ബാബരി: വില്ലന്മാരും നായകരും
text_fieldsപ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് പറഞ്ഞ വാക്കുകളാണ് ഓർമയിൽ: ''ബാബരി മസ്ജിദ് ധ്വംസനത്തോട് ഒരു ഹിന്ദു മുസ്ലിം പ്രതികരണമല്ല ഉണ്ടായത്. ഇന്ത്യ എന്ന സങ്കൽപത്തെ തന്നെയാണ് അത് തകർത്തുകളഞ്ഞത്. ഒരു ഇന്ത്യക്കാരനെന്ന നിലക്ക് എനിക്ക് ഏറെ അപമാനം തോന്നി. എന്റെ രാജ്യത്തിന്റെ പ്രതിഛായക്കേറ്റ കനത്ത പ്രഹരമായിരുന്നു അത്. 475 വർഷം പഴക്കമുള്ള പള്ളി തകർത്തത് രാജ്യത്തിന് നാണക്കേടും അപകീർത്തിയുമാണ് സമ്മാനിച്ചത്. ഹിന്ദുവോ മുസ്ലിമോ എന്നതല്ല, പള്ളിപൊളി രാജ്യത്തിനും അതിന്റെ പൗരന്മാർക്കും വലിയ അവമതിയാണ് ഉണ്ടാക്കിയത്
അയോധ്യയിലെ ബാബരി മസ്ജിദ് കർസേവകർ തല്ലിത്തകർത്തിട്ട് ഇപ്പോൾ മുപ്പതു വർഷങ്ങൾ കടന്നുപോയി. ഇന്നും ഞെട്ടലോടെ ആ നാളുകൾ ഓർക്കുമ്പോൾ അതേക്കുറിച്ച് പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് പറഞ്ഞ വാക്കുകളാണ് ഓർമയിൽ: ''ബാബരി മസ്ജിദ് ധ്വംസനത്തോട് ഒരു ഹിന്ദു മുസ്ലിം പ്രതികരണമല്ല ഉണ്ടായത്. ഇന്ത്യ എന്ന സങ്കൽപത്തെ തന്നെയാണ് അത് തകർത്തുകളഞ്ഞത്. ഒരു ഇന്ത്യക്കാരനെന്ന നിലക്ക് എനിക്ക് ഏറെ അപമാനം തോന്നി. എന്റെ രാജ്യത്തിന്റെ പ്രതിഛായക്കേറ്റ കനത്ത പ്രഹരമായിരുന്നു അത്.
475 വർഷം പഴക്കമുള്ള പള്ളി തകർത്തത് രാജ്യത്തിന് നാണക്കേടും അപകീർത്തിയുമാണ് സമ്മാനിച്ചത്. ഹിന്ദുവോ മുസ്ലിമോ എന്നതല്ല, പള്ളിപൊളി രാജ്യത്തിനും അതിന്റെ പൗരന്മാർക്കും വലിയ അവമതിയാണ് ഉണ്ടാക്കിയത്. ഇന്ത്യൻ മതേതരബോധത്തിനു നേർക്കുള്ള ആക്രമണമായിരുന്നു അത്. കെട്ടിടസംരക്ഷണം ഉറപ്പുതന്ന അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു മറിച്ചാണ് ചെയ്തത്''. വർഗീയ വലതുപക്ഷശക്തികൾ രാജ്യവ്യാപകമായി അനേകം ചരിത്ര സ്മാരകങ്ങളെ ഉന്നമിട്ടതിനെക്കുറിച്ചു കൂടി ഇർഫാൻ ഹബീബ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബാബരി ധ്വംസനം രാഷ്ട്രീയ വില്ലന്മാരാക്കി മാറ്റുകയായിരുന്നു വിധ്വംസകരെ. എന്നാൽ ഈ വില്ലന്മാരെപ്പോലെ ചില ഹീറോകളും അതുവഴിയുണ്ടായി. ആബിദ് സുർതിയുടെ 'രാമന്റെ നാമത്തിൽ' എന്ന അൻഹദ് പ്രസിദ്ധീകരിച്ച കൃതി ഞാനോർക്കുന്നു. കാർട്ടൂണിസ്റ്റ് എന്ന നിലയിൽ ദബ്ബൂജി, ബഹാദുർ, ഇൻസ്പെക്ടർ വിക്രം, ഇൻസ്പെക്ടർ ആസാദ് എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചയാളാണ് സുർതി. എന്നാൽ 'രാമനാമത്തിൽ' എന്ന കൃതിയിൽ ബാബരി മസ്ജിദ് തകർത്ത കാലത്തുനടന്ന ഒരു സംഭവകഥയാണ് അദ്ദേഹം പറയുന്നത്.
കർസേവകരുടെ തിരതള്ളലിനിടയിൽ ബാബരിയുടെ ചുവട്ടിൽ ഒറ്റക്ക് നിന്നു ജോലി ചെയ്ത ഒരു പൊലീസ് കോൺസ്റ്റബിളിന്റെ യഥാർഥ കഥയാണ് ആ പുസ്തകത്തിന്റെ പ്രമേയം. ''1992 ഡിസംബർ 22ന് 'ദ വീക്' മാഗസിനിൽ ബാബരി മസ്ജിദ് ധ്വംസനം നേർക്കുനേർ കണ്ട ഒരാളുടെ ദൃക്സാക്ഷി വിവരണമാണ് ഈ പുസ്തകം എഴുതാൻ എനിക്കു പ്രചോദനമായത്. കർസേവകർ പള്ളി ആക്രമിച്ചപ്പോൾ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും രംഗം വിട്ടൊഴിഞ്ഞു.
ഈ ഒരു പൊലീസുകാരൻ കർസേവകർക്കെതിരായി ഒറ്റയ്ക്ക് നിന്ന് എതിരിട്ടു. കാവി കുരിശുയുദ്ധക്കാരുടെ കുത്തൊഴുക്കിൽ അയാൾ ചവിട്ടിമെതിക്കപ്പെട്ടു. അയാൾ ഇന്ന് എവിടെയെന്നോ ജീവിച്ചിരിക്കുന്നോ അതോ, മരിച്ചുവോ എന്നു തിട്ടമില്ല''. അബോധാവസ്ഥയിൽ കിടക്കുന്ന രാമാശ്രയ് എന്നയാളെ ചികിത്സിക്കുന്ന യുവഡോക്ടറിലൂടെയും രോഗിയുടെ കെയർടേക്കർ സുമതിയയിലൂടെയുമാണ് സുർതി കഥപറയുന്നത്.
അയോധ്യയിൽ മൂവായിരത്തോളം ക്ഷേത്രങ്ങളുണ്ട്. അതിൽ അരഡസനോളം യഥാർഥ രാമജന്മഭൂമി തങ്ങളുടെ ക്ഷേത്ര ഭൂമിയിലാണ് എന്ന് നിരവധി പതിറ്റാണ്ടുകളായി അവകാശപ്പെടുന്നുണ്ട്. ആയിരക്കണക്കിന് മൃതശരീരങ്ങൾക്കുമേൽ മറ്റൊരു ക്ഷേത്രം കൂടി പണിതുയർത്തുന്നത് നീതിയാണോ? ഹിറ്റ്ലർ ഒരിക്കൽ പറഞ്ഞു: ''സമർഥമായി നുണ ആവർത്തിച്ചു പറയുന്നതിലൂടെ സ്വർഗത്തെ നരകവും നരകത്തെ സ്വർഗവുമായി ജനത്തെ വിശ്വസിപ്പിക്കാൻ കഴിയും. നുണ എത്ര കേമമാകുന്നുവോ, അത്രയും അത് വിശ്വാസ്യത നേടിയിരിക്കും''. തുടർന്ന് സുർതി കൂട്ടിച്ചേർക്കുന്നു: ''സംഘടിത നുണക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി ഈ കൃതി മാറണമെന്നാണ് എന്റെ ആഗ്രഹം''.
ജയിലിലെ പകർച്ചവ്യാധി
നിരവധി ജയിലുകളിൽ നിന്നായി ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ ജയിലുകളിലെ നിരവധി അന്തേവാസികൾ എച്ച്.ഐ.വി പോസിറ്റിവ് ബാധിതരാണെന്നാണ് വാർത്ത. അവരിൽ ചിലർക്ക് ക്ഷയരോഗ ബാധയുമുണ്ടത്രേ. കഴിഞ്ഞ ജൂണിൽ ആദ്യമായി വാർത്ത പുറത്തെത്തുമ്പോൾ സഹാറൻപുർ ജയിലിൽ 22 പേർക്കും ഗോണ്ട ജയിലിൽ ആറു അന്തേവാസികൾക്കും എച്ച്.ഐ.വി പോസിറ്റിവ് ആയിരുന്നു.
സെപ്റ്റംബർ ആദ്യത്തിൽ ബാരാബങ്കിയിലെ ജയിലിലെ 26 പുള്ളികൾക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചു. നവംബറിൽ ഗാസിയാബാദിലെ ദസ്ന ജയിലിൽ 5500 അന്തേവാസികളിൽ 140 പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. 35പേർക്ക് ക്ഷയവും. ഇതെല്ലാം ഔദ്യോഗികരേഖകളാണ്. ദസ്ന ജയിലിൽ 1706 പേരെ പാർപ്പിക്കേണ്ടിടത്താണ് 5500 പേരെ പാർപ്പിച്ചിരിക്കുന്നത്. സാധാരണ ജയിലിലടക്കുന്നതിനു മുമ്പ് വൈദ്യപരിശോധനയുള്ളതിനാൽ ഇവർക്കെല്ലാം രോഗം ബാധിച്ചത് ജയിൽ പ്രവേശനത്തിനു ശേഷമാണ് എന്ന കാര്യം വ്യക്തമാണല്ലോ.
ഇവിടെ ചില ചോദ്യങ്ങളുയരുന്നുണ്ട്. ജയിലിലടക്കപ്പെട്ട ഇവർക്ക് എങ്ങനെ എച്ച്.ഐ.വി പോസിറ്റിവ് ആയി? പ്രാഥമിക ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ എന്തുകൊണ്ട് ഇവർക്ക് പരിശോധന സംഘടിപ്പിച്ചില്ല? ക്ഷയരോഗം അടക്കമുള്ള മാരകരോഗങ്ങൾ കൂടുതൽ പകരാതിരിക്കാൻ എന്തു സംവിധാനമാണുള്ളത്? ജയിലുകൾ കുത്തിനിറക്കുന്ന രീതി മാറ്റിയെടുക്കാൻ എന്തു ചെയ്യുന്നു?
ശുദ്ധവായു ശ്വസിക്കാനും ഇറ്റ് ആശ്വാസം ലഭിക്കാനുമുതകുന്ന വിധത്തിലുള്ള തുറന്ന ജയിലുകൾ ആലോചിച്ചുകൂടേ? വർഷങ്ങളായി അഴികൾക്കുള്ളിലായിട്ടും കുറ്റം തെളിയിക്കപ്പെടാതെ സാങ്കേതികമായി നിരപരാധികളായിട്ടും തടവിൽ കഴിയുന്ന വിചാരണത്തടവുകാരുടെ കാര്യത്തിൽ സ്റ്റേറ്റ് എന്തു ചെയ്യുന്നു?
ജയിൽ ഡയറിയും ജയിൽ പുസ്തകവുമൊക്കെ ഇപ്പോൾ നിലവിലുണ്ടോ? ജയിലിലുള്ളവർ അവരുടെ അവസ്ഥയെക്കുറിച്ച് എഴുതാതിരിക്കുന്നതെന്താണ്? അതിനു വല്ല വിലക്കോ നിരുത്സാഹപ്പെടുത്തലോ ഉണ്ടോ? നിർഭയം എല്ലാം തുറന്നെഴുതാനുള്ള മൗലിക സ്വാതന്ത്ര്യം ഇന്ന് ജയിലിലുണ്ടോ? ഇന്നത്തെ ജയിലുകളെ കുറിച്ചോർക്കുമ്പോൾ പഴയ നാളുകളായിരുന്നു ഇതിലും ഭേദം എന്നു തോന്നുന്നു. വളരെ മികച്ച പല കൃതികളും നമുക്ക് ലഭിച്ചത് ജയിലിനകത്തു നിന്നായിരുന്നല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.