Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅ​മി​ത് ഷാ...

അ​മി​ത് ഷാ ​പി​ണ​റാ​യി​യി​ലൂ​ടെ ന​ട​ക്കാ​നി​റ​ങ്ങു​മ്പോ​ൾ  

text_fields
bookmark_border
Amit-Shah-And-Kummanam
cancel
camera_alt??????? ??, ????????? ?????????????

‘‘ഞ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ 13 മു​ഖ്യ​മ​ന്ത്രി​മാ​രു​ണ്ട്്. കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ൾ, ഒ​ഡി​ഷ തു​ട​ങ്ങി​യ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തോ​ടെ​യാ​യി​രി​ക്കും പാ​ർ​ട്ടി​യു​ടെ സു​വ​ർ​ണ​കാ​ലം സ​മാ​ഗ​ത​മാ​വു​ക’’- ഏ​പ്രി​ൽ 16ന് ​ഭു​വ​നേ​ശ്വ​റി​ൽ ചേ​ർ​ന്ന ബി.​ജെ.​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം പാ​ർ​ട്ടി പ്ര​സി​ഡ​ൻ​റ് അ​മി​ത് ഷാ​ക്ക് മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ക്കാ​നു​ണ്ടാ​യി​രു​ന്ന സ്വ​പ്നം ഇ​താ​യി​രു​ന്നു.  ഇ​ത്ര​യും കൂ​ടി അ​മി​ത് ഷാ ​പ​റ​ഞ്ഞു: ‘‘പാ​ർ​ട്ടി​യു​ടെ ഭാ​ഗ്യ​ചി​ഹ്ന​മാ​യി മോ​ദി​ജി ത​ല​പ്പ​ത്തു​ള്ള കാ​ല​ത്തോ​ളം  ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​ന്നും അ​സാ​ധ്യ​മ​ല്ല.’’ ഇ​പ്പ​റ​ഞ്ഞ സു​വ​ർ​ണ​ദി​ശ​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടാ​നു​ള്ള തി​ടു​ക്കം​കൊ​ണ്ടാ​വ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ന്മ​സ്​​ഥ​ല​മാ​യ പി​ണ​റാ​യി​യി​ലൂ​ടെ ന​ട​ന്ന് പാ​ർ​ട്ടി വ​ള​ർ​ത്താ​ൻ അ​മി​ത് ഷാ ​കൊ​ട്ടും കു​ര​വ​യു​മാ​യി എ​ത്തു​ന്ന​ത്. പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ​പോ​ലും മ​ഞ്ചേ​ശ്വ​രം മു​ത​ൽ പാ​റ​ശ്ശാ​ല വ​രെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ന​ട​ന്ന് രാ​ഷ്​​ട്രീ​യ​പ്ര​ചാ​ര​ണ പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് പ​തി​വെ​ങ്കി​ൽ അ​മി​ത് ഷാ ​ആ രീ​തി തെ​റ്റി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തു​ത​ന്നെ കേ​ര​ള​ത്തെ കു​ട്ടി​ച്ചോ​റാ​ക്ക​ണ​മെ​ന്ന ദു​ഷ്​​ട​ലാ​ക്കോ​ടെ​യാ​വാ​നേ ത​ര​മു​ള്ളൂ. പ്ര​കോ​പ​ന​ത്തി​െൻറ ഹിം​സാ​ത്മ​ക മാ​ർ​ഗ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​െൻറ രാ​ഷ്​​ട്രീ​യ​മ​ണ്ണ് ഉ​ഴു​തു​മ​റി​ക്കാ​നും അ​തി​ലൂ​ടെ ഹി​ന്ദു​ത്വ​യു​ടെ വി​ത്തു വി​ത​ച്ച് ക​ണ്ണൂ​രി​െൻറ ചെ​മ്മ​ണ്ണി​ൽ കാ​വി​ധ്വ​ജം പ​റ​പ്പി​ക്കാ​നു​മു​ള്ള അ​തി​മോ​ഹ​ത്തോ​ടെ​യു​ള്ള അ​ഭി​ന​വ ചാ​ണ​ക്യ​​െൻറ വ​ര​വി​നെ കേ​ര​ളീ​യ ജ​ന​ത ക​രു​തി​യി​രി​ക്കേ​ണ്ട​തു​ണ്ട്. ‘ജി​ഹാ​ദി-​ചു​ക​പ്പ് ഭീ​ക​ര​ത​ക്കെ​തി​രാ​യ’ കു​മ്മ​നം രാ​ജ​ശേ​ഖ​ര​​െൻറ ‘കേ​ര​ള ജ​ന​ര​ക്ഷ​യാ​ത്ര’  ഉ​ദ്ഘാ​ട​നം ചെ​യ്തു ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങു​ക എ​ന്ന​തി​നു പ​ക​രം സം​സ്​​ഥാ​ന​ത്ത് രണ്ടു നാൾ ത​ങ്ങാ​നും ഒ​രു​ദി​വ​സം മു​ഴു​വ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലൂ​ടെ ചു​റ്റി​ക്ക​റ​ങ്ങാ​നു​മു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ, കേ​ര​ളം പി​ടി​ച്ച​ട​ക്കി​യേ അ​ട​ങ്ങൂ എ​ന്ന ധി​ക്കാ​ര​ത്തി​ന​പ്പു​റം ‘ഹി​റ്റ്​​ല​റി​സ’​ത്തി​െൻറ​യും ഫാ​ഷി​സ​ത്തി​െൻറ​യും ഭീ​ക​ര​മു​ഖം ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടെ​ന്ന് കാ​ണാ​തി​രു​ന്നു​കൂ​ടാ. 

ഉപായങ്ങൾ പലവിധം
സം​സ്​​ഥാ​ന​ങ്ങ​ളോ​രോ​ന്നാ​യി പി​ടി​ച്ചെ​ടു​ക്കാ​ൻ ബി.​ജെ.​പി അ​വ​ലം​ബി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ൾ വ്യ​ത്യ​സ്​​ത​മാ​ണ്. ഒ​ന്നു​കി​ൽ മ​റ്റു​പാ​ർ​ട്ടി​യു​ടെ (മി​ക്ക​വാ​റും കോ​ൺ​ഗ്ര​സി​െൻറ)  നേ​താ​ക്ക​ളെ​യോ എം.​എ​ൽ.​എ​മാ​രെ​യോ കോ​ടി​ക​ൾ കൊ​ടു​ത്ത് വി​ല​യ്​​ക്കെ​ടു​ത്ത് രാ​യ്ക്കു​രാ​മാ​നം പാ​ർ​ട്ടി​യെ കൊ​ഴു​പ്പി​ക്കു​ക. അ​ല്ലെ​ങ്കി​ൽ, എ​ൻ.​ഐ.​എ​യെ​യോ സി.​ബി.​ഐ​യെ​യോ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​ വ​രു​തി​യി​ലാക്കുക. രാ​ഷ്​​ട്രീ​യ​പ്ര​തി​യോ​ഗി​ക​ളെ അ​ടി​ച്ച​മ​ർ​ത്താ​നും ത​ങ്ങ​ളു​ടെ ഫാ​ഷി​സ്​​റ്റ് ശൈ​ലി​യെ എ​തി​ർ​ക്കു​ന്ന​വ​രെ നി​ശ്ശ​ബ്​​ദ​രാ​ക്കാ​നും ഏ​തു മാ​ർ​ഗ​വും അ​വ​ലം​ബി​ക്കാം എ​ന്ന ആ​ർ.​എ​സ്.​എ​സ്​ ചി​ന്താ​ഗ​തി വ്യ​വ​സ്​​ഥാ​പി​ത ശൈ​ലി​യാ​യി  മാ​റി​യ​ത് അ​മി​ത് ഷാ ​അ​മ​ര​ത്ത് അ​വ​രോ​ധി​ത​നാ​യ​തോ​ടെ​യാ​ണ്. കേ​ര​ള​ത്തി​ലെ സം​ഘ്പ​രി​വാ​രം രാ​ഷ്​​ട്രീ​യ​പ്ര​തി​യോ​ഗി​ക​ളെ നേ​രി​ടു​ന്ന​തി​ന് കൊ​ല മു​ഖ്യ ആ​യു​ധ​മാ​ക്കി എ​ടു​ത്ത​തി​െൻറ ആ​ധി​കാ​രി​ക വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴാ​ണ് എ​ത്ര നി​ർ​ല​ജ്ജ​മാ​ണ് രാ​ഷ്​​ട്രീ​യാ​ന്ത​രീ​ക്ഷം സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കാ​ൻ ഇ​ക്കൂ​ട്ട​ർ അ​സ​ത്യ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ജ​നം തി​രി​ച്ച​റി​യു​ന്ന​ത്. ദേ​ശ​മാ​സ​ക​ലം അ​മി​ത് ഷാ​യും അ​നു​യാ​യി​ക​ളും ന​ട​ത്തു​ന്ന പ്ര​ച​ണ്ഡ​മാ​യ പ്ര​ചാ​ര​ണം കേ​ട്ടാ​ൽ തോ​ന്നും മാ​ർ​ക്സി​സ്​​റ്റു​ക​ൾ പാ​വം ബി.​ജെ.​പി​ക്കാ​രെ​യും ആ​ർ.​എ​സ്.​എ​സു​കാ​രേ​യും പി​ന്തു​ട​ർ​ന്നോ​ടി​പ്പി​ടി​ച്ച് കൊ​ല്ലു​മ്പോ​ൾ അ​വ​ർ ക​ഴു​ത്ത് നീ​ട്ടി​ക്കൊ​ടു​ക്കു​ക​യാ​ണെ​ന്നും ഇ​തു​വ​രെ ഒ​രു മ​നു​ഷ്യ​​െൻറ​യും ശ​രീ​ര​ത്തി​ൽ തൊ​ടാ​ൻ ഗ​ണ​വേ​ഷ​ധാ​രി​ക​ളാ​രും ഒ​രു​മ്പെ​ട്ടി​ട്ടി​ല്ലെ​ന്നു​മാ​ണ്. അ​മി​ത് ഷാ ​കേ​ര​ള​ക്ക​ര​യി​ലൂ​ടെ എ​ത്ര കാ​ത​ങ്ങ​ൾ താ​ണ്ടി​യാ​ലും ശ​രി കാ​വി​ഭീ​ക​ര​ത​ക്കെ​തി​രെ നി​ഷ്പ​ക്ഷ​മ​തി​ക​ളു​ടെ മ​ന​സ്സി​ൽ കു​മി​ഞ്ഞു​കൂ​ടി​യ വെ​റു​പ്പ്​ തൂ​ത്തു​വാ​രാ​ൻ സാ​ധ്യ​മ​ല്ലെ​ന്നു​റ​പ്പാ​ണ്.

ഉ​ജ്ജൈ​യി​നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ ത​ല​ക്ക് ഒ​രു​കോ​ടി രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ച ആ​ർ.​എ​സ്.​എ​സ്​ നേ​താ​വ് കു​ന്ദ​ൻ ച​ന്ദ്രാ​വ​ത്, അ​ന്ന് ത​ട്ടി​വി​ട്ട​ത് കേ​ര​ള​ത്തി​ലെ സി.​പി.​എ​മ്മു​കാ​ർ മു​ന്നൂ​റി​ലേ​റെ സം​ഘ്പ​രി​വാ​ർ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും കൊ​ന്നൊ​ടു​ക്കി എ​ന്നാ​ണ്.  ഗോ​ധ്ര​യി​ൽ 56 ക​ർ​സേ​വ​ക​രെ തീ​വെ​ച്ചു​കൊ​ന്ന​തി​ന് 2000 മു​സ്​​ലിം​ക​ളെ ത​ങ്ങ​ൾ ക​ഥ​ക​ഴി​ച്ചെ​ങ്കി​ൽ  ത​ങ്ങ​ളു​ടെ മു​ന്നൂ​റ് പ്ര​വ​ർ​ത്ത​ക​രെ കൊ​ന്ന​തി​ന് മൂ​ന്നു​​ല​ക്ഷം മാ​ർ​ക്സി​സ്​​റ്റു​ക​ളു​ടെ ത​ല​യോ​ട്ടി​ക​ൾ​കൊ​ണ്ട് ഭാ​ര​താം​ബ​യെ  ഹാ​ര​മ​ണി​യി​ക്കു​മെ​ന്നു​വ​രെ ആ ​മ​നു​ഷ്യ​ൻ ആ​േ​​ക്രാ​ശി​ച്ച​പ്പോ​ൾ ഭ്രാ​ന്ത​ൻ ജ​ൽ​പ​ന​മാ​യി അ​ത് ത​ള്ളി​യ​വ​ർ​ക്ക് തെ​റ്റി. 14ാം വ​യ​സ്സ്​​ തൊ​ട്ട് ആ​ർ.​എ​സ്.​എ​സി​െൻറ ശി​ക്ഷ​ണ​ത്തി​ൽ വ​ള​ർ​ന്ന അ​മി​ത് ഷാ​ക്ക് നി​ഷേ​ധി​ക്കാ​നാ​വു​മോ പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ൽ ഹിം​സ​ക്കും കൊ​ല​ക്കും ഒ​രു സ്​​ഥാ​ന​വു​മി​ല്ലെ​ന്ന്. ത​​െൻറ ഔ​ദ്യോ​ഗി​ക​വ​സ​തി​യു​ടെ ചു​മ​രി​ൽ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത് ചാ​ണ​ക്യ​​െൻറ മാ​ത്ര​ല്ല വി.​ഡി. സ​വ​ർ​ക്ക​റു​ടെ​യും ചി​ത്ര​മാ​ണെ​ങ്കി​ൽ ഷാ​യു​ടെ രാ​ഷ്​​ട്രീ​യ​ചി​ന്ത ഏ​ത് വ​ഴി​ക്കാ​ണ് സ​ഞ്ച​രി​ക്കു​ക എ​ന്ന് ഉൗ​ഹി​ക്കാ​വു​ന്ന​ത​ല്ലേ​യു​ള്ളൂ.

ക​ണ്ണൂ​രി​െൻറ രാ​ഷ്​​ട്രീ​യ ച​രി​ത്ര​ത്തി​നു ക​ണ്ണീ​രി​െൻറ ഉ​പ്പു​ര​സ​വും ചോ​ര​യു​ടെ ഗ​ന്ധ​വു​മാ​ണെ​ന്ന സ​ത്യം മ​റ​ച്ചു​വെ​ക്കാ​നാ​വി​ല്ല. 1971ലെ ​കു​പ്ര​സി​ദ്ധ​മാ​യ ത​ല​ശ്ശേ​രി ക​ലാ​പം ആ​സൂ​ത്രി​ത വ​ർ​ഗീ​യ പ​ദ്ധ​തി​യാ​യി​രു​ന്നു​വെ​ന്നും ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യു​ടെ മു​ൻ അ​വ​താ​ര​മാ​യ ജ​ന​സം​ഘ​വു​മാ​ണ് അ​തി​നു പി​ന്നി​ലെ ചാ​ല​ക​ശ​ക്തി​യെ​ന്നും ജ​സ്​​റ്റി​സ്​ ജോ​സ​ഫ് വി​ത​യ​ത്തി​ൽ ക​മീ​ഷ​ൻ അ​സ​ന്ദി​ഗ്ധ​മാ​യി ക​ണ്ടെ​ത്തി​യ​താ​ണ്. ഇ​ന്നും ത​ല​ശ്ശേ​രി​യു​ടെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും അ​ന്ത​രാ​ളം വ​ർ​ഗീ​യ​മു​ക്ത​മാ​വാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ ഹി​ന്ദു​ത്വ ശ​ക്തി​ക​ൾ സ​ദാ കി​ണ​ഞ്ഞു​ശ്ര​മി​ക്കു​ന്നു​ണ്ട്. ധ​ർ​മ​ട​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ ജ​യി​ച്ചു​ക​യ​റി​യ​തി​െൻറ പി​റ്റേ​ന്നു ത​ന്നെ വി​ജ​യാ​ഘോ​ഷ യാ​ത്ര​ക്കു​നേ​രെ ബോം​ബെ​റി​ഞ്ഞ​പ്പോ​ൾ ര​വീ​ന്ദ്ര​ൻ എ​ന്ന ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു. അ​ധി​കം താ​മ​സി​യാ​തെ മോ​ഹ​ന​ൻ എ​ന്ന സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ​യും വ​ക​വ​രു​ത്തി. ഇ​തി​െൻറ പ്ര​തി​കാ​ര​മെ​ന്നോ​ണ​മാ​ണ് ര​ണ്ടു ബി.​ജെ.​പി​ക്കാ​ർ പി​ന്നീ​ട് കൊ​ല്ല​പ്പെ​ടു​ന്ന​ത്.  ‘ചെ​ങ്കോ​ട്ട’​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ശ​ത്രു​വി​നെ നേ​രി​ടാ​നും ത​ങ്ങ​ൾ​ക്ക് ക​രു​ത്തു​ണ്ട് എ​ന്ന് സ​മ​ർ​ഥി​ക്കാ​നാ​യി​രു​ന്നി​ല്ലേ സി.​പി.​എം ഘോ​ഷ​യാ​ത്ര​ക്കു​നേ​രെ ബോം​ബെ​റി​ഞ്ഞ​തും സി.​പി.​എം അ​ധി​കാ​ര​ത്തി​ലേ​റി​യ ഉ​ട​ൻ ത​ന്നെ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഥ ക​ഴി​ക്കാ​ൻ ഒ​രു​മ്പെ​ട്ട​തും. ക​മ്യൂ​ണി​സ്​​റ്റ്- ന്യൂ​ന​പ​ക്ഷ വി​രോ​ധം ഉൗ​തി​ക്ക​ത്തി​ച്ച് പു​തു​ത​ല​മു​റ​യി​ലേ​ക്കു​കൂ​ടി  വെ​റു​പ്പി​െൻറ​യും സം​ഘ​ർ​ഷ​ത്തി​െൻറ​യും സം​സ്​​കാ​രം സ​ന്നി​വേ​ശി​പ്പി​ക്കു​ക​യ​ല്ലേ അ​മി​ത് ഷാ​യും ഇ​പ്പോ​ൾ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. പ​ച്ച​ക്ക​ള്ളം നി​ര​ത്തി ജ​ന​മ​ന​സ്സി​ൽ വ​ർ​ഗീ​യ​ത കു​ത്തി​നി​റ​ക്കു​ക എ​ന്ന​ത് സം​ഘ്പ​രി​വാ​രം എ​ക്കാ​ല​വും പ​യ​റ്റു​ന്ന വൃ​ത്തി​കെ​ട്ട അ​ട​വാ​ണ്.  300 സ്വ​യം​സേ​വ​ക​ർ കേ​ര​ള​ത്തി​ൽ ബ​ലി​ദാ​നം ന​ട​ത്തി എ​ന്ന കു​ന്ദ​ൻ ച​ന്ദ്രാ​വ​തി​െൻറ ജ​ൽ​പ​നം, ദേ​ശ​മൊ​ട്ടു​ക്കും സം​ഘ്പ​രി​വാ​രം പ്ര​സ​രി​പ്പി​ക്കു​ന്ന ക​ല്ലു​വെ​ച്ച നു​ണ​യു​ടെ ചെ​റി​യൊ​രു അം​ശം മാ​ത്ര​മാ​ണ്. കേ​ര​ള​ത്തെ കു​റി​ച്ച് അ​മി​ത് ഷാ ​പോ​ലും എ​ന്തു​മാ​ത്രം തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​മാ​യ വ​സ്​​തു​ത​ക​ളാ​ണ് കൊ​ണ്ടു​ന​ട​ക്കു​ന്ന​തെ​ന്ന്  ‘ദ ​വീ​ക്കു’​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ (ജൂ​ലൈ 2, 2017) അ​ദ്ദേ​ഹം നി​ര​ത്തു​ന്ന വാ​ദ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സ്സി​ലാ​കും: ‘‘കോ​ൺ​ഗ്ര​സ്​ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ൾ സം​സ്​​ഥാ​ന​ത്ത് അ​ക്ര​മ​ങ്ങ​ളു​ണ്ടാ​വാ​റേ​യി​ല്ല. ഇ​ട​തു​സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​താ​മ​സം, അ​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങു​ക​യാ​യി, അ​തും മു​ഖ്യ​മ​ന്ത്രി​യു​ടെ ജി​ല്ല​യി​ൽ. അ​ദ്ദേ​ഹ​ത്തി​െൻറ സ​മ്മ​ത​മി​ല്ലാ​തെ അ​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് നി​ങ്ങ​ൾ ക​രു​തു​ന്നു​ണ്ടോ? ’’  

ശുദ്ധാത്മാക്കൾ!
എ​ന്താ​ണ് യാ​ഥാ​ർ​ഥ്യം? ക​ണ്ണൂ​രി​ലാ​വ​ട്ടെ, സം​സ്​​ഥാ​ന​ത്തി​െൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലാ​വ​ട്ടെ ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സും ശു​ദ്ധാ​ത്മാ​ക്ക​ളും ശാ​ന്തി​ദൂ​ത​ന്മാ​രു​മാ​ണെ​ന്ന് രാ​ഷ്​​ട്രീ​യ​ത്തി​െൻറ ബാ​ല​പാ​ഠം അ​റി​യു​ന്ന ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​ന്നു​ണ്ടോ?  2000-2016 കാ​ല​ഘ​ട്ട​ത്തി​ൽ  ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 69 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ 31ബി.​ജെ.​പി--​ആ​ർ.​എ​സ്.​എ​സു​കാ​രാ​ണെ​ങ്കി​ൽ 30 പേ​ർ സി.​പി.​എ​മ്മു​കാ​രാ​ണ്. 2016ൽ ​നാ​ലു ബി.​ജെ.​പി​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ മൂ​ന്ന് ഇ​ട​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കും ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ടു. ത​ലേ​വ​ർ​ഷം ഇ​രു​പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നും 27 പേ​ർ വീ​ത​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പൊ​ലീ​സ്​ രേ​ഖ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. യു.​ഡി.​എ​ഫ് ഭ​രി​ച്ച 2001-2006 കാ​ല​ഘ​ട്ട​ത്തി​ൽ ബി.​ജെ.​പി​ക്ക് സി.​പി.​എ​മ്മി​നെ​ക്കാ​ൾ മൂ​ന്നു​പേ​ർ കൂ​ടു​ത​ൽ ബ​ലി ന​ൽ​കേ​ണ്ടി​വ​ന്നു. 2000-2008 കാ​ല​ഘ​ട്ട​ത്തി​ൽ സി.​പി.​എ​മ്മി​െൻറ 11 പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ ബി.​ജെ.​പി​ക്ക്​ ന​ഷ്​​ട​പ്പെ​ട്ട​ത് എ​ട്ടു​പേ​രാ​ണ്. ഈ ​ക​ണ​ക്കു​ക​ളി​ൽ​നി​ന്ന് മ​ന​സ്സി​ലാ​ക്കാ​വു​ന്ന ഒ​രു കാ​ര്യം  കേ​ര​ളം ആ​രു ഭ​രി​ച്ചാ​ലും രാ​ഷ്​​ട്രീ​യ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് അ​റു​തി ഉ​ണ്ടാ​വാ​റി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, ആ​റ്, -ഏ​ഴു ശ​ത​മാ​നം മാ​ത്രം വോ​ട്ടു​മാ​യി അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞ​പ്പോ​ഴും സം​ഘ്പ​രി​വാ​രം അ​ക്ര​മ​ത്തി​െൻറ​യും കൊ​ല​യു​ടെ​യും കാ​ര്യ​ത്തി​ൽ മാ​ർ​ക്സി​സ്​​റ്റ് പാ​ർ​ട്ടി​യോ​ട് ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ൾ​ക്ക്  ആ​ധി​പ​ത്യ​മു​ള്ള മേ​ഖ​ല​യി​ൽ മ​തേ​ത​ര പാ​ർ​ട്ടി​ക​ളോ​ട് കൈ​ക്ക​രു​ത്ത് കാ​ണി​ക്കു​ന്ന​തി​നോ​ടൊ​പ്പം കേ​ര​ളീ​യ​സ​മൂ​ഹ​ത്തെ വ​ർ​ഗീ​യ​മാ​യി ധ്രു​വീ​ക​രി​ക്കാ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​റു​കൊ​ല ചെ​യ്യാ​നും മ​ടി​ക്കാ​ത്ത ഒ​രു ഭീ​ക​ര പ്ര​ത്യ​യ​ശാ​സ്​​ത്രം ‘ജി​ഹാ​ദി-​ചു​ക​പ്പ്’  ഭീ​ക​ര​ത​യെ കു​റി​ച്ച് വി​ല​പി​ക്കു​ന്ന​ത് വെ​ള്ളം ചേ​ർ​ക്കാ​ത്ത കാ​പ​ട്യ​മ​ല്ലേ? സി.​പി.​എ​മ്മു​കാ​രാ​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി അ​ശ്രു​പൊ​ഴി​ക്കു​ന്ന അ​മി​ത് ഷാ ​കാ​സ​ർ​കോ​ട്ടെ റി​യാ​സ്​ മൗ​ല​വി​യെ​യും മ​ല​പ്പു​റ​ത്തെ കൊ​ടി​ഞ്ഞി ഫൈ​സ​ലി​നെ​യും എ​ന്തി​നു​വേ​ണ്ടി​യാ​ണ് ആ​ർ.​എ​സ്.​എ​സു​കാ​ർ കൊ​ന്ന​തെ​ന്നു​കൂ​ടി വി​ശ​ദീ​ക​രി​ച്ചി​ട്ട് മ​തി ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurarticlekummanam rajasekharanAmit Shahmalayalam newsPadayatra
News Summary - Amit Shah Walks Through Pinarayi - Article
Next Story