ഒളിമ്പിക്സില്‍ വീഴുന്ന സ്റ്റുഡന്റ്സ്
text_fieldsകേരളത്തിനുപുറത്ത് ദേശീയ മത്സരങ്ങള്‍ക്കായി പോകുമ്പോള്‍ സമീപത് തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ താരങ്ങള്‍ക്കൊപ്പം പലപ്പോഴും ടീം അധി കൃതരും പോകാറുണ്ട്. മത്സരങ്ങള്‍ സമാപിച്ച്, സമയവും സന്ദര്‍ഭവും ഒത് താല് മാത്രമാണ് ഇത്തരം സന്ദര്‍ശനങ്ങള്‍. എന്നാല്‍, ഫുട്ബാളില്‍ നിര്‍ണാ യകമായ ഫൈനല്‍ പേരാട്ടം നടക്കുമ്പോള്‍ കോച്ച് പുറംകാഴ്ചകള്‍ കാണാനി റങ്ങുന്നത് കേട്ടിട്ടുണ്ടോ? ഒളിമ്പിക്സിെൻറ പേരില്‍ ‘സ്റ്റുഡൻസി’നെ പ റ്റിക്കുന്ന അംഗീകാരമില്ലാത്ത ഒരു കായികഅസോസിയേഷെൻറ ദേശീയ യൂത്ത് ഗെയിംസിലാണ് സംഭവം.
പഞ്ചാബില്‍ നടന്ന ഗെയിംസില്‍ പങ്കെടുത്ത ഫുട്ബാ ള്‍ താരങ്ങള്‍ ഫൈനലില്‍ കളിക്കുമ്പോഴായിരുന്നു കോച്ചും ടീം അധികൃതരും വാഗ അതിര്‍ത്തിയില്‍ കറങ്ങാന്പോയത്. കോച്ചില്ലെങ്കിലും ജയിച്ചെന്ന് കുട്ടികള്‍ പറയുന്നു. കോച്ചിെൻറയും സംഘാടകരുടെയും വേഷം കെട്ടിയവർക്ക് കളിയില്‍ എത്രത്തോളം താല്പര്യമുെണ്ടന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം.
മലബാറില്‍ വേരോട്ടമുള്ള സംഘമാണിത്. പണം കൊടുത്താല്‍ ദേശീയ താരങ്ങളാകാനുള്ള വഴികള്‍ ഇക്കൂട്ടര്‍ പറഞ്ഞു തരും. കഴിഞ്ഞ ദിവസം വിവരിച്ച ഉത്തരേന്ത്യന്‍ സംഘടനയെക്കാള്‍ വേരോട്ടമുള്ളതാണ് ഒളിമ്പിക്സിെൻറ പേരിലുള്ള അസോസിയേഷന്. കോഴിക്കോട്ടെ ഒരു അധ്യാപകനാണ് സംസ്ഥാനത്തെ അമരക്കാരന്. അത്ലറ്റിക്സ് അസോസിയഷന് ഭാരവാഹിയും ഒപ്പമുണ്ട്. ദേശീയ മത്സരത്തില്‍ പങ്കെടുക്കുകയെന്ന കുട്ടികളുടെ ആഗ്രഹമാണ് ഇവരുടെ തുറുപ്പുശീട്ട്. ഏതെങ്കിലും സ്കൂളിനെ സമീപിച്ച് മുഴുവന്‍ കുട്ടികളെയും ‘കേരള ടീം’ ആക്കി മാറ്റും. പിന്നെ ദേശീയ ചാമ്പ്യന്‍ഷിപ്പിനായുള്ള പോക്കാണ്. പഞ്ചാബില്‍ നടന്ന യൂത്ത് ഗെയിംസിനായി 5700 രൂപ വീതമാണ് പാവപ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് വാങ്ങിയത്.
താമസിക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ തീെര മോശമായിരുന്നെന്ന് കുട്ടികള്‍ തിരിച്ചുവന്നപ്പോള്‍ പരാതിപ്പെട്ടിരുന്നു. 1700 രൂപ രജിസ്ട്രേഷന് ഫീസായിരുന്നു. 500 രൂപ സംസ്ഥാന അസോസിയേഷനുള്ളതാണ്. ട്രെയിനിനും പരിമിതമായ താമസസൗകര്യങ്ങള്ക്കുമുള്ള തുക കണക്കാക്കിയാലും പിന്നെയും സംഘാടകരുടെ പോക്കറ്റിലേക്ക് പണമത്തെും. 75ലേറെ കുട്ടികളാണ് പഞ്ചാബിലേക്ക് കേരളത്തില്‍നിന്ന് പോയത്. കോച്ചുമാരുടെയും അസോസിയഷന് നേതാവിെൻറയും യാത്രക്കൂലിയും കുട്ടികളില്‍നിന്നുള്ള പണമെടുത്താണെന്നാണ് ആരോപണം. അസോസിയേഷന് നേതാവ് വിമനത്തിലേ പോകൂ.
കഴിഞ്ഞദിവസം കോഴിക്കോട് മുക്കത്ത് തട്ടിപ്പ് മനസ്സിലാക്കിയ 15 വിദ്യാര്‍ഥികള്‍ ഇവരുടെ ‘ദേശീയ ഫുട്ബാളില്‍’ നിന്ന് പിന്‍വാങ്ങിയിരുന്നു. ദേശീയ ചാമ്പ്യന്‍ഷിപ് കഴിഞ്ഞാല്‍ ഇൻറര്‍നാഷനല്‍ ഗെയിംസും നടത്താറുണ്ട്. 57,000 രൂപയാണ് ക്വാലാലംപൂരില്‍ നടന്ന ഇൻറര്‍നാഷനല്‍ ഗെയിംസിന് വാങ്ങിയത്. 85,000 രൂപ വരെ ചെലവാകുമെങ്കിലും 57,000 മതി എന്നാണ് ദേശീയ അസോസിയേഷന് അറിയിച്ചത്. മലേഷ്യയിലും ശ്രീലങ്കയിലുമൊക്കെ ഇൻറനാഷനല്‍ ഗെയിംസ് എന്നരീതിയില്‍ നടത്തുന്ന മത്സരങ്ങള്‍ക്ക് ക്ലബ് നിലവാരം പോലുമുണ്ടാകില്ലെന്ന് ആക്ഷേപമുണ്ട്.
അവിടെയുള്ള ഏതെങ്കിലും സ്കൂള്‍ ടീമുമായി മത്സരിക്കുകയാണ് പതിവ്. രഹസ്യങ്ങളൊന്നും പുറത്തുവിടരുതെന്ന് കുട്ടികേളാട് പ്രത്യേകം ചട്ടം കെട്ടും. പേരില്‍ ഒളിമ്പിക്സുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുല്ലുവിലയാണ്.
സൈനിക റിക്രൂട്ട്മെൻറുകൾക്ക് പരിഗണിക്കുമെന്നാണ് അസോസിയഷന് ഭാരവാഹി പറഞ്ഞത്. എന്നാല്‍, ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങൾ പരിഗണിക്കാറില്ലെന്ന് കരസേന റിക്രൂട്ട്മെൻറിന് ചുക്കാന്‍ പിടിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ അസോസിയേഷന് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പല സ്കൂളുകകളിലും വിദ്യാര്‍ഥികളും ഹാജരാക്കുന്നുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയിലെ പല കോളജുകളിലും ഈ അസോസിയേഷെൻറ സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശനസമയത്ത് ഹാജരാക്കിയിരുന്നു. കാര്യമറിയാത്ത ചില പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനവും നല്‍കും. ചില ലോബിതന്നെ ഇതിനായി പ്രവര്ത്തക്കുന്നുമുണ്ട്.
ഫ്ലക്സ്, സ്വീകരണം, പബ്ലിസിറ്റി
ഒളിമ്പിക്സ് എന്നുകേട്ടാല്‍ മലയാളിയുടെ ചോര തിളക്കും. 1984ലെ ലോസ്ആഞ്ജലസും പി.ടി ഉഷയും ഓര്‍മയിലെത്തും. അഭിനവ് ബിന്ദ്രയും പി.വി. സിന്ധുവും സ്വന്തമാക്കിയ മെഡലുകളെക്കുറിച്ച് കോരിത്തരിക്കും. ഒളിമ്പിക്സ് എന്ന ‘വീക്ക്നസ്’ ആണ് ഇത്തരം അസോസിയേഷെൻറ കരുത്ത്. ഏതെങ്കിലും സ്കൂളിലെ കുട്ടികളില്‍ നിന്ന് പണം വാങ്ങി ദേശീയ മത്സരങ്ങള്‍ക്കുള്ള കേരള ടീം പ്രഖ്യാപിക്കും. ഫ്ലക്സ് സ്ഥാപിക്കലാണ് ഇത്തരക്കാരുടെ അടുത്ത പരിപാടി. ഈ വിദ്യാര്‍ഥികളുടെ നാട്ടിലെങ്ങും ഫ്ലക്സാണ്. രാഷ്ട്രീയ പാര്‍ട്ടികളും ക്ലബുകളും മത്സരിച്ച് ആശംസ ബോര്‍ഡുകള്‍ സ്ഥാപിക്കും.
വടകരയില്‍ യാത്രയയപ്പുവരെ കഴിഞ്ഞശേഷമാണ് തട്ടിപ്പാണെന്നറിഞ്ഞ് ഉത്തരേന്ത്യന്‍ സംഘടനയുടെ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് കുട്ടികള്‍ പിന്മാറിയത്. ‘ഫ്ലക്സ് അഴിക്കുന്നതായിരുന്നു സാറേ വലിയ നാണക്കേട്’ - ചതിക്കപ്പെട്ട ഒരു വിദ്യാര്‍ഥിയുടെ പ്രതികരണം ഇങ്ങനെ. മത്സരങ്ങള്‍ക്കു പോയാല്‍ മെഡലുകള്‍ ഏറക്കുറെ ഉറപ്പാണ്. പിന്നീടാണ് അടുത്ത പരിപാടി. സ്ഥലം എം.എല്‍.എയും ജനപ്രതിനിധികളുമൊക്കെയുണ്ടാകും. കുട്ടികള്‍ക്കായുള്ള ഒളിമ്പിക്സില്‍ മെഡല്‍ നേടി എന്നാണ് പലരും കരുതുന്നത്. ഇത്തവണ ദേശീയ യൂത്ത് മത്സരം കഴിഞ്ഞപ്പോള്‍ കോഴിക്കോട്ട് സ്വീകരണമൊരുക്കിയപ്പോഴാണ് അസോസിയേഷന്‍കാര്‍ക്ക് പണികിട്ടിയത്. തട്ടിപ്പുകള്‍ മാധ്യമങ്ങളോട് കുട്ടികള്‍ വിശദീകരിക്കുമെന്നുവന്നതോടെ ടീം അധികൃതര്‍ മുങ്ങുകയായിരുന്നു.
ഫുട്ബാളിലാണ് തട്ടിപ്പുകാരുടെ ചാകര. കളിക്കാരുടെ എണ്ണമനുസരിച്ച് പേരും രൂപവും മാറുന്ന തട്ടിപ്പ് ടൂർണമെൻറുകൾ. അതേക്കുറിച്ച് നാളെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.