ശാഹീൻ ബാഗും കെജ്രിവാളും
text_fieldsനാലു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടും ‘സ്വരാജ് ഇന്ത്യ അഭിയാൻ’ നേതാവ് യോഗ േന്ദ്ര യാദവ് ഡൽഹിയിലെ ഒരു പ്രചാരണയോഗത്തിൽ പോലും പ്രസംഗിക്കാനെത്തിയില്ല. ഡൽഹി ത െരഞ്ഞെടുപ്പിനേക്കാൾ തെൻറ പാർട്ടിക്ക് പ്രധാനം ദേശവ്യാപകമായി നടക്കുന്ന പൗരത്വ പ് രക്ഷോഭ പ്രസ്ഥാനമാണെന്നാണ് യാദവ് പറഞ്ഞത്. രാജ്യം മുഴുവൻ പൗരത്വ സമരത്തിലമർന്ന ഘട ്ടത്തിൽ തന്നോട് ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരേണ്ടെന്നുപറഞ്ഞതിൽ നന്ദി യുണ്ടെന്നും യാദവ് കൂട്ടിച്ചേർത്തു. ‘ഹം ഭാരത് കേ ലോഗ്’ എന്ന ബാനറിൽ രാജ്യമൊട്ടുക്കും ന ൂറോളം സംഘടനകളെ ഏകോപിപ്പിച്ച് പൗരത്വസമരത്തിന് നേതൃപരമായ പങ്കുവഹിക്കുന്ന യോ ഗേന്ദ്ര യാദവ് ഡിസംബർ 19ന് അശ്ഫാഖുല്ല ഖാെൻറയും രാംദാസ് ബിസ്മിലിെൻറയും രക്തസാക്ഷി ത്വ ദിനത്തിെല ‘ചലോ ചെേങ്കാട്ട’ മാർച്ചോടെയാണ് സമരം തുടങ്ങുന്നത്.
ഡൽഹി തെരഞ്ഞെടു പ്പിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു പ്രവചനത്തിന് ഇൗ ഘട്ടത്തിൽ താനില്ലെന്നു പറഞ്ഞ യോ ഗേന്ദ്ര യാദവ് വിദ്വേഷത്തിെൻറ രാഷ്്ട്രീയം ഡൽഹിയിൽ പരാജയപ്പെടുമെന്നാണ് പ്രതീക്ഷ യും പ്രാർഥനയുമെന്നു പറയുന്നു. ആം ആദ്മി പാർട്ടിയെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചുമുള്ള അഭിപ്രായം ബി.ജെ.പിയും അതിെൻറ സുഹൃദ്വലയത്തിലുള്ള മാധ്യമങ്ങളും ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കരുതെന്നു കരുതിയാണ് പ്രചാരണത്തിന് ഇറങ്ങരുതെന്ന തീരുമാനമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞിട്ടുണ്ട്. യാദവ് പറഞ്ഞതുതന്നെയാണ് പൗരത്വസമരത്തിൽ പങ്കാളികളായ ഡൽഹിക്കാരുടെ മാനസികാവസ്ഥ.
ആപ് ഇറങ്ങാത്ത
പൗരത്വ സമരങ്ങൾ
‘നിർഭയ’യുടെ നീതിക്കായുള്ള പ്രക്ഷോഭത്തിലും അണ്ണാ ഹസാരെയും അഴിമതിവിരുദ്ധ പ്രസ്ഥാനത്തിലും രാവും പകലും ഡൽഹിയെ സമരവേലിയേറ്റത്തിലാക്കിയ സ്വയം സന്നദ്ധരായ വളൻറിയർമാരിൽനിന്നുണ്ടായതാണ് ആം ആദ്മി പാർട്ടി. എന്നിട്ടും പൗരത്വസമരത്തോട് തേൻറടമുള്ള നിലപാട് സ്വീകരിക്കാൻ കഴിയാത്ത മുഖ്യധാര സംഘടനകളിലൊന്നായി ‘ആപു’ം മാറി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാർലമെൻറിൽ വോട്ടുചെയ്തിട്ടുപോലും ‘ആപ്’ അടക്കമുള്ളവർ അതിനെതിരെ മണ്ണിലിറങ്ങാൻ തയാറായില്ല. അധികാരം കിട്ടുമോ എന്ന ആശങ്കയില്ലാതെ രാജ്യത്തിെൻറ അടിസ്ഥാനവിഷയങ്ങളിൽ ആർജവം കാണിക്കാൻ താത്ത്വികമോ ധാർമികമോ ആയ നിലപാടുതറ ആം ആദ്മി പാർട്ടിക്കില്ല എന്നതാണ് നേര്. മുഖ്യധാരയിലെ ജനപ്രിയ രാഷ്ട്രീയത്തിെൻറ പരിമിതിയാണിതെന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്. എന്നാൽ, ഇപ്പറയുന്ന യാദവും ജനപ്രിയ രാഷ്ട്രീയത്തിെൻറ ഇൗ പരിമിതിയിൽനിന്ന് ഒഴിവായിരുന്നില്ലെന്ന് അറിയാൻ അധികമൊന്നും പിറകിലേക്ക് പോകേണ്ടതില്ല. മോദി സർക്കാറിെൻറ കർഷകദ്രോഹത്തിനെതിരെ ദേശവ്യാപകമായ കാമ്പയിൻ നടത്തി കർഷകരെ സംഘടിപ്പിച്ച് ഡൽഹിയിൽ കൊണ്ടുവന്ന് നിരവധി തവണ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച യാദവ് തെൻറ സ്വന്തം സംസ്ഥാനമായ ഹരിയാനയിൽ മുസ്ലിംകൾക്കെതിരെ സംഘ് പരിവാർ നടത്തിയ എണ്ണമറ്റ ആൾക്കൂട്ടക്കൊലകൾക്കും ആക്രമണങ്ങൾക്കും എതിരെ പ്രതിഷേധമുയർത്തിക്കൊണ്ടുവരാൻ ഒരു ശ്രമവും നടത്തിയിരുന്നില്ല. ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കുപ്രസിദ്ധമായ ഹരിയാനയിൽ അതിനെതിരെ സംസാരിച്ചാൽ കൂടെ നിർത്തിയ കർഷകർ അകന്നു പോകുമോ എന്ന ഭയം തന്നെ കാരണം. പൗരത്വ പ്രക്ഷോഭത്തിെൻറ മുൻനിരയിൽ യോഗേന്ദ്ര യാദവിനെ കണ്ടപ്പോൾ അദ്ദേഹത്തിനിതെന്തു പറ്റി എന്ന് പലരും അമ്പരന്നത് ദീർഘനാളത്തെ ഇൗ മൗനം കൊണ്ടായിരുന്നു. ഡൽഹിതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ വോട്ടുകൾ ഭിന്നിപ്പിക്കാനാണോ യാദവിെൻറ ആഗമനം എന്നുപോലും ചിലർ ആക്ഷേപിച്ചു. അവർക്കുള്ള മറുപടികൂടിയാകണം ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങേണ്ടെന്ന തീരുമാനം.
ഏതായാലും പൗരത്വസമരത്തിൽ ‘ആപി’നെയും കെജ്രിവാളിനെയും കാണാതായത് ജനപ്രിയ രാഷ് ട്രീയത്തിെൻറ പരിമിതിയായി വായിക്കാൻ സമരത്തിനിറങ്ങിയ യോഗേന്ദ്ര യാദവിന് കഴിഞ്ഞു. ഭൂരിപക്ഷത്തിെൻറ ആദർശം പങ്കുവെക്കുന്ന ആളുകൾ നയിക്കുന്ന പാർട്ടികളെല്ലാം ഭൂരിപക്ഷം എവിേടക്കാണോ കൊണ്ടുപോകുന്നത് അവരോടൊപ്പം ഒഴുകിപ്പോകുമെന്നും യാദവ് ഒാർമിപ്പിക്കുന്നു.
ശാഹീൻ ബാഗിനെ തള്ളി
കെജ്രിവാൾ
ഡൽഹിയിൽ നടപ്പാക്കിയ വികസന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും വെച്ച് വോട്ടുപിടിക്കാനിറങ്ങിയ ആം ആദ്മി പാർട്ടിക്കുമുന്നിൽ ആദ്യം പതറിപ്പോയ ബി.ജെ.പി ഭൂരിപക്ഷ സമുദായത്തിനിടയിൽ തങ്ങൾ കുത്തിവെച്ചുകൊണ്ടിരിക്കുന്ന വർഗീയ വൈരംതന്നെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമാക്കിമാറ്റിയേതാടെ പ്രതിസന്ധിയിലായത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. താൻ സൗജന്യമാക്കിയ വൈദ്യുതിയും സ്ത്രീകളുടെ ബസ് യാത്രയും സാർവത്രികമാക്കിയ കുടിവെള്ളവും സർവസ്വീകാര്യമാക്കിയ ആതുരാലയങ്ങളും ആധുനികീകരിച്ച വിദ്യാലയങ്ങളും കാണിച്ച് ആത്മവിശ്വാസത്തോടെ ജനങ്ങളിലേക്കിറങ്ങിയ കെജ്രിവാൾ താൻകൂടി ലക്ഷ്യമിടുന്ന വോട്ടർമാരിൽ ബി.ജെ.പിയുടെ ഭൂരിപക്ഷ വർഗീയത ഏശുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു.
ബി.ജെ.പിയാകെട്ട, രാജ്യമൊട്ടുക്കും പ്രക്ഷോഭങ്ങൾക്കിടയാക്കിയ പൗരത്വ ഭേദഗതി നിയമത്തെതന്നെ, ഹിന്ദു ഭൂരിപക്ഷത്തെ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ തിരിച്ചുവിട്ട് വോട്ട് ധ്രുവീകരിപ്പിക്കാനുള്ള പ്രധാന പ്രചാരേണാപാധിയാക്കി മാറ്റി. പൗരത്വ സമരത്തിെൻറ പ്രതീകമായ ശാഹീൻ ബാഗിനു പിന്നിൽ ആം ആദ്മി സർക്കാറാണെന്നും അതിനെ സഹായിക്കുന്ന കെജ്രിവാൾ ഭീകരനാണെന്നും വരെ ബി.ജെ.പി ആരോപിച്ചു.
മറുഭാഗത്ത് ബി.ജെ.പിയുെട ഭൂരിപക്ഷ വർഗീയ പ്രചാരണത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കെജ്രിവാൾ മൃദുഹിന്ദുത്വം കൊണ്ട് പ്രതിരോധം തീർക്കുന്നതാണ് പിന്നീട് കണ്ടത്. ആശുപത്രികളെയും വിദ്യാലയങ്ങളെയും ൈവദ്യുതിയെയും വെള്ളത്തെയും കുറിച്ച് പറയുേമ്പാൾ അവർക്ക് പറയാനുള്ളത് ശാഹീൻ ബാഗ്, ശാഹീൻ ബാഗ് എന്നു മാത്രമാണെന്നുപറഞ്ഞ് ആരോഗ്യകരമായ സംവാദം പിന്നീട് ശാഹീൻ ബാഗിന് പിന്നിലാര് എന്ന നിലയിലേക്ക് കൊണ്ടുപോയി കെജ്രിവാളും കള്ളം പറഞ്ഞുതുടങ്ങി. ശാഹീൻ ബാഗ് സമരം ബി.ജെ.പിയെ ഡൽഹി തെരഞ്ഞെടുപ്പിൽ സഹായിക്കാനാണെന്ന് ആരോപിച്ച കെജ്രിവാൾ താൻ സമരപ്പന്തൽ സന്ദർശിക്കാത്തതും അത് ബി.ജെ.പിയെ സഹായിക്കാനുണ്ടാക്കിയതുകൊണ്ടാണെന്നുവരെ െവച്ചുകാച്ചി.
ഡൽഹിയിൽ വോട്ടുയന്ത്രത്തിൽ താമരക്ക് കുത്തി ശാഹീൻ ബാഗ് സമരത്തിെൻറ കറൻറ് ബന്ദാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടപ്പോൾ രണ്ടുമാസമായി ശാഹീൻ ബാഗ് സമരം തുടരുന്നതിന് കാരണക്കാരൻ അമിത് ഷാ ആണെന്ന് കെജ്രിവാൾ തിരിച്ചാരോപിച്ചു. ഒരുപടികൂടി കടന്ന് ഡൽഹി പൊലീസിെൻറ അധികാരം തെൻറ കൈയിലേൽപിച്ചാൽ ശാഹീൻ ബാഗ് സമരം അവസാനിപ്പിച്ചു കാണിച്ചുതരാമെന്നും കെജ്രിവാൾ വെല്ലുവിളിച്ചു. ശർജീൽ ഇമാമിനെതിരെ അന്യായമായി രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെക്കുറിച്ച് ഡൽഹി പൊലീസ് തെൻറ കൈയിലായിരുന്നുവെങ്കിൽ അറസ്റ്റ് ഇത്ര വൈകില്ലായിരുന്നു എന്നായിരുന്നു കെജ്രിവാളിെൻറ കമൻറ്.
കെജ്രിവാളും
മോദിഭക്തരും
നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും തമ്മിലുള്ള പല സാമ്യങ്ങളിലൊന്ന് ഇരുവർക്കും പകരം വെക്കാൻ ഒരു നേതാവില്ല എന്നതാണ്. ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിക്ക് ഒരു എതിരാളിയില്ലെന്നതുപോലെ ഡൽഹി രാഷ്ട്രീയത്തിൽ കെജ്രിവാളിന് ബദൽ ഉയർത്തിക്കാണിക്കാൻ സർവ സന്നാഹങ്ങളുമുള്ള ആർ.എസ്.എസിെൻറ പക്കൽ ഒരാളില്ല. ‘ആപു’ം കെജ്രിവാളും ബി.ജെ.പിക്കും മോദിക്കുമെതിരായ ബദലായി ദേശീയതലത്തിലേക്കുയരുമോ എന്ന് ബി.ജെ.പി വിരുദ്ധരെങ്കിലും വ്യാമോഹിച്ചത് ഇൗ സാമ്യം കൊണ്ടായിരുന്നു. കെജ്രിവാളിനുതന്നെയും അത്തരമൊരു മോഹമുണ്ടായിരുന്നതുകൊണ്ടാണ് ഡൽഹിക്ക് പുറത്തേക്കും ‘ആപി’നെ വ്യാപിപ്പിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയത്.
എന്നാൽ, മോദിയെപ്പോലെ പാർട്ടിയിൽ മറ്റൊരു നേതാവിനെ വാഴിക്കാത്ത കെജ്രിവാൾ പാർട്ടിയെ ദേശവ്യാപക പ്രസ്ഥാനമാക്കാൻ യത്നിച്ച യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ അടക്കമുള്ളവരെ പുറത്താക്കി പാർട്ടിയെ ഡൽഹിയിൽ കുരുക്കിയിടുന്നത് പിന്നീട് കണ്ടു. മോദിക്കെതിരെ ദേശീയബദലായി മാറാൻ തനിക്ക് കഴിയില്ലെന്ന് 2014ലെ പൊതുതെരഞ്ഞെടുപ്പിൽ വാരാണസിയിലേറ്റ തോൽവിയിൽ തിരിച്ചറിഞ്ഞ കെജ്രിവാൾ പിന്നീട് ഡൽഹിക്കുവേണ്ടി മോദിയുമായി നിരന്തരം കോർക്കുന്നതാണ് കണ്ടത്. മോദിയെ ഡൽഹിയിൽ കൊണ്ടുനടന്ന അന്തരിച്ച ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലിയുടെ ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി കേസിൽനിന്നുപോലും അദ്ദേഹം മരിക്കുന്നതിനുമുേമ്പ കെജ്രിവാൾ മാപ്പുപറഞ്ഞ് പിന്മാറി.
കഴിഞ്ഞ രണ്ടുവർഷമായി മോദിയുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിച്ച കെജ്രിവാൾ കേന്ദ്രത്തിനെതിരായ സമരങ്ങളോ മോദിക്കെതിരായ വിമർശനങ്ങളോ നടത്തുന്നില്ലല്ലോ എന്ന് ‘ടൗൺ ഹാൾ’ പരിപാടിയിൽ എൻ.ഡി.ടി.വിയുടെ നിധി റസ്ദാൻ നേരിട്ട് ചോദിച്ചത് ഇതുകൊണ്ടാണ്. ശരിയായ ഉത്തരം കെജ്രിവാൾ പറഞ്ഞില്ലെങ്കിലും ഡൽഹിയിലെ ആം ആദ്മി പാർട്ടി പ്രവർത്തകർ പറഞ്ഞുതരും. ഡൽഹിയിൽ കെജ്രിവാളിന് വോട്ടുചെയ്യുന്നവരിൽ നല്ലൊരു വിഭാഗം കേന്ദ്രത്തിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നവരാണ്. തനിക്ക് വോട്ടുചെയ്യാനുേദ്ദശിച്ച ബി.ജെ.പി പ്രവർത്തകർ കൂടിയടങ്ങുന്ന മോദിഭക്തരുടെ മനസ്സ് മാറരുതെന്നു കരുതിയാണ് കെജ്രിവാൾ അവസാനം ഇൗ മൃദുഹിന്ദുത്വം കളിച്ചത്. അതല്ലാതെ കെജ്രിവാളിന് നിവൃത്തിയില്ലെന്നും അതിെൻറ പേരിൽ കെജ്രിവാളിനെ ആക്രമിക്കരുതെന്നുമാണ് ആം ആദ്മി പാർട്ടി വിട്ട അശുതോഷിനെ പോലുള്ളവർ പറയുന്നത്. ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കാൾ ഇൗ നിവൃത്തികേട് വരാനിരിക്കുന്ന സർക്കാറിെൻറ സമീപനങ്ങളിൽ ഏതുതരത്തിൽ പ്രതിഫലിക്കും എന്നതാണ് പ്രസക്തമായ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.