അവസാനിക്കാത്ത ഇരജീവിതങ്ങൾ
text_fieldsഒരാൾ വേദനകൊണ്ട് പിടയുേമ്പാൾ കണ്ടുനിൽക്കുന്നയാൾക്ക് ഉള്ളിെൻറ യുള്ളിൽ അൽപം ആനന്ദം ഉണ്ടാവുന്നുണ്ടോ. വനത്തിൽ ഒരു സാധു മൃഗത്തെ കടു വ പിടിക്കുന്ന വീഡിയോ കാണുന്നതു മുതൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ട വ ാർത്ത കേൾക്കുേമ്പാൾ വരെ ആരുമറിയാതെ തുള്ളിത്തുളുമ്പി പുറത്തെത്തു ന്നത് ഇൗ ആഹ്ലാദമാണോ. മനുഷ്യരുടെ ഉള്ളിലെ മൃഗത്തിന് അങ്ങനെയും ചില ര ീതികളുണ്ടെന്നാണ് മനഃശാസ്ത്രജ്ഞരുടെ നിഗമനം. ഇരയോടുള്ള അനു താപമായും അനുശോചനമായുമൊക്കെ രൂപം മാറിയായിരിക്കും അത് പ്രകട മാവുകയെന്നുമാത്രം. എത്രയൊക്കെ പുരോഗമിച്ചാലും ലൈംഗികാതിക്രമത്തിന് ഇരയായ ഒരു സ്ത്രീയെ പഴയപോലെ അംഗീകരിക്കാൻ സമൂഹ മനസ്സ് തയാറാവുന്നില്ല. ഒരിക്കൽ പീഡിപ്പിക്കപ്പെട്ടാൽ പിന്നീടുള്ള ഓരോ ദിവസവും കടന്നുപോകാൻ ഇരകളും അവരുടെ ബന്ധുക്കളും കുറച്ചൊന്നുമല്ല പാടുപെടേണ്ടിവരുക. ഇതിന് കഴിവില്ലാത്തവർ സ്വയം ജീവനൊടുക്കും. നീതികിട്ടണമെന്ന് ദൃഢനിശ്ചയം ചെയ്തവർ ഏത് വിധേനയും പിടിച്ചുനിൽക്കാൻ ശ്രമിക്കും. പക്ഷേ, സമൂഹവും അതിലെ സന്തോഷങ്ങളും അവർക്ക് കൈയെത്താദൂരത്തായിരിക്കും.ഈ ഗണത്തിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തലയോലപ്പറമ്പിൽ നടന്ന കൂട്ട ആത്മഹത്യ. പ്രായപൂർത്തിയാകാത്ത മകൾ പീഡിപ്പിക്കപ്പെട്ടതിൽ മനംനൊന്ത് മാതാപിതാക്കൾ വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. പിന്നാലെ, ഇരയായ പ്ലസ് വൺ വിദ്യാർഥിനിയും ആത്മഹത്യ ചെയ്തു.
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. വീട്ടുകാരെ ബോധ്യപ്പെടുത്തിയശേഷം ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന്, കടുത്ത മനോവിഷമത്തിലായിരുന്നു കുടുംബം. കൊല്ലം അഞ്ചലിൽ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടി ആത്മഹത്യ ചെയ്തിട്ട് അധികകാലമായിട്ടില്ല. അവൾ പലതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിൽ വ്യക്തമായിരുന്നു. ഇരകൾ സമൂഹത്തിനുമുന്നിൽനിന്ന് ഒളിച്ചോടുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. ഇരകൾക്കൊപ്പം എന്ന് ആവർത്തിച്ച് ആർപ്പുവിളിക്കുന്നവർപോലും ഗൂഢമായ ചിരിയോടെയാണ് ഇരകളെയും കുടുംബത്തെയും കാണുന്നത്. വാളയാറിലെ രണ്ടു പെൺകുട്ടികളുടെ ആത്മഹത്യയും നമ്മോട് പറയുന്നത് മറ്റൊന്നല്ല.
''അയൽവീടുകളിൽ ചട്ടിയും കലവും കഴുകിയാണ് ഞാനെെൻറ മക്കളെ വളർത്തിയത്. അവൾ പോയതോടെ എെൻറ ജീവെൻറ മുക്കാൽ ഭാഗവും നിലച്ചു. വിഷമിച്ചിരിക്കുേമ്പാൾ ആദ്യം മനസ്സിെലത്തുന്നത് മോളുടെ മുഖമാണ്. ചിലപ്പോഴൊക്കെ അടുത്തിരുന്ന് അമ്മ വിഷമിക്കല്ലേയെന്ന് ആശ്വസിപ്പിക്കുന്നതു പോലെ തോന്നും'' ^ ജോലിസ്ഥലത്തുനിന്ന് അമ്മയെ കാണാനുള്ള യാത്രക്കിടെ ഗോവിന്ദച്ചാമിയെന്ന നരാധമൻ കൊല്ലാക്കൊല ചെയ്ത പെൺകുട്ടിയുടെ അമ്മയുടെ വാക്കുകളാണിത്. വാടകവീടുകളിലായിരുന്നു ഞങ്ങളുടെ ജീവിതം. അവളുടെ ജീവെൻറ വിലയായിക്കിട്ടിയ പണം ഉപയോഗിച്ച് സ്ഥലം വാങ്ങി വീടുവെച്ചു. കുറച്ചുകാലമേ അവിടെ താമസിച്ചുള്ളൂ. മകന് വിവാഹം ആലോചിക്കുന്ന സമയമായിരുന്നു. ഞങ്ങളുടെ വീട്ടിലേക്ക് മക്കളെ വിവാഹം കഴിച്ചയക്കാൻ പലരും മടിച്ചു. അങ്ങനെ വീട് വിൽക്കേണ്ടിവന്നു. ഞങ്ങളുടെ അവസ്ഥ ആരും വിശ്വസിക്കില്ല. അക്കാലത്ത് മോളുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയിറങ്ങിയിരുന്നു. ആ സിനിമയുടെ സംവിധായകൻ ഒരിക്കൽ കാണാനെത്തി. ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയായിരിക്കണം വീടു വിറ്റ പണം കൊണ്ട് സ്ഥലം വാങ്ങാൻ പറഞ്ഞു. വീട് അവരുണ്ടാക്കി തരാമെന്ന് ഉറപ്പുപറയുകയും ചെയ്തു. ആ ഉറപ്പിൽ മറ്റൊരിടത്ത് സ്ഥലംവാങ്ങി വീടിനു തറയിട്ടു. പിന്നീട് സംവിധായകനെ വിളിച്ചപ്പോഴൊക്കെ ഫോൺ സ്വിച്ച്ഡ് ഓഫ്. പറ്റിച്ചതാണെന്ന് മനസ്സിലായി. അപ്പോഴേക്കും റെയിൽവേയിൽനിന്ന് നഷ്ടപരിഹാരമായി കുറച്ചു പൈസ കിട്ടി. ബാങ്കിൽനിന്ന് ലോണെടുത്തുമൊക്കെ വീടിെൻറ പണി പാതിപൂർത്തിയാക്കി. ഒരുപാട് ബുദ്ധിമുട്ടിയാണ് ഇത്രത്തോളം എത്തിച്ചത്.
എന്തുപറഞ്ഞാലും ആളുകൾ പറയും അവരിപ്പോഴും ദാരിദ്ര്യം പറയുകയാണെന്ന്. മോൾ മരിച്ചശേഷം ആരും ജോലിക്ക് വിളിക്കാറില്ല. നിങ്ങൾക്ക് കുറെ പൈസ കിട്ടിയില്ലേ? ഇനീം പൈസയെന്തിനാ എന്നാണ് ചോദ്യം. അതിനിടക്ക് മകന് ജോലി കിട്ടി. ജോലിയുടെ ഉറപ്പിൽ അവെൻറ വിവാഹവും ശരിയായി. മറ്റുള്ളവരുടെ കണ്ണിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുകളില്ല. എെൻറ മകളെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ ആളുടെ മരണം കണ്ടേ കണ്ണടക്കാവൂ എന്ന പ്രാർഥനയേ ബാക്കിയുള്ളൂ. ജീവിച്ചിരിക്കുന്നതുതന്നെ അതിനുവേണ്ടിയാണ്. അവൾ അനുഭവിച്ചതിെൻറ നൂറിരട്ടി വേദന അയാൾ അനുഭവിക്കണം... അത് കാണാൻ ബാക്കിയുണ്ടാകുമോ എന്നറിയില്ല. വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതി വിധി എല്ലാം തകർത്തു കളഞ്ഞു.''
തൊണ്ടയിടറിയും കണ്ണീർ തൂവിയുമാണ് ഈ അമ്മ സംസാരം പൂർത്തിയാക്കിയത്. പലപ്പോഴും വാക്കുകൾ മുറിഞ്ഞു. ശ്വാസം മുട്ടി. ഒച്ചയടഞ്ഞു.
ആ അമ്മ പറഞ്ഞതുപോലെ നമ്മുടെ രാജ്യത്ത് കുറ്റകൃത്യങ്ങൾക്ക് ഒരു കുറവുമില്ല. കുറ്റം ചെയ്യുന്നവർ സമൂഹത്തിൽ സ്വതന്ത്രരായി വിഹരിക്കുകയാണ്. കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിയാത്തതിനാലാണ് കീഴ്കോടതി ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം ഗോവിന്ദച്ചാമിക്ക് വിധിച്ച വധശിക്ഷ ഒഴിവാക്കിയത്. ഇതിനെതിരെ സംസ്ഥാന സർക്കാറും കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും നൽകിയ പുനഃപരിശോധന ഹരജി 2017 ഏപ്രിലിൽ സുപ്രീംകോടതി തള്ളിയതോടെ നിയമപോരാട്ടം അവസാനിച്ചു.
സ്ത്രീകൾക്കെതിരായ
അതിക്രമങ്ങൾ കൂടിവരുന്നു
ഓരോ ആറു മണിക്കൂറിലും ഇന്ത്യയിൽ ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാകുന്നു. ദേശീയ തലത്തിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 90 ബലാത്സംഗങ്ങളാണ്. കേരളത്തിൽ അഞ്ചും. ഇന്ത്യയിൽ ബലാത്സംഗക്കേസുകളിൽ നീതിതേടി കോടതിക്ക് മുന്നിലുള്ളത് 1.28 ലക്ഷം കേസുകളാണ്. 2017ൽ റിപ്പോർട്ട് ചെയ്ത 33,000 കേസുകളിൽ 30 ശതമാനത്തിലും ഇരകൾ കുട്ടികളാണ്. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2016ൽ മാത്രം രാജ്യത്ത് 38,947 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായി. ഓരോ കാലത്തും ഓരോ പീഡനങ്ങൾക്ക് നാം സാക്ഷികളായി. അവരെല്ലാം ഇപ്പോൾ നമ്മുടെ ഓർമകളിൽനിന്ന് മാഞ്ഞുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.