നഷ്ടപ്പെട്ടത് മോദിയുടെ കൈത്താങ്
text_fieldsഅഞ്ചുവർഷം മുമ്പ് അധികാരമേറ്റ ഘട്ടത്തിൽ കേന്ദ്രഭരണത്തിലെ അപരിചിതത്വം മോദിസർ ക്കാറിലുള്ളവരെ ഏറെ അലട്ടിയിരുന്നു. എന്നാൽ,ആ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നി യമപരവും ഭരണഘടനാപരവുമായ വിഷയങ്ങളിൽ തന്ത്രവും മാർഗവും തുറന്നുകൊടുത്തത് ജെ യ്റ്റ്ലിയായിരുന്നു. ആരോഗ്യം മോശമായതിനാൽ രണ്ടാം മോദി മന്ത്രിസഭയിൽനിന്ന് അരു ൺ ജെയ്റ്റ്ലി സ്വമേധയാ പിന്മാറി.
അതിലൂടെ നരേന്ദ്രമോദിക്ക് രണ്ടാമൂഴത്തിൽ നഷ്ടപ ്പെട്ടത് പ്രതിസന്ധി ഘട്ടത്തിലെ വിശ്വസ്തമായ കൈത്താങ്ങായിരുന്നു. ഗുജറാത്ത് മുഖ്യമന ്ത്രിയായ കാലം മുതൽ ഒന്നാം മോദി മന്ത്രിസഭയുടെ അവസാനം വരെ തന്ത്രം മെനയുന്നതിൽ മോദിക്കൊപ്പ ംനിന്ന നേതാവായിരുന്നു ജെയ്റ്റ്ലി. ഒന്നാം മോദിസർക്കാറിൻെറ നിയമ, ഭരണമേഖലകളിലെ പൊ തുസമ്പർക്കത്തിനുള്ള ‘പോയൻറ് മാൻ’ ജെയ്റ്റ്ലിയായിരുന്നു. ഒന്നാം എൻ.ഡി.എ സർക്കാറിൻെറ തുടക്ക കാലത്ത് അദ്ദേഹം ഭാരം കുറക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായത് സർക്കാറിെൻറ പ്രവർത്തനങ്ങളിൽ സാരമായി പ്രതിഫലിച്ചിരുന്നു.
പ്രമേഹം മുതൽ ഒരുകൂട്ടം രോഗങ്ങൾ അലട്ടിയ ഘട്ടത്തിലും ധനം, പ്രതിരോധം, വാർത്താവിതരണ പ്രക്ഷേപണം എന്നിങ്ങനെ സുപ്രധാന വകുപ്പുകൾ മറ്റാരെയും ഏൽപിക്കാൻ മോദി മടിച്ചു. ആരോഗ്യം മോശമായി ബജറ്റ് പ്രസംഗം ഇരുന്നുകൊണ്ട് വായിക്കുന്നത് രീതിയായി. അമേരിക്കയിലെ ചികിത്സ മാറ്റിവെക്കാൻ കഴിയാതെവന്നപ്പോൾ അവസാന ബജറ്റ് ജെയ്റ്റ്ലിയുടെ അഭാവത്തിൽ ധനമന്ത്രി സ്ഥാനമേറ്റ പിയുഷ് ഗോയലാണ് അവതരിപ്പിച്ചത്.
ജെയ്റ്റ്ലിയും ഭാര്യ സംഗീതയും സൽക്കാര പ്രിയരും മധുരപ്രിയരുമാണ്. കടുത്ത പ്രമേഹരോഗി. ശരീരത്തിലെ കൊഴുപ്പ് നീക്കി തൂക്കം കുറക്കാനുള്ള ശസ്ത്രക്രിയ അഞ്ചുവർഷം മുമ്പ് നടത്തിയ ജെയ്റ്റ്ലി, കഴിഞ്ഞവർഷം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കും വിധേയനായി. ലോലേകാശങ്ങളെ ബാധിക്കുന്ന അർബുദം അദ്ദേഹത്തെ പിടികൂടി. ബജറ്റ് അവതരിപ്പിക്കാൻ നിൽക്കാതെ അമേരിക്കയിൽ ചികിത്സക്കുപോയത് ഇതേതുടർന്നായിരുന്നു. പ്രാരംഭഘട്ടമായതുകൊണ്ട് കീമോതെറപ്പി കൂടാതെ തന്നെ ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വേണ്ടത്ര സജീവമാകാൻ ജെയ്റ്റ്ലിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ സർക്കാറിൽ ഭരണത്തഴക്കമുള്ളവർ കുറവായതുകൊണ്ടാണ് തുടക്കകാലത്ത് ഗോവ മുഖ്യമന്ത്രി സ്ഥാനം രാജിവെപ്പിച്ച് മനോഹർ പരീകറെ പ്രതിരോധമന്ത്രിയാക്കിയത്. എന്നാൽ, അർബുദം മൂലം അദ്ദേഹത്തിന് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അക്കാലങ്ങളിൽ പ്രതിരോധ, ധന, വാർത്താവിതരണ വകുപ്പുകൾ ജെയ്റ്റ്ലി ഒരേസമയം കൈകാര്യം ചെയ്ത സന്ദർഭങ്ങളുണ്ട്.
മന്ത്രിസഭ യോഗതീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുന്ന ചുമതല മിക്കപ്പോഴും ജെയ്റ്റ്ലിയുടേതായിരുന്നു. നോട്ടുനിരോധം, ജി.എസ്.ടി എന്നിവ നടപ്പാക്കുന്നതിനും റഫാൽ പോർവിമാന ഇടപാട് നടത്തുന്നതിനും പ്രധാനമന്ത്രി നേരിട്ട് കളത്തിലിറങ്ങിയെങ്കിലും അതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകളിലും വിവാദങ്ങളിലും സർക്കാറിന് പ്രതിരോധത്തിെൻറ തടയണ തീർത്തത് ജെയ്റ്റ്ലിയായിരുന്നു. സുപ്രീംകോടതി അഭിഭാഷകെൻറ വാക്ചാതുരിയിൽ ജെയ്റ്റ്ലി പിഴവുകൾ മറയ്ക്കുന്ന ന്യായം മെനഞ്ഞു.
രണ്ടാം മോദി സർക്കാറിൽ രണ്ട് പ്രമുഖ നേതാക്കളുടെ അഭാവമാണ് മുഴച്ചു നിന്നത്. വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജും ധനമന്ത്രിയായിരുന്ന ജെയ്റ്റ്ലിയും. ഇരുവരും അനാരോഗ്യം മൂലം മാറി നിൽക്കുകയായിരുന്നു. ഇപ്പോൾ ഇരുവരും വിട വാങ്ങുേമ്പാൾ ബി.ജെ.പി നേതൃനിരയിൽ അത് വലിയ വിടവാണ് സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.