Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 2:45 PM IST Updated On
date_range 6 Dec 2017 2:45 PM ISTരാഷ്ട്രീയ രാമനും ക്ലാവുപിടിച്ച നേതൃബിംബങ്ങളും
text_fieldsbookmark_border
മതനിരപേക്ഷതയുടെ മിനാരങ്ങൾ വീണുടഞ്ഞ അയോധ്യയുടെ മണ്ണിൽനിന്ന് ചരിത്രം കാൽനൂറ്റാണ്ട് മുന്നോട്ടു നടന്നപ്പോൾ കർമം ക്ലാവു പിടിപ്പിച്ച രണ്ടു നേതൃബിംബങ്ങളുണ്ട്. ഒന്ന്, കർസേവകരുടെ ഭ്രാന്തമായ ആവേശത്തെ നയിച്ച ലാൽകൃഷ്ണ അദ്വാനി. രണ്ട്, ബാബരി മസ്ജിദ് പൊട്ടിത്തകർന്നപ്പോൾ, രാജ്യത്തോടുള്ള കടമക്കുനേരെ കണ്ണടച്ച പമൂലപർത്തി വെങ്കട നരസിംഹറാവു. അടൽബിഹാരി വാജ്പേയിയുടെ നിഴലായി നിന്ന് രാമക്ഷേത്രമെന്ന മോഹം വിറ്റ് കർസേവകരെ ഇഷ്ടിക ചുമപ്പിച്ചും പള്ളി പൊളിക്കാൻ ഹരം കയറ്റിയും രാഷ്ട്രീയം കളിച്ച ബി.ജെ.പിയുടെ ഉരുക്കുമനുഷ്യൻ ഉന്നംവെച്ച ഉന്നത പദവികളിൽ എവിടെയും എത്തിയില്ലെന്നു മാത്രമല്ല, ഇന്ന് ബി.ജെ.പിയിൽ തന്നെ അനഭിമതനായി മാറിപ്പോയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഒാഫിസിലേക്കു പ്രവഹിച്ച മുന്നറിയിപ്പുകളത്രയും അവഗണിച്ച് പള്ളി പൊളിയുന്നതിൽ തനിക്ക് അനുകൂലമായൊരു രാഷ്ട്രീയം കണ്ടെത്തിയ നരസിംഹറാവു സ്വന്തം പാർട്ടിക്കാർക്കിടയിൽ പോലും ഒറ്റപ്പെട്ട് രാഷ്ട്രീയ വനവാസത്തിനൊടുവിൽ നാടുനീങ്ങിയപ്പോൾ, ശവസംസ്കാരം പോലും നിന്ദ്യമായിരുന്നു. രണ്ടും കാലത്തിെൻറയും കർമത്തിെൻറയും പ്രതികാരം. അമ്പലം-പള്ളി തർക്കത്തിെൻറ ആകത്തുക രാഷ്ട്രീയമാണെന്നും ബാബരി മസ്ജിദ് തകർക്കാനല്ലാതെ, ആ മണ്ണിൽ രാമക്ഷേത്രം ഉയർത്താൻ കഴിയില്ലെന്നുമുള്ള തിരിച്ചറിവ് നേടിയ ഒരുപാട് കർസേവകർ രണ്ടര പതിറ്റാണ്ടിനിപ്പുറം നിൽക്കുന്നുവെന്ന യാഥാർഥ്യവും ഇതിനിടയിൽ ബാക്കി.
ഉടഞ്ഞുപോയ ഉരുക്കു മനുഷ്യൻ
കമണ്ഡല രാഷ്്ട്രീയം അദ്വാനിയെ ഉപപ്രധാനമന്ത്രിയൂം ബി.ജെ.പിയെ കേന്ദ്രത്തിൽ ഭരണകക്ഷിയുമാക്കി വളർത്തി എന്നതു നേര്. എന്നാൽ, പ്രധാനമന്ത്രിയാവുക അദ്വാനിയുടെ മോഹമായിരുന്നു. വാജ്പേയിയെ ഉദാരമുഖമാക്കി ബി.ജെ.പി കളിച്ച സഖ്യകക്ഷി രാഷ്ട്രീയം അന്ന് സ്വപ്നം കണ്ടത് അദ്വാനി പ്രധാനമന്ത്രിയാവുന്ന നാളുകളാണ്. പള്ളി പൊളിച്ച ക്രിമിനൽ ഗൂഢാലോചനക്കുറ്റത്തിൽനിന്ന് ഭരണത്തിെൻറ ബലത്തിൽ സി.ബി.െഎ അദ്വാനിയെ ഉൗരിവിെട്ടങ്കിലും സഖ്യകക്ഷി രാഷ്ട്രീയത്തിലെ വർഗീയേതര മനസ്സ് അദ്വാനിയെ പ്രധാനമന്ത്രിയാക്കാൻ പാകപ്പെട്ടിരുന്നില്ല. ആഭ്യന്തര മന്ത്രിയിൽനിന്ന് ഉപപ്രധാനമന്ത്രിയിലേക്കുള്ള സ്ഥാനക്കയറ്റംകൊണ്ട് അക്കാലത്തെ കരുനീക്കങ്ങൾ അവസാനിപ്പിക്കേണ്ടിവന്നു. അഞ്ചു കൊല്ലത്തെ ഭരണകാലാവധി ആറു മാസം മുേമ്പ അവസാനിപ്പിച്ച് 2004ൽ എൻ.ഡി.എ സർക്കാർ നേരത്തേ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ അടുത്ത പ്രധാനമന്ത്രി അദ്വാനിയെന്ന് ബി.ജെ.പി ഉറപ്പിച്ചിരുന്നു. ഉരുക്കുമനുഷ്യെൻറ രഥചക്രം പക്ഷേ, ഉൗരിത്തെറിച്ചുപോയി. 10 വർഷം നീണ്ട യു.പി.എ ഭരണത്തിനിടയിൽ വീണ്ടും അധികാരത്തിലെത്താൻ സംഘ്പരിവാർ നടത്തിയ വർഗീയാന്വേഷണ പരീക്ഷണങ്ങൾ നരേന്ദ്ര മോദിയെ നേതൃസ്ഥാനത്തേക്ക് എത്തിച്ചു. ശിഷ്യൻ പക്ഷേ, അദ്വാനിക്ക് കൊടുത്ത ഗുരുദക്ഷിണ അപ്രഖ്യാപിത രാഷ്ട്രീയ വനവാസമായിരുന്നു. ലോക്സഭയിൽ സ്വന്തം കസേരക്കടുത്തുനിന്നുപോലും മോദി അദ്വാനിയെ മാറ്റിയിരുത്തി. അയോധ്യ പ്രക്ഷോഭത്തിെൻറ നെടുനായകനെ, മോദിസർക്കാർ നിയന്ത്രിക്കുന്ന സി.ബി.െഎ തന്നെയാണ് വീണ്ടും പള്ളി പൊളിച്ച ക്രിമിനൽ ഗൂഢാലോചന കേസിൽ വീണ്ടും കുരുക്കിയത്. ആഭ്യന്തര മന്ത്രിയായിരിക്കേ കുറ്റവിമുക്തി നേടാൻ അദ്വാനി കെണ്ടത്തിയ നിയമപരമായ പഴുത് സി.ബി.െഎ അടച്ചുകളഞ്ഞു. അതോടെ, അദ്വാനിയും കൂട്ടരും വീ ണ്ടും പ്രതിക്കൂട്ടിലായി. പ്രണബ് മുഖർജി കാലാവധി പൂർത്തിയാക്കുന്ന ഒഴിവിൽ റെയ്സിന ഹിൽസിെൻറ അധിപനാകാനുള്ള അദ്വാനിയുടെ മോഹവും എന്നന്നേക്കുമായി പൊലിഞ്ഞു. ബി.ജെ.പിയെ വളർത്തിയ രണ്ടു നേതാക്കളുടെ വാർധക്യം, ഇന്ന് പരിതാപകരമാണ്. ഒാർമയും തിരിച്ചറിവും നഷ്ടപ്പെട്ട് സുരക്ഷയുടെ കൂട്ടിലെ ഏകാന്തവാസമാണ് വാജ്പേയിയുടെ ജീവിതം.
കൂട്ടുപ്രതികളുടെ ദുരവസ്ഥ
അയോധ്യ പ്രക്ഷോഭത്തിെൻറ സഹവില്ലന്മാരായ മറ്റു പ്രതികളും ഇന്ന് വീണുടഞ്ഞ ബിംബങ്ങളാണ്. കേന്ദ്രമന്ത്രിസഭയിലോ രാജ്ഭവനുകളിലോ പോലും ഇടമില്ലാതെ മുരളി മനോഹർ ജോഷി ബി.ജെ.പിയിൽ പത്തിമടക്കി കഴിയുന്നു. മിനാരങ്ങൾ അടിച്ചുതകർക്കുന്നതു കണ്ട് ജോഷിയുടെ തോളത്തേക്ക് ചാടിക്കയറി ആഹ്ലാദിച്ച ഉമാഭാരതി കേന്ദ്രമന്ത്രിസഭയിൽ ചെറിയൊരു വകുപ്പുമായി അടങ്ങിയൊതുങ്ങിക്കഴിയുന്ന ‘തീപ്പൊരി വനിത’യാണ്. വിശ്വഹിന്ദു പരിഷത്തിെൻറ വിഷനാവുകളായ അശോക്സിംഗാളും ഗിരിരാജ് കിഷോറും കാലയവനികക്കുള്ളിൽ മറഞ്ഞു. വിനയ് കത്യാർ എം.പി, വിഷ്ണുഹരി ഡാൽമിയ, സാധ്വി ഋതംബര എന്നീ വി.എച്ച്.പിക്കാരും പള്ളി പൊളിച്ച ക്രിമിനൽ ഗൂഢാലോചന കേസിൽ അദ്വാനിയുടെ കൂട്ടുപ്രതികളായി വിചാരണ നേരിടുന്നു. മുൻ എം.പി രാംവിലാസ് വേദാന്തി, രാമജന്മഭൂമി ന്യാസിെൻറ മഹന്ത് നൃത്യഗോപാൽ ദാസ്, ശിവസേനയുടെ സതീഷ്പ്രധാൻ, വി.എച്ച്.പിക്കാരായ വൈകുണ്ഠ്ലാൽ ശർമ, ചമ്പത്ത്റായ് ബൻസൽ, ധരംദാസ് എന്നിവരാണ് വിചാരണ നേരിടുന്ന മറ്റു പ്രതികൾ. പള്ളി പൊളിക്കുേമ്പാൾ യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാൺസിങ്ങിന് മോദിസർക്കാർ ഒരുക്കിയ രക്ഷാസേങ്കതമാണ് രാജസ്ഥാൻ രാജ്ഭവൻ.
വീണ വായിച്ച റാവു
ബാബരി മസ്ജിദ് തകർക്കുേമ്പാൾ, ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തെയും രാജ്യത്തെയും കോൺഗ്രസിനെയും നയിച്ച് പ്രധാനമന്ത്രിക്കസേരയിൽ സർവപ്രതാപിയായി വാഴുകയായിരുന്നു നരസിംഹറാവു. പാർട്ടിയിൽ നിന്നും ഭരണത്തിൽ നിന്നും രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്നുമെല്ലാം, പള്ളി പൊളിക്കാനുള്ള സാധ്യതയെക്കുറിച്ച് റാവുവിന് മുന്നറിയിപ്പുണ്ടായിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ സുപ്രീംകോടതിയുടെ ആജ്ഞയുണ്ടായിരുന്നു. എന്നിട്ടും നീറോ ചക്രവർത്തിയെപ്പോലെ റാവു എന്തുകൊണ്ട് വീണ വായിച്ചു? പ്രശ്നസങ്കീർണതകൾക്ക് കാരണമായ ബാബരി മസ്ജിദ് പൊളിഞ്ഞുവീഴുന്നതോടെ ഒരു തർക്കം അവസാനിക്കുമെന്ന് കണക്കുകൂട്ടിയോ? പള്ളി പൊളിക്കുേമ്പാൾ ബി.ജെ.പിക്കാർ പ്രതികളായി മാറുക മാത്രമല്ല, സമർഥമായ മൗനം വഴിയുള്ള മൃദുഹിന്ദുത്വം ഭാവിയിൽ കോൺഗ്രസിന് വോട്ടായി മാറുമെന്നും, പാർട്ടിയിൽ അജയ്യനായ ചിരഞ്ജീവി നേതാവായി മാറുമെന്നും റാവു കണക്കു കൂട്ടിയോ? ആ ചോദ്യങ്ങൾ ശരിവെക്കുന്ന ഒരുപാട് വിശദീകരണങ്ങൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, സംഭവിച്ചത് മറ്റു പലതുമാണ്. ബാബരി മസ്ജിദിെൻറ തകർച്ചയോടെ യു.പിയിൽ കോൺഗ്രസിെൻറ പ്രതാപം വേരറ്റു.
ബി.െജ.പിയുടെ തീവ്രഹിന്ദുത്വത്തിൽ തട്ടി റാവുവിെൻറയും കോൺഗ്രസിെൻറയും മൃദുഹിന്ദുത്വം നിലംപരിശായി. റാവുവിനെ കോൺഗ്രസ് തഴഞ്ഞു. പിന്നെ, സെൻറ് കിറ്റ്സ് കോഴേക്കസ് വഴി, കോടതിയുടെ ശിക്ഷാനടപടി നേരിട്ട മുൻപ്രധാനമന്ത്രിയായി നരസിംഹറാവു മാറി. രാഷ്ട്രീയമായി നിത്യമായ ഒറ്റപ്പെടലിലേക്കാണ് നരസിംഹറാവു എടുത്തെറിയപ്പെട്ടത്. അതിനൊടുവിൽ 2004ൽ മരണം. എ.െഎ.സി.സി ആസ്ഥാനത്തിനുള്ളിലേക്കു പോലും മുൻപ്രധാനമന്ത്രിയുടെ മൃതദേഹത്തിന് പ്രവേശനം ഉണ്ടായിരുന്നില്ല. സ്വദേശത്ത് നടന്ന ശവദാഹം പൂർത്തിയാകും മുേമ്പ ആളുകൾ സ്ഥലംവിട്ടുവെന്നും തെരുവുനായ്ക്കൾ പട്ടട ആക്രമിച്ചുവെന്നുമാണ് പറയുന്നത്.
എല്.കെ. അദ്വാനി

കർസേവകർ തകർക്കുന്നതിന് മുമ്പ് ബാബരി മസ്ജിദിൽ നിന്ന് പുറത്തേക്കുവരുന്ന എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, പ്രമോദ് മഹാജൻ തുടങ്ങിയവർ
കൂട്ടുപ്രതികളുടെ ദുരവസ്ഥ
അയോധ്യ പ്രക്ഷോഭത്തിെൻറ സഹവില്ലന്മാരായ മറ്റു പ്രതികളും ഇന്ന് വീണുടഞ്ഞ ബിംബങ്ങളാണ്. കേന്ദ്രമന്ത്രിസഭയിലോ രാജ്ഭവനുകളിലോ പോലും ഇടമില്ലാതെ മുരളി മനോഹർ ജോഷി ബി.ജെ.പിയിൽ പത്തിമടക്കി കഴിയുന്നു. മിനാരങ്ങൾ അടിച്ചുതകർക്കുന്നതു കണ്ട് ജോഷിയുടെ തോളത്തേക്ക് ചാടിക്കയറി ആഹ്ലാദിച്ച ഉമാഭാരതി കേന്ദ്രമന്ത്രിസഭയിൽ ചെറിയൊരു വകുപ്പുമായി അടങ്ങിയൊതുങ്ങിക്കഴിയുന്ന ‘തീപ്പൊരി വനിത’യാണ്. വിശ്വഹിന്ദു പരിഷത്തിെൻറ വിഷനാവുകളായ അശോക്സിംഗാളും ഗിരിരാജ് കിഷോറും കാലയവനികക്കുള്ളിൽ മറഞ്ഞു. വിനയ് കത്യാർ എം.പി, വിഷ്ണുഹരി ഡാൽമിയ, സാധ്വി ഋതംബര എന്നീ വി.എച്ച്.പിക്കാരും പള്ളി പൊളിച്ച ക്രിമിനൽ ഗൂഢാലോചന കേസിൽ അദ്വാനിയുടെ കൂട്ടുപ്രതികളായി വിചാരണ നേരിടുന്നു. മുൻ എം.പി രാംവിലാസ് വേദാന്തി, രാമജന്മഭൂമി ന്യാസിെൻറ മഹന്ത് നൃത്യഗോപാൽ ദാസ്, ശിവസേനയുടെ സതീഷ്പ്രധാൻ, വി.എച്ച്.പിക്കാരായ വൈകുണ്ഠ്ലാൽ ശർമ, ചമ്പത്ത്റായ് ബൻസൽ, ധരംദാസ് എന്നിവരാണ് വിചാരണ നേരിടുന്ന മറ്റു പ്രതികൾ. പള്ളി പൊളിക്കുേമ്പാൾ യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാൺസിങ്ങിന് മോദിസർക്കാർ ഒരുക്കിയ രക്ഷാസേങ്കതമാണ് രാജസ്ഥാൻ രാജ്ഭവൻ.
നരസിംഹറാവു
വീണ വായിച്ച റാവു
ബാബരി മസ്ജിദ് തകർക്കുേമ്പാൾ, ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തെയും രാജ്യത്തെയും കോൺഗ്രസിനെയും നയിച്ച് പ്രധാനമന്ത്രിക്കസേരയിൽ സർവപ്രതാപിയായി വാഴുകയായിരുന്നു നരസിംഹറാവു. പാർട്ടിയിൽ നിന്നും ഭരണത്തിൽ നിന്നും രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്നുമെല്ലാം, പള്ളി പൊളിക്കാനുള്ള സാധ്യതയെക്കുറിച്ച് റാവുവിന് മുന്നറിയിപ്പുണ്ടായിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ സുപ്രീംകോടതിയുടെ ആജ്ഞയുണ്ടായിരുന്നു. എന്നിട്ടും നീറോ ചക്രവർത്തിയെപ്പോലെ റാവു എന്തുകൊണ്ട് വീണ വായിച്ചു? പ്രശ്നസങ്കീർണതകൾക്ക് കാരണമായ ബാബരി മസ്ജിദ് പൊളിഞ്ഞുവീഴുന്നതോടെ ഒരു തർക്കം അവസാനിക്കുമെന്ന് കണക്കുകൂട്ടിയോ? പള്ളി പൊളിക്കുേമ്പാൾ ബി.ജെ.പിക്കാർ പ്രതികളായി മാറുക മാത്രമല്ല, സമർഥമായ മൗനം വഴിയുള്ള മൃദുഹിന്ദുത്വം ഭാവിയിൽ കോൺഗ്രസിന് വോട്ടായി മാറുമെന്നും, പാർട്ടിയിൽ അജയ്യനായ ചിരഞ്ജീവി നേതാവായി മാറുമെന്നും റാവു കണക്കു കൂട്ടിയോ? ആ ചോദ്യങ്ങൾ ശരിവെക്കുന്ന ഒരുപാട് വിശദീകരണങ്ങൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, സംഭവിച്ചത് മറ്റു പലതുമാണ്. ബാബരി മസ്ജിദിെൻറ തകർച്ചയോടെ യു.പിയിൽ കോൺഗ്രസിെൻറ പ്രതാപം വേരറ്റു.
ബി.െജ.പിയുടെ തീവ്രഹിന്ദുത്വത്തിൽ തട്ടി റാവുവിെൻറയും കോൺഗ്രസിെൻറയും മൃദുഹിന്ദുത്വം നിലംപരിശായി. റാവുവിനെ കോൺഗ്രസ് തഴഞ്ഞു. പിന്നെ, സെൻറ് കിറ്റ്സ് കോഴേക്കസ് വഴി, കോടതിയുടെ ശിക്ഷാനടപടി നേരിട്ട മുൻപ്രധാനമന്ത്രിയായി നരസിംഹറാവു മാറി. രാഷ്ട്രീയമായി നിത്യമായ ഒറ്റപ്പെടലിലേക്കാണ് നരസിംഹറാവു എടുത്തെറിയപ്പെട്ടത്. അതിനൊടുവിൽ 2004ൽ മരണം. എ.െഎ.സി.സി ആസ്ഥാനത്തിനുള്ളിലേക്കു പോലും മുൻപ്രധാനമന്ത്രിയുടെ മൃതദേഹത്തിന് പ്രവേശനം ഉണ്ടായിരുന്നില്ല. സ്വദേശത്ത് നടന്ന ശവദാഹം പൂർത്തിയാകും മുേമ്പ ആളുകൾ സ്ഥലംവിട്ടുവെന്നും തെരുവുനായ്ക്കൾ പട്ടട ആക്രമിച്ചുവെന്നുമാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story