അംബേദ്കറുടെ ലക്ഷ്യം പുലരാതെ
text_fieldsഡോ. ബി.ആർ. അംബേദ്കറുടെ 127ാം ജന്മദിനമാണ് ഏപ്രിൽ 14. മഹാരാഷ്ട്രയിലെ സെൻട്രൽ പ്രൊവിൻസിലെ മൗവ് എന്ന സ്ഥലത്ത് 1891 ഏപ്രിൽ 14നാണ് അംബേദ്കർ ജനിച്ചത്. ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ രൂപവത്കരിച്ച മഹർസേനയിലെ പട്ടാളക്കാരനായ റാംജിയുടെ പതിനാലാമത്തെ പുത്രനായാണ് അംബേദ്കറുടെ ജനനം. പരിശ്രമശാലിയും ധീരനും ഇംഗ്ലീഷ് ഭാഷയിൽ നല്ല പാണ്ഡിത്യവും ഉണ്ടായിരുന്ന റാംജി സുബേദാർ മേജർ പദവി വരെ ഉയർന്നു. മത-ആത്മീയ കാര്യങ്ങളിൽ വലിയ താൽപര്യമുണ്ടായിരുന്ന റാംജി മഹാത്മ ജോതി ബാഫുലെയുടെ വലിയ ആരാധകനായിരുന്നു. മഹർ സമുദായത്തെ ഭക്തിപ്രസ്ഥാനം വളരെയേറെ സ്വാധീനിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ജാതി വ്യവസ്ഥക്കെതിരെ ഭക്തിപ്രസ്ഥാനം സ്വീകരിച്ച നിലപാടുകൾ ഇന്ത്യൻ സാമൂഹിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്. കബീറും രാമാനന്ദനും നാഥും നേതൃത്വം നൽകിയ മൂന്നു ഭക്തിപ്രസ്ഥാനങ്ങളും മഹർ സമുദായത്തെ ജാതിവിരുദ്ധ നിലപാടുകൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ശക്തിെപ്പടുത്തുകയും ചെയ്തു.
ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥക്കെതിരെ ശക്തമായ നിലപാടുകൾ എടുത്ത കബീറിെൻറ ആരാധകനും അനുയായിയുമായിരുന്നു റാംജി. പിതാവിെൻറ സവിശേഷമായ ഇൗ ഗുണങ്ങൾ ചെറുപ്പത്തിൽത്തന്നെ അംബേദ്കറെ സ്വാധീനിച്ചു. അഞ്ചാം വയസ്സിൽ ദപോളിയിലുള്ള മറാത്തി വിദ്യാലയത്തിൽ ചേർത്ത അംബേദ്കറെ 1900ൽ സത്താറയിലെ സർക്കാർ സ്കൂളിലേക്കുമാറ്റി. അയിത്ത ജാതിക്കാരനായ അംബേദ്കെറ സവർണ കുട്ടികൾ ഇരിക്കുന്ന ബെഞ്ചിൽ ഇരിക്കാൻ അനുവദിക്കാതെ ക്ലാസ് മുറിയുടെ മൂലയിൽ ഇരുത്തി. കവിത വായിക്കാനോ ചോദ്യങ്ങൾ േചാദിക്കാനോ അംബേദ്കർ ഉൾപ്പെടെയുള്ള അയിത്ത ജാതി കുട്ടികളോട് അധ്യാപകർ ആവശ്യപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല ഇവരുടെ പുസ്തകങ്ങളിലും നോട്ടു ബുക്കുകളിലും തൊടാൻപോലും അധ്യാപകർ തയാറായിരുന്നില്ല. വിദ്യാർഥി ജീവിതത്തിൽ ഉണ്ടായ ഇത്തരം ഒട്ടനവധി ജാതി വിവേചനം അനുഭവിച്ചാണ് അംബേദ്കർ വിദ്യാഭ്യാസം ചെയ്തത്.
ഇന്ത്യയിലെ പ്രഥമ നിയമ മന്ത്രി, നിയമപണ്ഡിതൻ, പ്രഗല്ഭനായ പാർലമെേൻററിയൻ, നവോത്ഥാന നായകൻ, വിദ്യാഭ്യാസ വിചക്ഷണൻ, രാഷ്ട്രമീമാംസകൻ, എഴുത്തുകാരൻ, നിർഭയനായ മനുഷ്യാവകാശ പോരാളി, ഇന്ത്യൻ ലേബർ പാർട്ടിയുടെ സ്ഥാപക പ്രസിഡൻറ് എന്നീ നിലകളിൽ ബഹുമുഖങ്ങളായ സംഭാവനകളാണ് അംബേദ്കറുടേതെങ്കിലും അവയിൽ ഏറ്റവും മഹത്തരം ഇന്ത്യൻ ഭരണഘടനയുടെ നിർമാണമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ജനാധിപത്യ അവകാശങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് അേദ്ദഹം എഴുതിയ ഭരണഘടന േലാകത്തിലെ ഏറ്റവും വലിയ ഭരണഘടനയും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാക്കി. സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും അംബേദ്കർ രചിച്ച ഇന്ത്യൻ ഭരണഘടനയുടെ ആത്മസത്തയാണെങ്കിലും സ്വാതന്ത്ര്യത്തിെൻറ ഏഴുപതിറ്റാണ്ടു കഴിഞ്ഞിട്ടും ഇൗ ലക്ഷ്യം പൂർത്തീകരിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. ജാതീയതയും അയിത്തവും അസമത്വവും അടിമത്തവും ഭരണഘടനാ നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം േക്ഷമരാഷ്ട്ര സങ്കൽപത്തെ തകർത്തുകൊണ്ട് ഇപ്പോഴും രാജ്യത്തു ശക്തമായി നിലനിന്നുവരുകയാണ്. സ്വാതന്ത്ര്യത്തിനുേശഷം രൂപപ്പെട്ട പുത്തൻ ഭരണഘടനയുടെ അടിത്തറയിലൂന്നിക്കൊണ്ട് ജാതിരഹിതമായ ഒരു പുത്തൻ ജനാധിപത്യ സോഷ്യലിസ്റ്റ് സമൂഹത്തെ സൃഷ്ടിക്കാനുള്ള സാമ്പത്തിക-രാഷ്ട്രീയനയങ്ങളും ഭരണ നടപടികളും നടപ്പാക്കുന്ന കാര്യത്തിൽ ഭരണ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണ്.
പട്ടികജാതി-വർഗക്കാർ, പിന്നാക്ക ജനവിഭാഗങ്ങൾ, മതന്യൂനപക്ഷങ്ങൾ എന്നിവർ രാജ്യവ്യാപകമായി ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുകയാണ്. ഒാരോ പതിനെട്ടുമിനിറ്റിലും ഒരു പട്ടികജാതിക്കാരൻ ജാതിയുടെ പേരിൽ ആക്രമിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ ചെയ്യുന്നു എന്നതാണ് യാഥാർഥ്യം. കുറ്റവാളികളിൽ അഞ്ചുശതമാനം പേർ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. മത-സാമ്പത്തിക രാഷ്ട്രീയ അധികാര മേഖലയുടെ പിന്നാമ്പുറങ്ങളിൽ നൂറ്റാണ്ടുകളായി ജീവിക്കേണ്ടിവന്ന അധഃസ്ഥിത-പിന്നാക്ക ജനതയാണ് ക്രൂരമായ അടിച്ചമർത്തലുകൾക്ക് ഇരയാേകണ്ടിവരുന്നത്. ജാതിവിരുദ്ധ രാഷ്ട്രീയത്തിെൻറ ശക്തി കുറവും ജാതിമേധാവിത്വ രാഷ്ട്രീയത്തിെൻറ ശക്തിയെയുമാണ് വെളിവാക്കുന്നത്. ജാതി മേധാവിത്വ രാഷ്ട്രീയ ശക്തികളും അവർ നേതൃത്വം നൽകുന്ന ഭരണകൂടവും അംബേദ്കർ വിഭാവന ചെയ്ത ജനാധിപത്യ അവകാശങ്ങൾ ഉറപ്പാക്കുന്ന ഭരണഘടനയും സംവരണ അവകാശങ്ങളും ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സമത്വത്തിനും സ്വാതന്ത്ര്യത്തിനും രാജ്യത്തിെൻറ െഎക്യത്തിനും ക്ഷേമരാഷ്ട്ര ലക്ഷ്യത്തിനും രാജ്യത്തിെൻറ സമാധാനത്തിനും പുരോഗതിക്കും തടസ്സമായി നിൽക്കുന്ന ജാതിവ്യവസ്ഥക്കെതിരെ അംബേദ്കർ ദർശനത്തിൽ ഉൗന്നിയുള്ള ജാതി നശീകരണത്തിെൻറ രാഷ്ട്രീയം കെട്ടിപ്പടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്താലേ ജാതിരഹിതമായ ഇന്ത്യയെ പുനർനിർമിക്കാൻ കഴിയുകയുള്ളൂ.
ജാതിവ്യവസ്ഥക്കെതിരെ ഭക്തിപ്രസ്ഥാനം വഴി ശക്തമായ നിലപാടുകൾ സ്വീകരിച്ചുവന്ന അംബേദ്കറുടെ പിതാവ് റാംജിയെ പട്ടാള ജോലിയിൽനിന്നും പിരിച്ചുവിട്ടു. ബോംബെയിലേക്ക് മാറേണ്ടിവന്ന റാംജിയും കുടുംബവും ഒരൊറ്റ മുറി മാത്രമുള്ള വീട്ടിൽ താമസിക്കാൻ വിധിക്കപ്പെട്ടു. ഇത്തരം പ്രതികൂല സാഹചര്യങ്ങളോടു െപാരുതി അംബേദ്കർ 1907ൽ മെട്രിക്കുലേഷനും 1913ൽ ബി.എയും പാസായി. ബറോഡ മഹാരാജാവ് അംബേദ്കറെ ഉയർന്ന ഉദ്യോഗത്തിൽ നിയമിച്ചെങ്കിലും ജാതി വിവേചനങ്ങളും പീഡനങ്ങളും അവിടെയും നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. ഒാഫിസിലെ പ്യൂൺപോലും അംബേദ്കറിൽനിന്ന് അകലം പാലിച്ചു. ഫയലുകളും മറ്റും അകലെനിന്ന് മുഖത്തേക്കുവലിച്ചെറിഞ്ഞു. േജാലിയിൽ തുടരാനാവാതെ അംബേദ്കർ േജാലി രാജിവെച്ചു. ഇതിനകം തന്നെ ജാതിയുടെ ക്രൂരതയും പീഡനങ്ങളും ജാതിവ്യവസ്ഥയുടെ ഭീകരതയും രാജ്യത്തെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥയുടെ യഥാർഥ രൂപവും അംബേദ്കർ മനസ്സിലാക്കിയിരുന്നു. ആചാര അനുഷ്ഠാനംകൊണ്ടും വിശ്വാസ പ്രമാണങ്ങൾകൊണ്ടും മനുഷ്യാവകാശം നിഷേധിക്കുന്ന ജാതിയും അയിത്തവും ദൈവദത്തമാണെന്ന് വിശ്വസിക്കുകയും മാനവ മൂല്യങ്ങൾക്ക് വിലകൽപിക്കാത്ത ഹിന്ദു മതത്തെ നവീകരിക്കാനോ മാറ്റിമറിക്കാനോ കഴിയുകയില്ലെന്ന ചിന്ത അംബേദ്കറിൽ ശക്തി പ്രാപിച്ചു. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥ നിലനിർത്തിക്കൊണ്ട് സനാതന മൂല്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
1919ൽ ഉണ്ടാക്കിയ ഇന്ത്യ ഗവൺമെൻറ് ആക്ടനുസരിച്ച് ബ്രിട്ടീഷ് ഗവൺമെൻറിന് ഒരു പ്രത്യേക അധികാരം നൽകിയിരുന്നു. ഭരണഘടനയുടെ നിർമാണത്തെക്കുറിച്ചും ആവശ്യം വന്നാൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും പഠിച്ചു റിപ്പോർട്ട് നൽകാൻ പത്തുവർഷം കൂടുേമ്പാൾ ഒരു കമീഷനെ നിയമിക്കാം എന്നായിരുന്നു ഇൗ വ്യവസ്ഥ. ഇതനുസരിച്ച് 1927 നവംബർ 26ാം തീയതി രൂപവത്കരിച്ച സൈമൺ കമീഷൻ മുമ്പാകെ അംബേദ്കർ നിവേദനം സമർപ്പിക്കുകയും അയിത്ത ജാതിക്കാരെ ഹിന്ദുക്കളിൽനിന്നും വ്യത്യസ്തരായി കണക്കാക്കി നിയമനിർമാണ സഭകളിൽ പ്രത്യേക സീറ്റുകൾ സംവരണം ചെയ്യണമെന്ന് ആവശ്യപ്പെടുകയും 1929 മേയ് 17ന് ഇത്തരം ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ നിവേദനം കമീഷന് സമർപ്പിക്കുകയും ചെയ്തു. കമീഷനുമായുള്ള കൂടിക്കാഴ്ചയിൽ മറ്റു പതിനെേട്ടാളം അയിത്ത ജാതിക്കാരുടെ സംഘടന പ്രതിനിധികളെ പെങ്കടുപ്പിക്കുകയും 16 സംഘടനകൾ പ്രത്യേക വോട്ടവകാശത്തിനായുള്ള വാദം ഉന്നയിക്കുകയും ചെയ്തു. അയിത്തജാതിക്കാരെ ഹിന്ദുക്കളിൽനിന്ന് മാറ്റിനിർത്തി സംവരണ സീറ്റുകളും വോട്ടവകാശവും ഉന്നയിക്കുന്നതിനെ ഗാന്ധിജിയും കോൺഗ്രസും എതിർത്തെങ്കിലും അംബേദ്കർ വഴങ്ങിയില്ല.
1919 െല ഇന്ത്യ ഗവൺമെൻറ് ആക്ടിനു മുമ്പുണ്ടായ മൊണ്ടേഗു ചെംസ് ഫോർഡ് ഭരണപരിഷ്കാര കമ്മിറ്റി അയിത്ത ജാതിക്കാർക്ക് പ്രത്യേക പരിരക്ഷകൾ നൽകണമെന്ന് അംഗീകരിച്ച കാര്യം ചൂണ്ടിക്കാട്ടി അംബേദ്കർ തെൻറ തീരുമാനത്തിൽ ഉറച്ചുനിന്നു. ഇന്ത്യക്ക് അനുയോജ്യമായ ഭരണഘടന നിർമിക്കുന്നതിന് ബ്രിട്ടീഷ് സർക്കാർ സമ്മതിക്കുകയും ഇതിനായി 1930 നവംബർ 12ന് ലണ്ടനിൽ ഒന്നാം വട്ടമേശ സമ്മേളനം വിളിച്ചുേചർക്കുകയും േഡാ. അംബേദ്കറും റാവു ബഹാദൂർ ശ്രീനിവാസനും ഇൗ സമ്മേളനത്തിൽ പെങ്കടുക്കുകയും ഇന്ത്യയിലെ അയിത്തജാതിക്കാരുടെ വ്യതിരിക്തവും സ്വതന്ത്രവുമായ ആവശ്യങ്ങൾ ഇൗ സമ്മേളനത്തിൽ അംഗീകരിപ്പിക്കുകയും ചെയ്തു. 1931 ആഗസ്റ്റ് 20ന് നടന്ന രണ്ടാം വട്ടമേശ സമ്മേളനം ഇൗ ആവശ്യം അരക്കിട്ട് ഉറപ്പിക്കാനായിരുന്നുവെന്ന് അംബേദ്കർ പിന്നീട് എഴുതുകയും പ്രസ്താവിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച അംബേദ്കർ ഇന്ത്യൻ ഭരണഘടനാ നിർമാണ കമ്മിറ്റിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുകയും ജനാധിപത്യ അവകാശങ്ങളും അധഃസ്ഥിത പിന്നാക്ക-ന്യൂനപക്ഷജനതക്ക് പ്രത്യേക അവകാശങ്ങളും ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടന എഴുതി രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു.
(സോഷ്യലിസ്റ്റ് എസ്.സി/എസ്.ടി സെൻറർ സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.