Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസംഹാരികളായ...

സംഹാരികളായ ഇ​രു​മ്പ​ൻപു​ളിയും അലോവിരയും

text_fields
bookmark_border
medicine
cancel

ഗ​ൾ​ഫി​ൽ​നി​ന്ന്​ അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​വ​ന്ന യു​വാ​വ്​ അ​തി​ക​ഠി​ന​മാ​യ വ​യ​റു​​വേ​ദ​ന​യും പ​നി​യു​മ ാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി. പ്ര​മേ​ഹ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ​തുട​ർ​ന്ന്​ ഇ​യാ​ൾ ന ാ​ട്ടി​ലെ ഒ​രു ‘മാ​ന്ത്രി​ക​വൈ​ദ്യ’​നെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ സ​മീ​പി​ച്ചി​രു​ന്നു. ഇ​രു​മ്പ ​ൻ പു​ളി ജ്യൂ​സ്​ ദി​വ​സ​വും ഒാ​രോ ഗ്ലാ​സ്​​വീ​തം കു​ടി​ക്കാ​നാ​യി​രു​ന്നു വൈ​ദ്യ​രു​ടെ നി​ർ​ദേ​ശം. മൂ​ന് നു ദി​വ​സ​ത്തെ മ​രു​ന്നു​​സേ​വ​കൊ​ണ്ട്​ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. നാ​ലാം നാ​ൾ ശാ​രീ​രി​കാ​സ്വാ​സ്​​ഥ്യം ത ു​ട​ങ്ങി. ഒ​രു​ര​ക്ഷ​യു​മി​​ല്ലെ​ന്ന്​ ക​ണ്ട​പ്പോ​​ഴാ​ണ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. സാ​ധാ​ര​ണ​യാ​യി അ​ച്ചാ​റു​ണ്ടാ​ക്കാ​നും മീ​ൻ​ക​റി​യി​ൽ സാ​ധാ​ര​ണ പു​ളി​ക്ക്​ പ​ക​ര​മാ​യും ഒ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ര ു​മ്പ​ൻ പു​ളി​യി​ൽ ഒാ​ക്​​സാ​ലി​ക്​ ആ​സി​ഡി​െ​ൻ​റ അ​ള​വ്​ വ​ള​രെ കൂ​ടു​ത​ലാ​ണ്. നാ​ലുദി​വ​സം ​അ​തി​െ​ൻ​റ ജ ്യൂ​സ്​ ക​ഴി​ച്ച ആ​ളു​ടെ അ​വ​സ്​​ഥ പി​ന്നെ പ​റ​യാ​നു​ണ്ടോ? സ്വാ​ഭാ​വി​ക​മാ​യും അ​ത്​ അ​യാ​ളു​ടെ കി​ഡ്​​നി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഭാ​ഗ്യ​ത്തി​ന്​ തു​ട​ക്ക​ത്തി​ൽത​ന്നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞതിനാൽ 10​ ദി​വ​സ​ത്തെ ഹി​മോ​ഡ​യാ​ലി​സി​സി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്​ ആ​രോ​ഗ്യം തി​രി​ച്ചുകി​ട്ടി.

ഇ​രു​മ്പ​ൻ പു​ളി സം​ബ​ന്ധി​ച്ച്​ നി​ര​വ​ധി നാ​ട്ട​റി​വു​ക​ളു​ണ്ട്. നീ​ർ​വീ​ക്കം, ത​ടി​പ്പ്, വാ​തം, മു​ണ്ടി​നീ​ര്‌, വി​ഷ​ജ​ന്തു​ക്ക​ളു​ടെ ക​ടി​മൂ​ല​മു​ണ്ടാ​കു​ന്ന മു​റി​വ് എ​ന്നി​വ​ക്കൊ​ക്കെ ഇ​ത്​ നാ​ട​ൻ ചി​കി​ത്സ​ക​ർ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇൗ ​നാ​ട്ട​റി​വു​ക​ളു​ടെ നി​ജ​സ്​​ഥി​തി സം​ബ​ന്ധി​ച്ച്​ കേ​ര​ള​ത്തി​ലെ ആ​റ്​ ഡോ​ക്​​ട​ർ​മാ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തിൽ​ ഇ​രു​മ്പ​ൻ പു​ളി​യി​ലെ ഒാ​ക്​​സാ​ലി​ക്​ അം​ശ​ത്തി​െ​ൻ​റ അ​ധി​ക അ​ള​വ്​ വ​ലി​യ അ​പ​ക​ട​ം സൃഷ്​ടിക്കുന്നതായി കണ്ടെത്തി. മാ​ന്ത്രി​ക വൈ​ദ്യ​ന്മാ​രു​ടെ കെ​ണി​യി​ൽ​പെ​ട്ട്​ ദി​വ​സ​ങ്ങ​ളോ​ളം ഇ​രു​മ്പ​ൻ പു​ളി ജ്യൂ​സ്​ ക​ഴി​ച്ച്​ വൃ​ക്ക ത​ക​രാ​റി​ലാ​യ പ​ത്തു​പേ​രു​ടെ ചി​കി​ത്സാ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലായിരുന്നു​ പ​ഠ​നം. ഇ​തി​ൽ മൂ​ന്നുപേ​രെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞു; ബാ​ക്കി​യു​ള്ള​വ​രെ ദീ​ർ​ഘ​കാ​ലം ഡ​യാ​ലി​സി​സി​ന്​ വി​ധേ​യ​മാ​േ​ക്ക​ണ്ടി​വ​ന്നു​വെ​ന്നും ഡോ​ക്​​ട​ർ​മാ​ർ പ​റ​യു​ന്നു. നാ​ലുവ​ർ​ഷം മു​മ്പ്​ ഇൗ ​പ​ഠ​നം ‘ഇ​ന്ത്യ​ൻ ജേ​ണ​ൽ ഒാ​ഫ്​ നെ​േ​ഫ്രാ​ള​ജി’​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. വ​യ​നാ​ട്ടി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ നാ​ല്​ ഡോ​ക്​​ട​ർ​മാ​ർ ഇ​തേ വി​ഷ​യ​ത്തി​ൽ മ​റ്റൊ​രു പ​ഠ​നം ന​ട​ത്തി​യ​പ്പോ​ഴും സ​മാ​ന ഫ​ല​മാ​ണ്​ ല​ഭി​ച്ച​ത്. മൂ​ന്നു രോ​ഗി​ക​ളു​ടെ (അ​തി​ൽ ര​ണ്ടും സ്​​ത്രീ​ക​ളാ​യി​രു​ന്നു)​ ചി​കി​ത്സാ വി​വ​ര​ങ്ങ​ളാ​ണ്​ ഇ​വ​ർ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്.

കെണിയൊരുക്കി പരസ്യങ്ങൾ

നിരന്തരം നൽകുന്ന പരസ്യങ്ങളിലൂടെയാണ്​ വ്യാജന്മാർ അപ്രമാദിത്വം സ്​ഥാപിച്ചെടുക്കുന്നത്​. അ​ക്കാ​ദ​മി​ക്​ യോ​ഗ്യ​ത​യു​ള്ള ആ​യു​ർ​വേ​ദ ഡോ​ക്​​ട​ർ​മാ​രെ ഇ​വ​ർ ര​ണ്ടാംകി​ട​ക്കാ​രും അ​ലോ​പ്പ​തി​ക്കാ​രെ അ​നു​ക​രി​ക്കു​ന്ന​വ​രു​മാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്നു. ഇൗ ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ, യ​ഥാ​ർ​ഥ വൈ​ദ്യ​ന്മാ​ർ ത​ങ്ങ​ളാ​ണെ​ന്ന്​ സ​മ​ർ​ഥി​ക്കും. അതോടെ സാ​ധാ​ര​ണ​ക്കാ​ർ ഇ​വ​രു​ടെ കെ​ണി​യി​ൽ അ​ക​പ്പെ​ടുകയും ചെയ്യും. ​വ്യാ​ജ​ന്മാ​ർ ത​യാ​റാ​ക്കി​യ പ​ല ര​ഹ​സ്യ​ക്കൂ​ട്ടു​ക​ളും എ​ന്തു​മാ​ത്രം അ​പ​ക​ട​ക​ര​മാ​ണെ​ന്ന്​ ഇ​തി​ന​കംത​ന്നെ തെ​ളി​യി​ക്ക​പ്പെ​ട്ട​ിട്ടുണ്ട്​. ഇ​ന്ത്യ​ൻ ജേ​​ണ​ൽ ഒാ​ഫ്​ ഗ്യാ​സ്​​ട്രോ ​എ​ൻ​ട്രോ​ള​ജി​യു​ടെ ക​ഴി​ഞ്ഞ മാ​ർ​ച്ച്​ ല​ക്ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധം അ​ത്ത​ര​മൊ​രു പ​ഠ​ന​മാ​ണ്. ക​ര​ൾരോ​ഗ വി​ദ​ഗ്​​ധ​നാ​യ ഡോ.​ സി​റി​യ​ക്​ അ​ബി ഫി​ലിപ്പി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ഇൗ ​പ​ഠ​നം ​ന​ട​ത്തി​യ​ത്. ആ​യു​ർ​വേ​ദ​മെ​ന്നും പ​ച്ച​മ​രു​ന്നെ​ന്നും പ​റ​ഞ്ഞ്​ ഒ​രു പ​ഠ​ന​വും ന​ട​ത്താ​തെ മാ​ർ​ക്ക​റ്റി​ലേ​ക്ക്​ ഒ​ഴു​കു​ന്ന മാ​​ന്ത്രി​ക മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം കേ​ര​ള​ത്തി​ൽ ഗു​രു​ത​ര​മാ​യ തോ​തി​ൽ ക​ര​ൾ രോ​ഗ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​​ന്നു​വെ​ന്നാ​ണ്​ പ​ഠ​നം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. മാ​ന്ത്രി​ക വൈ​ദ്യ​ന്മാ​രു​ടെ ചി​കി​ത്സ​മൂ​ലം അ​സു​ഖം വ​ഷ​ളാ​യി ആ​ധു​നി​ക വൈ​ദ്യ ചി​കി​ത്സ​ക്കെ​ത്തി​യ നൂ​റോ​ളം പേ​രെ പ​രി​ശോ​ധി​ച്ചാ​ണ്​ ഗ​വേ​ഷ​ക​ർ ഇ​ത്ത​ര​മൊ​രു നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. മി​ക്ക​വരും പ​ര​സ്യ​ങ്ങ​ൾ വ​ഴി​യാ​ണ്​ ​മാ​ന്ത്രി​ക മ​രു​ന്നു​ക​ളെ​ക്കു​റി​ച്ച്​ അ​റി​ഞ്ഞ​തെ​ന്ന്​ രോ​ഗി​ക​ളു​മാ​യും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ​നി​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടു​ണ്ട്​്. ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത മാ​ന്ത്രി​ക മ​രു​ന്നു​ക​ൾ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ച​പ്പോ​ൾ സം​ഘ​ത്തി​ന്​ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ്​ ല​ഭി​ച്ച​ത്.

മി​ക്ക മ​രു​ന്നു​ക​ളി​ലും ലെ​ഡ്, മെ​ർ​ക്കു​റി, ആ​ഴ്​​സ​നി​ക്, കാ​ഡ്​​മി​യം, ആ​ൻ​റി​മ​ണി തു​ട​ങ്ങി​യ സാ​ന്ദ്ര​ത കൂ​ടി​യ ലോ​ഹ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം​ ക​ണ്ടെ​ത്തി. അ​തും അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​െ​ൻ​റ പ​തി​നാ​യി​ര​ത്തി​ല​ധി​കം മ​ട​ങ്ങ്​ കൂ​ടു​ത​ൽ. വൊ​ള​ൈറ്റ​ൽ ഒാ​ർ​ഗാ​നി​ക്​ കോം​പൗ​ണ്ട്​ എ​ന്ന വി​ഷ​പ​ദാ​ർ​ഥ​വും ഇൗ ​മ​രു​ന്നു​ക​ളി​ൽ സ്​​ഥി​രീ​ക​രി​ച്ചു. ഇ​ത്ത​രം മ​രു​ന്നു​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന 26 ക​മ്പ​നി​ക​ളു​ടെ വി​വ​ര​ങ്ങ​ളും റി​േ​പ്പാ​ർ​ട്ടി​ലു​ണ്ട്. സ്​​ഥി​ര​മാ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യ​ങ്ങ​ളാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​വ​യാ​ണ്​ ഇ​തി​ൽ പ​ലതും.

കറ്റാർവാഴയുടെ സമയം

പൊടുന്നനെയാണ്​ അലോവിര (കറ്റാർവാഴ) താരമായത്​. ഇപ്പോൾ സർവരോഗ സംഹാരിയുടെ പദവിയിലെത്തി. ബാ​​ബാ രാം​​ദേ​​വി​​െ​ൻ​റ ‘പ​​ത​​ഞ്ജ​​ലി’​ എ​ന്ന ബി​സി​ന​സ്​ സാ​മ്രാ​ജ്യ​ത്തി​ൽ ഏ​റ്റ​വും വി​​റ്റുവ​​ര​​വു​​ള്ള ഉ​ൽ​പ​​ന്ന​​ങ്ങ​​ളി​​ലൊ​ന്നാണ്​ കറ്റാർവാഴ ​ജ്യൂ​സ്. പണ്ടുതൊ​േട്ട ഇതി​​​െൻറ ഒൗ​ഷ​ധ ഗു​ണ​ങ്ങ​ൾ നാ​ട്ട​റി​വു​ക​ളു​ടെ ഭാ​ഗ​മാ​ണ്. ര​ക്​​ത​ശു​ദ്ധി​ക്ക്​ ഉ​ത്ത​മ മ​രു​ന്നാ​യി ക​റ്റാ​ർ​വാ​ഴ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ജീ​വ​ക​ങ്ങ​ൾ, അ​മി​നോ​അ​മ്ല​ങ്ങ​ൾ, ഇ​രു​മ്പ്, മാം​ഗ​നീ​സ്, കാ​ൽ‌​സ്യം, സി​ങ്ക്, എ​ൻ​സൈ​മു​ക​ൾ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്ന്​ ശാ​സ്​​ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട​തു​മാ​ണ്. അ​തി​ന​പ്പു​റ​മൊ​ന്നു​മി​​ല്ല. എ​ന്നാ​ലി​പ്പോ​ൾ പ്ര​മേ​ഹം, ആ​ർ​​ത്രൈ​റ്റി​സ്, അ​മി​ത കൊ​ള​സ്​​ട്രോ​ൾ തു​ട​ങ്ങി അർബുദത്തി​ന്​ വ​രെ മ​രു​ന്നാ​യി പ​ല ‘മാ​ന്ത്രി​ക​രും’ ക​റ്റാ​ർ​വാ​ഴ നി​ർ​ദേ​ശി​ക്കുന്നു.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്, അ​മേ​രി​ക്ക​യി​ലെ ഹെ​ൽ​ത്ത്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ സ​ർ​വി​സ്​ ഡി​പ്പാ​ർ​ട്​മെ​ൻ​റി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​റ്റാ​ർ​വാ​ഴ​​യു​ടെ ദോ​ഷ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച്​ പ​റ​യു​ന്നു​ണ്ട്. എലികളിൽ നടത്തിയ പഠനത്തിൽ ക​റ്റാ​ർ വാ​ഴ​യി​ലു​ള്ള അ​ലോ​യി​ൻ എ​ന്ന പ​ദാ​ർ​ഥം അവയുടെ കു​​ട​​ലി​​ൽ അർബുദത്തിന്​ കാരണമായെന്നായിരുന്നു കണ്ടെത്തൽ. പദാർഥങ്ങളിലെ വിഷാംശം കണ്ടെത്തുന്നത്​ സംബന്ധിച്ച ദേശീയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇൗ ഗവേഷണം. ഇതു സംബന്ധിച്ച വി​ശ​ദ​മാ​യൊ​രു ലേ​ഖ​നം 2011 ഏ​പ്രി​ലി​ലെ ന്യൂ ​സ​യൻ​റി​സ്​​റ്റ്​ മാ​സി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന്, യു.​എ​സ്​ ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ അ​ലോ​യി​ൻ അ​ട​ങ്ങി​യ പ​ദാ​ർ​ഥ​ങ്ങ​ൾ നി​രോ​ധി​ച്ചു. അ​ലോ​യി​നെ കാ​ർ​സി​നോ​ജ​ൻ 2ബി ​പ​ട്ടി​ക​യി​ൽ (അർബുദത്തി​ന്​ കാ​ര​ണ​മാ​കു​ന്ന പ​ദാ​ർ​ഥ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലൊ​ന്ന്) ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

അ​മേ​രി​ക്ക​യ​ട​ക്കം പ​ല രാ​ജ്യ​ങ്ങ​ളി​ലും അ​ലോ​വി​ര ജ്യൂ​സി​ന്​ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തു​േ​മ്പാ​ഴാ​ണ്​ അ​തേ ഉ​ൽ​പ​ന്നം ഇ​ന്ത്യ​യി​ൽ കോ​ടി​ക്ക​ണ​ക്കി​ന്​ വി​റ്റു​പോ​കു​ന്ന​ത്. അ​ടു​ത്തകാ​ല​ത്ത്, ഖ​ത്ത​ർ പോ​ലു​ള്ള പ​ല രാ​ജ്യ​ങ്ങ​ളും ഇൗ ​ഉ​ൽ​പ​ന്ന​ം​ നി​രോ​ധ​​ിച്ചു. പ​ത​ഞ്​​ജ​ലി​യു​ടെ മറ്റ്​ ഉ​ൽ​പ​ന്ന​ങ്ങ​ളിൽ പലതും നാ​ട്ട​റി​വ്​ പാ​ര​മ്പ​ര്യത്തെ മു​ത​ലെ​ടു​ത്ത്​ വി​റ്റ​ഴിക്കുന്നവയാണ്​. പ​ല​തും കൈ​യോ​ടെ പി​ടി​കൂ​ടി​യി​ട്ടും നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക്​ ക​ഴി​യു​ന്നി​ല്ല. 2017 ജ​നു​വ​രി​യി​ൽ ആ​സ്​​കി (അ​ഡ്വ​ടൈ​സി​ങ്​ സ്​​റ്റാ​ൻ​ഡേ​ഡ്​ കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ന്ത്യ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം, പ​ത​ഞ്​​ജ​ലി മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ളി​ലെ അ​വ​കാ​ശ വാ​ദ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും വ്യാ​ജ​മാ​ണ്. 33 ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ 25​​​െൻറ അവകാശവാദങ്ങളും ​പൂ​ർ​ണ​മാ​യും ക​ള​വാ​ണെ​ന്ന്​ ആ​സ്​​കി വ്യ​ക്​​ത​മാ​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ജ്ഞ​ത മു​ത​ലെ​ടു​ത്ത്​ ക​ള്ള​പ്പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ ത​ടി​ച്ചു​കൊ​ഴു​ത്ത വേ​റെ​യും മാ​ന്ത്രി​ക മ​രു​ന്ന്​ ക​മ്പ​നി​ക​ൾ സ​ർ​ക്കാ​ർ ത​ണ​ലി​ൽ ഇ​വി​ടെ സ​സു​ഖം വാ​ഴു​ന്നു.

നാ​ളെ: കേ​ന്ദ്ര​വും നി​യ​മ​വും വ്യാ​ജ​ന്മാ​ർ​ക്കൊ​പ്പം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articledrugmalayalam newsTreatment to Medicinealoe veratamarind
News Summary - bad usage of aloe vera -article
Next Story