കടിഞ്ഞാണില്ലാത്ത പൗരാവകാശ ധ്വംസനങ്ങൾ
text_fieldsമനുഷ്യാവകാശങ്ങളുടെ അടിത്തറയായി ലോകജനത കണക്കാക്കുന്ന സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നിട്ട് ഏതാണ്ട് ഏഴ് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. മനുഷ്യാവകാശ സംരക്ഷത്തിനായി അചഞ്ചലമായി നിലകൊള്ളുക, മനുഷ്യാവകാശ ലംഘനങ്ങളെ െവച്ചുപൊറുപ്പിക്കരുത് എന്നിവയാണ് ഈ വർഷത്തെ മനുഷ്യാവകാശദിന സന്ദേശമായി ഐക്യരാഷ്ട്രസഭയും അതിെൻറ കീഴിലുള്ള മനുഷ്യാവകാശ കമീഷനും മുന്നോട്ടുെവക്കുന്നത്.
പൗരാവകാശങ്ങളിൽ ഏറ്റവും േശ്രഷ്ഠമായതാണ് ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം. ഇന്ത്യൻ ഭരണഘടനയുടെ 21ാം അനുച്ഛേദം ജിവനും സ്വാതന്ത്ര്യത്തേയും നിയമത്താൽ നിശ്ചയിക്കപ്പെട്ട നടപടിക്രമത്തിലൂടെയല്ലാതെ നിഷേധിക്കുവാനാവില്ല എന്ന് പ്രത്യേകം വ്യക്തമാക്കുന്നു. മനുഷ്യജീവന് അസാധാരണവും ദൂരവ്യാപകവുമായ വ്യഖ്യാനമാണ് നീതിന്യായ കോടതികൾ നൽകിയിട്ടുള്ളത്. ജീവൻ എന്ന പദംകൊണ്ട്് സസ്യങ്ങളുടെ ജീവനോ, മൃഗങ്ങളുടെ ജീവിതമോ അല്ല അർഥമാക്കുന്നതെന്നും അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുമുള്ള ഓരോ പൗരെൻറയും അവകാശമാണ് അതിൽ അന്തർലീനമായിരിക്കുന്നതെന്നും സുപ്രീംകോടതി കൺസ്യൂമർ എജുക്കേഷൻ കേസിൽ 1995ൽ വിധിയെഴുതി. ജീവൻ എന്ന അവകാശത്തിൽ ജീവിതമാർഗം കണ്ടെത്താനും അന്തേസ്സാടെ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശവും ഉൾപ്പെടുന്നവെന്ന്കോടതി എടുത്തുപറയുകയുണ്ടായി.
മനുഷ്യാവകാശങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് കാരണം സാമൂഹിക ജനാധിപത്യത്തിെൻറ അഭാവമാണ്. ഭരണാധികാരികൾ ഭരണ തീരുമാനങ്ങൾ വേണ്ടത്ര ചർച്ചകൾ കൂടാതെ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയും ആ തീരുമാനങ്ങൾക്ക് കീഴ്പ്പെട്ടുകൊണ്ട് അസംതൃപ്തരായി ജീവിതം തള്ളിനീക്കേണ്ടിവരുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഇന്ന് പൊതുജനം നേരിടുന്നത്. ഭരണ തീരുമാനങ്ങളിൽ ജനങ്ങൾക്ക് പങ്കാളിത്തം ലഭിക്കുന്നില്ല. ജീവിതത്തിെൻറ അടിസ്ഥാന തത്വങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെ അംഗീകരിക്കുന്ന രീതിയാണ് സാമൂഹിക ജനാധിപത്യം. എന്നാൽ, നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തിൽ സാമൂഹിക ജനാധിപത്യത്തിെൻറ കണികകൾ പ്രതിഫലിക്കുന്നില്ല. സ്വാതന്ത്ര്യത്തെ സമത്വത്തിൽനിന്നോ സമത്വത്തെ സ്വാതന്ത്ര്യത്തിൽ നിന്നോ വേർതിരിക്കാനാവില്ല.
ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പട്ടിണി. അത് ഇല്ലാതാക്കാൻ ഭക്ഷ്യസുരക്ഷ നിയമം കൊണ്ടുവന്നെങ്കിലും അതിലെ വ്യവസ്ഥകൾ എത്രമാത്രം നടപ്പാക്കിയെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. യുനിസെഫിെൻറ കണക്കുകൾ പ്രകാരം ലോകത്ത് പോഷകാഹാരക്കുറവ് നേരിടുന്ന ജനങ്ങളിൽ 27 ശതമാനവും വസിക്കുന്നത് ഇന്ത്യയിലാണ്. പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളിൽ മൂന്നിലൊരു ഭാഗവും ഇന്ത്യയിൽ തന്നെ. നമ്മുടെ രാജ്യത്ത് മൂന്നു വയസ്സിൽതാഴെ പ്രായമുള്ള 46 ശതമാനം കുട്ടികളും പ്രായത്തിനൊത്ത ശാരീരിക വളർച്ച ഇല്ലാത്തവരാണ്. ഈ പ്രായപരിധിയിലുള്ള 76 ശതമാനം കുട്ടികൾക്കും പോഷകാഹാരക്കുറവ് മൂലമുള്ള വിളർച്ചയുമുണ്ട്. വിശപ്പിെൻറ ലോകം ഭീതിയുടെ ലോകമാണ്. ദാരിദ്യ്രം കുട്ടികളുടെ വ്യക്തിവികാസത്തേയും ശാരീരിക വളർച്ചയേയും പ്രതികൂലമായി ബാധിക്കുന്നു. രാജ്യം നേരിടുന്ന നിശബ്ദ പ്രതിസന്ധികൂടിയാണിത്. എന്നാൽ, ഇതൊരു മനുഷ്യാവകാശ പ്രശ്നമായി ആരും കണ്ടറിയുന്നില്ല.
അവകാശങ്ങൾ ഒൗദാര്യമല്ല
ഭക്ഷ്യാവകാശം ആരുടെയും ഔദാര്യമല്ല. അത് ജനങ്ങളുടെ ജന്മാവകാശമാണ്. ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷ്യാവകാശവും ഉൾപ്പെടുന്നു എന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, 1989ലെ കിഷൻ പട്നായിക് കേസിൽ പട്ടിണി മരണങ്ങൾ തടയേണ്ടത് ഭരണകൂടത്തി
െൻറ പ്രഥമ ചുമതലയാണെന്ന് ഓർമിപ്പിക്കുകയുണ്ടായി. ഇതിന് ചുവടുപിടിച്ച് 1992ൽ പിയർലസ് ജനറൽ കമ്പനി കേസിലും 1995ൽ പി.ജി. ഗുപ്ത കേസിലും 2007ൽ ആർ.ഡി. ഉപോധ്യായ കേസിലും മനുഷ്യാവകാശം എന്ന നിലയിൽ ഭക്ഷ്യസുരക്ഷാവകാശം ഉറപ്പാക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ആഗോള മനുഷ്യാവകാശ ഉടമ്പടിയുടെ 25ാം വകുപ്പും മറ്റ് മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെയും ഉരുത്തിരിയുന്ന തത്വങ്ങളുടെയും വെളിച്ചത്തിൽ അടിസ്ഥാന മനുഷ്യാവകാശങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പൗരന്മാർക്ക് ഉറപ്പാക്കുന്നതിൽ ഭരണകൂടം ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് നിർദേശിക്കുകയുണ്ടായി.
ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ വ്യക്തമായ മാർഗ നിർദേശങ്ങൾ മുന്നോട്ടു െവക്കുന്നതായിരുന്നു പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടിസ് കേസിൽ 2011 ജൂൺ 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധി. ആഗോള ഭക്ഷ്യസുരക്ഷ ലക്ഷ്യം െവക്കുന്നതാവണം സർക്കാർ നയമെന്നും ദരിദ്രരിൽ ദ്രരിദ്രർക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതോടൊപ്പം സാധാരണക്കാരനും കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദൽവീർ ഭണ്ഡാരിയും ദീപക് മിശ്രയുമടങ്ങുന്ന സുപ്രീംകോടതിയുടെ ബെഞ്ച് കേന്ദ്ര സർക്കാറിന് നിർദേശം നൽകുകയുണ്ടായി. എന്നാൽ, ഇതുകൊണ്ടൊന്നും പട്ടിണി മരണങ്ങളോ വിശപ്പിെൻറ നിലവിളിയോ ഇല്ലായ്മ ചെയ്യാനായിട്ടില്ല.
ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ രാഷ്ട്രം എന്ന് നാം അഭിമാനിക്കുമ്പോഴും നമ്മുടെ രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ നിർലോഭം അരങ്ങുതകർക്കുന്നു. അത്യന്തം ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങളും, നീതിന്യായ സംവിധാനവും, പൗരാവകാശ സംഘടനകളും നിലനിൽക്കുമ്പോഴാണ് ഇതെന്നുള്ളത് മനുഷ്യാവകാശങ്ങളുടെ മുഖം വികൃതമാക്കുന്നു. ബാലവേല, അടിമപ്പണി, ജോലിസ്ഥലങ്ങളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ, ദലിത് പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന അവഗണനകൾ, ശാരീരിക ന്യൂനതയുള്ളവർ നേരിടുന്ന അവകാശ ലംഘനങ്ങൾ, എയ്ഡ്സ് രോഗികളും മറ്റു പകർച്ച രോഗബാധിതരും അനുഭവിക്കുന്ന സാമൂഹിക വേർതിരിവുകൾ, ജനസംഖ്യാനയത്തിെൻറ അപാകതകൾ, അഭയാർഥികളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ, എന്നിവ ഉദാഹരണങ്ങൾ മാത്രം. ഗർഭചിദ്രത്തെ േപ്രാത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളും നിയമവിരുദ്ധമായി നടക്കുന്ന ഗർഭചിദ്രങ്ങളും, ക്ലിനിക്കുകളിൽ നടക്കുന്ന ലിംഗനിർണയവും, പെൺഭ്രൂണഹത്യയും മനുഷ്യാവകാശ ലംഘനങ്ങളുടെ വിഭിന്ന മുഖങ്ങൾ തുറന്നുകാണിക്കുന്നവയാണ്. കസ്റ്റഡി മരണങ്ങൾ, പൊലീസ് ജയിൽ പീഡനങ്ങൾ, അന്യായ തടങ്കൽ എന്നിവയും മനുഷ്യാവകാശ ലംഘനങ്ങളുടെ വ്യാപ്തി വർധിപ്പിച്ചിരിക്കുന്നു. വികസനത്തിെൻറ പേരിൽ പ്രകൃതിക്കും മനുഷ്യനും ജീവജാലങ്ങൾക്കുമെതിരെ നടക്കുന്ന ചൂഷണങ്ങളും പരിസ്ഥിതി വിധ്വംസക പ്രവർത്തനങ്ങളും നിസ്സാരവത്ക്കരിച്ച് കാണാനാവില്ല.
മാനവരാശിയുടെ നിലനിൽപ്
ഇന്നത്തെ മനുഷ്യാവകാശ ലംഘനങ്ങളാണ് നാളത്തെ സംഘട്ടനങ്ങൾക്ക് കാരണമാകുന്നത്. ഒരാൾ നേരിടുന്ന അനീതി എല്ലാവർക്കുമെതിരെയുള്ള വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ മനുഷ്യാവകാശ ലംഘനങ്ങൾ മാനവരാശിയുടെ നിലനിൽപിനു തന്നെയുള്ള ഭീഷണിയാണ്.
രാജ്യത്തെ മനുഷ്യാവകാശങ്ങളുടെ സ്ഥിതി വിലയിരുത്തി ദേശീയ മനുഷ്യാവകാശ കമീഷൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന് സമർപ്പിച്ച പുനരവലോകന റിപ്പോർട്ടിൽ രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ പരാമർശിക്കുന്നു. കമീഷന് ലഭിക്കുന്ന പരാതികളിൽ 35 ശതമാനം പരാതികളും പൊലീസിെൻറ പ്രവർത്തന വൈകല്യത്തെക്കുറിച്ചും ഒമ്പത് ശതമാനം പരാതികൾ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണ വീഴ്ചയോ, നിസ്സംഗതയോ, അധികാര ദുർവിനിയോഗമോ ആയി ബന്ധപ്പെട്ടതാണെന്നും വ്യക്തമാക്കുന്നു. തടവുകാരിൽ 67 ശതമാനവും വിചാരണത്തടവുകാരാണ്. മനുഷ്യാവകാശങ്ങൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിഷേധിക്കപ്പെടുന്നത് സ്ത്രീകൾക്കും, കുട്ടികൾക്കും, ന്യൂനപക്ഷങ്ങൾക്കും, ദലിത് വിഭാഗങ്ങൾക്കുമാണെന്ന കണ്ടെത്തലും കമീഷെൻറ അവലോകന റിപ്പോർട്ടിലുണ്ട്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.