ഇന്ത്യൻ ജഴ്സി ഊരിയത് എന്തുകൊണ്ട് ?
text_fieldsരാജ്യത്തെ എക്കാലത്തെയും മികച്ച സെൻറർ ബാക്കുകളിലൊരാളായ അനസ് എടത്തൊടികയുടെ വിരമിക്കൽ പ്രഖ്യാപനത്തി െൻറ ഞെട്ടലിലാണ് കേരളത്തിലെ ഫുട്ബാൾ പ്രേമികൾ. വളർച്ചയുടെ ദശയിലുള്ള ഇന്ത്യൻ ടീമിന് അനസിനെ പോലുള്ള താരത്ത ിെൻറ സാന്നിധ്യം അത്യാവശ്യമായിരിക്കെ ഇത്ര നേരത്തെ വിരമിച്ചതിനെ നിരാശയോടെയും ദുഃഖത്തോടെയുമാണ് പലരും നോക്കിക്കണ്ടത്.
എന്നാൽ ഏഷ്യൻ കപ്പോടെ കളി മതിയാക്കണമെന്ന് നേരത്തെ എടുത്ത തീരുമാനമാണെന്ന് അനസ് പറഞ് ഞു. കാലം കുറേയായി പരിക്ക് വേട്ടയാടുന്നു. അതിനാലാണ് അടിയന്തരമായി ദേശീയ ടീമിൽ നിന്നും വിരമിക്കേണ്ട സാഹചര്യമ ുണ്ടായതെന്നും അനസ് വെളിപ്പെടുത്തി. മാധ്യമം ആഴ്ച പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് താരം കളിയെ കുറിച്ചും ജീവ ിതത്തെ കുറിച്ചും വാചാലനായത്.
ഫുട്ബാൾ മൈതാനത്ത് വഴിതെറ്റിയാണ് താനെത്തിയതെന്ന് അനസ് പറയുന്നു. ഒാേ ട്ടാ ഡ്രൈവറോ ബസ് ഡ്രൈവറോ അല്ലെങ്കിൽ പ്രവാസിയോ ആയി മാറേണ്ടിയിരുന്ന അനസ് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള് ള പന്തുതട്ടുകാരനായതിന് പിന്നിൽ കയറ്റിറക്കങ്ങളുടെയും ഒരുപിടി നൊമ്പരങ്ങളുടെയും കഥയുണ്ട്..
പാലക്കാട്- കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന മുഹമ്മദ് കുട്ടിയായിരുന്നു അനസിെൻറ പിതാവ്. അഞ്ച് മക്കളിൽ ഇ ളയവനാണ് അനസ്. പ്രായവും രോഗവും ഉപ്പയെ തളർത്തിയതോടെ മൂത്ത ജ്യേഷ്ടനും അനസിനേക്കാൾ 14 വയസിന് മൂത്തയാളുമായ കു ഞ്ഞാക്കയായിരുന്നു പിന്നീട് കുടുംബത്തിെൻറ ആശ്രയം.
എന്നാൽ അനസ് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് തന്നെ കാൻസർ ബാധിച്ച് കുഞ്ഞാക്ക മരിച്ചു. ഒാേട്ടാ റിക്ഷയോടിച്ചും എസ്.ടി.ഡി ബൂത്ത് നടത്തിയുമൊക്കെയായിരുന്നു കുഞ്ഞാക്ക കുടുംബം നോക്കിയിരുന്നത്. അസുഖ ബാധിതനായതോടെ സ്വന്തം ചികിത്സക്കും പണം കണ്ടെത്താനുള്ള നെേട്ടാട്ടമായിരുന്നുവെന്നും അനസ് പറയുന്നു.
ചെറിയ കുട്ടിയായിരുന്ന അനസിനെ ഒരു മികച്ച ഫുട്ബാളറാക്കണമെന്ന് കുഞ്ഞാക്ക ആഗ്രഹിച്ചിരുന്നു എന്നത് പിന്നീടാണ് അനസ് അറിയുന്നത് പോലും. ക്രിക്കറ്റ് കളിച്ചു നടന്ന എന്നെ ഫുട്ബാളിലേക്ക് വഴി തിരിച്ചുവിട്ടത് സോഷ്യൽ സയൻസ് അധ്യാപകൻ സി.ടി അജ്മലായിരുന്നു. കുഞ്ഞാക്കയുടെ സഹപാഠിയും സുഹൃത്തുമായിരുന്ന അജ്മൽ മാഷിനോട് കുഞ്ഞാക്ക അനസിനെ കുറിച്ച് പറയുകയും ചെയ്തതോടെയാണത്രേ മാഷിന് അനസിനെ കുറിച്ച് പ്രത്യേക താൽപര്യം ജനിക്കുന്നത്. അനസിന് ആദ്യമായി ബൂട്ട് വാങ്ങി നൽകിയതും സെലക്ഷനും മത്സരങ്ങൾക്കും കൊണ്ടുപോയതും അജ്മൽ മാഷാണെന്ന് അനസ് പറഞ്ഞു.
പോക്കറ്റടി ഒഴിവാക്കാൻ കുപ്പായത്തിനകത്ത് പോക്കറ്റ് തുന്നിച്ചേർത്ത് അതിൽ 200 രൂപ സൂക്ഷിച്ച്വെച്ച് മുംബൈയിലേക്ക് വണ്ടി കയറിയതാണ് അനസിെൻറ ജീവിതത്തിലെ വഴിത്തിരിവ്. ഹിന്ദിയും ഇംഗ്ലീഷും പൊടിപോലുമറിയാതെ അന്ന് ആ നാട്ടിൽ എത്തിപ്പെട്ട അനസിന് മുംബൈ എഫ്.സിയിൽ സെലക്ഷൻ കിട്ടി. 12000 രൂപ മാസ വരുമാനത്തിൽ തുടങ്ങി 2010 ആവുേമ്പാഴേക്കും ടീമിലെ ഏറ്റവും പ്രതിഫലം (20 ലക്ഷം രൂപ) പറ്റുന്ന താരമായി മാറി.
അവിടെ പരിക്ക് വേട്ടയാടിയതോടെ അടിസ്ഥാന വില 12 ലക്ഷമായി കുറഞ്ഞു. എന്നാൽ പരിക്കേറ്റ അനസിനെ 35 ലക്ഷം രൂപ നൽകി ഏറ്റെടുക്കാൻ പുണെ എഫ്.സി തയാറായിരുന്നു. െഎ ലീഗിലെ ലക്ഷാധിപതി കോടിത്തിളക്കമുള്ള താരമായി വളർന്നത് െഎ.എസ്.എല്ലിലെത്തിയപ്പോഴായിരുന്നു. 2017ൽ ടാറ്റയുടെ ജംഷഡ്പൂർ എഫ്.സി അനസിനെ വിളിച്ചെടുത്തത് ഒരു കോടി പത്ത് ലക്ഷം രൂപക്കായിരുന്നു.
എന്നെങ്കിലും ഇന്ത്യൻ ജഴ്സിയണിയാനുള്ള കൊതിയുണ്ടായിരുന്നു. 2010 മുതൽ അതിനുള്ള ശ്രമം നടത്തി പരാജിനായി. 2017ൽ 30ാം വയസിലാണ് ടീമിെൻറ ഭാഗമാകാനുള്ള ഭാഗ്യം ലഭിക്കുന്നത്. ഇന്ത്യക്ക് വേണ്ടി 20 മത്സരങ്ങൾ മാത്രമാണ് അനസ് കളിച്ചത്. ഇതിൽ പകുതിയോളം മത്സരങ്ങളിൽ ടീം വിജയിച്ചു എന്നതും അതിൽ പങ്കാളിയാകാൻ സാധിച്ചു എന്നതുമാണ് താരത്തിെൻറ ഏറ്റവും വലിയ സന്തോഷം.
എങ്കിലും ഇന്ത്യക്ക് ഏതെങ്കിലുമൊരു കിരീടം നേടിക്കൊടുക്കാൻ സാധിച്ചില്ല എന്ന വിഷമവും അനസിനെ അലട്ടുന്നുണ്ട്. വിരമിക്കുേമ്പാൾ ഏറ്റവും അടുത്ത സുഹൃത്തുക്കളും സഹോദര തുലര്യുമായ സന്തേഷ് ജിങ്കാനെയു ജെജെ ലാൽപെഖ് ലുവയെയു മിസ് ചെയ്യുന്നതാണ് മറ്റൊരു സങ്കടമെന്ന് അനസ് പറഞ്ഞു.
ടീം പരാജയപ്പെട്ടാൽ കഴിവതും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാറില്ല അനസ്. ഇടക്കൊരു കളി തോറ്റപ്പോൾ വാർക്കപ്പണിക്ക് പൊയ്ക്കൂടെയെന്ന സന്ദേശം വന്നിരുന്നുവെന്നും അനസ് ഒാർമിച്ചു. എന്നാൽ വാർക്കപ്പണി അത്ര മോശം പണിയൊന്നുമല്ല എന്ന പക്ഷക്കാരനാണ് എടത്തൊടികക്കാരനായ അനസ്. കുറേ നാൾ കഴിഞ്ഞാൽ താരമൂല്യമൊക്കെ പോവും പിന്നീട് പല പണിചെയ്ത് ജീവിക്കേണ്ടി വരുമെന്നും പണ്ട് ചെയ്ത ഒാേട്ടാറിക്ഷയോടിക്കുന്ന പണി ഇപ്പോഴും ചെയ്യാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.കെ വിനീതിനോട് മലയാളികൾ നീതി കാണിച്ചോ എന്ന് ചിന്തിക്കണമെന്നും അനസ് അഭിപ്രായപ്പെട്ടു. പ്രതീക്ഷയറ്റിടത്ത് നിന്ന് കേരളാ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലും സെമി ഫൈനലിലും എത്തിച്ചത് എത്ര പെട്ടന്നാണ് മലയാളികൾ മറന്നതെന്നും അനസ് ചോദിച്ചു. ബഹ്റൈനെതിരായ ഏഷ്യൻ കപ്പ് മത്സരത്തിൽ പ്രണോയ് ഹാൽദറിന് പറ്റിയ പിഴവിെൻറ പേരിൽ അദ്ദേഹത്തെ ക്രൂഷിച്ചത് ദുഃഖകരമാണ്. അതുവരെ നന്നായി കളിച്ച അവൻ ആ ഒറ്റ നിമിഷം കൊണ്ട് വെറുക്കപ്പെട്ടവനായെന്നും അനസ് സങ്കടപ്പെട്ടു.
രാജ്യത്തെ പ്രമുഖ ക്ലബുകളിലും ദേശീയ കുപ്പായത്തിലും കളിക്കാനുള്ള മഹാഭാഗ്യം ലഭിച്ചിട്ടും മുണ്ടപ്പലം അറീനയെന്ന കൊച്ച് മൈതാനവും അവിടുത്തെ ക്ലബുമൊക്കെയാണ് അനസിെൻറ പ്രിയപ്പെട്ട ഇടം. ദേശീയ കുപ്പായത്തിലില്ലെങ്കിലും രാജ്യത്തിെൻറ ഫുട്ബാൾ മാമാങ്കമായ െഎ.എസ്.എല്ലിൽ അനസിെൻറ പ്രതിരോധ മികവ് കാണാമല്ലോ എന്ന ആശ്വാസത്തിലാണ് ഒാരോ ഫുട്ബാൾ പ്രേമികളും.
അഭിമുഖത്തിെൻറ പൂർണ്ണരൂപം മാധ്യമം ആഴ്ചപ്പതിപ്പിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.