വ്യോമയാന മേഖലയിലും പ്രതിസന്ധിയുടെ കാർമേഘങ്ങൾ
text_fieldsവർഷങ്ങളായി കുതിപ്പിെൻറ പാതയിലായിരുന്ന ഇന്ത്യൻ വ്യോമയാന മേഖല ഇപ്പോൾ അക്ഷരാർഥത്തിൽ കിതക്കുകയാണ്. യാത് രികരുടെ എണ്ണം അനുദിനം വർധിക്കുേമ്പാഴും വിമാന കമ്പനികളുടെ ലാഭക്കണക്കിെൻറ ഗ്രാഫ് താഴോട്ടാണ്. പക്ഷേ സാമ ്പത്തിക വർഷത്തിെൻറ വിവിധ പാദങ്ങളിൽ ലാഭം നേടാനാകാതെ ഉൗർധശ്വാസം വലിക്കുകയാണ് വിമാന കമ്പനികൾ. പൊതുമേഖലാ വ ിമാനക്കമ്പനിയായ എയർഇന്ത്യ വിൽപനക്കുവെച്ചിട്ടും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്.
ഏറ്റവും അവസാനമായി പ്രതി സന്ധിയിലേക്ക് നീങ്ങിയിരിക്കുന്നത് ജെറ്റ്എയർവേയ്സാണ്. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത സ്ഥി തിയിലേക്ക് ജെറ്റ് എയർവേയ്സ് എത്തി. ഏപ്രിൽ ഒന്ന് മുതൽ കമ്പനിയിലെ പൈലറ്റുമാർ അനിശ്ചിതകാല സമരവും പ്രഖ്യാ പിച്ചിട്ടുണ്ട്. പൈലറ്റു ക്ഷാമം മൂലം പ്രതിസന്ധിയിലായ ഇൻഡിഗോയിലും ബോയിങ് മാക്സ് 737 മാക്സ് 8െൻറ നിലത് തിറക്കൽ പ്രശ്നത്തിലായ സ്പൈസ്ജെറ്റിലും കാര്യങ്ങൾ സുഗമമല്ല.
ഇന്ത്യയിലെ വിമാന കമ്പനികളിലെ പ്രതിസന്ധി പെെട്ടന്നൊ രു ദിവസം ഉണ്ടായതല്ല. ടിക്കറ്റ് നിരക്കിലെ വൻ കുറവ് തന്നെയാണ് ആഭ്യന്തര റൂട്ടുകളിൽ വിമാനങ്ങളിലേക്ക് ജനങ്ങളെ ആകർഷിക്കാനുള്ള പ്രധാനകാരണം. ട്രെയിനിലെ എ.സിയേക്കാളും കുറഞ്ഞ നിരക്കിലേക്ക് വിമാന യാത്ര കൂലി എത്തിയതോടെ ഒരു വിഭാഗം യാത്ര വിമാനങ്ങളിലേക്ക് മാറ്റി. എങ്കിലും വർഷങ്ങൾ കഴിയും തോറും വിമാന കമ്പനികളെ സംബന്ധിച്ചടുത്തോളം കാര്യങ്ങൾ അത്ര ശോഭനമല്ലെന്ന് വ്യക്തമാവാൻ തുടങ്ങി. ദൈനംദിന ചെലവുകൾക്ക്പോലും പണമില്ലാതെ വിമാന കമ്പനികൾ നട്ടംതിരിയുകയാണ്.
ചെലവ് വർധിക്കുന്നു
ഇന്ത്യയിലെ എയർലൈൻ കമ്പനികളെ പ്രധാനമായും പ്രതിസന്ധിയിലാക്കുന്നത് പ്രവർത്തന ചെലവ് വർധിക്കുന്നതാണ്. ചെലവ് വർധിക്കുന്നതിനനുസരിച്ച് വരുമാനം വർധിക്കാത്തത് ഏതൊരു വ്യവസായ സ്ഥാപനത്തെയും അലട്ടുന്ന പ്രാഥമിക പ്രശ്നമാണ് എയർലൈൻ കമ്പനികളെയും പ്രതിസന്ധിയിലാക്കുന്നത്. ഇന്ത്യ പോലുള്ള വളർന്നു വരുന്ന വിപണിയിൽ ടിക്കറ്റ് നിരക്ക് ഒരു പരിധിയിലേറെ ഉയർത്താനും കമ്പനികൾക്ക് സാധിക്കാറില്ല.
വിമാന കമ്പനികളുടെ പ്രവർത്തന ചെലവിനെ തകിടം മറിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകം ഡോളർ- രൂപ വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളാണ്. ഇന്ധനം വാങ്ങുേമ്പാഴും വിമാനങ്ങൾ വിദേശകമ്പനികളിൽ വാടകക്കെടുക്കുേമ്പാഴും ഡോളർ-രൂപ വിനിമയ നിരക്കിലെ മാറ്റങ്ങൾ ഇന്ത്യൻ വിമാന കമ്പനികളെ ബാധിക്കാറുണ്ട്. കഴിഞ്ഞ വർഷം ഡോളറിനെതിരെ രൂപയുടെ മൂല്യം 70 കടന്ന് മുന്നേറിയിരുന്നു. ഇതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് ഇന്ത്യയിലെ വിമാന കമ്പനികൾ എത്തിയത്.
വിമാനത്താവളങ്ങളിൽ വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനും ലാൻഡിങ്ങിനുമുള്ള അമിത ചാർജുകളും എയർലൈൻ കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിന് പുറമേ കനത്ത മൽസരവും നില നിൽക്കുന്നത്. ആവശ്യത്തിലേറെ വിമാന കമ്പനികൾ സർവീസ് നടത്തുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. വിപണിയിലെ കിടമൽസരം വിമാന കമ്പനികൾക്ക് തന്നെയാണ് തിരിച്ചടിയാവുന്നത്.
ജെറ്റ് എയർവേയ്സിൽ സ്ഥിതിരൂക്ഷം
ഇന്ത്യയിലെ വിമാന കമ്പനികളിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി അഭിമുഖീകരിക്കുന്നത് െജറ്റ് എയർവേയ്സാണ്. വിദേശ ബാങ്കുകളിൽ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് ജെറ്റ് എയർവേയ്സ്. 109 ദശലക്ഷം ഡോളറിെൻറ വായ്പയാണ് വിദേശ ബാങ്കായ എച്ച്.എസ്.ബി.സിയിൽ നിന്ന് ജെറ്റ് എടുത്തിരിക്കുന്നത്. മാർച്ച് 28ന് മുമ്പ് ഇൗ തുക തിരിച്ചടക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിെൻറ കമ്പനിയിലെ ഒാഹരികൾ ഏറ്റെടുക്കാനാണ് എച്ച്.സി.ബി.സി നീക്കം നടത്തുന്നത്. ഇതിന് ശേഷം പുതിയ ബോർഡിനെ തെരഞ്ഞെടുക്കാനും നീക്കം നടക്കുന്നുണ്ട്. ജെറ്റ് എയർവേയ്സിൽ ഓഹരികൾ ഉള്ള എമിറേറ്റ്സ് ഇനി അധിക നിക്ഷേപം നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പൈലറ്റുമാർക്ക് മറ്റ് ജീവനക്കാർക്കും ശമ്പളം നൽകുന്നതിൽ മാസങ്ങളായി ജെറ്റ് എയർവേയ്സ് വീഴ്ച വരുത്തുകയാണ്. പുതിയ ബോർഡ് ജെറ്റ് എയർവേയ്സിെൻറ നിയന്ത്രണം ഏറ്റെടുത്താലും പ്രതിസന്ധി അത്ര പെെട്ടന്ന് പരിഹരിക്കാൻ സാധ്യമില്ല.
സ്പൈസ് ജെറ്റും ഇൻഡിഗോയും പ്രതിസന്ധിയിൽ
പൈലറ്റ് ക്ഷാമമാണ് ഇൻഡിഗോ നേരിടുന്ന പ്രധാന പ്രതിസന്ധി. പൈലറ്റ് ക്ഷാമം മൂലം നിരവധി സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. 2018 സാമ്പത്തിക വർഷത്തിൽ ഇൻഡിഗോയുടെ വിപണി വിഹിതം 42.5 ശതമാനമാണ് എന്നാൽ കമ്പനിയുടെ ലാഭത്തിൽ 75 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സർവീസ് റദ്ദാക്കലിന് പുറമേ ഇന്ധന വിലയും വിമാനം വാടകക്കെടുക്കുന്നതിനുള്ള ചെലവ് വർധിച്ചതും കമ്പനിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.
ബോയിങ് 737 മാക്സ് 8 വിമാനങ്ങൾ നിലത്തിറക്കിയതാണ് സ്പൈസ് ജൈറ്റിനെ പ്രതിസന്ധിയിലാക്കുന്നത്. 13 ബോയിങ് മാക്സ് 8 വിമാനങ്ങളാണ് സ്പൈസ് ജെറ്റിനായി സർവീസ് നടത്തുന്നത്. മുഴുവൻ വിമാനങ്ങളും നിലത്തിറക്കിയതോടെ സർവീസുകൾ വൻതോതിൽ വെട്ടികുറക്കേണ്ട ഗതികേടിലായി സ്പൈസ് ജെറ്റ്. കഴിഞ്ഞ വർഷം 55 കോടിയുടെ നഷ്ടമാണ് ഇൗ സ്വകാര്യ കമ്പനി രേഖപ്പെടുത്തിയത്. ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് പകരം പുതിയവ വാടകക്കെടുക്കാവുന്ന ചെലവ് കൂടി കണക്കാക്കുേമ്പാൾ സ്പൈസ് ജെറ്റിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത
ആഗോളതലത്തിലും പ്രതിസന്ധി
ബോയിങ് 737 മാക്സ് വിമാനങ്ങൾ ആഗോളതലത്തിൽ തന്നെ നിലത്തിറക്കിയതാണ് വ്യോമയാന മേഖലയിൽ പ്രതിസന്ധി തുടക്കമിട്ടത്. മാർച്ച് 10ന് ഇത്യോപ്യയിലെ അഡിസ് അബാബയിൽ വിമാനം തകർന്ന് വീണതോടെയാണ് ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സുരക്ഷാ പ്രശ്നം ചർച്ചയായത്. മാസങ്ങൾ മുമ്പ് ഇന്തോനേഷ്യയിൽ സമാന രീതിയിൽ ലയൺ എയറിെൻറ േബായിങ് 737 മാക്സ് വിമാനവും തകർന്നു വീണിരുന്നു. രണ്ടിടത്തും പൈലറ്റുമാർക്ക് പോലും മനസിലാകാത്ത പ്രശ്നമായിരുന്നു ഉണ്ടായിരുന്നത്. വിമാനത്തിെൻറ വേഗത നിയന്ത്രിക്കാൻ കഴിയുന്നില്ലെന് പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോൾ യുണിറ്റിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു വിമാനങ്ങളുടെ തകർച്ച.
ബോയിങ് 737 മാക്സ് വിമാനങ്ങളുടെ നിർമാണത്തിൽ കമ്പനിക്ക് ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വിദ്ഗധർ അഭിപ്രായപ്പെട്ടതോടെ ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്നത് വിവിധ രാജ്യങ്ങൾ വിലക്കി. ആദ്യം 737 മാക്സിന് പറക്കാൻ അനുമതി നൽകിയിരുന്ന അമേരിക്കയും വിമാനം വിലക്കിയതോടെ പൂർണമായും ആകാശത്ത് നിന്ന് ബോയിങ്ങിെൻറ വിമാനങ്ങൾ അപ്രത്യക്ഷമായി. ഇതോടെ എതാണ്ട് എല്ലാ വിമാന കമ്പനികളും സർവീസ് വെട്ടികുറക്കാൻ നിർബന്ധിതമായി. വിമാനങ്ങൾ റദ്ദാക്കേണ്ടതായി വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് വിമാന കമ്പനികൾ. ഇത് ആഗോളതലത്തിലും വ്യോമയാന മേഖലയിലെ പ്രതിസന്ധി സൃഷ്ടിക്കുന്നു.
2020 ആകുേമ്പാഴും ആഗോളതലത്തിൽ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിൽ ഇന്ത്യ പുതു ഉയരം കുറിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ അതിനനുസരിച്ച് പുരോഗതിയുണ്ടായോ എന്നത് സംശയം. വിമാന കമ്പനികളുടെ പ്രവർത്തന ചെലവ് കുറക്കുന്നതിനായി ഇന്ധന നികുതിയിൽ ഉൾപ്പടെ സർക്കാറിന് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. നിലവിൽ പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്സിന് വായ്പ നൽകാൻ കേന്ദ്രസർക്കാർ ബാങ്കുകൾക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതുകൊണ്ട് മാത്രം പ്രതിസന്ധി മറികടക്കാൻ കഴിയില്ല. കൂടുതൽ മൽസരം നടക്കുന്ന സെഗ്്മെൻറിൽ കേന്ദ്രസർക്കാറിൽ നിന്ന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ വ്യോമയാന മേഖലയിൽ സുസ്ഥിര വികസനം സാധ്യമാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.