അണുവികിരണത്തെ പ്രതിരോധിക്കാനാവശ്യമായ നടപടികളും കമ്പനി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
തൊഴിൽപ്രശ്നങ്ങളിലടക്കം ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് കാര്യം നേടിയെടുക്കുന്ന രീതിയാണ് കമ്പനി മാനേജ്മെൻറ് തുടക്കംമുതൽ സ്വീകരിച്ചത്. ഇതോടെ ഒരേ മനസ്സോടെ ജീവിച്ച നാട്ടുകാർ പരസ്പരം കലഹിച്ചു. നാട്ടുകാർ രാഷ്ട്രീയ പാർട്ടിയുടെയും കരയോഗങ്ങളുടെയും വിവിധ ഗ്രൂപ്പുകളുടെയും പ്രേരണയിൽ പല ചേരികളായി തിരിഞ്ഞതോടെ കമ്പനിയുടെ ആവശ്യങ്ങളും അനാവശ്യങ്ങളും മുറപോലെ നടന്നു. എന്നാലിന്ന് ആലപ്പാെട്ട യുവജനങ്ങൾ ഒറ്റക്കെട്ടാണ്. കെ.എം.എം.എല്ലിെൻറ അശാസ്ത്രീയമായ ഖനനത്തിനെതിരെ നാട്ടുകാരിൽ ചിലർ 2000ത്തിൽ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. കമീഷൻ പൊന്മനയിലെത്തി തെളിവുകൾ ശേഖരിച്ചു. 2000 ആഗസ്റ്റിൽ കമീഷൻ നിയമിച്ച ശാസ്ത്രപഠനസംഘം അശാസ്ത്രീയ ഖനനത്തെപ്പറ്റിയും സ്വീകരിക്കേണ്ട നടപടിയെപ്പറ്റിയും റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, പഠനസംഘത്തിെൻറ സന്ദർശനം കമ്പനിയുടെ അറിവോടെയല്ല എന്ന ന്യായവാദമാണ് അധികൃതർ ഉന്നയിച്ചത്. അതോടെ പ്രദേശവാസികൾ വീണ്ടും കമീഷന് മുന്നിലെത്തി. മനുഷ്യാവകാശ കമീഷൻ അംഗം ഡോ. ബലരാമനും സെൻറർ ഫോർ എർത്ത് സയൻസിലെ കെ.വി. തോമസും ഖനനസ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കൽ നടപടി വേഗത്തിലായെങ്കിലും ഖനനം ചെയ്ത സ്ഥലം സംരക്ഷിക്കാനാവശ്യമായ നടപടി കമ്പനി സ്വീകരിച്ചില്ല.
ഇത്തരത്തിൽ കെ.എം.എം.എല്ലിെൻറയും െഎ.ആർ.ഇയുടെയും അനധികൃത മണൽ ഖനനം പൊതുതാൽപര്യഹരജികളായും മറ്റും നിരവധി തവണ കോടതി കയറി. നാട്ടുകാർക്ക് ആശ്വാസമായ വിധിയുണ്ടായില്ലെന്നു മാത്രം. പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിൽ കെ.എം.എം.എൽ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ ഗ്രീൻ ൈട്രബ്യൂണൽ 2017ൽ ഒരു കോടി പിഴയീടാക്കാൻ ഉത്തരവിട്ടതാണ് ഒടുവിലത്തെ വിധി. കെ.എം.എം.എൽ പിഴയൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതൊന്നും ഏശാത്ത രീതിയിൽ കമ്പനി നിർബാധം ഖനനം ചെയ്ത് ഇൗ തീരങ്ങളെ കടലിൽ മുക്കി കൊന്നുകൊണ്ടിരിക്കുകയാണ്.
നേതാക്കൾക്ക് പഴയ വീര്യമില്ല
വിപ്ലവപ്രസ്ഥാനങ്ങളെ ആവേശത്തോടെ സ്വീകരിച്ചവരാണ് ആലപ്പാെട്ടയും പന്മനയിലെയും കരിമണ്ണിെൻറ മക്കൾ. സംസ്ഥാന രാഷ്ട്രീയത്തിലെ നായകന്മാരായിരുന്ന ശ്രീകണ്ഠൻ നായരുടെയും ബേബി ജോണിെൻറയും രാഷ്ട്രീയക്കളരിയായിരുന്നു ഇൗ മണ്ണ്. എന്നാൽ, ഇന്നീ നാട്ടിലെ നേതാക്കന്മാർ പഴയ തലമുറയുടെ ശൗര്യം വാക്കുകളിൽപോലും കാണിക്കുന്നില്ല. ആലപ്പാെട്ട സമരത്തെ പ്രാദേശിക നേതാക്കന്മാർ അനുകൂലിക്കുേമ്പാഴും സംസ്ഥാന നേതാക്കൾ മൗനത്തിലാണ്. ആലപ്പാട് പഞ്ചായത്തിൽ ഇടതുഭരണമാണെങ്കിലും അവർ സമരത്തെ അനുകൂലിച്ചിട്ടില്ല. അംഗങ്ങളിൽ പലരും സമരത്തിനോടൊപ്പമാണെന്ന് പറയുന്നുണ്ട്. പഞ്ചായത്ത് അംഗങ്ങളിൽ ചിലർ അനുകൂലിച്ച് നിൽക്കുന്നുണ്ടെങ്കിലും പലരെയും വിശ്വാസയോഗ്യമല്ലെന്നാണ് സമരസമിതി പ്രവർത്തകർ പറയുന്നത്.
പ്രദേശെത്ത എം.എൽ.എയായ ആർ. രാമചന്ദ്രൻ ഖനനം നിർത്തിവെക്കുമെന്ന് ചാനൽചർച്ചയിൽ പറഞ്ഞതല്ലാതെ പിന്നീട് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രി മേഴ്സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത് സമരം സ്വകാര്യ ലോബിയെ സഹായിക്കാനാണെന്നും ഖനനം തുടരുമെന്നുമൊക്കെയാണ്. സംഗതി വഷളാകുമെന്ന് കണ്ടപ്പോൾ സർക്കാർ ചർച്ചക്ക് തയാറാണെന്ന് തിരുത്തേണ്ടിവന്നു. 75ഒാളം ദിവസമായി ആലപ്പാെട്ട ജനങ്ങൾ സമരം നടത്തിയിട്ടും സംസ്ഥാനത്തെ ഭരണകക്ഷിയിലെയും പ്രതിപക്ഷെത്തയും പ്രമുഖ നേതാക്കൾ ഇൗ മേഖലയിേലക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.